scorecardresearch

Lok Sabha Election Results 2019: രാഷ്ട്രീയ ഇന്നിങ്സില്‍ പിഴക്കാതെ ഗംഭീര്‍; ലീഡ് നില 60,000 കടന്നു

Lok Sabha Election Results 2019: രാവിലെ വോട്ട് എണ്ണി തുടങ്ങിയത് മുതല്‍ ഗംഭീറാണ് മുന്നിട്ട് നില്‍ക്കുന്നത്

Lok Sabha Election Results 2019: രാവിലെ വോട്ട് എണ്ണി തുടങ്ങിയത് മുതല്‍ ഗംഭീറാണ് മുന്നിട്ട് നില്‍ക്കുന്നത്

author-image
WebDesk
New Update
Lok Sabha Election Results 2019:  രാഷ്ട്രീയ ഇന്നിങ്സില്‍ പിഴക്കാതെ ഗംഭീര്‍; ലീഡ് നില 60,000 കടന്നു

Lok Sabha Election Results 2019: ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ മണ്ഡലമായ ഈസ്റ്റ് ഡല്‍ഹിയില്‍ ക്രിക്കറ്റ് താരവും ബിജെപി സ്ഥാനാര്‍ത്ഥിയും ആയ ഗൗതം ഗംഭീറിന് മുന്നേറ്റം. രാവിലെ വോട്ട് എണ്ണി തുടങ്ങിയത് മുതല്‍ ഗംഭീറാണ് മുന്നിട്ട് നില്‍ക്കുന്നത്. നിലവില്‍ അരലക്ഷത്തിന് മുകളിലാണ് ഗംഭീറിന്ര ലീഡ് നില. തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വിവാദങ്ങള്‍ നിറഞ്ഞ് നിന്ന മണ്ഡലമായിരുന്നു ഈസ്റ്റ് ഡല്‍ഹി.

Advertisment

ഗംഭീര്‍ വ്യക്തിഹത്യ നടത്തിയെന്ന് ആരോപിച്ച് എഎപി സ്ഥാനാര്‍ത്ഥി അതിഷി രംഗത്തെത്തിയിരുന്നു. ഗൗതം ഗംഭീര്‍ തന്നെ അപമാനിക്കുന്ന തരത്തിലുള്ള ലഘുലേഖകള്‍ വിതരണം ചെയ്തെന്നായിരുന്നു അതിഷിയുടെ ആരോപണം. തന്നെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ലഘുലേഖകള്‍ മുന്‍ ക്രിക്കറ്റ് താരവും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ഗൗതം ഗംഭീറിന്‍റെ നേതൃത്വത്തില്‍ വിതരണം ചെയ്തതെന്നും അതിഷി ആരോപിച്ചിരുന്നു.

Read More: ആന്ധ്രയില്‍ ജയിച്ച് ജഗന്‍മോഹന്‍ റെഡ്ഢി; ചന്ദ്രബാബു നായിഡു രാജിയിലേക്ക്

ഗംഭീര്‍ ഇത്രയും തരംതാണ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞുകൊണ്ട് അതിഷി പറഞ്ഞു. ലഘുലേഖയുടെ ഉള്ളടക്കം കണ്ടപ്പോള്‍ വളരെ വേദന തോന്നി. ഗംഭീറിനെ പോലുള്ളവര്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ സ്ത്രീകള്‍ എങ്ങനെ സുരക്ഷിതരാകും? തന്നെ ലൈംഗികമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ അടങ്ങിയ ലഘുലേഖയാണ് വിതരണം ചെയ്തത്.

Advertisment

അതിഷി ബീഫ് കഴിക്കുന്ന ആളാണെന്നും മിശ്രിത വിഭാഗക്കാരിയാണെന്നും അടക്കമുള്ള ആരോപണങ്ങളും ലഘുലേഖയിലുള്ളതായി അതിഷി പറഞ്ഞു. വളരെ മോശമായ ഭാഷയാണ് ലഘുലേഖയില്‍ ഉപോയഗിച്ചിരിക്കുന്നതെന്നും എഴുത്ത് വായിച്ചാല്‍ ലജ്ജിച്ചു പോകുമെന്നും അവര്‍ ആരോപിച്ചു. എന്നാല്‍ ഇതിനെ പൂര്‍ണമായും തള്ളി ബിജെപി രംഗത്തെത്തി.

തനിക്കെതിരായ ആരോപണം തെളിയിക്കാന്‍ കെജ്രിവാളിനെയും അതിഷിയെയും വെല്ലുവിളിക്കുന്നതായി ഗൗതം ഗംഭീര്‍ ട്വീറ്റ് ചെയ്തു. ഞാന്‍ അങ്ങനെ ചെയ്തു എന്ന് തെളിയിച്ചാല്‍ താന്‍ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാമെന്നും മറിച്ചാണെങ്കില്‍ രാഷ്ട്രീയം വിടാന്‍ തയ്യാറാണോ എന്നുമായിരുന്നു ഗംഭീറിന്‍റെ വെല്ലുവിളി.

Aap Gautam Gambhir Delhi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: