/indian-express-malayalam/media/media_files/uploads/2021/05/kerala-assembly-election-results-2021-all-you-need-to-know-about-vote-counting-490822-fi.jpeg)
Kerala Assembly Election Results 2021: All You Need To Know About Counting Votes: വോട്ടെടുപ്പിന് വേണ്ടിയെടുക്കുന്ന തയ്യാറെടുപ്പുകൾ പോലെ തന്നെ വളരെയധികം തയ്യാറെടുപ്പുകളോടെയാണ് വോട്ടണ്ണെൽ നടത്തുന്നതും. വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്ക് ഉദ്യോഗസ്ഥരും പ്രതിനിധികളും എത്തുന്നത് മുതൽ വോട്ടെണ്ണൽ അവസാനിപ്പിച്ച് വിജയിയെ പ്രഖ്യാപിച്ച ശേഷം യന്ത്രങ്ങളും തപാൽ ബാലറ്റും ആസബെന്റീ വോട്ടുകളും സർവീസ് വോട്ടുമൊക്കെ തിരികെ ശേഖരിച്ച് സ്ര്ടോങ് റൂമിൽ ഒന്നര മാസം സൂക്ഷിക്കും. തിരഞ്ഞെടുപ്പ് കേസുകൾ ഈ കാലയളവിൽ വന്നില്ലെങ്കിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം തുടർ നടപടികൾ സ്വീകരിക്കും.
Kerala Assembly Election Results 2021: All You Need To Know About Poll Results: വോട്ടെണ്ണൽ നടപടികൾ
വോട്ടെണ്ണൽ ദിവസം പുലർച്ചെ ആറിന് തന്നെ വോട്ടെണ്ണൽ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ കൗണ്ടിങ് കേന്ദ്രത്തിൽ എത്തിച്ചേരണം. ഉദ്യോഗസ്ഥരുടെ ഹാജർ നില ഉറപ്പാക്കിയതിന് ശേഷം ഓരോ ജോലിക്കുമായി റാൻഡമൈസേഷൻ നടത്തും. ഏഴു മണിയോടെ റാൻഡമൈസേഷൻ പൂർത്തിയാക്കി ഓരോ ടേബിളിലേക്കുമുള്ള ഉദ്യോഗസ്ഥരെ നിശ്ചയിക്കും.
Postal Vote: തപാൽ ബാലറ്റ്
എട്ട് മണിക്ക് തന്നെ പോസ്റ്റൽ ബാലറ്റുകൾ ടേബിളുകളിൽ എത്തിക്കും. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലായിരിക്കും പോസ്റ്റൽ ബാലറ്റുകൾ തുറക്കുക . 500 എണ്ണത്തിന്റെ ഓരോ കെട്ടായി തിരിച്ചാണ് പോസ്റ്റൽ ബാലറ്റുകൾ എണ്ണുക
തപാൽ ബാലറ്റിൽ പ്രധാനമായും ഉള്ളത് പോളിങ്ങുമായി ബന്ധപ്പെട്ട ജോലികൾക്കായി വോട്ടെടുപ്പ് ദിവസം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ, അവശ്യ സർവീസിൽ വരുന്ന ജീവനക്കാർ എന്നിവർ വോട്ട് രേഖപ്പെടുത്തി റിട്ടേണിങ് ഓഫീസർമാർക്ക് അയക്കുന്നതാണ് തപാൽ വോട്ട്. വോട്ടെണ്ണൽ ദിവസം രാവിലെ എട്ട് മണിക്ക് മുമ്പ് ലഭിക്കന്ന ബാലറ്റുകൾ വരെ എണ്ണുന്നതിൽ പരിഗണിക്കും. ഓരോ വോട്ടെണ്ണൽ കേന്ദ്രത്തിലേക്കും തപാൽ ഓഫീസുകളിൽ നിന്നും പ്രത്യേകം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരാകും തപാൽവോട്ടുകൾ എത്തിക്കുക.
Absentee Vote: ആബസെന്റീ വോട്ട്
ഇതിന് പുറമെ ആബ്സെന്റീ വോട്ടുകൾ ഇത്തവണ ഉണ്ട്. 80 വയസിനുമുകളിലുള്ള മുതിർന്ന പൗരൻമാർ, വോട്ടർപട്ടികയിൽ ഭിന്നശേഷിക്കാർ എന്ന് രേഖപ്പെടുത്തിയിട്ടുള്ളവർ, കോവിഡ് 19 ബാധിച്ചവരോ, രോഗമുണ്ടെന്ന് സംശയിക്കുന്നവരോ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അവശ്യ സർവീസുകളിൽ ഉൾപ്പെട്ടവർ എന്നിവർക്കാണ് തപാൽ ബാലറ്റ് അനുവദിക്കുന്നത്. കോവിഡ് ബാധിതർക്കും ക്വാറന്റീനിലുള്ളവർക്കും സർക്കാർ നിശ്ചയിച്ചിട്ടുള്ള ഉദ്യോഗസ്ഥർ നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും തപാൽ ബാലറ്റ് അനുവദിച്ചത്. . തപാൽ വോട്ടിന് അപേക്ഷിച്ച വോട്ടർമാരെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘവും സൂക്ഷ്മ നിരീക്ഷകരും സന്ദർശിച്ച് തപാൽ ബാലറ്റ് നൽകും. വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് ഉദ്യോഗസ്ഥരെ തിരിച്ചേൽപ്പിക്കാം
ഇത്തവണ ഇതിൽ വോട്ടെടുപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ടിങ്ങിന് പോകുന്ന മാധ്യമപ്രവർത്തകർക്ക് കൂടി നേരത്തെ വോട്ട് രേഖപ്പെടുത്താൻ അനുമതി ലഭിച്ചിരുന്നു.
Service Vote: സർവീസ് വോട്ട്
സർവീസ് വോട്ട്. ആണ് തപാൽ വോട്ടിന് പുറമെ ഉള്ള മറ്റൊരു വോട്ട്. മണ്ഡലത്തിന് പുറത്ത് ജോലി ചെയ്യുന്ന സൈനികർ, അർദ്ധ സൈനികർ, പൊലീസ് രാജ്യത്തിന് പുറത്ത് ജോലി ചെയ്യുന്ന എംബസി ഉദ്യോഗസ്ഥർ എന്നിവർ ഇലക്ട്രോണിക് സംവിധാനത്തിലെ സാധ്യതകൾ ഉപയോഗപ്പെടുത്തിയാണ് സർവീസ് വോട്ട് ചെയ്യുക. ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം ( ഇടിപി ബി എസ്) എന്നാണ് ഇതിനുള്ള പേര്.
ഇലക്ട്രോണിക്കലായി അയച്ചുകൊടുക്കുന്ന ബാലറ്റ് വൺ ടൈം പാസ് വേഡ് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്ത് വോട്ട് രേഖപ്പെടുത്തി തപാൽ മുഖേന തിരികെ അയക്കണം. ഇതിനായി നിർദേശിച്ചിട്ടുള്ള കവറിൽ അയക്കുന്ന തപാൽ ബാലറ്റ് ഇത് തപാൽ വോട്ട് എണ്ണുന്നതിന് മുമ്പ് (അതയാത് എട്ട് മണിക്ക് മുമ്പ്) വരണാധികാരിക്ക് ലഭിക്കണം. ഈ ബാലറ്റിലെ ക്യൂ ആർ കോഡ് പരിശോധിച്ച് ഇരട്ടിപ്പ് ഉണ്ടായിട്ടില്ല എന്ന് ഉറപ്പ് വരുത്താനുള്ള സംവിധാനവും ഉണ്ട്.
രാവിലെ എട്ട് മണിവരെ വരണാധികാരിക്ക് ( റിട്ടേണിങ് ഓഫീസർ) ലഭിക്കുന്ന തപാൽ വോട്ടുകൾ എണ്ണാൻ തുടങ്ങും. അതിൽ ഈ വോട്ടുകൾ എല്ലാം ഉൾപ്പെടുത്തും. വൈകിയെത്തുന്ന തപാൽ ബാലറ്റുകൾ എണ്ണാതെ സുരക്ഷിതമായി മാറ്റിവെക്കും. തപാൽവോട്ട് എണ്ണി തുടങ്ങുമ്പോൾ തന്നെ സർവീസ് വോട്ടുകൾ സ്കാൻ ചെയ്തു തുടങ്ങും
Votes in the Voting Machine: വോട്ടിങ് യന്ത്രത്തിലെ വോട്ട്
വരണാധികാരി ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കുന്ന സ്ട്രോങ്ങ് റൂം തുറക്കും. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് സ്ട്രോങ് റൂം തുറക്കുകക. ഇവിടെ നിന്നും കൺട്രോൾ യൂണിറ്റും പ്രിസൈഡിംഗ് ഓഫീസേഴ്സ് ഡയറിയായ 17 സി ഫോമുമാണ് വോട്ടെണ്ണൽ ടേബിളിൽ എത്തിക്കും. ഇത് സീൽ ചെയ്തതു തന്നെയാണെന്ന് കൗണ്ടിങ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ ഉറപ്പു വരുത്തും. ആദ്യം കൺട്രോൾ യൂണിറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന ആകെ വോട്ടുകളുടെ എണ്ണമാണ് പരിശോധിക്കുക. ഇത് 17 സി ഫോമിൽ രേഖപ്പെടുത്തിയത് തന്നെയാണെന്ന് ഉറപ്പു വരുത്തും. അതിനു ശേഷം ഓരോ സ്ഥാനാർത്ഥിക്കും ലഭിക്കുന്ന വോട്ടുകൾ പരിശോധിക്കും ഇത് ഫോമിന്റെ രണ്ടാം ഭാഗത്ത് എഴുതിച്ചേർക്കും. സൂപ്പർവൈസർമാരായിരിക്കും ഫോമിൽ എഴുതിച്ചേർക്കുക. മൈക്രോ ഒബ്സർ വർമാരുടെയും കൗണ്ടിങ് ഏജന്റിന്റെയും സാന്നിധ്യം ഇവിടെയുണ്ടാകും. ഫോമിൽ കൗണ്ടിങ് ഏജൻറുമാർ സാക്ഷിയായി ഒപ്പ് രേഖപ്പെടുത്തും. ഇതിന്റെ കോപ്പി വരണാധികാരിയുടെ അടുത്തേക്ക് കൈമാറും.
വോട്ടെണ്ണൽ ഒരു റൗണ്ട് പൂർത്തിയാകുമ്പോൾ വരണാധികാരി ആ റൗണ്ടിലെ ഫലം പ്രഖ്യാപിക്കും. ഓരോ ടേബിളിലും ഓരോ കൺട്രോൾ യൂണിറ്റും പരിശോധിച്ചു കഴിയുമ്പോഴാണ് ഒരു റൗണ്ട് പൂർത്തിയാകുന്നത്. ആ ഫലം തിരഞ്ഞെടുപ്പ് കമ്മീഷന്റെ സോഫ്റ്റ് വെയറിലേക്ക് അപ്‌ലോഡ് ചെയ്യും അപ്പോൾ തിരഞ്ഞെുപ്പ് കമ്മീഷന്റെ സൈറ്റിൽ ജനങ്ങൾക്ക് ലീഡ് നില അറിയാൻ സാധിക്കും.
VVPat: വിവി പാറ്റ്
തിരഞ്ഞെുപ്പിൽ വോട്ട് രേഖപ്പെടുത്തുമ്പോൾ വോട്ട് ചെയ്ത സ്ഥാനാർത്ഥിയുടെ പേരും ചിഹ്നവും അടങ്ങിയ സ്ലിപ്പ് പ്രിന്റ് ചെയ്ത് പെട്ടിയിൽ വീഴും വോട്ട് ചെയ്ത സ്ഥാനാർത്ഥിക്ക് തന്നെയാണ് വോട്ട് വീണത് എന്ന് ഉറപ്പുവരുത്താനാണിത്. മണ്ഡലത്തിലെ എല്ലാ റൗണ്ടും എണ്ണി പൂർത്തിയാക്കി കഴിയുമ്പോൾ ആ മണ്ഡലത്തിൽ ഉൾപ്പെടുന്ന പോളിങ് ബൂത്തുകൾ നറുക്കിട്ട് എടുക്കുന്ന (റാൻഡമൈസ് ചെയ്തെടുക്കുന്ന) അഞ്ച് പോളിങ് സ്റ്റേഷനുകളിലെ വിവി പാറ്റുകളും എണ്ണാൻ തിരഞ്ഞെടുക്കും. ആ ബൂത്തുകളിലെ വിവിപാറ്റ് കണ്ടൈനറുകൾ സ്ട്രോങ് റൂമിൽ നിന്നും എടുത്ത് പോസ്റ്റൽ ബാലറ്റുകളുടെ എണ്ണവും പൂർത്തിയായി കഴിയുമ്പോൾ വരണാധികാരി വിജയിച്ച സ്ഥാനാർത്ഥിക്ക് സർട്ടിഫിക്കറ്റ് കൈമാറും.
Read Here: Kerala Assembly Election 2021 Results: തിരഞ്ഞെടുപ്പ് ഫലമറിയാൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.