/indian-express-malayalam/media/media_files/uploads/2021/03/NDA.jpg)
തിരുവനന്തപുരം: എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ തിരുവനന്തപുരത്ത് വച്ചാണ പ്രകടന പത്രിക പുറത്തിറക്കിയത്. ശബരിമല-ലൗ ജിഹാദ് വിഷയങ്ങളിൽ നിയമനിർമാണം കൊണ്ടുവരുമെന്ന് പ്രകടന പത്രികയിൽ എൻഡിഎ ഉറപ്പുനൽകുന്നു.
സാമൂഹിക ക്ഷമ പെൻഷൻ 3,500 രൂപയായി ഉയർത്തും, എല്ലാ കുടുംബത്തിലും ഒരാള്‍ക്കെങ്കിലും ജോലി, ഭീകരവാദ മുക്ത കേരളം, പട്ടിണിരഹിത കേരളം, ശബരിമലയ്‌ക്ക് പ്രത്യേക നിർമനിർമാണം, ഹൈസ്‌കൂൾ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്, ലൗ ജിഹാദിന് എതിരെ നിയമനിര്‍മാണം, എസ്.സി.-എസ്.ടി. വിഭാഗത്തില്‍പ്പെട്ട എല്ലാ ഭൂരഹിതര്‍ക്കും അഞ്ചേക്കര്‍ ഭൂമി, എല്ലാ ബി.പി.എല്‍. കുടുംബങ്ങള്‍ക്കും ആറ് സൗജന്യ സിലിണ്ടര്‍, പെന്‍ഷന്‍ പ്രായം ഏകീകരിക്കും, എല്ലാവര്‍ക്കും വീട്- കുടിവെള്ളം- വൈദ്യുതി തുടങ്ങിയവയാണ് പ്രകടന പത്രികയിലെ പ്രധാന വാഗ്‌ദാനങ്ങൾ.
Read More: ശബരിമലയുടെ പേര് പറഞ്ഞ് ബിജെപി ജനങ്ങളെ വഞ്ചിക്കുന്നു: കെ.കെ ശൈലജ
ശബരിമലയില്‍ പന്തളം കൊട്ടാരം, ക്ഷേത്രം തന്ത്രി, ഗുരുസ്വാമിമാര്‍, ഹിന്ദു സംഘടനകള്‍ തുടങ്ങിയവരുള്‍പ്പെട്ട ഭരണസമിതിക്ക് രൂപം നല്‍കും. എല്ലാവര്‍ക്കും വീട്, വൈദ്യുതി, കുടിവെള്ളം എന്നിവ ഉറപ്പു വരുത്തും. ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് പ്രതിവര്‍ഷം ആറ് പാചക വാതക സിലണ്ടറുകള്‍ സൗജന്യമായി നല്‍കും.
എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് മൂന്ന് പരിപാടികളിൽ പങ്കെടുത്തു. രാവിലെ പത്തരയ്ക്ക് തൃപ്പൂണിത്തുറയിൽ റോഡ് ഷോയിൽ അമിത് ഷാ പങ്കെടുത്തു. പതിനൊന്നരയ്ക്ക് കാഞ്ഞിരപ്പള്ളിയിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്‌തു സംസാരിച്ചു. ഉച്ചയ്ക്ക് രണ്ടരയ്ക്ക് പുറ്റിങ്ങൽ ദേവീ ക്ഷേത്ര മൈതാനത്ത് പൊതുസമ്മേളനത്തിൽ സംസാരിച്ചു. അഞ്ച് മണിയോടെ മലമ്പുഴ മണ്ഡലത്തിലെ കഞ്ചിക്കോട്ട് എത്തിയ അമിത് ഷാ, കഞ്ചിക്കോട് മുതൽ സത്രപ്പടിവരെ റോഡ് ഷോ നയിച്ചു. കേരളത്തിലെ പ്രചാരണ പരിപാടികൾക്ക് ശേഷം അമിത് ഷാ നേരെ കോയമ്പത്തൂരിലേക്ക് പോകും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.