/indian-express-malayalam/media/media_files/uploads/2021/02/Pinarayi-Vijayan-CM.jpg)
പാലക്കാട് :നുണപ്രചാരണം നടത്തി കേരളത്തിലെ എൽഡിഎഫിനെ നേരിടാനാണ് ബിജെപിയും കോൺഗ്രസും ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ കോൺഗ്രസും ബിജെപിയും തമ്മിൽ യോജിപ്പ് നിലനിൽക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് ജില്ലയിലെ കോങ്ങാട് ഒരു തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"കേരളത്തിൽ എൽഡിഎഫ് സർക്കാർ വരുത്തിയ മുന്നേറ്റങ്ങളെ മറ്റെന്തെങ്കിലും പറഞ്ഞ് നേരിടാൻ യുഡിഎഫിനോ ബിജെപിക്കോ സാധിക്കില്ല. അവർ വലിയ രീതിയിൽ ആശ്രയിക്കുന്നത് നുണ പടച്ചുണ്ടാക്കാനാണ്. വൻപിച്ച നുണപ്രചാരണം നടത്തുകയാണ് അവർ,"മുഖ്യമന്ത്രി പറഞ്ഞു.
Read More: 'ജനപ്രിയൻ പിണറായി'; ഭരണത്തുടർച്ച പ്രവചിച്ച് മാതൃഭൂമി-സി വോട്ടർ സർവെ
"പക്ഷേ നുണയ്ക്ക് ചെറിയ ആയുസ്സേ ഉള്ളൂ. യഥാർത്ഥ വിവരം എത്തുന്ന വരെയാണ് നുണയുടെ ആയുസ്സ്. നുണയാണെന്ന് വച്ച് നമ്മൾ ലാഘവത്തോടെ കാണാൻ പറ്റില്ല. യഥാർത്ഥ വിവരങ്ങൾ ആളുകളിലും കുടുംബങ്ങളിലും എത്തിക്കുക. അതോടെ നുണ തീർന്നു,,"മുഖ്യമന്ത്രി പറഞ്ഞു.
കേരള പര്യടനത്തിൻ്റെ ഇന്നത്തെ അവസാന വേദി പാലക്കാട് ജില്ലയിലെ കോങ്ങാട് ആയിരുന്നു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ വച്ച്...
Posted by Pinarayi Vijayan on Friday, 19 March 2021
കേരളത്തിലെ സർക്കാരിനെ വിമർശിക്കുന്നവർക്ക് മോദിയെ വിമർശിക്കാൻ നാവു പൊന്തുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. "മോദിക്കെതിരെ സംസാരിക്കാൻ കോൺഗ്രസിന്റെ നാവ് പൊന്താറില്ല. കോൺഗ്രസും ബിജെപിയും തമ്മിൽ സംസ്ഥാന തല യോജിപ്പ് നിലനിൽക്കുന്നു. ബിജെപിക്ക് അലോസരമുണ്ടാക്കുന്ന വർത്തമാനമൊന്നും വേണ്ട എന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. കേന്ദ്രത്തിന്റെ സ്വകാര്യവൽക്കരണ നയത്തെക്കുറിച്ചടക്കം കേരളത്തിലെ കോൺഗ്രസ് നേതാക്കൾ പ്രതികരിക്കുന്നില്ല," മുഖ്യമന്ത്രി പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.