scorecardresearch

Latest News

ട്വന്റി 20 മുതൽ ടി വി എം വരെ എന്തുകൊണ്ട്? നാം എങ്ങോട്ട്?

കേരളത്തിൽ രൂപപ്പെട്ട പുതിയ അരാഷ്ട്രീയ ഭരണസംഘങ്ങൾ ജനാധിപത്യത്തോട് എന്താണ് പറയുന്നത്. സൗജന്യങ്ങൾക്കപ്പുറം ജനാധിപത്യത്തിലെ കാതലിന് ഈ സംഘങ്ങളുടെ സ്വാധീനത്തിൽ സംഭവക്കുന്നത് എന്താണ്. അധ്യാപകനും സാമൂഹിക പഠിതാവും എഴുത്തുകാരനുമായ ലേഖകന്റെ നിരീക്ഷണം

kerala assembly elections 2021, നിയമസഭാ തിരഞ്ഞെടുപ്പ് 2021, independent apolitical organizations in kerala, കേരളത്തിലെ സ്വതന്ത്ര അരാഷ്ട്രീയ സംഘടനകൾ, twenty-20, ട്വന്റി-20, kitex group, കിറ്റക്സ് ഗ്രൂപ്പ്, v4 kochi, വി ഫോർ കൊച്ചി,  v4 kerala, വി ഫോർ കേരള, tvm, ടിവിഎം, thiruvananthapuram vikasana  munnettam, തിരുവനന്തപുരം വികസന മുന്നേറ്റം, ldf, എൽഡിഎഫ്, cpm, സിപിഎം, udf, യുഡിഎഫ്, congress, കോൺഗ്രസ്, nda, എൻഡിഎ, bjp,ബിജെപി, ie malayalam, ഐഇ മലയാളം 

ഈ അടുത്ത കാലത്ത്, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ രാഷ്ട്രീയ ഭൂപടത്തിൽ സ്ഥാനം പിടിച്ച മൂന്നു സംഘടനകൾ, അല്ല മൂന്നു സംഘങ്ങൾ ഉണ്ട്. ഒന്ന് കിറ്റക്സ് ഗ്രൂപ്പിന്റെ ചാരിറ്റി പ്രവർത്തനങ്ങൾക്കായി രൂപംകൊണ്ട ട്വന്റി-20 എന്ന സന്നദ്ധ സംഘടന, ‘കിഴക്കമ്പലം മാതൃക’ എന്ന രീതിയിൽ ഇത് ചർച്ചചെയ്യപ്പെട്ടു. രണ്ട് -വി ഫോർ കൊച്ചി/ വി ഫോർ കേരള എന്ന സ്വതന്ത്ര സംഘടന – കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ,  അറുപതോളം വാർഡുകളിൽ മത്സരിച്ച്  തങ്ങളുടെ പേര് അറിയിച്ച സ്വതന്ത്ര സംഘടന  (വൈറ്റില പാലം പണി അവസാന മിനുക്കുപണികൾ നടക്കുന്നതിനിടെ  ഉദ്ഘാടനത്തിനു മുമ്പേ തുറന്നുകൊടുത്ത്   മാധ്യമങ്ങളിൽ ശ്രദ്ധ നേടിയതിനു പിന്നിൽ  ഈ സംഘടനയുടെ ആളുകളായിരുന്നുവെന്ന് വാർത്ത വന്നിരുന്നു ). മൂന്ന് ടി വി എം- തിരുവനന്തപുരം വികസന മുന്നേറ്റം. ‘മാറ്റത്തിനുളള മാറ്റൊലി ‘എന്നതാണ് ഇവരുടെ മുദ്രാവാക്യം ( യു ഡി എഫ് അധികാരത്തിലെത്തിയ രണ്ടു തവണ ആസൂത്രണബോർഡ് അംഗമായിരുന്ന ജി വിജയരാഘവനാണ് ഇതിന്റെ തലതൊട്ടപ്പൻ ).  ഈ മൂന്ന് സംഘടനകളുടെ ആവിർഭാവം, ഇവയുടെ പ്രസക്തി, ഇവ ഒരു ജനസമൂഹത്തെ എവിടെ എത്തിക്കുമെന്നത് ജനാധിപത്യത്തിലെ പ്രധാന ഇടപെടലായ തിരഞ്ഞെടുപ്പ് സമയത്ത് എങ്കിലും പരിശോധിക്കപ്പെടേണ്ടതുണ്ട്. പ്രത്യേകിച്ചും രണ്ട് സംഘങ്ങൾ സ്ഥാനാർത്ഥികളുമായി നിയമസഭയിലേക്ക് മത്സരിക്കുമ്പോൾ.

ഇവ എങ്ങനെ ഉണ്ടായി?

വളരെ വിശദമായ ചരിത്രാന്വേഷണത്തിന് ഇവിടെ മുതിരുന്നില്ല, അപ്രസക്തമായ സൈദ്ധാന്തിക നിർവചനങ്ങൾ കൊണ്ടുള്ള വ്യാഖ്യാനങ്ങൾക്കും ശ്രമിക്കുന്നില്ല. ചില ലളിതമായ കാര്യങ്ങൾ മാത്രം സൂചിപ്പിക്കുന്നു. നമ്മുടെ നാട്ടിൽ ഇന്നേവരെ കണ്ടിട്ടുള്ള രാഷ്ട്രീയപാർട്ടികൾ, ചെറുതും വലുതുമായ മറ്റു സംഘടനകൾ, സാമൂഹിക പ്രവർത്തനങ്ങൾക്കായുള്ള സംഘടനകൾ, സന്നദ്ധ പ്രവർത്തനങ്ങൾകായി രൂപംകൊണ്ട (പാർട്ടികളുമായി ബന്ധമുള്ള വരും അല്ലാത്തതുമായ) സംഘടനകൾ, റസിഡൻസ് അസോസിയേഷനുകൾ,ആർട്സ് ആൻഡ് സ്പോർട്സ് ക്ലബുകൾ, ഇവയിൽ നിന്നെല്ലാം ചില കാരണങ്ങളാലും കാര്യങ്ങളാലും ഈ മൂന്നു സംഘങ്ങളും വ്യത്യസ്തമാണ്. ഈ മൂന്ന് സംഘങ്ങളുടെയും ആഗ്രഹം ഒന്നുതന്നെയാണ് -തിരഞ്ഞെടുപ്പിൽ മത്സരിക്കുക.

kerala assembly elections 2021, നിയമസഭാ തിരഞ്ഞെടുപ്പ് 2021, independent apolitical organizations in kerala, കേരളത്തിലെ സ്വതന്ത്ര അരാഷ്ട്രീയ സംഘടനകൾ, twenty-20, ട്വന്റി-20, kitex group, കിറ്റക്സ് ഗ്രൂപ്പ്, v4 kochi, വി ഫോർ കൊച്ചി,  v4 kerala, വി ഫോർ കേരള, tvm, ടിവിഎം, thiruvananthapuram vikasana  munnettam, തിരുവനന്തപുരം വികസന മുന്നേറ്റം, ldf, എൽഡിഎഫ്, cpm, സിപിഎം, udf, യുഡിഎഫ്, congress, കോൺഗ്രസ്, nda, എൻഡിഎ, bjp,ബിജെപി, ie malayalam, ഐഇ മലയാളം 

ഈ മൂന്നു സംഘങ്ങളുടെയും സ്വഭാവത്തിൽ ഏറ്റക്കുറച്ചിലോടെ ചില വ്യത്യാസങ്ങൾ കണ്ടേക്കാം. അത് കൂടുതൽ മനസിലാക്കണമെങ്കിൽ ഇവരുടെ ഭരണഘടനയും പ്രവർത്തനരീതികളുമായി ബന്ധപ്പെട്ട സംഘടനാ തത്വങ്ങളും (അങ്ങനെ ഒന്നുണ്ടെങ്കിൽ) മനസിലാക്കണം. വളരെ ലളിതമായ ചില ചോദ്യങ്ങൾ ഇവരെ കുറിച്ച് ഉയരുന്നുണ്ട്.

1. ഇത്തരം സംഘങ്ങൾ എന്തുകൊണ്ട് രൂപപ്പെടുന്നു? 2. ഇത്തരം സംഘങ്ങൾക്ക് പ്രസക്തിയുണ്ടോ? ഉണ്ടെങ്കിൽ എന്തുകൊണ്ട്? 3. സാധാരണ നമ്മൾക്ക് പരിചയമുള്ള സംഘം അല്ലാത്തതുകൊണ്ട് തന്നെ ഇവയുടെ പ്രവർത്തന രീതി എങ്ങനെ? 4. ഈ സംഘങ്ങൾക്ക് വളരെ കൃത്യമായ ജനാധിപത്യ രീതിയിലുള്ള ഒരു സംഘടനാ ക്രമം ഉണ്ടോ? ഉണ്ടെങ്കിൽ അത് എങ്ങനെയാണ്? 5 ഇവ ഏതു ഘട്ടത്തിലാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത്? 6.ഇവരുടെ ലക്ഷ്യം എന്ത്? 7.ഇവരുടെ രാഷ്ട്രീയവും സാമൂഹിക വുമായ ഇടപെടലുകൾ എങ്ങനെയാണ് തീരുമാനിക്കപ്പെടുന്നത്? 8.സംഘടനകളുടെ പ്രവർത്തന മേഖലകൾ നിർണയിക്കപ്പെടുന്നത് എങ്ങനെ?

Also Read: തുടർഭരണം എന്ന യക്ഷപ്രശ്നം

ഇത്തരം സാമാന്യമായ ചോദ്യങ്ങൾക്ക് ഈ സംഘങ്ങളിൽ പ്രവർത്തിക്കുന്ന ഒരാൾക്ക് ഒരു പക്ഷേ ഉത്തരം നൽകാൻ കഴിയുമായിരിക്കാം. അത് അവിടെ നിൽക്കട്ടെ.  ഈ മൂന്ന് സംഘങ്ങൾക്കും നിലനിൽക്കുന്ന ചെറുതും വലുതുമായ ഒരു രാഷ്ട്രീയ പ്രസ്ഥാനവും ആയും പ്രത്യക്ഷമായോ പരോക്ഷമായോ ഒരു ബന്ധവുമില്ലെന്ന് അവരുടെ തന്നെ ഉത്തരവാദപ്പെട്ട ആളുകൾ പലപ്പോഴായി പറഞ്ഞ സ്ഥാപിച്ചിട്ടുണ്ട്. ഇതുതന്നെയാണ് ഇവരുടെ പൊതു സവിശേഷതയായി ചൂണ്ടിക്കാണിക്കാൻ പറ്റുന്നത്..

ആദ്യത്തെ ചില ചോദ്യങ്ങൾക്ക് വളരെ വ്യാപകമായും ജനപ്രിയമായും ലളിതവൽക്കൃതമായും പരത്തപ്പെടുന്ന ഉത്തരം പെട്ടെന്ന് പറയാം.

1.നിലവിലുള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും ജനങ്ങളെ വഞ്ചിച്ചു കൊണ്ടിരിക്കുന്നു. ഒരു പാർട്ടിയെയും ഒരു നേതാവിനെയും വിശ്വസിക്കാൻ പറ്റാത്ത സ്ഥിതിയാണ്.
2. മൂല്യശോഷണം സംഭവിച്ച സ്വന്തം താൽപ്പര്യങ്ങൾക്കു മാത്രം മുൻഗണന കൊടുക്കുന്ന പാർട്ടികളോടും നേതാക്കളോടും ഉള്ള വെറുപ്പ്. 3. അഴിമതിയും സ്വജനപക്ഷപാതവും ധൂർത്തും മനസിലാക്കിയ ജനത്തിനു പുതിയ ഒന്നു വേണമെന്ന ആഗ്രഹം. 4 ഒരു വരുമാനവും ഇല്ലാത്ത നേതാക്കന്മാരുടെയും കുട്ടിസ്രാങ്കുകളുടെയും സ്വീകാര്യമല്ലാത്ത ജീവിതശൈലി 5.സത്യസന്ധമായ ഒരു ആവശ്യവുമായി ബന്ധപ്പെട്ട് നേതാക്കളെയും ശിങ്കിടികളെയും ഒക്കെ കണ്ടു കാലുപിടിക്കേണ്ടി വരുന്ന സാധാരണ ജനത്തിന് അനുഭവിക്കേണ്ടിവന്ന ഗതികേടിൽ നിന്നുണ്ടായ പ്രതികരണം. 6. ഈ രാഷ്ട്രീയക്കാരെല്ലാം കള്ളന്മാരാണെന്നും  ഇവരെക്കൊണ്ട് പൊറുതിമുട്ടിയ  ജനം പുതിയ ചില രീതികൾ കണ്ട് ഇവരെ ഒന്ന് പരീക്ഷിച്ചു നോക്കാമെന്ന് ഉണ്ടായ ആഗ്രഹം, തുടങ്ങി നിരവധി കാരണങ്ങൾ സാമാന്യമായി പറയാം.

kerala assembly elections 2021, നിയമസഭാ തിരഞ്ഞെടുപ്പ് 2021, independent apolitical organizations in kerala, കേരളത്തിലെ സ്വതന്ത്ര അരാഷ്ട്രീയ സംഘടനകൾ, twenty-20, ട്വന്റി-20, kitex group, കിറ്റക്സ് ഗ്രൂപ്പ്, v4 kochi, വി ഫോർ കൊച്ചി,  v4 kerala, വി ഫോർ കേരള, tvm, ടിവിഎം, thiruvananthapuram vikasana  munnettam, തിരുവനന്തപുരം വികസന മുന്നേറ്റം, ldf, എൽഡിഎഫ്, cpm, സിപിഎം, udf, യുഡിഎഫ്, congress, കോൺഗ്രസ്, nda, എൻഡിഎ, bjp,ബിജെപി, ie malayalam, ഐഇ മലയാളം 

ഇവിടെ ചില കാര്യങ്ങൾ കൂടി പരിഗണിക്കേണ്ടതുണ്ട് (വിശപ്പിനെ പോലെ ഉടനെ പ്രത്യക്ഷമായി ബാധിക്കുന്ന അല്ലെങ്കിൽ പോലും) ഒരു പൗരസമൂഹത്തിൽ ഉണ്ടാകേണ്ട, പൊതുസമൂഹത്തിൽ ഉണ്ടാകേണ്ട, പൊതു സാമൂഹിക ബോധത്തിന് ഉപരിയായി -വികസനം -എന്ന വാക്കിന് സമൂഹത്തിലെ എല്ലാ തട്ടിലുമുള്ള വികസനം എന്നതിനുപകരം പുതിയ മാനദണ്ഡം ഉണ്ടാക്കി, പുതിയ വലയം ഉണ്ടാക്കി, പുതിയബോധം ഉണ്ടാക്കി ഈ ബോധമാണ് ശരി, ഈ ബോധം മാത്രമാണ് നിനക്ക് വേണ്ടത് എന്ന് പരിശീലിപ്പിച്ചു മനസ്സിലാക്കിക്കൊടുക്കുകയും “ആവശ്യമുള്ളത് ഞങ്ങൾ തരും വിഷമിക്കണ്ട “എന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു ഒരുകൂട്ടം ആൾക്കാരെ ഒപ്പിച്ചെടുത്തു. ഇതിനു പുറമേ നിലനിൽക്കുന്ന പാർട്ടികളോട് സംവിധാനങ്ങളോട് നേതാക്കളോട് അവരുടെ പ്രവർത്തന രീതികളോട് തോന്നുന്ന ഒരു പൊതുവികാരം ഉണ്ട്, അത് കുറച്ചൊക്കെ സത്യവുമാണ്. ഈ ഒരു പൊതു വികാരം, വിരക്തി എന്ന പൊതുവികാരം  ജനത്തിന്റെ അനിഷ്ടം എന്ന വികാരം, ഒന്നിനെയും വിശ്വസിക്കാൻ കൊള്ളില്ലെന്ന് മധ്യവർഗ മലയാളിയുടെ സാധാരണമായ തോന്നൽ, ആവശ്യമില്ലാത്ത കാര്യത്തിൽ നാമെന്തിന് ഇടപെടണമെന്ന് കാലഹരണപ്പെട്ട സ്വാർത്ഥ തത്വം…. ഈ പറഞ്ഞ ധാരണകളെല്ലാം ഉടലെടുക്കുന്ന ഒരു സ്ഥലം /ഒരിടം/ ഒരു പരിസരം നമ്മുടെ ചുറ്റുവട്ടത്ത് തന്നെ ഉണ്ടായിട്ടുണ്ട്. പക്ഷേ ഇത് കൃത്യമായി ചൂണ്ടി കാണിക്കാൻ പറ്റാത്ത ഒരു ഇടമാണ്.  ഇങ്ങനെ ഒരു പരിസരമുണ്ടെന്ന് മനസിലാക്കുകയും അതിന്റെ അർത്ഥവും വ്യാപ്തിയും തിരിച്ചറിഞ്ഞ്, വളക്കൂറുള്ള മണ്ണാണെന്ന് കോർപ്പറേറ്റ് രീതിയിലുള്ള അളവുകോലുകൾ  ഉപയോഗിച്ച് സർവേ നടത്തിയശേഷം ആ ഇടത്തിൽ, ആ പരിസരത്തിൽ നിക്ഷേപമിറക്കാൻ സംഘടനകൾ തീരുമാനിക്കുകയും,  പിന്നീട് പ്രവർത്തനം വ്യാപിപ്പിച്ചു തിരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന് തീരുമാനിക്കുകയും ചെയ്യുന്നു.

Also Read: കേന്ദ്ര ഏജൻസി – കേരള സർക്കാർ തർക്കവും തിരഞ്ഞെടുപ്പും

ഇതിനെ കുറച്ചുകൂടി വലിയ കാൻവാസിൽ, വേറൊരു കോണിൽ കൂടി കാണേണ്ടതുണ്ട്. ഇത്തരം സംഘങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള സാമൂഹിക ഇടപെടലുകൾ നടത്തിയ പരിചയമോ,  ജനകീയ സമരങ്ങൾ ഏറ്റെടുത്തു നടത്തിയ ചരിത്രമോ, ഒരു പൊതുതാൽപ്പര്യവുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രവർത്തനം നടത്തിയ പാരമ്പര്യമോ, ജനങ്ങളുടെ പൊതു കാര്യത്തിൽ പ്രത്യേകിച്ച് എന്തെങ്കിലും താൽപ്പര്യമോ  അവകാശപ്പെടാനില്ല.  അതിനാൽ ഇവയുടെ വേരുകൾ എത്രത്തോളം ആഴത്തിൽ ഇറങ്ങിയിട്ടുണ്ടെന്ന കാര്യത്തിൽ സംശയമുണ്ട്. ഇതേ പരിഗണനകളുടെ അടിസ്ഥാനത്തിൽ ഒരു അനുമാനം മുന്നോട്ടുവച്ചാൽ  ഇവരേക്കാൾ ശക്തരായ മൂലധനശേഷിയുള്ളവർ ഇതേ പ്രദേശത്തു വന്ന് ഇതിലും വില കുറച്ചോ സൗജന്യമായോ സാധനങ്ങൾ നൽകുകയും കൂടുതൽ സൗകര്യങ്ങൾ നൽകുകയും ഇവരുടെ അനുയായികളേക്കാൾ അവരുടെ അനുയായികൾ ശക്തരാവുകയും ചെയ്താൽ സംഭവിക്കാവുന്നത് ഇവർ അപ്രസക്തമാവുകയും അവർ ശക്തരാവുകയും ചെയ്യുമെന്നത് മാത്രമേയുള്ളൂ.

ഇവർ ചെയ്യുന്നത്….

അഞ്ച് വർഷമായി കിഴക്കമ്പലത്ത് മാത്രം നിലനിൽക്കുന്ന സാമൂഹിക സാഹചര്യം അവിടുത്തെ രാഷ്ട്രീയ പാർട്ടികളും നേതാക്കളും പൊതുസമൂഹത്തെ അറിയിക്കാൻ ബാധ്യസ്ഥരാണ്. അവിടത്തെ പ്രവർത്തനരീതികൾ വസ്തുനിഷ്ഠമായി വിലയിരുത്തപ്പെടേണ്ടതാണ്. ഈ സംഘത്തിന്റെ സാമൂഹിക ഇടപെടലുകൾ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടേണ്ടതാണ്. ഇവർ ഒരു കാര്യം തീരുമാനിക്കുന്നത് എങ്ങനെയാണെന്നും അത് നടപ്പിലാക്കുന്ന രീതി എന്താണെന്നും സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കി വിശകലനം നടത്തേണ്ടതുണ്ട്. വളരെ സൂക്ഷ്മതലത്തിൽ (മൈക്രോ ലെവലിൽ ) ഇത്തരം സംഘങ്ങളുടെ സന്നദ്ധപ്രവർത്തനങ്ങൾ നമുക്ക് അംഗീകരിക്കാം, അത് അഭികാമ്യമാണ്. എന്നാൽ ഒരു ജനതയെ ഭരിക്കുന്ന രീതിയിൽ മാറിയാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ (പിന്നീട് ആണെങ്കിൽ പോലും) കനത്തതായിരിക്കും. ഒരു ജനാധിപത്യ സമൂഹത്തിനു മാത്രം അവകാശപ്പെട്ട ഒരുപാട് സംഗതികളുണ്ട്. പലപ്പോഴും വലിയ ഒരു കാര്യമായി ആരും അതിനെ കാണാറില്ല. അത് എന്തെന്നു വച്ചാൽ, നമുക്ക് എന്തിനോടും ഏതിനോടും വിയോജിക്കാനുള്ള സ്വാതന്ത്ര്യം – ഇത്തരം സംഘങ്ങൾ കാലക്രമേണ മനുഷ്യനെ ചിന്തിക്കാൻ കഴിയാത്ത തികഞ്ഞ അച്ചടക്കമുള്ള ദിശാബോധം നഷ്ടപ്പെട്ട ഒരു കൂട്ടം ഇരുകാലി മൃഗങ്ങളാക്കി മാത്രം മാറ്റി വെറും അടിമകളുടെ കൂട്ടം സൃഷ്ടിച്ച് ഒരു അടിമ സമൂഹത്തെ നിർമിക്കും. കോർപറേറ്റ് സമ്പന്നന്മാരുടെ അടവുകൾ വ്യാഖ്യാനിക്കാൻ പ്രയാസമായി മാറും. എന്തുകൊണ്ടെന്നാൽ അതിനോടകം തന്നെ അവർ പൊതുസമൂഹത്തിന് പ്രീതി, സ്നേഹം, പിന്തുണ പിടിച്ചുപറ്റി കഴിഞ്ഞിരിക്കും.  ചിലത് കരസ്ഥമാക്കാൻ കാലേകൂട്ടി തീരുമാനിച്ച നടപ്പാക്കുന്ന അടവ് ഈ അടവിന്റെ അല്ലെങ്കിൽ ഈ നയത്തിന്റെ ഈ സേവനത്തിന്റെ അഥവാ ഈ സാമൂഹ്യ സ്നേഹത്തിന്റെ ലക്ഷ്യവും പശ്ചാത്തലവും ഇതിനെ പ്രകീർത്തിക്കുന്നവർ ലളിതമായ ഒരു സമവാക്യത്തിൽ ചുരുക്കിക്കളയരുത്.

kerala assembly elections 2021, നിയമസഭാ തിരഞ്ഞെടുപ്പ് 2021, independent apolitical organizations in kerala, കേരളത്തിലെ സ്വതന്ത്ര അരാഷ്ട്രീയ സംഘടനകൾ, twenty-20, ട്വന്റി-20, kitex group, കിറ്റക്സ് ഗ്രൂപ്പ്, v4 kochi, വി ഫോർ കൊച്ചി,  v4 kerala, വി ഫോർ കേരള, tvm, ടിവിഎം, thiruvananthapuram vikasana  munnettam, തിരുവനന്തപുരം വികസന മുന്നേറ്റം, ldf, എൽഡിഎഫ്, cpm, സിപിഎം, udf, യുഡിഎഫ്, congress, കോൺഗ്രസ്, nda, എൻഡിഎ, bjp,ബിജെപി, ie malayalam, ഐഇ മലയാളം 

ജനാധിപത്യം വഴി അനുഭവിക്കുന്ന സ്വാതന്ത്ര്യം. ഈ സ്വാതന്ത്ര്യം എത്രത്തോളം ഇല്ലാതാക്കാം, അത്രത്തോളം അവർക്ക് നിൽപ്പുണ്ടാകും. അതുകൊണ്ടുതന്നെഇതിനെ ഇല്ലാതാക്കാൻ വേണ്ടി ഇവർ പല മാർഗ്ഗങ്ങളും അടവുകളും നയങ്ങളും സ്വീകരിക്കും. അതിൽ ആദ്യപടിയായി പല ഓഫറുകളും മുന്നോട്ടു വയ്ക്കും. ഓഫറുകൾ മുന്നോട്ടുവച്ചു വളരെ പ്രായോഗികമായ രീതിയിൽ അവതരിപ്പിച്ച ആളുകളെ ആകർഷിക്കും. ഈ ആകർഷണ വലയത്തിൽ വീണ ആരെങ്കിലും വിയോജിപ്പ് കാണിച്ചാൽ അവർക്ക് ഓഫർ നഷ്ടമാകും. പിന്നെ സാവകാശം ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ വിയോജിക്കുന്നവരെ സാമൂഹികമായ അകലം ഉണ്ടാക്കി ഒറ്റപ്പെടുത്തും. “ഇവർ ഈ സമൂഹത്തിന് നാശമുണ്ടാക്കുന്നവരാണ്”….” ഇവൻ നമുക്ക് പറ്റിയ ആളല്ല “…..തുടങ്ങിയ രീതിയിലുള്ള ലളിതമായ വാചകങ്ങൾ വഴി വിയോജിക്കുന്നവർക്ക് എതിരെയുള്ള പ്രചാരണം ശക്തിപ്പെടുത്തുകയും അവരെ ഒറ്റപ്പെടുത്തുകയും ചെയ്യും. സാധാരണ രാഷ്ട്രീയ പാർട്ടികളോ രാഷ്ട്രീയ നേതാക്കന്മാരും ഉന്നയിക്കുന്ന വിലകുറഞ്ഞ രാഷ്ട്രീയ ആരോപണങ്ങളായല്ല, മറിച്ച് തങ്ങളുടെ ഓഫർ ദൈവങ്ങളാണ് ഇതിന് പിന്നിൽ എന്നതിനാൽ തന്നെ ഇതിന്റെ സ്വീകാര്യത വർദ്ധിക്കുമെന്നതിൽ സംശയമില്ല. അങ്ങനെ,ഈ സംഘങ്ങൾ ഭരിക്കാൻ തുടങ്ങിയാൽ ആ പ്രദേശങ്ങൾ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാവുന്ന,  തൊട്ട് അറിയാനോ,  കണ്ടു മനസ്സിലാക്കാൻ പറ്റാത്ത  കോൺസെൻട്രേഷൻ ക്യാമ്പുകൾ ആയി മാറും.

Also Read: തിരഞ്ഞെടുപ്പിലെ മക്കൾ മാഹാത്മ്യം

ചുരുക്കിപ്പറഞ്ഞാൽ പൊതുതാൽപ്പര്യങ്ങളുടെയോ ജനാധിപത്യ ബോധ്യങ്ങളുടെയോ അല്ല, നിക്ഷിപ്ത താൽപ്പര്യങ്ങളുടെയും നവലിബറൽ ബോധ്യങ്ങളുടെയും അടിസ്ഥാനത്തിൽ രക്ഷക വേഷം അണിയുകയാണ് ഇത്തരം സംഘങ്ങൾ ചെയ്യുന്നത്.  കേരളം ലോകത്തിനു മുന്നിൽ വച്ച വികസന മാതൃകയുണ്ട്. അതിന് പരിമിതകളുണ്ടെന്നത് വാസ്തവമാണ്. കേരളമാതൃകയെ ജനാധിപത്യപരമായി പുതുക്കിയെടുക്കുന്നതിനു പകരം അതിനെ വീണ്ടും ജന്മിത്വത്തിലേക്കു  പരിവർത്തിപ്പിക്കുന്ന വെല്ലുവിളിയാണ് ഈ സംഘങ്ങൾ ഉയർത്തുന്നത്. ഗ്രാമസഭകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ജനാധിപത്യസാധ്യതകൾ എത്രത്തോളം നിലനിർത്താൻ ഈ സംഘങ്ങളുടെ ശൈലിക്ക് സാധിച്ചിട്ടുണ്ടെന്ന് പരിശോധിക്കപ്പെടേണ്ടതാണ്.

കേരള സമൂഹത്തിലെ നിലനിൽക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് മാത്രമല്ല വഴി മാറി ചിന്തിക്കുന്ന ഒരുപാട് പ്രതീക്ഷ ഉള്ള  യുവത്വത്തിന് ഇത്തരം സംഘങ്ങളുടെ സാന്നിധ്യത്തെ മുന്നറിയിപ്പായി തന്നെ കാണണം. പുതിയ ബദൽ കൂട്ടായ്മകൾക്കായി കൈകോർക്കുമ്പോൾ തന്നെ  ഇത്തരം ഏകാധിപത്യ പ്രവണതകളുടെ മൂലധനതാൽപ്പര്യങ്ങളെ സൂക്ഷ്മതയോടെ വിലയിരുത്താൻ നമുക്ക് സാധിക്കുകയും വേണം.

Stay updated with the latest news headlines and all the latest Opinion news download Indian Express Malayalam App.

Web Title: Kerala assembly elections 2021 twenty 20 v4 kochi thiruvananthapuram vikasana munnettam