scorecardresearch
Latest News

വോട്ടര്‍പട്ടികയില്‍ പേരുണ്ടോ? വോട്ട് എവിടെ, അറിയേണ്ടതെല്ലാം

രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെയാണു പോളിങ് സമയം. കോവിഡ് സാഹചര്യത്തില്‍ ബൂത്തുകളില്‍ തിരക്ക് കുറയ്ക്കാനാണു വോട്ടിങ് സമയം ദീര്‍ഘിപ്പിച്ചത്

വോട്ടര്‍പട്ടികയില്‍ പേരുണ്ടോ? വോട്ട് എവിടെ, അറിയേണ്ടതെല്ലാം

രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ സാഹചര്യത്തില്‍ കര്‍ശന ആരോഗ്യസുരക്ഷാ നടപടികളാണു ബൂത്തുകളില്‍ ഒരുക്കിയിരിക്കുന്നത്. വോട്ടര്‍മാരുടെ തിരക്ക് കുറയ്ക്കാന്‍ ബൂത്തുകളുടെ എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്

സംസ്ഥാനത്ത് അന്തിമ വോട്ടര്‍പട്ടികയില്‍ 2,74,46,039 പേരാണുള്ളത്. 1,32,83,724 പുരുഷ വോട്ടര്‍മാരും 1,41,62,025 സ്ത്രീവോട്ടര്‍മാരും 290 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമാണുള്ളത്. ഇവരില്‍ പ്രവാസിവോട്ടര്‍മാരായ 87318 പുരുഷന്‍മാരും, 6086 സ്ത്രീകളും 11 ട്രാന്‍സ്ജെന്‍ഡര്‍മാരും ഉള്‍പ്പെടും. 140 മണ്ഡലങ്ങളിലായി മൊത്തം 957 സ്ഥാനാര്‍ഥികളാണു മത്സരിക്കുന്നത്.

പോളിങ് വൈകിട്ട് ഏഴുവരെ

രാവിലെ ഏഴു മുതല്‍ വൈകിട്ട് ഏഴുവരെയാണു പോളിങ് സമയം. കോവിഡ് സാഹചര്യത്തില്‍ ബൂത്തുകളില്‍ തിരക്ക് കുറയ്ക്കാനാണു വോട്ടിങ് സമയം ദീര്‍ഘിപ്പിച്ചത്. കോവിഡ് രോഗികള്‍ക്കും രോഗലക്ഷണമുള്ളവര്‍ക്കും വോട്ട് ചെയ്യാനാണ് വോട്ടെടുപ്പിന്റെ അവസാന മണിക്കൂര്‍ നീക്കിവച്ചിരിക്കുന്നത്. മറ്റു വോട്ടര്‍മാര്‍ വോട്ടിങ് പൂര്‍ത്തിയാക്കിയശേഷം മാത്രമേ കോവിഡ് സ്ഥിരീകരിച്ചതോ രോഗബാധ സംശയിക്കപ്പെടുന്നവര്‍ക്കോ വോട്ട് ചെയ്യാന്‍ അനുവാദമുള്ളൂ. ഇവര്‍ പിപിഇ കിറ്റ്, കൈയുറ, എന്‍. 95 മാസ്‌ക് തുടങ്ങിയവ ധരിച്ചായിരിക്കണം ബൂത്തിലെത്തേണ്ടത്. ഇവരെത്തുമ്പോള്‍ പോളിങ് ഉദ്യോഗസ്ഥര്‍ മറ്റു സുരക്ഷാ വസ്തുക്കള്‍ക്കൊപ്പം പിപിഇ കിറ്റും ധരിക്കണം.

വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ, വോട്ട് എവിടെ? അറിയാം ഇങ്ങനെ

പോളിങ് സ്റ്റേഷനിലേക്ക് പോകുന്നതിനു മുൻപ് എല്ലാവരും വോട്ടർ പട്ടികയിൽ തങ്ങളുടെ പേരുണ്ടോയെന്ന് പരിശോധിക്കണം. വോട്ടർ പട്ടികയിൽ പേരുണ്ടോയെന്നും ഏതു ബൂത്തിലാണ് വോട്ട് ചെയ്യേണ്ടതെന്നും നമുക്ക് തന്നെ വിവിധ രീതിയിൽ പരിശോധിക്കാം. നാഷനല്‍ വോട്ടേഴ്സ് സര്‍വീസ് പോര്‍ട്ടലായ https://www.nvsp.in/ എന്ന വെബ് സൈറ്റ് വഴി പരിശോധിക്കുന്നതാണ് ഇതിലൊന്ന്.

ഈ വെബ്‌സൈറ്റില്‍ ‘സെര്‍ച്ച് ഇന്‍ ഇലക്ട്രറല്‍ റോള്‍’ എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വോട്ടറുടെ വിവരങ്ങള്‍ നല്‍കാനുളള വിന്‍ഡോ തുറന്നുവരും. അതിൽ താഴെ കാണുന്ന രീതിയിൽ വിവരങ്ങൾ നൽകണം.

kerala assembly elections 2021, നിയമസഭാ തിരഞ്ഞെടുപ്പ് 2021, kerala assembly elections 2021 electoral roll, നിയമസഭാ തിരഞ്ഞെടുപ്പ് 2021 വോട്ടർപട്ടിക, how to find name names in electoral roll, വോട്ടർപട്ടികയിൽ പേര് എങ്ങനെ കണ്ടെത്താം, how to find polling station, പോളിങ് സ്റ്റേഷൻ എങ്ങനെ കണ്ടെത്താം, how to find polling booth, പോളിങ് ബൂത്ത് എങ്ങനെ കണ്ടെത്താം, kerala assembly elections 2021 polling time, നിയമസഭാ തിരഞ്ഞെടുപ്പ് 2021 പോളിങ് സമയം, kerala assembly elections 2021 covid prot0cols, നിയമസഭാ തിരഞ്ഞെടുപ്പ് 2021 കോവിഡ് മുൻകരുതലുകൾ, ldf, എൽഡിഎഫ്, cpm, സിപിഎം, udf, യുഡിഎഫ്, congress, കോൺഗ്രസ്, nda, എൻഡിഎ, bjp,ബിജെപി, pinarayi vijayan, പിണറായി വിജയൻ, ie malayalam, ഐഇ മലയാളം

Step 1: നാഷണൽ വോട്ടർ സർവ്വീസ് പോർട്ടൽ (NVSP) സന്ദർശിക്കുക Step 2: ഹോം പേജിന്റെ ഇടത് വശത്ത് ‘Search Your Name in Electoral Roll’ ക്ലിക്ക് ചെയ്യുക. Step 3: അടുത്ത പേജിൽ ആവശ്യമായ വിവരങ്ങൾ നൽകുക. നിങ്ങളുടെ മണ്ഡലം ഏതെന്ന് അറിയില്ലെങ്കിൽ മാപ്പിലൂടെ സെർച്ച് ചെയ്യാം Step 4: CAPTCHA കോഡ് ടൈപ്പ് ചെയ്തശഷം സെർച്ച് ക്ലിക്ക് ചെയ്യുക. Step 5: നിങ്ങളുടെ പേരും മറ്റു വിവരങ്ങളും NVSP വെബ്സൈറ്റിന്റെ താഴെ കാണാം.

പേര്, വയസ്, പിതാവിന്റെ പേര്, ലിംഗം, സംസ്ഥാനം, ജില്ല, നിയമസഭാ മണ്ഡലം എന്നിവ നല്‍കുന്നതോടെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ ഫൊട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിലെ നമ്പര്‍ (EPIC No), പേര്, വോട്ട് ചെയ്യേണ്ട ബൂത്ത് എന്നീ വിവരങ്ങള്‍ ലഭ്യമാകും.

Also Read: കോവിഡിനെ വന്‍ ഭൂരിപക്ഷത്തില്‍ തോല്‍പ്പിക്കാം; മാര്‍ഗങ്ങള്‍ ഇതാ

1950 എന്ന നമ്പറില്‍ കോള്‍ സെന്ററില്‍നിന്നും വിവരം ലഭ്യമാവും. ഇതേ നമ്പറില്‍നിന്ന് എസ്.എം.എസ് മുഖേനെയും വിവരം ലഭിക്കും. ECI< space >< Your EPIC No> എന്ന ഫോര്‍മാറ്റിലാണു 1950 ലേക്ക് എസ്എംഎസ് അയയ്‌ക്കേണ്ടത്.

വോട്ടര്‍ പോര്‍ട്ടലായ https://voterportal.eci.gov.in/ല്‍ അക്കൗണ്ട് ക്രിയേറ്റ് ചെയ്തും വോട്ടര്‍ പട്ടികയില്‍ പേരുണ്ടോയെന്നും ബൂത്ത് ഏതാണെന്നും അറിയാം. മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി, ഫൊട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിലെ നമ്പര്‍ എന്നിവയിലേതെങ്കിലും ഒന്നും പാസ്‌വേര്‍ഡ് നല്‍കി ലോഗിന്‍ ചെയ്തുകഴിഞ്ഞാലാണു വിവരങ്ങള്‍ ലഭ്യമാകുക.

സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസറുടെ വെബ്സൈറ്റിലും വിവരങ്ങള്‍ പരിശോധിക്കാനാവും. http://www.ceo.kerala.gov.in/ എന്ന വെബ്‌സൈറ്റില്‍നിന്നാണ് വിവരങ്ങള്‍ ലഭിക്കുക. വോട്ടറെ തിരയുക എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജില്ലയും നിയമസഭാ മണ്ഡലവും നല്‍കിയാല്‍ ബൂത്ത് തല വോട്ടര്‍ പട്ടിക ലഭ്യമാവും. ബൂത്തിലെ മുഴുവന്‍ വോട്ടര്‍മാരെയും വിവരങ്ങള്‍ ഈ പട്ടികയില്‍ ലഭ്യമാണ്.

വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പില്‍നിന്നും വോട്ടര്‍ പട്ടികയില്‍ പേരുണ്ടോയെന്നും ബൂത്ത് ഏതാണെന്നും അറിയാനാവും.

വോട്ട് ചെയ്യാൻ ഈ രേഖകൾ ഉപയോഗിക്കാം

വോട്ട് ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ ഫൊട്ടോ പതിച്ച തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. അതില്ലാത്തവർക്ക് താഴെ പറയുന്ന രേഖകളിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കാം.

 • പാസ്പോർട്ട് (ഒറിജിനൽ)
 • ഡ്രൈവിങ് ലൈസൻസ്
 • കേന്ദ്ര/സംസ്ഥാന സർക്കാരുകളും പൊതുമേഖലാ സ്ഥാപനങ്ങളും പബ്ലിക് ലിമിറ്റഡ് കമ്പനികളും ജീവനക്കാർക്ക് നൽകുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്
 • സഹകരണ ബാങ്കുകൾ ഒഴികെയുള്ള ബാങ്കുകളുടെയും പോസ്റ്റ് ഓഫിസിലെയും ഫോട്ടോ പതിച്ച പാസ് ബുക്ക്
 • പാൻകാർഡ്
 • ദേശീയ ജനസംഖ്യാ റജിസ്റ്ററിന്റെ സ്മാർട് കാർഡ്
 • തൊഴിലുറപ്പ് പദ്ധതിയുടെ ഫോട്ടോ പതിച്ച തൊഴിൽ കാർഡ്
 • തൊഴിൽ മന്ത്രാലയത്തിന്റെ ആരോഗ്യ ഇൻഷുറൻസ് സ്മാർട് കാർഡ്
 • ഫൊട്ടോ പതിച്ച പെൻഷൻ രേഖ
 • എംപി/എംഎൽഎ/എംഎൽസിമാർക്ക് അനുവദിച്ചിരിക്കുന്ന ഔദ്യോഗിക തിരിച്ചറിയൽ കാർഡ്
 • ആധാർ കാർഡ്

kerala assembly elections 2021, നിയമസഭാ തിരഞ്ഞെടുപ്പ് 2021, kerala assembly elections 2021 electoral roll, നിയമസഭാ തിരഞ്ഞെടുപ്പ് 2021 വോട്ടർപട്ടിക, how to find name names in electoral roll, വോട്ടർപട്ടികയിൽ പേര് എങ്ങനെ കണ്ടെത്താം, how to find polling station, പോളിങ് സ്റ്റേഷൻ എങ്ങനെ കണ്ടെത്താം, how to find polling booth, പോളിങ് ബൂത്ത് എങ്ങനെ കണ്ടെത്താം, kerala assembly elections 2021 polling time, നിയമസഭാ തിരഞ്ഞെടുപ്പ് 2021 പോളിങ് സമയം, kerala assembly elections 2021 covid prot0cols, നിയമസഭാ തിരഞ്ഞെടുപ്പ് 2021 കോവിഡ് മുൻകരുതലുകൾ, ldf, എൽഡിഎഫ്, cpm, സിപിഎം, udf, യുഡിഎഫ്, congress, കോൺഗ്രസ്, nda, എൻഡിഎ, bjp,ബിജെപി, pinarayi vijayan, പിണറായി വിജയൻ, ie malayalam, ഐഇ മലയാളം

ഇക്കാര്യങ്ങള്‍ പാലിക്കണം

ഇത്തവണ ബൂത്തുകളില്‍ ഒരു തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഒരാള്‍ അധികമായുണ്ട്. ഫെസിലിറ്റേറ്റര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഇവരാണു വോട്ടറുടെ ശരീരോഷ്മാവ് തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധിക്കുകയും സാനിറ്റൈസര്‍ നല്‍കുകയും ചെയ്യുക. തെര്‍മല്‍ സ്‌കാനറില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നവരെ വീണ്ടും പരിശോധിക്കും. അപ്പോഴും ഉയര്‍ന്ന താപനില കണ്ടാല്‍ അവര്‍ക്ക് വോട്ടെടുപ്പിന്റെ അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാം. കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നുണ്ടോയെന്ന് എന്നുറപ്പാക്കാന്‍ ഓരോ കേന്ദ്രത്തിലും ഒരാളുമുണ്ടാവും. പ്രവേശന കവാടത്തില്‍ സോപ്പും വെള്ളവും ഉണ്ടാകും.

Also Read: Kerala Assembly Election 2021 Live Updates: ആര് വാഴും, ആര് വീഴും? കേരളം നാളെ വിധിയെഴും

വോട്ടര്‍മാര്‍ തമ്മില്‍ രണ്ടുമീറ്റര്‍ സാമൂഹിക അകലം പാലിക്കണം. ഓരോരുത്തര്‍ക്കും നില്‍ക്കാന്‍ സ്ഥലം അടയാളപ്പെടുത്തും. സാമൂഹ്യ അകലം പാലിക്കുന്നുണ്ടോയെന്ന് ബൂത്തുതല ഓഫീസര്‍മാര്‍, സന്നദ്ധപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നിരീക്ഷിക്കും. 15 മുതല്‍ 20 വരെ വോട്ടര്‍മാര്‍ര്‍ക്കാണ് ഒരേസമയം നില്‍ക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തുന്നത്. സ്ത്രീകള്‍, പുരുഷന്മാര്‍, ഭിന്നശേഷിക്കാര്‍/ മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്കു പ്രത്യേക വരിയുണ്ടാകും. ബൂത്തിനുപുറത്ത് കാത്തിരിപ്പ് കേന്ദ്രങ്ങളുണ്ടാവും. വോട്ടര്‍മാര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതാ:

 • വോട്ട് ചെയ്യാനായി വീട്ടില്‍നിന്ന് ഇറങ്ങുന്നതു മുതല്‍ തിരികെയെത്തുന്നതുവരെ മൂക്കും വായും മൂടത്തക്ക വിധം മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം
 • കുട്ടികളെ ഒരു കാരണവശാലും കൂടെ കൊണ്ടുപോകാന്‍ പാടില്ല
 • രജിസ്റ്ററില്‍ ഒപ്പിടുന്നതിനുള്ള പേന കയ്യില്‍ കരുതണം
 • പരിചയക്കാരെ കാണുമ്പോള്‍ മാസ്‌ക് താഴ്ത്തി ഒരു കാരണവശാലും സംസാരിക്കരുത് ആരെങ്കിലും മാസ്‌ക് താഴ്ത്തി സംസാരിച്ചാല്‍ അവരോട് മാസ്‌ക് വച്ച് സംസാരിക്കാന്‍ പറയുക. ആരോട് സംസാരിച്ചാലും ആറടി സാമൂഹിക അകലം പാലിക്കണം
 • പോളിങ് ബൂത്തില്‍ ക്യൂവില്‍ നില്‍ക്കുമ്പോഴും മുമ്പിലും പിമ്പിലും ആറടി സാമൂഹ്യ അകലം നിര്‍ബന്ധമായും പാലിക്കണം. കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല
 • ഒരാള്‍ക്കും ഷേക്ക് ഹാന്‍ഡ് നല്‍കാനോ ദേഹത്ത് തൊട്ടുള്ള സ്നേഹപ്രകടനങ്ങള്‍ നടത്താനോ പാടില്ല
 • ഗുരുതര രോഗമുള്ളവര്‍ തിരക്ക് കുറഞ്ഞ സമയത്ത് മാത്രം പോയി വോട്ട് രേഖപ്പെടുത്തേണ്ടതാണ്
 • വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേയ്ക്ക് പോകുമ്പോഴും നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിക്കണം.
 • പോളിങ് ബൂത്തിന്റെ വാതിലുകളും ജനാലകളും തുറന്നിടണം
  അടച്ചിട്ട മുറികളില്‍ രോഗവ്യാപന സാധ്യത കൂടുതലായതിനാല്‍ ഉദ്യോഗസ്ഥരും പോളിങ് ഏജന്റുമാരും വോട്ടര്‍മാരും ശാരീരിക അകലം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം
 • തിരിച്ചറിയല്‍ വേളയില്‍ ആവശ്യമെങ്കില്‍ മാത്രം മാസ്‌ക് മാറ്റുക
 • വോട്ട് ചെയ്തശേഷം ഉടന്‍ തിരിച്ചുപോകുക
 • വീട്ടിലെത്തിയാലുടന്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം

ഇരട്ട വോട്ട് തടയും, നടപടികള്‍ ഇങ്ങനെ

ഇരട്ട വോട്ട് തടയുന്നതിന്റെ ഭാഗമായി പ്രിസൈഡിങ് ഓഫീസര്‍മാര്‍ നടപടികള്‍ സ്വീകരിക്കും.

 • എ.എസ്.ഡി (Absentee, Shift, Death) ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍, ഒന്നില്‍ കൂടുതല്‍ വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശം വയ്ക്കുന്നവര്‍ എന്നിവര്‍ വോട്ട് ചെയ്യാന്‍ എത്തിയാല്‍ ഇവരുടെ ഫൊട്ടോ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് എടുക്കും. മൂന്നാം പോളിങ് ഓഫീസര്‍ ഫൊട്ടോയെടുത്ത് റിട്ടേണിങ് ഓഫീസറുടെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് അയയ്ക്കും.
 • രജിസ്റ്ററില്‍ വോട്ടറുടെ ഒപ്പിനൊപ്പം വിരലടയാളവും വാങ്ങും
 • ജനപ്രാതിനിധ്യനിയമം വകുപ്പ് 31 പ്രകാരമുളള സത്യപ്രസ്താവന വോട്ടറില്‍നിന്നു വാങ്ങും
 • വിരലില്‍ പുരട്ടുന്ന മഷി ഉണങ്ങിയതിനുശേഷം മാത്രമെ വോട്ടറെ ബൂത്തില്‍നിന്നു പുറത്തുപോകാന്‍ അനുവദിക്കൂ

വയനാട് ജില്ലയില്‍ വോട്ടെടുപ്പ് വൈകീട്ട് ആറ് മണി വരെ മാത്രം

നക്‌സല്‍ ബാധിത പ്രദേശമായതിനാല്‍ വയനാട് ജില്ലയില്‍ പോളിങ് സമയം വൈകീട്ട് 6 മണി വരെ മാത്രമായിരിക്കുമെന്നും ആയതിനാല്‍ വോട്ടര്‍മാര്‍ നേരത്തെ വോട്ടവകാശം വിനിയോഗിക്കാന്‍ ശ്രദ്ധിക്കണമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അറിയിച്ചു. മറ്റ് ജില്ലകളില്‍ 7 മണി വരെ പോളിങ് സമയമുണ്ടെങ്കിലും വയനാട് ജില്ലയില്‍ ഒരു മണിക്കൂര്‍ സമയം കുറവാണ്. മാത്രവുമല്ല കോവിഡ് പോസിറ്റീവായവരും നിരീക്ഷണത്തില്‍ കഴിയുന്നവരും അവസാന ഒരു മണിക്കൂറില്‍ വോട്ടു ചെയ്യാനെത്തുന്നതിനാല്‍ ജില്ലയിലെ വോട്ടര്‍മാര്‍ അഞ്ച് മണിക്കു മുമ്പായി വോട്ടു ചെയ്യണമെന്നു കലക്ടര്‍ അഭ്യര്‍ഥിച്ചു.

Stay updated with the latest news headlines and all the latest Explained news download Indian Express Malayalam App.

Web Title: Kerala assembly elections 2021 how to find your name in electoral roll and know your polling booth all you want know