scorecardresearch

യുഡിഎഫിനെ പരാജയപ്പെടുത്തും, ബിജെപിയെ വളരാൻ അനുവദിക്കില്ല: പിണറായി

കേരളത്തില്‍ ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ട് ശക്തമാണെന്നും ഇരുകൂട്ടരും പരസ്‌പരം സഹായിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു

കേരളത്തില്‍ ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ട് ശക്തമാണെന്നും ഇരുകൂട്ടരും പരസ്‌പരം സഹായിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു

author-image
WebDesk
New Update
Pinarayi vijayan,LDF,UDF,CM Pinarayi,customs office march,കസ്റ്റംസ് ഓഫീസ്,പിണറായി വിജയൻ,മുഖ്യമന്ത്രി

തിരുവനന്തപുരം: വർഗീയതയോട് വിട്ടുവീഴ്‌ചയില്ലാത്ത നിലപാട് സ്വീകരിക്കുന്നവരാണ് ഇടതുപക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാല് വോട്ടിന് വേണ്ടി വർഗീയ ശക്തികളെ ഏതെങ്കിലും തരത്തിൽ സമരസപ്പെടുത്തിക്കളയാം എന്ന് ചിന്തിക്കുന്ന അൽപ്പത്തം ഞങ്ങള് കാണിക്കില്ല. യുഡിഎഫിനെ പരാജയപ്പെടുത്തും ബിജെപിയെ വളരാൻ അനുവദിക്കില്ല എന്നതാണ് തങ്ങളുടെ നിലപാടെന്നും പിണറായി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Advertisment

കേരളത്തില്‍ ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ട് ശക്തമാണെന്നും ഇരുകൂട്ടരും പരസ്‌പരം സഹായിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. "ഇരുകൂട്ടരും പരസ്‌പര ധാരണയിലാണ് പ്രചാരണം നടത്തുന്നത്. നേമം മണ്ഡലത്തിലെ മത്സരമാണ് ബിജെപിക്കെതിരായ തുറുപ്പുചീട്ടെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ആദ്യം അവര്‍ മുന്‍ തിരഞ്ഞെടുപ്പുകളില്‍ ഒഴുകിപ്പോയ വോട്ടുകളെക്കുറിച്ചാണ് പറയേണ്ടത്. ആ വോട്ട് തിരിച്ചുപിടിച്ചാലല്ലേ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് എത്തിയ നിലയുടെ ഏഴയലത്തെങ്കിലും എത്താന്‍ കഴിയൂ. നേമത്ത് ബിജെപിക്ക് വളരാൻ അവസരം ഒരുക്കിയത് കോൺഗ്രസാണ്," മുഖ്യമന്ത്രി പറഞ്ഞു.

Read More: 'ആർക്കും മത്സരിക്കാമല്ലോ?'; വാളയാർ അമ്മയുടെ സ്ഥാനാർഥിത്വത്തിൽ പിണറായി

നേമം ചര്‍ച്ചയാക്കുന്നത് മുഖ്യവിഷയങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണെന്ന് പിണറായി ആരോപിച്ചു. എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്ന് മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. എല്‍ഡിഎഫിന് ലഭിക്കുന്ന ജനപിന്തുണയില്‍ എതിരാളികള്‍ക്ക് വലിയ ആശങ്കയുണ്ട് നേമത്ത് പുതിയ ശക്തനെ ഇറക്കിയത് ഒത്തുകളിയാണോ എന്ന് വരുംദിവസങ്ങളില്‍ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

Advertisment

രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ മുഖ്യമന്ത്രി പരിഹസിച്ചു. നേരത്തെയും സുരേന്ദ്രൻ പലയിടത്തും മത്സരിച്ചതല്ലേ, എന്നിട്ട് തിരഞ്ഞെടുപ്പ് ഫലം എന്തായിരുന്നു എന്ന് പിണറായി ചിരിച്ചുകൊണ്ട് ചോദിച്ചു. ബിജെപിയുടെ മുൻ അധ്യക്ഷൻമാരും ഇതുപോലെ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ട് സ്ഥിതി എന്താണെന്നും മുഖ്യമന്ത്രി പരിഹസിച്ചു.

Read More: 'വിശ്വാസ സംരക്ഷണത്തിനു നിയമം'; വിമർശനങ്ങളിൽ പൊറുതിമുട്ടി, ശബരിമല പ്രചാരണ വീഡിയോ കോൺഗ്രസ് പിൻവലിച്ചു

സംസ്ഥാന സർക്കാർ നൽകിയ ഭക്ഷ്യകിറ്റ്​​ കേന്ദ്രസർക്കാറിന്റേതാണെന്ന് വ്യാജ പ്രചാരണം നടക്കുന്നുണ്ടെന്ന്​ മുഖ്യമന്ത്രി പറഞ്ഞു​. കേന്ദ്രസർക്കാർ നൽകിയതാണെങ്കിൽ മറ്റ്​ സംസ്ഥാനങ്ങളിലും ഇതുപോലെ കിറ്റ്​ കൊടുക്കേണ്ടേ എന്ന് മുഖ്യമന്ത്രി ചോദിച്ചു. കോൺഗ്രസിന്റെ എത്ര എംപിമാർ കർഷക സമരത്തിന്​ പോയെന്നും പിണറായി ചോദിച്ചു.

Kerala Assembly Elections 2021 Kerala Legislative Assembly Election 2021

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: