scorecardresearch

Kerala Assembly Election Voting Highlights: വെയിലിലും മഴയിലും തളരാതെ കേരളം വിധിയെഴുതി; 74.02 ശതമാനം പോളിങ്, ഇനി കാത്തിരിപ്പ്

Kerala Assembly Election Voting Highlights:  ഉച്ച നേരത്തും ബൂത്തുകൾക്കു മുൻപിൽ വോട്ടർമാരുടെ നീണ്ടനിര കാണാം

Kerala Assembly Election Voting Highlights:  ഉച്ച നേരത്തും ബൂത്തുകൾക്കു മുൻപിൽ വോട്ടർമാരുടെ നീണ്ടനിര കാണാം

author-image
WebDesk
New Update
Kerala assembly election 2021, polling day, LDF, UDF ,NDA, CPM, Congress-BJP-live updates,കേരള നിയമസഭാ തിരഞ്ഞെടുപ്പ്, എൽഡിഎഫ്, യുഡിഎഫ്, ബിജെപി, എൻഡിഎ, കേരളത്തിൽ വോട്ടെടുപ്പ്

Kerala Assembly Election Voting Highlights:  തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ പോളിങ് അവസാനിച്ചു. 74.02 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്ത് പലയിടങ്ങളിലും സംഘര്‍ഷമുണ്ടായി. മധ്യകേരളത്തില്‍ ഉണ്ടായ കനത്ത മഴയും പോളിങ്ങിനെ ബാധിച്ചു. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും അധികം പോളിങ് രേഖപ്പെടുത്തിയത് (77.9) കുറവ് പത്തനംതിട്ടയിലും (67.1)

Advertisment

ജില്ല തിരിച്ചുള്ള പോളിങ് ശതമാനം

തിരുവനന്തപുരം- 70

കൊല്ലം- 73

പത്തനംതിട്ട- 67.1

ആലപ്പുഴ- 74.4

കോട്ടയം- 72

ഇടുക്കി- 70.3

എറണാകുളം- 74

തൃശൂര്‍- 73.2

പാലക്കാട്- 76.1

മലപ്പുറം- 74

കോഴിക്കോട്- 77.9

വയനാട്- 74.6

കണ്ണൂര്‍- 77.6

കാസര്‍ഗോഡ്- 74.7

തികഞ്ഞ ആത്മവിശ്വാസത്തിലാണ് മൂന്ന് മുന്നണികളും. 957 സ്ഥാനാർഥികളാണ് ഇത്തവണ ജനവിധി തേടുന്നത്. ചരിത്ര വിജയമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ജനം ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.

Read Also: വോട്ടര്‍പട്ടികയില്‍ പേരുണ്ടോ? വോട്ട് എവിടെ, അറിയേണ്ടതെല്ലാം

ഒടുവിൽ ലഭ്യമായ വിവരം അനുസരിച്ച് 150 ബാലറ്റ് യൂണിറ്റുകളും 150 കൺട്രോൾ യൂണിറ്റുകളും 747 വിവിപാറ്റ് മെഷീനുകളും ആണ് വോട്ടിങ്ങിനിടെ തകരാറിലായത്. മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പിൽ നാലു ബാലറ്റ് യൂണിറ്റുകളും നാലു കൺട്രോൾ യൂണിറ്റുകളും 33 വിവിപാറ്റ് മെഷീനുകളും തകരാറിലായി. സംസ്ഥാനതലത്തിൽ 0.33 ശതമാനം ബാലറ്റ് യൂണിറ്റുകളും 0.33 ശതമാനം കൺട്രോൾ യൂണിറ്റുകളും 1.6 ശതമാനം വിവിപാറ്റുകളുമാണ് തകരാറിലായിത് മൂലം മാറ്റിവയ്ക്കേണ്ടി വന്നത്. 20478 ബൂത്തുകളിൽ വെബ്കാസ്റ്റിംഗ് നടത്തി.

രാവിലെ അ‍ഞ്ചരക്ക് മോക്ക്‌പോൾ ആരംഭിച്ചു. കൃത്യം ഏഴുമണിക്ക് പോളിങ് തുടങ്ങി.  മാവോയിസ്റ്റ് ഭീഷണിയുള്ള വയനാട് ജില്ലയിൽ ആറ് മണിക്ക് പോളിങ് അവസാനിച്ചു.

Live Blog

Advertisment

Kerala Assembly Election 2021, Polling Day Highlights: രാവിലെ ഏഴ് മുതൽ വൈകീട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. തിരഞ്ഞെടുപ്പ് വാർത്തകൾ തത്സമയം അറിയാം














Highlights

    19:40 (IST)06 Apr 2021

    മഞ്ചേശ്വരത്ത് റെക്കോര്‍ഡ് പോളിങ്

    മഞ്ചേശ്വരത്ത് ഇത്തവണ റെക്കോര്‍ഡ് പോളിങ് നടന്നു. 76.46 ആണ് മണ്ഡലത്തിലെ പോളിങ് ശതമാനം. 2016ല്‍ ഇത് 76.31 ആയിരുന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മത്സരിക്കുന്ന മണ്ഡലമാണ് മഞ്ചേശ്വരം.

    18:53 (IST)06 Apr 2021

    കുന്നത്തുനാട്ടില്‍ പോളിങ് 80 ശതമാനം കടന്നു

    കുന്നത്തുനാട് മണ്ഡലത്തിൽ ആകെയുള്ള 187701 വോട്ടർമാരിൽ 150504 പേർ വോട്ട് രേഖപ്പെടുത്തി. ഇതിൽ 75248 പുരുഷന്മാരും 75256 വനിതകളും ഉൾപ്പെടുന്നു. മണ്ഡലത്തിലെ ബൂത്ത് നമ്പർ 103 പിണർമുണ്ട ഇർഷാദുൽ ഇബാദ് മദ്രസയിലാണ് ഏറ്റവും ഉയർന്ന പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്, 88.83 ശതമാനം.

    18:31 (IST)06 Apr 2021

    'തിരഞ്ഞെടുപ്പില്‍ ഞെട്ടിക്കുന്ന ഫലം വരും'

    തുടര്‍ഭരണം സ്വപ്നം കാണുന്നവരെ ഞെട്ടിക്കുന്ന ഫലം വരുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം മുതിര്‍ന്ന നേതാവ് എകെ ആന്റണി. എല്‍ഡിഎഫിന്റെ പല കോട്ടകളും വീഴുമെന്നും ആന്റണി പറഞ്ഞു. മെയ് രണ്ടോടെ പിണറായി സര്‍ക്കാരിന്റെ ഭരണം അവസാനിക്കുമെന്നും ഇനി അധികാരത്തില്‍ വരാന്‍ പോകുന്നത് യുഡിഎഫ് ആണെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.

    18:29 (IST)06 Apr 2021

    ടോണി ചെമ്മണി വോട്ട് ചേയ്തു

    സംസ്ഥാനത്ത് കോവിഡ് ബാധിച്ച സ്ഥാനാര്‍ഥിയായ ടോണി ചെമ്മണി വോട്ട് ചെയ്തു. ഒരാഴ്ചക്ക് മുമ്പാണ് ടോണി ചെമ്മണിക്ക് രോഗം പിടിപെട്ടത്. കൊച്ചി മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാണ് ടോണി.

    18:18 (IST)06 Apr 2021

    ഒമ്പതിടത്ത് പോളിങ് സമയം അവസാനിച്ചു

    വയനാട്ടിലെ മൂന്ന് മണ്ഡലങ്ങളില്‍ ഉള്‍പ്പടെ ഒമ്പതിടത്ത് പോളിങ് അവസാനിച്ചു. മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശങ്ങളിലാണ് നേരത്തെ വോട്ടെടുപ്പ് അവസാനിച്ചത്.

    18:08 (IST)06 Apr 2021

    വോട്ടിങ് അവസാന മണിക്കൂറിലേക്ക്

    കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടിങ് അവസാന മണിക്കൂറിലേക്ക് കടന്നു. 6 മണിവരെയുള്ള കണക്കുകള്‍ അനുസരിച്ച് 71.31 പോളിങ് ശതമാനം രേഖപ്പെടുത്തി. പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കുറവ് പോളിങ്ങ്. രണ്ട് ജില്ലകളിലും 66ല്‍ താഴെ മാത്രമാണ് വോട്ട് ചെയ്തവരുടെ ശതമാനം.

    18:06 (IST)06 Apr 2021

    വോട്ടിങ് അവസാന മണിക്കൂറിലേക്ക്

    കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടിങ് അവസാന മണിക്കൂറിലേക്ക് കടന്നു. 6 മണിവരെയുള്ള കണക്കുകള്‍ അനുസരിച്ച് 71.31 പോളിങ് ശതമാനം രേഖപ്പെടുത്തി. പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ് ഏറ്റവും കുറവ് പോളിങ്ങ്. രണ്ട് ജില്ലകളിലും 66ല്‍ താഴെ മാത്രമാണ് വോട്ട് ചെയ്തവരുടെ ശതമാനം.

    17:55 (IST)06 Apr 2021

    'സ്ത്രീശക്തി' കൂടുതല്‍ കുന്നത്തുനാട്ടില്‍

    ഇലക്ഷന്‍ കമ്മീഷന്റെ 5.35 വരെയുള്ള കണക്കുകള്‍ അനുസരിച്ച് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ വോട്ട് ചെയ്തതത് കുന്നത്തുനാട് മണ്ഡലത്തില്‍. 76.03 ശതമാനം സ്ത്രീകളാണ് ഇവിടെ വോട്ട് രേഖപ്പെടുത്തിയത്. ചതുര്‍മുഖ മത്സരം നടക്കുന്ന മണ്ഡലത്തിലെ നാല് പഞ്ചായത്തുകള്‍ ഭരിക്കുന്നത് ട്വന്റി 20യാണ്. ട്വന്റി വലിയ മുന്നേറ്റം കുന്നത്തുനാട്ടില്‍ നടത്തുമെന്നാണ് വിലയിരുത്തല്‍.

    17:47 (IST)06 Apr 2021

    കട്ടായിക്കോണത്ത് വന്‍ പോലിസ് സുരക്ഷ

    ബിജെപി-സിപിഎം സംഘര്‍ഷം നടന്ന കാട്ടായിക്കോണത്ത് വന്‍ പോലീസ് സന്നാഹം. നിരവധി പേരെ കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് വീണ്ടും സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞിരുന്നു. എല്ലാവരും ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവും അദ്ദേഹം നല്‍കി.

    17:36 (IST)06 Apr 2021

    70 കടന്ന് ഏഴ് ജില്ലകള്‍

    സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ പോളിങ് ശതമാനം 70 പിന്നിട്ടു.  എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് കനത്ത പോളിങ് രേഖപ്പെടുത്തിയത്. വൈകുന്നേരം 5.30 പിന്നിടുമ്പോള്‍ സംസ്ഥാനത്തെ ആകെ പോളിങ് ശതമാനം 71.05 ആണ്. മധ്യകേരളത്തില്‍ പെയ്യുന്ന മഴ പോളിങ്ങിനെ ബാധിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്.

    17:31 (IST)06 Apr 2021

    തലസ്ഥാനത്ത് പോളിങ് മന്ദഗതിയില്‍

    തിരുവനന്തപുരത്ത് നഗരപ്രദേശങ്ങളില്‍ പോളിങ് മന്ദഗതിയില്‍. നേമം, വട്ടിയൂര്‍ക്കാവ് തുടങ്ങിയ മണ്ഡലങ്ങളിലെ നഗരപ്രദേശങ്ങളിലാണ് ബൂത്തുകളിലേക്കുള്ള വോട്ടര്‍മാരുടെ ഒഴുക്ക് കുറഞ്ഞത്. എന്നാല്‍ ഗ്രാമ മേഖലകളില്‍ പോളിങ് ശതമാനം വര്‍ദ്ധിക്കുന്നുണ്ട്.

    17:19 (IST)06 Apr 2021

    കാട്ടായിക്കോണം സംഘര്‍ഷത്തില്‍ കടകംപള്ളി

    കാട്ടിയിക്കോണത്തെ സംഘര്‍ഷത്തിന് പിന്നില്‍ വോട്ടിങ് നിര്‍ത്തി വെപ്പിക്കുക എന്ന ലക്ഷ്യമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സംഭവത്തില്‍ പോലിസിനെതിരെയും കടകംപള്ളി ആഞ്ഞടിച്ചു. രാവിലെ നടന്ന സംഘര്‍ഷത്തിന്റെ പ്രിതികാരം വീട്ടാന്‍ രണ്ട് വണ്ടികളില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ എത്തി എന്ന് മന്ത്രി ആരോപിച്ചു. "അന്യായമായി പോലീസ് പ്രദേശത്തെ ആളുകളെ മര്‍ദ്ദിച്ചു. മുന്‍വിധിയോട് കൂടിയുള്ള പ്രവര്‍ത്തനമായിരുന്നു പോലിസിന്റേത്," കടകംപള്ളി പറഞ്ഞു

    17:06 (IST)06 Apr 2021

    വീണാ ജോര്‍ജ്ജിനെ കയ്യേറ്റം ചെയ്തെന്ന് പരാതി

    ആറന്മുള മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജ്ജിനെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായി പരാതി. സ്ഥാനാര്‍ഥി ബൂത്ത് പര്യടനം നടത്തുന്നതിനിടെയാണ് സംഭവം. കോണ്‍ഗ്രസ്-എന്‍ഡിഎ പ്രവര്‍ത്തര്‍ കയ്യേറ്റം ചെയ്തെന്നാണ് പരാതി.

    16:53 (IST)06 Apr 2021

    കാട്ടായിക്കോണത്ത് സംഘര്‍ഷം തുടരുന്നു

    തിരുവനന്തപുരം കാട്ടായിക്കോണത്ത് ബിജെപി-സിപിഎം സംഘര്‍ഷം തുടരുന്നു. പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റം ഉണ്ടായി. മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടം മണ്ഡലത്തില്‍ ഉള്‍പ്പെട്ട പ്രദേശമാണ് കാട്ടായിക്കോണം. രാവിലെ നടന്ന സംഘര്‍ഷത്തില്‍ സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിരുന്നു. 

    16:43 (IST)06 Apr 2021

    തളിപ്പറമ്പില്‍ റീപോളിങ് ആവശ്യപ്പെട്ട് യുഡിഎഫ്

    തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തില്‍ റീപോളിങ് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാര്‍ഥി അബ്ദുള്‍ റഷീദ്. വ്യാപകമായി കള്ളവോട്ട് നടക്കുന്നു എന്നും തിരഞ്ഞെടുപ്പ് കമ്മീഷനോട് ഔദ്യോഗികമായി ആവശ്യപ്പെടുമെന്ന് സ്ഥാനാര്‍ഥി പറഞ്ഞു. എന്നാല്‍ യുഡിഎഫിന്റെ ആരോപണങ്ങളെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംവി ഗോവിന്ദന്‍ തള്ളി. യുഡിഎഫ് സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് എന്നാണ് ഗോവിന്ദന്‍ പ്രതികരിച്ചത്.

    16:35 (IST)06 Apr 2021

    കോട്ടയത്ത് 'ജോസ് ഇഫക്ട്' പ്രതീക്ഷയില്‍ എല്‍ഡിഎഫ്

    ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തോടെ കോട്ടയത്തെ സീറ്റ് നില വര്‍ദ്ധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. 4.30 വരെയുള്ള കണക്കുകള്‍ അനുസരിച്ച് ജില്ലയില്‍ 64.47 ശതമാനമാണ് പോളിങ്ങ് രേഖപ്പെടുത്തിയിട്ടുള്ളത്. കോട്ടയം ജില്ലയിലെ തന്നെ നിര്‍ണായക പോരാട്ടം നടക്കുന്ന പാലായിലും പോളിങ് ശതമാനം 60 കടന്നു. കോട്ടയത്തെ ഒമ്പത് സീറ്റുകളില്‍ ആറ് എണ്ണം യുഡിഎഫിനൊപ്പമാണ്. രണ്ട് സീറ്റ് മാത്രമാണ് ജില്ലയില്‍ ഇടതിനുള്ളത്.

    16:21 (IST)06 Apr 2021

    ടെന്‍ഡേഡ് വോട്ട് ചെയ്യാന്‍ അനുവദിച്ചു

    മണ്ണാര്‍ക്കാട് വീണ്ടും കള്ളവോട്ട്. മണ്ണാര്‍ക്കാട് നഗരസഭ ബുത്ത് നമ്പര്‍ 126ലാണ് കള്ളവോട്ട് നടന്നതായി കണ്ടെത്തിയത്. നൂര്‍ജഹാന്‍ എന്ന വോട്ടറുടെ വോട്ടാണ് മറ്റാരോ ചെയ്തത്. ഇതോടെ ടെന്‍ഡേഡ് വോട്ട് ചെയ്യാന്‍ അനുവദിച്ചു. മണ്ണാര്‍ക്കാട് അരയങ്ങോടും കള്ളവോട്ട് നടന്നതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

    16:07 (IST)06 Apr 2021

    പോളിങ്ങിനിടെ വില്ലനായി മഴ

    സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ കനത്ത മഴ. കോട്ടയത്തെ മലയോര മേഖലകളിലാണ് മഴ ശക്തമായി പെയ്തതത്. അവസാന മണിക്കൂറിലെ വോട്ടിങ്ങിനെ മഴ പ്രതികൂലമായി ബാധിക്കാനാണ് സാധ്യത. മഴമൂലം വൈദ്യുതി തടസപ്പെട്ടത് പലയിടങ്ങളിലും വോട്ടിങ്ങിനെയും ബാധിച്ചു.

    15:41 (IST)06 Apr 2021

    തളിപ്പറമ്പില്‍ പോളിങ് ശതമാനം 70ലേക്ക്

    കണ്ണൂര്‍ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും പോളിങ് ശതമാനം 60 പിന്നിട്ടു. തളിപ്പറമ്പിലാണ് കനത്ത പോളിങ്. ഇതിനോടകം തന്നെ 67.96 ശതമാനം പേരാണ് മണ്ഡലത്തില്‍ വോട്ട് ചെയ്തിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മടത്ത് 67.07ഉം ആരോഗ്യമന്ത്രി കെകെ ശൈലജ മത്സരിക്കുന്ന മട്ടന്നൂര് 67.03 മാണ് പോളിങ്ങ് ശതമാനം.

    15:15 (IST)06 Apr 2021

    പുതിയ ജീവിതം മഷിപുരട്ടി ആരംഭിച്ച് ദമ്പതികള്‍

    വിവാഹവേദിയില്‍ നിന്ന് വോട്ട് ചെയ്യാനായി നേരെ പോളിങ് ബൂത്തിലേക്കെത്തി ദമ്പതികള്‍ . മലയാറ്റൂര്‍ സെന്റ് തോമസ് സ്കൂളിൽ നിന്നുള്ള ദൃശ്യങ്ങൾ. അങ്കമാലി നിയമസഭാമണ്ഡലത്തില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് മലയാറ്റൂര്‍. സിറ്റിങ് എംഎല്‍എയായ റോജി എം ജോണാണ് ഇത്തവണയും യുഡിഎഫിനായി മത്സരിക്കുന്നത്. ജോസ് തെറ്റയിലാണ് എല്‍ഡിഎഫിനായി മത്സര രംഗത്ത്. അഡ്വ. കെവി സാബുവാണ് ബിജെപി സ്ഥാനാര്‍ഥി.

    14:58 (IST)06 Apr 2021

    കേരളത്തില്‍ ശക്തമായ ത്രികോണ മത്സരമെന്ന് വെള്ളാപ്പള്ളി

    സംസ്ഥാനത്ത് ബിജെപി-എല്‍ഡിഎഫ്-യുഡിഎഫ് ത്രികോണ മത്സരമെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തുടര്‍ഭരണ സാധ്യതയുണ്ടോ എന്ന് പറയാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്നാല്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി അഭിപ്രായം പറഞ്ഞത് വൈകിയായിപ്പോയെന്നു വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. നേരത്തെ ആയിരുന്നേല്‍ വിചാരിച്ച ഫലം കിട്ടിയേനെ. അതേസമയം ബിജെപി സീറ്റ് നേടുന്ന കാര്യവും ഇപ്പോള്‍ പറയാന്‍ ആകില്ല എന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

    14:47 (IST)06 Apr 2021

    പോരാട്ടം ശക്തം, നേമത്ത് പോളിങ്ങ് ശതമാനം 50 കടന്നു

    കേരളം ഏറെ ഉറ്റുനോക്കുന്ന മണ്ഡലമായ നേമത്തെ പോളിങ് ശതമാനം 51.13 ആയി. ബിജെപിയെ ആദ്യമായി കേരള നിയമസഭയിലെത്തിച്ച മണ്ഡലത്തില്‍ ഇത്തവണ ത്രികോണ മത്സരമാണ് നടക്കുന്നത്. ബിജെപിക്കായി കുമ്മനം രാജശേഖരനും, എല്‍ഡിഎഫിനായി വി ശിവന്‍കുട്ടിയും, യുഡിഎഫിനായി കെ മുരളീധരനുമാണ് മത്സരിക്കുന്നത്. ബിജെപിയുടെ നേമത്തെ അക്കൗണ്ട് പൂട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ പ്രഖ്യാപിച്ചിരുന്നു. 

    14:25 (IST)06 Apr 2021

    കോഴിക്കോട് ജില്ലയിലെ പോളിങ് ശതമാനം

    കോഴിക്കോട് ജില്ലയിലെ പോളിങ് ശതമാനം 54 കടന്നു. കുന്നമംഗലത്താണ് ജില്ലയില്‍ ഏറ്റവും പോളിങ് രേഖപ്പെടുത്തിയത്. ഉച്ചതിരിഞ്ഞ് 2.05 വരെ 56.46 ശതമാനം ആണ് മണ്ഡലത്തിലെ പോളിങ്ങ്. 

    13:53 (IST)06 Apr 2021

    കാസർഗോഡ് താരതമ്യേന ഭേദപ്പെട്ട പോളിങ്

    കാസർഗോഡ് ജില്ലയിൽ ഉച്ചയ്‌ക്ക് 1.30 വരെ 48.06 ശതമാനം പോളിങ് രേഖപ്പെടുത്തി

    13:53 (IST)06 Apr 2021

    കണ്ണൂരിലെ പോളിങ്

    കണ്ണൂർ ജില്ലയിൽ 53.20 ശതമാനം പോളിങ്. ഉച്ചയ്‌ക്ക് 1.30 വരെയുള്ള കണക്ക് പ്രകാരമാണിത്

    13:42 (IST)06 Apr 2021

    കല്‍പ്പറ്റയില്‍ വോട്ടെടുപ്പ് ഒരു മണിക്കൂര്‍ നിര്‍ത്തിവച്ചു

    കല്‍പ്പറ്റയില്‍ വോട്ടിങ് മെഷീനില്‍ തെറ്റായി വോട്ട് രേഖപ്പെടുത്തുന്നതായി പരാതി ഉയര്‍ന്നു. ഇതിനെ തുടര്‍ന്ന് വോട്ടെടുപ്പ് ഒരു മണിക്കൂര്‍ മുടങ്ങി. കണിയാമ്പറ്റ പഞ്ചായത്തിലെ കമ്പളക്കാട് അന്‍സാരിയ പബ്ലിക് സ്‌കൂളിലെ 54-ാം നമ്പര്‍ ബൂത്തിലാണ് തകരാര്‍ കണ്ടെത്തിയത്. 

    13:35 (IST)06 Apr 2021

    നിയമസഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ സംഘർഷം

    നിയമസഭാ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘര്‍ഷം. ആന്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് നേരെ കൈയേറ്റമുണ്ടായെന്ന് പരാതി. തിരുവനന്തപുരം കഴക്കൂട്ടം കാട്ടായിക്കോണത്ത് സിപിഎം-ബിജെപി സംഘര്‍ഷമുണ്ടായി. ഇടുക്കി നെടുങ്കണ്ടത്ത് ഇരട്ട വോട്ട് ചെയ്യാനെത്തിയെന്ന് ആരോപിച്ച് ഒരു സംഘം ആളുകളെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചു.

    13:33 (IST)06 Apr 2021

    സുകുമാരൻ നായർക്കെതിരെ പരാതി നൽകി

    ശബരിമല പരാമര്‍ശത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് നിയമമന്ത്രി പരാതി നല്‍കി. മുഖ്യമന്ത്രിക്ക് അയ്യപ്പകോപമുണ്ടാകുമെന്ന് പറഞ്ഞ രമേശ് ചെന്നിത്തലയ്ക്കെതിരെയും പരാതി നല്‍കിയിട്ടുണ്ട്. പരാമര്‍ശങ്ങള്‍ തിരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് മന്ത്രി എ.കെ.ബാലന്‍ പറഞ്ഞു.

    13:32 (IST)06 Apr 2021

    തൃശൂരിൽ കനത്ത പോളിങ്

    തൃശൂരിൽ പോളിങ് 50 ശതമാനത്തിലേക്ക് 

    12:58 (IST)06 Apr 2021

    കണ്ണൂരൂം കോഴിക്കോട്ടും കനത്ത പോളിങ്

    വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ പോളിങ് കണ്ണൂരൂം കോഴിക്കോട്ടും. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം കണ്ണൂരില്‍ 45.58 ഉം കോഴിക്കോട്ട് 43.57 ഉം ശതമാനം വോട്ട് രേഖപ്പെടുത്തി. വയനാട്-41.96, കാസര്‍ഗോഡ്-40.39, മലപ്പുറം- 39.50 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ പോളിങ് ശതമാനം.

    12:36 (IST)06 Apr 2021

    സംസ്ഥാനത്ത് കനത്ത പോളിങ്

    സംസ്ഥാനത്ത് പോളിങ് ശതമാനം ഉയരുന്നു. അഞ്ച് മണിക്കൂർ കൊണ്ട് പോളിങ് 40 ശതമാനം കടന്നു. 

    11:43 (IST)06 Apr 2021

    സംവിധായകൻ ഷാജി കൈലാസ് ഭാര്യ ആനിക്കും മക്കൾക്കുമൊപ്പം വോട്ട് ചെയ്യാനെത്തിയപ്പോൾ

    publive-image

    11:42 (IST)06 Apr 2021

    മാറ്റത്തിനു വേണ്ടി വോട്ട് ചെയ്തെന്ന് ഒ.രാജഗോപാൽ

    രണ്ടു മുന്നണികളും മാറി മാറി ഭരിക്കുന്ന സാഹചര്യത്തിൽ മാറ്റം വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. മാറ്റത്തിനു വേണ്ടിയാണ് വോട്ട് ചെയ്തതെന്ന് രാജഗോപാൽ

    11:24 (IST)06 Apr 2021

    എറണാകുളം ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ പോളിങ് ശതമാനം- 11.15 AM വരെ

    പെരുമ്പാവൂർ - 31.28
    അങ്കമാലി- 32.59
    ആലുവ - 32.72
    കളമശേരി - 33.16
    പറവൂർ - 32.96
    വൈപ്പിൻ - 32.63
    കൊച്ചി- 28.95
    തൃപ്പൂണിത്തുറ -33.46
    എറണാകുളം- 29.43
    തൃക്കാക്കര - 31.19
    കുന്നത്തുനാട് - 32.97
    പിറവം - 32.50
    മുവാറ്റുപുഴ - 30.71
    കോതമംഗലം - 32.50

    ഏറ്റവും കൂടുതൽ പോളിങ് തൃപ്പൂണിത്തുറ മണ്ഡലം -33.57 %

    ഏറ്റവും കുറവ് പോളിങ് കൊച്ചി മണ്ഡലം- 29.51 %

    11:20 (IST)06 Apr 2021

    ആലപ്പുഴയിലെ ടി.കെ.മാധവ മെമ്മോറിയൽ യുപി സ്കൂൾ വാടയ്ക്കലിൽ നിന്നുളള കാഴ്ച

    publive-image

    10:55 (IST)06 Apr 2021

    കണ്ണൂരിൽ 26.93 ശതമാനം പോളിങ്

    കണ്ണൂർ ജില്ലയിൽ രാവിലെ 10.45 വരെ 26.93 ശതമാനം പോളിങ്. മണ്ഡലങ്ങളിലെ പോളിങ് ശതമാനം: പയ്യന്നൂര്‍- 26.68, കല്യാശേരി- 26.53,തളിപ്പറമ്പ്- 28.68, ഇരിക്കൂര്‍- 25.07, അഴീക്കോട്- 25.65, കണ്ണൂര്‍- 25.31, ധര്‍മടം- 27.65, തലശേരി- 26.48, കൂത്തുപറമ്പ്- 25.93, മട്ടന്നൂര്‍- 27.32, പേരാവൂര്‍- 26.48

