/indian-express-malayalam/media/media_files/uploads/2020/12/vote-palakkad.jpg)
തിരുവനന്തപുരം: ഇരട്ടവോട്ടിനെതിരെ കർശന നടപടി സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇരട്ടവോട്ട് ചെയ്യുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി പ്രകാരം കേസെടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. വോട്ടര്‍പട്ടികയില്‍ കണ്ടെത്തിയ ഇരട്ട വോട്ടുകളുടെ പട്ടിക വരാണാധികാരിക്ക് കൈമാറും. ഹൈക്കോടതി ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഇടപെടല്‍.
ഇരട്ട വോട്ട് പട്ടികയിലുള്ളവര്‍ വോട്ട് ചെയ്യാനെത്തിയാല്‍ വിരലടയാളം പതിപ്പിക്കുകയും സാക്ഷ്യപത്രം വാങ്ങുകയും വേണം. ഒന്നിലധികം വോട്ടുകള്‍ ആരെങ്കിലും ചെയ്യാന്‍ ശ്രമിക്കുന്നതായി കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ ക്രിമിനല്‍ നടപടിപ്രകാരം കേസെടുക്കാനും നിര്‍ദേശമുണ്ട്. എല്ലാ വോട്ടര്‍മാരുടെയും കൈവിരലിലെ മഷി ഉണങ്ങിയ ശേഷം മാത്രമേ പോളിങ് ബൂത്തിന് പുറത്തേക്കു പോകാന്‍ അനുവദിക്കാവൂ. ഇരട്ടവോട്ട് ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ ചെയ്യുന്ന ആള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 171 ഡി വകുപ്പ് പ്രകാരം കേസെടുത്ത് വിചാരണ ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നാണ് തിരഞ്ഞെടുപ്പ് ഓഫീസറുടെ നിർദേശം.
Read Also: കോവിഡ് വ്യാപനം രൂക്ഷം; പൂനെയിൽ രാത്രി കർഫ്യു, മധ്യപ്രദേശിൽ ലോക്ക്ഡൗൺ
സംസ്ഥാനത്ത് നാല് ലക്ഷത്തിലേറെ ഇരട്ട വോട്ടുകളുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. കള്ളവോട്ട്, ഇരട്ടവോട്ട് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് കോടതിയെ സമീപിച്ചിരുന്നു. കള്ളവോട്ട് തടയാൻ കർശന നടപടി സ്വീകരിക്കണമെന്നാണ് കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകിയിരിക്കുന്നത്.
ഏപ്രിൽ ആറിനാണ് കേരളത്തിൽ വോട്ടെടുപ്പ്. ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. മേയ് രണ്ടിനാണ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരിക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us