നിയമസഭ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം അവസാനിച്ചു

മാര്‍ച്ച് 22 വൈകീട്ട് മൂന്ന് മണിവരെ നാമനിര്‍ദേശ പത്രികകള്‍ പിന്‍വലിക്കാനും അവസരമുണ്ട്

Dharmadom,Kerala Assembly Election 2021,candidates in kerala election 2021,election 2021,election in kerala 2021,election news kerala 2021,election results 2021,election results 2021 kerala,kerala assembly election 2021 candidates list,kerala election 2021 candidates,kerala election date 2021,kerala legislative assembly election 2021,nomination,pinarayi vijayan,ധര്‍മ്മടം,പിണറായി വിജയൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു. ഇന്ന് ഉച്ചയ്‌ക്ക് മൂന്ന് വരെയായിരുന്നു പത്രിക സമർപ്പിക്കാനുള്ള സമയം. നാളെ രാവിലെ 11 മണി മുതല്‍ സൂക്ഷ്‌മപരിശോധന ആരംഭിക്കും. 22നു  വൈകീട്ട് മൂന്നു വരെയാണ് പത്രികകള്‍ പിന്‍വലിക്കാനുള്ള അവസരം. മത്സര ചിത്രം തെളിഞ്ഞതോടെ സംസ്ഥാനത്തെമ്പാടുമായി ഇന്ന് കൂടുതല്‍ സ്ഥാനാർഥികള്‍ പത്രിക സമര്‍പ്പിച്ചേക്കും.

അതതു നിയോജക മണ്ഡലങ്ങളിലെ വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കും മുമ്പാകെയാണ് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിച്ചത്. ഇക്കുറി നാമനിര്‍ദേശ പത്രിക ഓണ്‍ലൈനില്‍ തയാറാക്കാനുള്ള സംവിധാനം തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ പോര്‍ട്ടലില്‍ ലഭ്യമാക്കിയിരുന്നു. ഓണ്‍ലൈനായി തയാറാക്കിയ നാമനിര്‍ദേശ പത്രികയുടെ പ്രിന്റ് എടുത്ത് വരണാധികാരിയുടെയോ സഹവരണാധികാരിയുടെയോ മുന്‍പാകെ സമര്‍പ്പിക്കണം. സാധാരണ രീതിയിലും നാമനിര്‍ദേശപത്രിക തയാറാക്കി സമര്‍പ്പിക്കാവുന്നതാണ്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് 10000 രൂപയാണ് കെട്ടിവയ്‌ക്കേണ്ടത്. പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെട്ട സ്ഥാനാര്‍ഥികള്‍ 5000 രൂപ അടച്ചാല്‍ മതി. സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ പരമാവധി മൂന്നു പേര്‍ക്ക് മാത്രമാണ് വരണാധികാരികളുടെ മുറിയില്‍ പ്രവേശനം. വരണാധികാരികളുടെ കാര്യാലയത്തിനു 100 മീറ്റര്‍ പരിധിയില്‍ രണ്ട് വാഹനങ്ങളില്‍  കൂടുതല്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല.

More Election News: കൂടുതൽ തിരഞ്ഞെടുപ്പ് വാർത്തകൾ വായിക്കാം

Get the latest Malayalam news and Election news here. You can also read all the Election news by following us on Twitter, Facebook and Telegram.

Web Title: Kerala assembly election 2021 today is the last day to submit nominations

Next Story
വീറുറ്റ പോരാട്ടത്തിനൊരുങ്ങി വടകര; കെ.കെ. രമ നാമനിര്‍ദേശ പത്രിക സമർപ്പിച്ചുKerala Assembly Election 2021, kerala legislative assembly election 2021, നിയമസഭാ തിരഞ്ഞെടുപ്പ് 2021, KK Rema, കെ കെ രമ, Vatakara, വടകര, RMPI, ആർഎംപിഐ, LDF, എൽഡിഎഫ്, UDF, യുഡിഎഫ്, CPM, സിപിഎം, TP Chandrasekharan, ടിപി ചന്ദ്രശേഖരൻ,  kerala election date 2021, Kerala Assembly Election 2021 polling date, നിയമസഭാ തിരഞ്ഞെടുപ്പ് 2021 വോട്ടെടുപ്പ് തിയതി, election results 2021, election results 2021 kerala, നിയമസഭാ തിരഞ്ഞെടുപ്പ് 2021 ഫലം, kerala election 2021 candidates, candidates in kerala election 2021,നിയമസഭാ തിരഞ്ഞെടുപ്പ് 2021 സ്ഥാനാർഥികൾ, kerala assembly election 2021 LDF candidates list, നിയമസഭാ തിരഞ്ഞെടുപ്പ് 2021 എൽഡിഎഫ് സ്ഥാനാർഥിപ്പട്ടിക, kerala assembly election 2021 UDF candidates list, നിയമസഭാ തിരഞ്ഞെടുപ്പ് 2021 എൽഡിഎഫ് സ്ഥാനാർഥിപ്പട്ടിക, pinarayi vijayan, പിണറായി വിജയൻ, election news kerala 2021, നിയമസഭാ തിരഞ്ഞെടുപ്പ് 2021 വാർത്തകൾ, indian express malayalam, ഇന്ത്യൻ എക്‌സ്പ്രസ് മലയാളം, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com