    10:51 (IST)06 Apr 2021

    കാസര്‍ഗോട്ട് 23.20 ശതമാനം പോളിങ് 

    കാസര്‍ഗോഡ് ജില്ലയില്‍ 23.20 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 1,31,287 പുരുഷ വോട്ടര്‍മാരും (25.39 ശതമാനം) 1,14,338 സ്ത്രീ വോട്ടര്‍മാരും (21.11 ശതമാനം) വോട്ട് രേഖപ്പെടുത്തി. മണ്ഡലങ്ങളിലെ പോളിങ് ശതമാനം ഇങ്ങനെ: മഞ്ചേശ്വരം-23.43, കാസര്‍ഗോഡ്-20.83, ഉദുമ-23.29, കാഞ്ഞങ്ങാട്-24.33, തൃക്കരിപ്പൂര്‍-24.10.

    10:43 (IST)06 Apr 2021

    വയനാട്ടിൽ പോളിങ് 24.82 ശതമാനം

    വയനാട് ജില്ലയിൽ ഇതുവരെ 24.82 ശതമാനം പോളിങ്. മാനന്തവാടി-24.97, സുൽത്താൻ ബത്തേരി-24.62, കൽപ്പറ്റ-24.88 എന്നിങ്ങനെയാണ് മണ്ഡലങ്ങളിലെ പോളിങ് ശതമാനം. ജില്ലയിൽ 6,16,110 വോട്ടർ (പുരുഷന്മാർ- 3,03,239, സ്ത്രീകൾ-3,12,870)രാണുള്ളത്. ഇതിൽ 1,52,926 പേർ വോട്ട് രേഖപ്പെടുത്തി. 

    10:36 (IST)06 Apr 2021

    മലപ്പുറത്ത് 23.06 ശതമാനം പോളിങ്

    മലപ്പുറം ജില്ലയിൽ 23.06 ശതമാനം പോളിങ്. മണ്ഡലങ്ങളിലെ പോളിങ് ശതമാനം ഇങ്ങനെ: കൊണ്ടോട്ടി- 22.47, ഏറനാട്- 24.48, നിലമ്പൂര്‍-24.86, വണ്ടൂര്‍- 23.09, മഞ്ചേരി- 22.7, പെരിന്തല്‍മണ്ണ-21.26, മങ്കട-23.11, മലപ്പുറം- 22.09, വേങ്ങര- 19.13,വള്ളിക്കുന്ന്- 21.8, തിരൂരങ്ങാടി- 24.2, താനൂര്‍- 25.89, തിരൂര്‍-24.51, കോട്ടക്കല്‍- 22.45, തവനൂര്‍-24.27, പൊന്നാനി- 22.11

    10:36 (IST)06 Apr 2021

    മലപ്പുറത്ത് 23.06 ശതമാനം പോളിങ്

    മലപ്പുറം ജില്ലയിൽ 23.06 ശതമാനം പോളിങ്. മണ്ഡലങ്ങളിലെ പോളിങ് ശതമാനം ഇങ്ങനെ: കൊണ്ടോട്ടി- 22.47, ഏറനാട്- 24.48, നിലമ്പൂര്‍-24.86, വണ്ടൂര്‍- 23.09, മഞ്ചേരി- 22.7, പെരിന്തല്‍മണ്ണ-21.26, മങ്കട-23.11, മലപ്പുറം- 22.09, വേങ്ങര- 19.13,വള്ളിക്കുന്ന്- 21.8, തിരൂരങ്ങാടി- 24.2, താനൂര്‍- 25.89, തിരൂര്‍-24.51, കോട്ടക്കല്‍- 22.45, തവനൂര്‍-24.27, പൊന്നാനി- 22.11

    10:29 (IST)06 Apr 2021

    കോഴിക്കോട്ട് 24.48 ശതമാനം പോളിങ്

    പോളിങ് മൂന്നു മണിക്കൂര്‍ പിന്നിടുമ്പോള്‍ കോഴിക്കോട് ജില്ലയില്‍ 24.48 ശതമാനം പോളിങ്. 6,26,541 പേര്‍ വോട്ട് രേഖപ്പെടുത്തി. 3,13,129 പുരുഷ വോട്ടര്‍മാരും (25.26 ശതമാനം) 3,13,410 സ്ത്രീ വോട്ടര്‍മാരും (23.75 ശതമാനം) വോട്ട് രേഖപ്പെടുത്തി. മൊത്തം 25,58,679 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. ആകെ പുരുഷ വോട്ടര്‍മാര്‍- 12,39,212. സ്ത്രീ വോട്ടര്‍മാര്‍-13,19,416.

    മണ്ഡലങ്ങളിലെ പോളിങ് ശതമാനം ഇങ്ങനെ: വടകര-24.72, കുറ്റ്യാടി- 23.60, നാദാപുരം-23.10, കൊയിലാണ്ടി-25.54, പേരാമ്പ്ര-23.40, ബാലുശേരി-23.57, എലത്തൂര്‍-24.17, കോഴിക്കോട് നോര്‍ത്ത്-25.79, കോഴിക്കോട് സൗത്ത്-24.28, ബേപ്പൂര്‍-25.36, കുന്നമംഗലം-26.72, കൊടുവള്ളി-24.56, തിരുവമ്പാടി-23.72

    10:10 (IST)06 Apr 2021

    കണ്ണൂരിൽ 18 ശതമാനം പോളിങ്

    കണ്ണൂർ ജില്ലയിൽ രാവിലെ 10 വരെ 18 ശതമാനം പോളിങ്. മണ്ഡലങ്ങളിലെ പോളിങ് ശതമാനം: പയ്യന്നൂര്‍- 18.27, കല്യാശേരി- 17.91,തളിപ്പറമ്പ്- 19.17, ഇരിക്കൂര്‍- 17.03, അഴീക്കോട്- 17.89, കണ്ണൂര്‍- 17.48, ധര്‍മടം- 18.66, തലശേരി- 17.47, കൂത്തുപറമ്പ്- 17.52, മട്ടന്നൂര്‍- 18.49, പേരാവൂര്‍- 17.93

    10:01 (IST)06 Apr 2021

    കോഴിക്കോട്ട് പോളിങ് 16.75ശതമാനം

    കോഴിക്കോട് ജില്ലയില്‍ ഇതുവരെ 16.67 ശതമാനം പോളിങ്. മണ്ഡലങ്ങളിലെ പോളിങ് ശതമാനം ഇങ്ങനെ: വടകര-17.15, കുറ്റ്യാടി- 16.43, നാദാപുരം-15.86 കൊയിലാണ്ടി-17.64, പേരാമ്പ്ര-15.82, ബാലുശേരി-15.72 എലത്തൂര്‍-16.71, കോഴിക്കോട് നോര്‍ത്ത്-18.08, കോഴിക്കോട് സൗത്ത്-16.45, ബേപ്പൂര്‍-17.01, കുന്നമംഗലം-18.01, കൊടുവള്ളി-16.52 തിരുവമ്പാടി-15.81

    10:01 (IST)06 Apr 2021

    കോഴിക്കോട്ട് പോളിങ് 16.75ശതമാനം

    കോഴിക്കോട് ജില്ലയില്‍ ഇതുവരെ 16.67 ശതമാനം പോളിങ്. മണ്ഡലങ്ങളിലെ പോളിങ് ശതമാനം ഇങ്ങനെ: വടകര-17.15, കുറ്റ്യാടി- 16.43, നാദാപുരം-15.86 കൊയിലാണ്ടി-17.64, പേരാമ്പ്ര-15.82, ബാലുശേരി-15.72 എലത്തൂര്‍-16.71, കോഴിക്കോട് നോര്‍ത്ത്-18.08, കോഴിക്കോട് സൗത്ത്-16.45, ബേപ്പൂര്‍-17.01, കുന്നമംഗലം-18.01, കൊടുവള്ളി-16.52 തിരുവമ്പാടി-15.81

    10:01 (IST)06 Apr 2021

    കോഴിക്കോട്ട് പോളിങ് 16.75ശതമാനം

    കോഴിക്കോട് ജില്ലയില്‍ ഇതുവരെ 16.67 ശതമാനം പോളിങ്. മണ്ഡലങ്ങളിലെ പോളിങ് ശതമാനം ഇങ്ങനെ: വടകര-17.15, കുറ്റ്യാടി- 16.43, നാദാപുരം-15.86 കൊയിലാണ്ടി-17.64, പേരാമ്പ്ര-15.82, ബാലുശേരി-15.72 എലത്തൂര്‍-16.71, കോഴിക്കോട് നോര്‍ത്ത്-18.08, കോഴിക്കോട് സൗത്ത്-16.45, ബേപ്പൂര്‍-17.01, കുന്നമംഗലം-18.01, കൊടുവള്ളി-16.52 തിരുവമ്പാടി-15.81

    09:59 (IST)06 Apr 2021

    മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തുന്നു

    publive-image

    09:55 (IST)06 Apr 2021

    നിയമസഭാ തിരഞ്ഞെടുപ്പ്-2021

    09:55 (IST)06 Apr 2021

    നടനും തിരുവനന്തപുരം മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുമായ കൃഷ്‌ണകുമാറും കുടുംബവും വോട്ട് ചെയ്ത ശേഷം

    publive-image

    09:53 (IST)06 Apr 2021

    യുഡിഎഫ് സ്ഥാനാർഥി ഫിറോസ് കുന്നംപറമ്പിൽ വോട്ട് രേഖപ്പെടുത്തി

    publive-image

    09:52 (IST)06 Apr 2021

    ഉമ്മൻചാണ്ടി വോട്ട് രേഖപ്പെടുത്തി

    മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പുതുപ്പള്ളിയിൽ വോട്ട് രേഖപ്പെടുത്തി 

    09:49 (IST)06 Apr 2021

    മലപ്പുറത്ത് 14.96 ശതമാനം പോളിങ്

    മലപ്പുറം ജില്ലയിൽ 9.30 വരെ 14.96 ശതമാനം പോളിങ്. ഓരോ മണ്ഡലത്തിലെയും പോളിങ് ശതമാനം ഇങ്ങനെ: കൊണ്ടോട്ടി- 14.42, ഏറനാട്- 15.81, നിലമ്പൂര്‍-16.28, വണ്ടൂര്‍- 14.90, മഞ്ചേരി- 14.84, പെരിന്തല്‍മണ്ണ-14.08, മങ്കട-14.67, മലപ്പുറം- 14.18, വേങ്ങര- 11.74വള്ളിക്കുന്ന്- 13.75, തിരൂരങ്ങാടി- 15.93, താനൂര്‍- 17.06, തിരൂര്‍-16.46, കോട്ടക്കല്‍- 14.30, തവനൂര്‍-15.86, പൊന്നാനി- 14.97

    09:45 (IST)06 Apr 2021

    എൽഡിഎഫിനെ തള്ളി എൻഎസ്എസ്

    കേരളത്തിലെ ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നതായാണ് തനിക്ക് തോന്നുന്നതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. "സാമൂഹിക നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സർക്കാർ ഉണ്ടാകണം. വിശ്വാസികളുടെ പ്രതിഷേധം കുറച്ചു കാലമായി ഉണ്ട്. അതിപ്പോഴും ഉണ്ട്," സുകുമാരൻ നായർ പറഞ്ഞു. എൻഎസ്എസ് തിരഞ്ഞെടുപ്പുകളിൽ സ്വീകരിക്കുന്ന സമദൂര നിലപാടിൽ നിന്ന് വ്യത്യസ്‌തമായാണ് സുകുമാരൻ നായരുടെ പ്രതികരണം. പൂർണമായി എൽഡിഎഫിനെ തള്ളുകയാണ് അദ്ദേഹം.

    09:37 (IST)06 Apr 2021

    വീണ ജോർജ് എംഎൽഎ ആനപ്പാറ ഗവ: ഗേൾസ് എൽപി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തി

    publive-image

    09:36 (IST)06 Apr 2021

    പാലക്കാട് ജില്ലയിലെ പോളിങ് ശതമാനം

    നിയമസഭ തിരഞ്ഞെടുപ്പ്: ജില്ലയിൽ ആദ്യത്തെ ഒരു മണിക്കൂറിൽ പോളിംഗ് ശതമാനം 17.07

    ( രാവിലെ 9 മണി)

    നിയമസഭ തെരഞ്ഞെടുപ്പിൽ  ജില്ലയിൽ നിലവിൽ  391874 പേർ  വോട്ട് രേഖപ്പെടുത്തി.    ഒരു മണിക്കൂറിൽ നിയോജക മണ്ഡല അടിസ്ഥാനത്തിൽ രേഖപ്പെടുത്തിയ വോട്ടുകൾ-

    തൃത്താല- 17.07

     പട്ടാമ്പി- 16.41

    ഷൊർണൂർ- 16.73

    ഒറ്റപ്പാലം- 17.42

    കോങ്ങാട്- 16.96

    മണ്ണാർക്കാട്- 15.76

    മലമ്പുഴ- 17.28

    പാലക്കാട്-17.30

    തരൂർ- 17.68

    ചിറ്റൂർ- 17.44

    നെന്മാറ- 17.09

    ആലത്തൂർ- 18.32

    ജില്ലയിലെ  ട്രാൻസ്ജെൻഡർ വോട്ടർമാരിൽ 5.88 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

    09:28 (IST)06 Apr 2021

    തിരുവനന്തപുരം ജില്ലയിൽ പോളിങ് 14.47 ശതമാനം

    വർക്കല - 13.71
    ആറ്റിങ്ങൽ - 15.17
    ചിറയിൻകീഴ് - 13.56
    നെടുമങ്ങാട് - 14.87
    വാമനപുരം - 14.35
    കഴക്കൂട്ടം - 16.07
    വട്ടിയൂർക്കാവ് - 15.09
    തിരുവനന്തപുരം - 12.34
    നേമം - 15.29
    അരുവിക്കര - 14.45
    പാറശാല - 13.85
    കാട്ടാക്കട - 14.83
    കോവളം - 13.48
    നെയ്യാറ്റിൻകര - 13.79

    09:27 (IST)06 Apr 2021

    യുഡിഎഫ് സെഞ്ചുറിയടിക്കുമെന്ന് മുല്ലപ്പള്ളി

    നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. യുഡിഎഫ് നൂറ് സീറ്റ് നേടുമെന്നും മുല്ലപ്പള്ളി പറഞ്ഞു. 

    09:22 (IST)06 Apr 2021

    യുഡിഎഫ് സെഞ്ചുറിയടിക്കുമെന്ന് മുല്ലപ്പള്ളി

    നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് മികച്ച വിജയം നേടുമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. യുഡിഎഫ് നൂറ് സീറ്റ് നേടുമെന്നും മുല്ലപ്പള്ളി പറഞ്ഞു. 

    09:21 (IST)06 Apr 2021

    വോട്ടർ കുഴഞ്ഞുവീണു മരിച്ചു

    ആറന്മുള വള്ളംകുളത്ത് വോട്ട് ചെയ്യാനെത്തിയ ആള്‍ കുഴഞ്ഞുവീണു മരിച്ചു. ഗോപിനാഥ കുറുപ്പ്(65) ആണ് മരിച്ചത്.

    08:53 (IST)06 Apr 2021

    തൃശൂർ അയ്യന്തോളിൽ വോട്ടർമാരുടെ നീണ്ട ക്യൂ

    publive-image

    08:50 (IST)06 Apr 2021

    കാസർഗോട്ട് 7.38 ശതമാനം പോളിങ്

    കാസർഗോഡ് ജില്ലയിൽ ഇതുവരെ 7.38 ശതമാനം പോളിങ്. മണ്ഡലങ്ങളിലെ കണക്ക് ഇങ്ങനെ: മഞ്ചേശ്വരം-7.21, കാസർഗോഡ്-6.94, ഉദുമ-7.13, കാഞ്ഞങ്ങാട്-7.61, തൃക്കരിപ്പൂർ-7.48

    08:49 (IST)06 Apr 2021

    ആദ്യ മണിക്കൂറിലെ പോളിങ് ശതമാനം

    പോളിംഗ് ശതമാനം (8.10 am )

    സംസ്ഥാന തലം - 7.06 %
    പുരുഷൻമാർ - 8.16 %
    സ്ത്രീകൾ - 6.02%
    ട്രാൻസ് ജെൻഡർ- 1.72%

    08:48 (IST)06 Apr 2021

    ഭരണമാറ്റം ഉണ്ടാകുമെന്ന് ചെന്നിത്തല

    എൽഡിഎഫിന് വൻ തിരിച്ചടി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങളെ കഷ്‌ടപ്പെടുത്തുകയും പട്ടിണിക്കിടുകയും ചെയ്‌ത സർക്കാരാണിത്. പ്രതിപക്ഷത്തിനു വൻ ജനപിന്തുണയാണ് ഇപ്പോൾ ലഭിക്കുന്നത്. യുഡിഎഫ് തിരിച്ചുവരണമെന്ന് ജനം ആഗ്രഹിക്കുന്നു. പ്രളയവും, കോവിഡും നേരിടുന്നതിൽ സർക്കാർ പരാജയമായിരുന്നു. ശബരിമല അടക്കമുള്ള വിഷയം തിരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്നും രമേശ് ചെന്നിത്തല വോട്ട് രേഖപ്പെടുത്തിയ ശേഷം പറഞ്ഞു. യുഡിഎഫ് തരംഗം കേരളത്തിൽ ആഞ്ഞടിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

    08:37 (IST)06 Apr 2021

    മുഖ്യമന്ത്രിയുടെ പ്രതികരണം

    "എന്തിനെയും നേരിടാൻ ജനം തയ്യാറായിരുന്നു. നേമത്തെ ബിജെപി അക്കൗണ്ട് ഇത്തവണ ക്ലോസ് ചെയ്യും. വേറെ എവിടെയെങ്കിലും ബിജെപി-യുഡിഎഫ് ധാരണയുണ്ടോ എന്ന് അറിയില്ല. അത് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാലേ പറയാൻ സാധിക്കൂ. ജനങ്ങളുടെ കൂടെ ഞങ്ങൾ നിന്നു. അതുകൊണ്ട് ജനങ്ങൾ ഞങ്ങൾക്കൊപ്പവും നിൽക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ മികച്ച ഭൂരിപക്ഷത്തോടെ എൽഡിഎഫിന് ഭരണത്തുടർച്ചയുണ്ടാകും. കഴിഞ്ഞ നിയമസഭയിൽ ഉണ്ടായതിനേക്കാൾ സീറ്റ് ലഭിക്കും," പിണറായി പറഞ്ഞു.

    08:36 (IST)06 Apr 2021

    പോളിങ് ശതമാനം: വയനാട് ജില്ല

    മാനന്തവാടി-8.49 ശതമാനം,സുൽത്താൻ ബത്തേരി-8.18, കൽപ്പറ്റ- എട്ട്

    08:31 (IST)06 Apr 2021

    പോളിങ് ശതമാനം: കോഴിക്കോട് ജില്ല

    കോഴിക്കോട് ജില്ല-7.95 ശതമാനം. മണ്ഡലങ്ങള്‍: വടകര-8.26, കുറ്റ്യാടി- 7.40, നാദാപുരം-7.27, കൊയിലാണ്ടി-8.28, പേരാമ്പ്ര-7.77, ബാലുശേരി-7.46, എലത്തൂര്‍-8.02, കോഴിക്കോട് നോര്‍ത്ത്-9.05, കോഴിക്കോട് സൗത്ത്-8,16, ബേപ്പൂര്‍-8.12, കുന്നമംഗലം-8.24, കൊടുവള്ളി-7.70, തിരുവമ്പാടി-7.58.

    08:13 (IST)06 Apr 2021

    മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് രേഖപ്പെടുത്തി

    മുഖ്യമന്ത്രി പിണറായി വിജയൻ ധർമ്മടത്ത് വോട്ട് രേഖപ്പെടുത്തി. ഭാര്യ കമലയ്‌ക്കൊപ്പം എത്തിയാണ് പിണറായി വോട്ട് ചെയ്‌തത്. 

    08:08 (IST)06 Apr 2021

    റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദുമ നിയോജക മണ്ഡലത്തിലെ കോളിയടുക്കം ഗവ.യു.പി സ്‌കൂളിലെ 33 നമ്പര്‍ ബൂത്തില്‍ വോട്ട്‌ ചെയ്തു

    publive-image

    08:07 (IST)06 Apr 2021

    എൽഡിഎഫിന് അനുകൂല ഷിഫ്റ്റെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

    സംസ്ഥാനത്ത് എൽഡിഎഫിന് അനുകൂലമായ ഷിഫ്റ്റുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വമ്പിച്ച ഭൂരിപക്ഷത്തിലായിരിക്കും ഇടത് ഭരണത്തിനു തുടർച്ച ലഭിക്കുകയെന്നും കടകംപള്ളി പറഞ്ഞു

    07:51 (IST)06 Apr 2021

    ജയം ഉറപ്പെന്ന് ഇ.ശ്രീധരൻ

    നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് മികച്ച നേട്ടമുണ്ടാകുമെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. പാലക്കാട് നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുന്ന ശ്രീധരൻ പൊന്നാനിയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു. "എനിക്ക് നല്ലോണം വോട്ട് വരും. ഒരു ഭയവുമില്ല. ബിജെപിക്ക് വൻ മുന്നേറ്റമുണ്ടാകും. പാലക്കാട് വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിക്കാൻ സാധിക്കും," ശ്രീധരൻ പറഞ്ഞു.

    07:48 (IST)06 Apr 2021

    മറ്റു സംസ്ഥാനങ്ങളിലും പോളിങ് ആരംഭിച്ചു

    തമിഴ്‌നാട്, പോണ്ടിച്ചേരി, അസം, പശ്ചിമബംഗാള്‍ നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പോളിങ്ങും ആരംഭിച്ചു. തമിഴ്‌നാട്, പോണ്ടിച്ചേരി സംസ്ഥാനങ്ങളില്‍ കേരളത്തെപ്പോലെ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. അസമിലും പശ്ചിമബംഗാളിലും മൂന്നാം ഘട്ട വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്.

    07:38 (IST)06 Apr 2021

    മന്ത്രി ഇ.പി.ജയരാജൻ വോട്ട് രേഖപ്പെടുത്തി

    മന്ത്രി ഇ.പി.ജയരാജൻ വോട്ട് രേഖപ്പെടുത്തി. നൂറിൽ അധികം സീറ്റുകളുമായി എൽഡിഎഫിന് തുടർഭരണം ഉറപ്പെന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം ജയരാജൻ പറഞ്ഞു. 

    07:32 (IST)06 Apr 2021

    ആദ്യ അരമണിക്കൂറിൽ മികച്ച പോളിങ്

    ആദ്യ അരമണിക്കൂർ പിന്നിടുമ്പോൾ മൂന്ന് ശതമാനം പോളിങ് രേഖപ്പെടുത്തി കഴിഞ്ഞു. തിരുവനന്തപുരത്ത് മികച്ച പോളിങ്. എറണാകുളത്ത് മാത്രമാണ് അൽപ്പം പോളിങ് കുറവ് 

    07:31 (IST)06 Apr 2021

    അതിർത്തിയിൽ നിയന്ത്രണം, പരിശോധന 

    ഇടുക്കി, തമിഴ്‌നാട് അതിര്‍ത്തി നിയന്ത്രണം ചെക്പോസ്റ്റുകളിൽ കേന്ദ്രസേന ഏറ്റെടുത്തു. വനപാതകളിലും പരിശോധനയുണ്ട്. അതിര്‍ത്തി ചെക്പോസ്റ്റുകള്‍ അടയ്ക്കും. സിസിടിവി സംവിധാനം ഉണ്ടാവും.

    07:27 (IST)06 Apr 2021

    കയ്യൂർ ജി.വി.എച്ച്.എസ്. എസിൽ എം.രാജഗോപാൽ എംഎൽഎ വോട്ടു ചെയ്യാൻ എത്തിയപ്പോൾ

    publive-image

    Kerala Assembly Election 2021, Polling Day Highlights: ഒരു കോടി 41 ലക്ഷം സ്ത്രീ വോട്ടര്‍മാരും ഒരു കോടി 32 ലക്ഷം പുരുഷവോട്ടര്‍മാരും 290 ട്രാന്‍സ്‌ജെൻഡേഴ്‌സുമാണ് ഇത്തവണ സംസ്ഥാനത്തുള്ളത്. 40,771 പോളിംങ് ബൂത്തുകള്‍, 3.5 ലക്ഷം ഉദ്യോഗസ്ഥര്‍, 60,000 പൊലീസുകാര്‍, 140 കമ്പനി കേന്ദ്രസേന എന്നിങ്ങനെയാണ് തിരഞ്ഞെടുപ്പ് സുഗമമായി നടത്താൻ സജ്ജമായിരിക്കുന്നത്.

    publive-image

    നിയമസഭയിലേക്കുള്ള 140 നിയോജകമണ്ഡലങ്ങളിലെ പൊതുതിരഞ്ഞെടുപ്പും മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പുമാണ് ഇന്ന് നടക്കുന്നത്. പതിനഞ്ചാം കേരള നിയമസഭയിലേക്കുള്ള ജനവിധിയാണിത്. കോവിഡ് കാലത്ത് ഇത് രണ്ടാംതവണയാണ് കേരളം പോളിങ് ബൂത്തിലെത്തുന്നത്.

    കള്ളവോട്ട്, ഇരട്ടവോട്ട് എന്നിവ തടയാൻ പ്രത്യേക സജ്ജീകരണങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരുക്കിയിട്ടുണ്ട്. ഒന്നിലധികം വോട്ടുചെയ്യുന്നതും ആള്‍മാറാട്ടവും തടയാന്‍ പ്രത്യേക നടപടികളും സ്വീകരിക്കും. കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും വൈകുന്നേരം അവസാന മണിക്കൂറില്‍ വോട്ടുചെയ്യാന്‍ പ്രത്യേക സജ്ജീകരണമുണ്ട്.

    വോട്ട് ചെയ്യാൻ വരുമ്പോൾ കൈയിൽ കരുതേണ്ടത് എന്തെല്ലാം?

    വോട്ട് ചെയ്യാൻ പോളിങ് ബൂത്തിൽ പോകുമ്പോൾ താഴെ പറയുന്ന തിരിച്ചറിയൽ രേഖകളിൽ ഒന്ന് നിർബന്ധമായും കൈയിൽ കരുതിയിരിക്കണം. ഇലക്ടറൽ ഫോട്ടോ ഐഡന്റിറ്റി കാർഡ്(EPIC), ആധാർ കാർഡ്, എം.എൻ.ആർ.ഇ.ജി.എ. തൊഴിൽ കാർഡ്, ഫോട്ടോപതിച്ച ബാങ്ക് / പോസ്റ്റ് ഓഫിസ് പാസ്ബുക്ക്, തൊഴിൽ മന്ത്രാലയം നൽകിയിട്ടുള്ള ആരോഗ്യ ഇൻഷ്വറൻസ് സ്മാർട്ട് കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, ആർ.ജി.ഐ. നൽകിയ എൻ.പി.ആർ. പ്രകാരമുള്ള സ്മാർട്ട് കാർഡ്, ഇന്ത്യൻ പാസ്പോർട്ട്, ഫോട്ടോപതിച്ച പെൻഷൻ രേഖ, കേന്ദ്ര/സംസ്ഥാന സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങളിലെ/കമ്പനികളിലെ ജീവനക്കാരുടെ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ, എം.പി/എം.എൽ.എ./എം.എൽ.സി.മാരുടെ ഔദ്യോഗിക തിരിച്ചറിയൽ കാർഡ്.

    Kerala Assembly Elections 2021

    Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

    Follow us: