scorecardresearch

നേരായ മാര്‍ഗത്തില്‍ വിജയിക്കാന്‍ കഴിയില്ലെന്ന് കെ.ബാബുവിനറിയാം: എം.സ്വരാജ്

തൂപ്പൂണ്ണിത്തുറയില്‍ കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ച് നിന്നാലും കെ.ബാബു തോല്‍ക്കുമെന്നും സ്വരാജ് പറഞ്ഞു

തൂപ്പൂണ്ണിത്തുറയില്‍ കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ച് നിന്നാലും കെ.ബാബു തോല്‍ക്കുമെന്നും സ്വരാജ് പറഞ്ഞു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
M Swaraj, എം.സ്വരാജ്, K Babu, കെ.ബാബു, Thrippunithura, തൃപ്പൂണിത്തുറ, BJP-Congress Vote, Kerala Assembly Election 2021, iemalayalam, ഐഇ മലയാളം

കൊച്ചി: തൃപ്പൂണ്ണിത്തുറയില്‍ ബിജെപിക്ക് കിട്ടിയ വോട്ടുകള്‍ ഇത്തവണ തനിക്ക് ലഭിക്കുമെന്ന കെ.ബാബുവിന്റെ വാക്കുകളില്‍ പ്രതികരിച്ച് എം.സ്വരാജ്. നേരായ മാര്‍ഗത്തില്‍ വിജയിക്കാന്‍ കഴിയില്ലെന്ന് അറിയാമെന്നാണ് 25 വര്‍ഷം എംഎല്‍എയായ ഒരാൾ ബിജെപി വോട്ടിന് പ്രതീക്ഷ വയ്ക്കുന്നുവെന്ന് പറയുന്നതിന്റെ അർഥമെന്ന് സ്വരാജ് പ്രതികരിച്ചു.

Advertisment

കെ.ബാബുവിന്റെ പരാമര്‍ശം കോണ്‍ഗ്രസ് ബിജെപിയുമായി കച്ചവടം ഉറപ്പിച്ചുവെന്നാണ് വ്യക്തമാക്കുന്നതെന്ന് സ്വരാജ് പറഞ്ഞു. തൂപ്പൂണ്ണിത്തുറയില്‍ കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ച് നിന്നാലും കെ.ബാബു തോല്‍ക്കുമെന്നും സ്വരാജ് പറഞ്ഞു.

Read More: നിയമസഭ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തിയതി ഇന്ന്

തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കുമ്പോള്‍ തന്നെ അദ്ദേഹം തോല്‍വി സമ്മതിച്ചിരിക്കുകയാണെന്നും സ്വരാജ് പറഞ്ഞു. രാഷ്ട്രീയവും നയപരിപാടികളും വിശദീകരിച്ച് ജനങ്ങളെ സമീപിച്ചാല്‍ ഫലം ദയനീയമായിരിക്കുമെന്ന തിരിച്ചറിവില്‍ നിന്നാണ് ബിജെപി ബാന്ധവമേ രക്ഷയുള്ളൂവെന്ന തിരിച്ചറിവിലേക്ക് അദ്ദേഹം എത്തിയതെന്നും സ്വരാജ് പറഞ്ഞു. ബാബുവിന്റെ പരസ്യപ്രസ്താവനയിൽ കോണ്‍ഗ്രസും ബിജെപിയും ജനങ്ങളോട് വിശദീകരിക്കണമെന്നും സ്വരജ് ആവശ്യപ്പെട്ടു.

Advertisment

തൃപ്പൂണ്ണിത്തുറയില്‍ ബിജെപിക്ക് കിട്ടിയ വോട്ടുകള്‍ ഇത്തവണ തനിക്ക് ലഭിക്കുമെന്നായിരുന്നു കെ.ബാബുവിന്റെ പ്രതികരണം. ബിജെപിയിലെ പലരും എന്നെ വിളിച്ചു സംസാരിച്ചു. സിപിഎമ്മിനെ തോല്‍പ്പിക്കാന്‍ ഇത്തവണ തനിക്ക് വോട്ടുചെയ്യുമെന്ന് വാക്ക് നല്‍കിയെന്നുമാണ് ബാബുവിന്റെ പ്രതികരണം.

കഴിഞ്ഞ തവണ കെ.ബാബുവിനെക്കാൾ 4467 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് എം.സ്വരാജ് തൃപ്പുണ്ണിത്തുറ മണ്ഡലം പിടിച്ചെടുത്തത്. 2016ൽ ബിജെപി സ്ഥാനാ‌ർഥിയായ പ്രൊഫ.തുറവൂ‌ർ വിശ്വംഭരൻ 29,843 വോട്ടാണ് പിടിച്ചെടുത്തത്. ഇത് ബാബുവിന്റെ പരാജയത്തിന് പ്രധാന കാരണങ്ങളിൽ ഒന്നായി. കാരണം, അതിനു മുമ്പുള്ള തിരഞ്ഞെടുപ്പിൽ ബാബുവിന്റെ ഭൂരിപക്ഷം 15,778 വോട്ടും ബിജെപി സ്ഥാനാ‌ർഥിയുടെ വോട്ട് 4942 ഉം ആയിരുന്നു.

Kerala Assembly Elections 2021 M Swaraj

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: