/indian-express-malayalam/media/media_files/uploads/2021/03/ldf-stage-baby-john-thrissur.jpg)
തൃശൂർ: തൃശൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത എൽഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ വേദിയിലേക്ക് അതിക്രമിച്ച് കയറിയയാൾ സിപിഎം നേതാവിനെ കയ്യേറ്റം ചെയ്തു. വേദിയിൽ പ്രസംഗിക്കുകയായിരുന്ന സിപിഎം സെക്രട്ടേറിയറ്റ് അംഗം ബേബി ജോണിനെയാണ് വേദിയിലേക്ക് അതിക്രമിച്ച് കയറിയാൾ കയ്യേറ്റം ചെയ്തത്. കയ്യേറ്റത്തെത്തുടർന്ന് ബേബി ജോൺ നിലത്തുവീഴുകയും അദ്ദേഹത്തെ വേദിയിൽ നിന്ന് മാറ്റുകയും ചെയ്തു. മുഖ്യമന്ത്രി വേദി വിട്ടതിന് ശേഷമാണ് സംഭവം.
തൃശൂർ ചെന്ദ്രാപിന്നി സ്വദേശിയാണ് വേദിയിലേക്ക് അതിക്രമിച്ച് കയറിയതെന്നാണ് വിവരം. ഇയാളെ തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനവിലേക്ക് കൊണ്ടുപോയി.
Read More:'ക്ഷേമ പെൻഷൻ 2,500 രൂപയാക്കും'; വമ്പൻ പ്രഖ്യാപനങ്ങളുമായി എൽഡിഎഫ് പ്രകടനപത്രിക
സംഭവത്തെ വളരെ ഗൗരവമായാണ് കാണുന്നതെന്ന് വേദിയിലുണ്ടായിരുന്ന മന്ത്രി വിഎസ് സുനിൽ കുമാർ പറഞ്ഞു. എഡിഎഫ് യോഗം അട്ടിമറിക്കാനുള്ള ഗൂഢാലോചന സംഭവത്തിന് പിറകിലുണ്ടോയെന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
"എൽഡിഎഫിന് തുടർഭരണം ലഭിക്കുന്നതിൽ വിറളി പൂണ്ട് ആരെങ്കിലും ആസൂത്രിതമായി പദ്ധതിയിട്ട് ചെയ്തതാണോ ഇത് എന്ന കാര്യം എൽഡിഎഫ് അന്വേഷിക്കും," മന്ത്രി പറഞ്ഞു. ബാക്കി വിവരങ്ങൾ പൊലീസ് അന്വേഷണത്തിന് ശേഷം വ്യക്തമാവുമെന്നും അദ്ദേഹം പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.