/indian-express-malayalam/media/media_files/uploads/2021/03/Kerala-Assembly-Election-FI.jpg)
Kerala Assembly Election 2021 Live Updates: ഒരു മാസത്തോളം നീണ്ടു നിന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനും ബഹളങ്ങൾക്കുമൊടുവിൽ കേരളം നാളെ പോളിങ് ബൂത്തിലേക്ക്. പരസ്യ പ്രചാരണം ഞായറാഴ്ച വൈകുന്നേരം ഏഴ് മണിയോടെ അവസാനിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്കാണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്. 140 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ളത് 957 സ്ഥാനാർഥികളാണ്. അന്തിമ വോട്ടർപട്ടികയിൽ 2,74,46,039 പേരാണുള്ളത്. നേരത്തെ ജനുവരി 20ന് 2,67,31,509 ഉൾക്കൊള്ളുന്ന പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ജനുവരി 20ന് ശേഷം ലഭിച്ച അപേക്ഷകളിൽ യോഗ്യമായവ പരിഗണിച്ചാണ് അന്തിമ പട്ടിക തയാറാക്കിയത്. 140 മണ്ഡലങ്ങളിലുമായി 1,32,83,724 പുരുഷ വോട്ടർമാരും 1,41,62,025 സ്ത്രീവോട്ടർമാരും 290 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമാണുള്ളത്. ഇവരിൽ പ്രവാസിവോട്ടർമാരായ 87318 പുരുഷൻമാരും, 6086 സ്ത്രീകളും 11 ട്രാൻസ്‌ജെൻഡർമാരും ഉൾപ്പെടും.
സംസ്ഥാനത്ത് 40771 പോളിങ് ബൂത്തുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒരു ബൂത്തില്‍ പരമാവധി 1000 പേര്‍ക്ക് മാത്രമാണ് വോട്ടിങ് സൗകര്യം സജ്ജമാക്കുന്നത്. എല്ലാ മണ്ഡലങ്ങളിലും അവസാനത്തെ ഒരു മണിക്കൂർ കോവിഡ് ബാധിതർക്കും, ക്വാറന്റൈനിൽ കഴിയുന്നവർക്കും പിപിഇ കിറ്റ് ധരിച്ചെത്തി വോട്ട് ചെയ്യാം
Live Blog
Kerala Assembly Election 2021 Live Updates
കേരളത്തില്‍ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാണെങ്കിലും രാജ്യത്തിന്റെ പല ഭാഗത്തും രോഗിളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. പൊതുജനങ്ങളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കണം.Read More
140 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള വിധിയെഴുത്ത് ചൊവ്വാഴ്ച രാവിലെ ഏഴിന് ആരംഭിക്കും. 131 മണ്ഡലങ്ങളിൽ വൈകീട്ട് ഏഴുവരെയും ഒൻപത് നിയമസഭാ മണ്ഡലങ്ങളിൽ വൈകീട്ട് ആറുവരെയുമാണ് വോട്ടെടുപ്പ്. മാനന്തവാടി, സുൽത്താൻബത്തേരി, കൽപ്പറ്റ, ഏറനാട്, നിലമ്പൂർ, വണ്ടൂർ, കൊങ്ങാട്, മണ്ണാർക്കാട്, മലമ്പുഴ മണ്ഡലങ്ങളിൽ വൈകീട്ട് ആറുമണിവരെ മാത്രമാകും വോട്ടെടുപ്പ്.
വരിയിൽ നിൽക്കുന്ന എല്ലാ പൊതു വോട്ടർമാരും വോട്ടിംഗ് പൂർത്തിയാക്കിയ ശേഷം മാത്രം കോവിഡ് ഉള്ളതോ അല്ലെങ്കിൽ കോവിഡ് സംശയിക്കപ്പെടുന്നയാൾക്കോ വോട്ട് ചെയ്യുവാൻ അനുവാദമുണ്ടായിരിക്കൂവെന്ന് എന്ന് ഭാരതീയ തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
നിയമസഭ തിരഞ്ഞെടുപ്പിനുള്ള പോളിങ് ബൂത്തുകള്‍ ഇന്ന് സജ്ജമാകും. പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ 8ന് ആരംഭിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒരു ബൂത്തില്‍ പരമാവധി 1000 പേര്‍ക്ക് മാത്രമാണ് വോട്ടിംഗ് സൗകര്യം സജ്ജമാക്കുന്നത്. അതുകൊണ്ടുതന്നെ പോളിംഗ് ബൂത്തുകളുടെ എണ്ണം ഇത്തവണ ഏതാണ്ട് ഇരട്ടിയാണ്.
അന്തിമ വോട്ടർപട്ടികയിൽ 2,74,46,039 പേരാണുള്ളത്. നേരത്തെ ജനുവരി 20ന് 2,67,31,509 ഉൾക്കൊള്ളുന്ന പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ജനുവരി 20ന് ശേഷം ലഭിച്ച അപേക്ഷകളിൽ യോഗ്യമായവ പരിഗണിച്ചാണ് അന്തിമ പട്ടിക തയാറാക്കിയത്. 140 മണ്ഡലങ്ങളിലുമായി 1,32,83,724 പുരുഷ വോട്ടർമാരും 1,41,62,025 സ്ത്രീവോട്ടർമാരും 290 ട്രാൻസ്‌ജെൻഡർ വോട്ടർമാരുമാണുള്ളത്. ഇവരിൽ പ്രവാസിവോട്ടർമാരായ 87318 പുരുഷൻമാരും, 6086 സ്ത്രീകളും 11 ട്രാൻസ്‌ജെൻഡർമാരും ഉൾപ്പെടും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
Highlights