Latest News
കടല്‍ക്ഷോഭത്തില്‍ താഴ്ന്ന് വലിയതുറ കടല്‍പ്പാലം, ചിത്രങ്ങള്‍
രാജ്യത്ത് 3.26 ലക്ഷം പുതിയ കേസുകള്‍, 3,890 മരണം
അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി ഓർമ
32,680 പുതിയ കേസുകള്‍, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.65

കോവിഡ് വ്യാപനം രൂക്ഷം; പൂനെയിൽ രാത്രി കർഫ്യു, മധ്യപ്രദേശിൽ ലോക്ക്ഡൗൺ

സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ തോത് കുറക്കുന്നതിനായാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്

coronavirus, coronavirus news, india covid 19 news, lockdown news, covid 19 lockdown news, coronavirus lockdown news, lockdown in india, coronavirus india, coronavirus india news, corona cases in india, india news, covid 19 lockdown latest news, കൊറോണ വെെറസ്, കോവിഡ് 19, കോവിഡ് രോഗികൾ ഇന്ത്യ

ഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് പൂനെയിൽ രാത്രി കർഫ്യുവും മധ്യപ്രദേശിലെ നാല് ജില്ലകളിൽ ലോക്ക്ഡൗണും പ്രഖ്യാപിച്ചു. കോവിഡ് വ്യാപനത്തിന്റെ തോത് കുറക്കുന്നതിനായാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

ഏപ്രിൽ 3 മുതൽ ഏഴു ദിവസത്തേക്ക് പൂനെയിലെ റെസ്റ്ററന്റുകൾ, ബാറുകൾ, മാളുകൾ, ആരാധനാലയങ്ങൾ എന്നിവ വൈകുന്നേരം 6 മണി മുതൽ രാവിലെ 6 വരെ അടച്ചിടാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. രാത്രി 10 മണിവരെ റെസ്റ്ററന്റുകളിൽ ഡെലിവറി, പാർസൽ സംവിധാനങ്ങൾ ഉണ്ടാകും. ബുധനാഴ്ച ജില്ലയിൽ 8,593 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

മധ്യപ്രദേശിലെ നാല് ജില്ലകളിലാണ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. രണ്ട് ജില്ലകളിൽ പൂർണമായും, രണ്ട് ജില്ലകളിലെ വ്യാപനം രൂക്ഷമായ സ്ഥലങ്ങളിലുമാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയിരിക്കുന്നത്. ഏപ്രിൽ 5 വരെയാണ് ഇവിടങ്ങളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഉത്തർപ്രദേശ്, കർണാടക സർക്കാരുകൾ ഒമ്പതാം ക്ലാസ് വരെയുള്ള ക്ലാസുകൾ ഒഴിവാക്കി. കർണാടകയിലെ ബാംഗ്ലൂർ, മൈസൂർ, ഉഡുപ്പി തുടങ്ങിയ സ്ഥലങ്ങളിലെ നിയന്ത്രങ്ങൾ കടുപ്പിച്ചു.

Read Also: പ്രിയങ്ക ഗാന്ധി നിരീക്ഷണത്തിൽ; കേരളം, അസം, തമിഴ്നാട് സംസ്ഥാനങ്ങളിലെ പ്രചരണം ഒഴിവാക്കിയെന്ന് ട്വീറ്റ്

ഇന്നലെ രാജ്യത്ത് 81,466 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 12,302,110 ആയി. മഹാരാഷ്ട്രയിലാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. 43,183 പേർക്കാണ് മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് പോസിറ്റീവ് ആയിരിക്കുന്നത്. ഛത്തീസ്‌ഗഢ്, കർണാടക സംസ്ഥാനങ്ങളിൽ 4,000 ത്തിലേറെ കേസുകൾ റിപ്പോർട്ട് ചെയ്തു.

രാജ്യത്തെ കോവിഡ് -19 രോഗവ്യാപനം മോശം അവസ്ഥയിൽനിന്ന് വളരെ മോശം അവസ്ഥയിലേക്ക് നീങ്ങുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ആശങ്കാകരമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു. ആർ‌ടി-പി‌സി‌ആർ പരിശോധനയ്ക്ക് പ്രാധാന്യം നൽഖി പരിശോധന വേഗത്തിലാക്കാനും രോഗം സ്ഥിരീകരിച്ചവരെ പെട്ടെന്ന് തന്നെ ഐസൊലേഷനിലേക്ക് മാറ്റാനും മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. കോൺടാക്‌ട് ട്രെയ്‌നിങ് നടത്താനും ആരോഗ്യ സൗകര്യങ്ങൾ വർധിപ്പിക്കാനും കേന്ദ്രം നിർദേശം നൽകി.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Covid 19 night curfew in pune lockdown in madhya pradesh

Next Story
പ്രിയങ്ക ഗാന്ധി നിരീക്ഷണത്തിൽ; കേരളം, അസം, തമിഴ്നാട് സംസ്ഥാനങ്ങളിലെ പ്രചരണം ഒഴിവാക്കിPriyanka Gandhi, പ്രിയങ്ക ഗാന്ധി, Congress, കോൺഗ്രസ്, CM Pinarayi Vijayan, മുഖ്യമന്ത്രി പിണറായി വിജയൻ, Gold Smuggling Case, സ്വർണക്കടത്ത് കേസ്, Kerala Assembly Election 2021, കേരള നിയമസഭ തിരഞ്ഞെടുപ്പ്, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com