scorecardresearch

കോവിഡിനെ വന്‍ ഭൂരിപക്ഷത്തില്‍ തോല്‍പ്പിക്കാം; മാര്‍ഗങ്ങള്‍ ഇതാ

കേരളത്തില്‍ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാണെങ്കിലും രാജ്യത്തിന്റെ പല ഭാഗത്തും രോഗിളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

കേരളത്തില്‍ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാണെങ്കിലും രാജ്യത്തിന്റെ പല ഭാഗത്തും രോഗിളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

author-image
WebDesk
New Update
Kerala Assembly elections, കേരള നിയമസഭാ തിരഞ്ഞെടുപ്പ്, covid 19, കോവിഡ് 19, covid protocol, കോവിഡ് പ്രോട്ടോക്കോള്‍, covid latest updates, election news, ഇലക്ഷന്‍ വാര്‍ത്തകള്‍, election updates, ഇലക്ഷന്‍ അപ്ഡറ്റ്സ്, kerala covid, kerala elecction updates, കേരള തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍, indian express malayalam, ie malayalam covid, ie malayalam election, ഐഇ മലയാളം ഇലക്ഷന്‍, ie malayalam news, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം നിയന്ത്രണവിധേയമാണെങ്കിലും രാജ്യത്തിന്റെ പല ഭാഗത്തും രോഗിളുടെ എണ്ണം ഗണ്യമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. പൊതുജനങ്ങളും ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കണം.

Advertisment

പ്രായമുള്ളവര്‍ക്കും ഗുരുതര രോഗമുള്ളവര്‍ക്കും കോവിഡ് ബാധിച്ചാല്‍ സ്ഥിതി സങ്കീര്‍ണമാകാന്‍ സാധ്യതയുള്ളതിനാല്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പുലര്‍ത്തിയ ജാഗ്രത തുടരണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു. തിരഞ്ഞെടുപ്പ് കഴുന്നതോടെ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ടായിരുന്നു.

കോവിഡിന് പിടികൊടുക്കാതെ വോട്ട് ചെയ്യാനുള്ള മാര്‍ഗങ്ങള്‍

  • വോട്ട് ചെയ്യാനായി വീട്ടില്‍നിന്ന് ഇറങ്ങുന്നതു മുതല്‍ തിരികെയെത്തുന്നതുവരെ മൂക്കും വായും മൂടത്തക്ക വിധം മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം
  • കുട്ടികളെ ഒരു കാരണവശാലും കൂടെ കൊണ്ടുപോകാന്‍ പാടില്ല
  • രജിസ്റ്ററില്‍ ഒപ്പിടുന്നതിനുള്ള പേന കയ്യില്‍ കരുതുണം
  • പരിചയക്കാരെ കാണുമ്പോള്‍ മാസ്‌ക് താഴ്ത്തി ഒരു കാരണവശാലും സംസാരിക്കരുത് ആരെങ്കിലും മാസ്‌ക് താഴ്ത്തി സംസാരിച്ചാല്‍ അവരോട് മാസ്‌ക് വച്ച് സംസാരിക്കാന്‍ പറയുക
  • ആരോട് സംസാരിച്ചാലും ആറടി സാമൂഹിക അകലം പാലിക്കണം
  • പോളിങ് ബൂത്തില്‍ ക്യൂവില്‍ നില്‍ക്കുമ്പോഴും മുമ്പിലും പിമ്പിലും ആറടി സാമൂഹ്യ അകലം നിര്‍ബന്ധമായും പാലിക്കണം. കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല
  • ഒരാള്‍ക്കും ഷേക്ക് ഹാന്‍ഡ് നല്‍കാനോ ദേഹത്ത് തൊട്ടുള്ള സ്‌നേഹപ്രകടനങ്ങള്‍ നടത്താനോ പാടില്ല

Read More: ട്വന്റി 20 മുതൽ ടി വി എം വരെ എന്തുകൊണ്ട്? നാം എങ്ങോട്ട്?

  • തെര്‍മല്‍ സ്‌കാനിങ് വഴി പരിശോധന നടത്തിയായിരിക്കും വോട്ടര്‍മാരെ ബൂത്തിലേക്ക് പ്രവേശിപ്പിക്കുക
  • തെര്‍മല്‍ സ്‌കാനറില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നവരെ വീണ്ടും പരിശോധിക്കും. അപ്പോഴും ഉയര്‍ന്ന താപനില കണ്ടാല്‍ അവര്‍ക്ക് വോട്ടെടുപ്പിന്റെ അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാം
  • കോവിഡ് രോഗികളും കോവിഡ് രോഗലക്ഷണമുള്ളവരും വോട്ടെടുപ്പിന്റെ അവസാന മണിക്കൂറില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ വോട്ട് ചെയ്യാന്‍ പാടുള്ളൂ. പ്രസ്തുത വിഭാഗത്തില്‍പ്പെട്ടവര്‍ ആള്‍ക്കൂട്ടത്തില്‍ പോകാന്‍ പാടില്ല
  • മറ്റ് ഗുരുതര രോഗമുള്ളവര്‍ തിരക്ക് കുറഞ്ഞ സമയത്ത് മാത്രം പോയി വോട്ട് രേഖപ്പെടുത്തേണ്ടതാണ്
  • വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേയ്ക്ക് പോകുമ്പോഴും നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിക്കണം.
  • പോളിങ് ബൂത്തിന്റെ വാതിലുകളും ജനാലകളും തുറന്നിടണം
  • അടച്ചിട്ട മുറികളില്‍ രോഗവ്യാപന സാധ്യത കൂടുതലായതിനാല്‍ ഉദ്യോഗസ്ഥരും പോളിങ് ഏജന്റുമാരും വോട്ടര്‍മാരും ശാരീരിക അകലം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം
  • തിരിച്ചറിയല്‍ വേളയില്‍ ആവശ്യമെങ്കില്‍ മാത്രം മാസ്‌ക് മാറ്റുക
  • വോട്ട് ചെയ്തശേഷം ഉടന്‍ തന്നെ തിരിച്ചുപോകുക
  • വീട്ടിലെത്തിയാലുടന്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം.
  • എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ദിശയുടെ 1056 എന്ന നമ്പറില്‍ വിളിക്കാം
Kerala Assembly Elections 2021 Covid 19

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: