/indian-express-malayalam/media/media_files/uploads/2021/02/Teeka-ram-meena.jpg)
ഫൊട്ടൊ: PRD
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കള്ളവോട്ട് ആരോപണം ശരിവച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ഇരട്ട വോട്ട്, കള്ളവോട്ട് ആരോപണങ്ങൾ ഒരുപരിധി വരെ ശരിയാണെന്ന് ടിക്കാറാം മീണ പറഞ്ഞു.
വൈക്കം (590), ഇടുക്കി (434),ചാലക്കുടി (570), കാസര്‍ഗോഡ് (640) എന്നിങ്ങനെ കള്ള, ഇരട്ട വോട്ടുകൾ കണ്ടെത്തിയതായി അദ്ദേഹം വെളിപ്പെടുത്തി. ജില്ലാ കലക്‌ടർമാർ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഇരട്ട വോട്ടുകളും കള്ള വോട്ടുകളും കണ്ടെത്തിയതെന്നും ടിക്കാറാം മീണ പറഞ്ഞു. 140 മണ്ഡലങ്ങളിലും അന്വേഷണം പ്രഖ്യാപിച്ചു.
ഇരട്ടവോട്ട് കാലാകാലങ്ങളായുള്ള പ്രശ്‌നമാണെന്ന് മീണ പറഞ്ഞു. പലസ്ഥലങ്ങളിലും ബില്‍ഒമാര്‍ നേരിട്ട് പരിശോധന നടത്താത്തതാണ് വോട്ട് ഇരട്ടിക്കലിന് കാരണം. കാസര്‍ഗോഡ് കുമാരി എന്ന പേരില്‍ അഞ്ച് കാര്‍ഡ് കണ്ടെത്തി. ഇതില്‍ നാലെണ്ണം നശിപ്പിച്ചു. സംഭവത്തിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്‌തതായും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
കാലങ്ങളായി ഈ പ്രശ്‌നങ്ങൾ സംസ്ഥാനത്തുണ്ട്. വോട്ട് ഇരട്ടിപ്പ് സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ കൃത്യസമയത്ത് ആരോപണം ഉന്നയിച്ചില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ ഉറങ്ങിപ്പോയെന്നും ഇപ്പോഴാണ് ഉണര്‍ന്നതെന്നും ടിക്കറാം മീണ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.