/indian-express-malayalam/media/media_files/uploads/2019/04/pinarayi-vijayan-k-sudhakaran.jpg)
Lok Sabha Election Result in Kerala 2019: കണ്ണൂര്‍: കോണ്‍ഗ്രസ് മുന്നേറ്റത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് നന്ദി പറഞ്ഞ് കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.സുധാകരന്‍. വലിയ ഭൂരിപക്ഷത്തോടെ കണ്ണൂരില്‍ സുധാകരന്‍ വിജയത്തിലേക്ക് അടുക്കുകയാണ്. കോണ്‍ഗ്രസിന് ഇത്രയും മികച്ച വിജയം സമ്മാനിച്ച പിണറായി വിജയന് നന്ദി പറഞ്ഞുകൊണ്ടാണ് സുധാകരന്‍ പ്രതികരിച്ചത്. ഈ വിജയത്തിന്റെ ശില്‍പി പിണറായി വിജയനാണ്. വിജയിക്കുമെങ്കിലും ഇത്ര വലിയ ഭൂരിപക്ഷം ലഭിക്കാന്‍ കാരണം പിണറായി വിജയനാണെന്നും സുധാകരന്‍ പരിഹസിച്ചു. സിപിഎം നേതാക്കളുടെ മണ്ഡലത്തിലടക്കം വലിയ മുന്നേറ്റം നടത്താന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ തനിക്ക് സാധിച്ചെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
Read More: അടിതെറ്റിയത് പിണറായിക്കോ?; വിറങ്ങലിച്ച് ഇടതുകോട്ടകള്‍
അറുപത് ശതമാനം വോട്ടുകള്‍ എണ്ണി തീര്‍ന്നപ്പോള്‍ കണ്ണൂരില്‍ കെ.സുധാകരന്‍ 3,24,038 വോട്ടുകള്‍ സ്വന്തമാക്കി ബഹുദൂരം മുന്‍പിലാണ്. 2,59,992 വോട്ടുകള്‍ മാത്രമുള്ള സിറ്റിങ് എംപിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ പി.കെ.ശ്രീമതി രണ്ടാം സ്ഥാനത്താണ്. ബിജെപി സ്ഥാനാര്‍ഥിക്കാകട്ടെ വെറും 40,000 വോട്ടുകള്‍ മാത്രമാണ് ഉള്ളത്. സുധാകരന് 60,000 ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷമാണുള്ളത്.
ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണെൽ ആദ്യ ഘട്ടം കഴിഞ്ഞപ്പോൾ കേരളത്തിൽ യുഡിഎഫിന് ശക്തമായ മുന്നേറ്റം. 19 സീറ്റുകളിലും യുഡിഎഫ് ലീഡ് ചെയ്യുകയാണ്. ആലപ്പുഴയിൽ മാത്രമാണ് എൽഡിഎഫ് സ്ഥാനാർത്ഥി എ.എം ആരിഫ് മുന്നേറുന്നത്. തിരുവന്തപുരത്ത് തുടക്കത്തിൽ എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ ലീഡ് ചെയ്തിരുന്നെങ്കിലും പിന്നീട് ശശി തരൂർ തിരിച്ചു പിടിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us