/indian-express-malayalam/media/media_files/uploads/2018/12/narendra-modi-amit-shah.jpg)
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്കുമെതിരായ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘന പരാതിയില്‍ ഉടന്‍ തീര്‍പ്പുണ്ടാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതിയുടെ നിര്‍ദേശം. ചട്ടലംഘന പരാതിയില്‍ ഞായറാഴ്ചയ്ക്കകം തീരുമാനമെടുക്കാനാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Read More: സൈന്യത്തിന്റെ പേരില്‍ മോദി വോട്ട് ചോദിച്ചത് പെരുമാറ്റച്ചട്ട ലംഘനമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ
മെയ് ആറ് തിങ്കളാഴ്ച കോടതി കേസ് വീണ്ടും പരിഗണിക്കും. മോദിക്കും ഷായ്ക്കുമെതിരായ ഒന്‍പത് പരാതികളിലാണ് തീര്‍പ്പ് കല്‍പ്പിക്കേണ്ടത്. പെരുമാറ്റചട്ട ലംഘനവുമായി ബന്ധപ്പെട്ട് ഇരുവര്‍ക്കുമെതിരെ 11 പരാതികളുണ്ടായിരുന്നു. ഇതില്‍ രണ്ട് പരാതികള്‍ തീര്‍പ്പാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു.
Read More: മോദിയും അമിത് ഷായും പെരുമാറ്റച്ചട്ടം ലംഘിച്ചു; കോൺഗ്രസ് സുപ്രീംകോടതിയിൽ
ബാലാകോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് റാലിയില്‍ ഏപ്രില്‍ ഒന്‍പതിന് നടത്തിയ പ്രസംഗത്തിനും രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് നടത്തിയ വര്‍ഗീയ പരാമര്‍ശത്തിലും പ്രധാനമന്ത്രിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു.
Read More: മോദിയുടെ എതിരാളിക്ക് തിരിച്ചടി; തേജ് ബഹാദൂറിന്റെ നാമനിര്‍ദേശ പത്രിക തള്ളി
കോണ്‍ഗ്രസ് എം.പി സുഷ്മിത ദേവ് സമര്‍പ്പിച്ച ഹർജിയിൽ സുപ്രീംകോടതി നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു. നരേന്ദ്ര മോദിയും അമിത് ഷായും നടത്തിയ മാതൃകാപെരുമാറ്റ ചട്ട ലംഘനങ്ങളില്‍ കമ്മീഷന്‍ നടപടി എടുക്കുന്നില്ലെന്ന് ആരോപിച്ചുള്ള ഹർജിയിലാണ് കോടതിയുടെ നടപടി. മെയ് ആറിന് കേസ് വീണ്ടും പരിഗണിക്കും മുമ്പ് പരാതികൾ പരിഹരിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബഞ്ച് ഇന്ന് വ്യക്തമാക്കിയിരിക്കുന്നത്.
മോദിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കുന്നില്ല എന്ന പരാതിയും ഇതിനോടകം ഉയർന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ മോദിയുടെ പ്രസംഗത്തിന് ക്ലീൻ ചിറ്റ് നൽകിയതും കഴിഞ്ഞ ദിവസം വലിയ വിവാദമായിരുന്നു. ഇതിനിടയിലാണ് വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കാൻ ഒരുങ്ങിയ മുൻ ബിഎസ്എഫ് ജവാന്റെ നാമനിർദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത് നിരവധി പേർ രംഗത്തെത്തുകയും ചെയ്തു. തേജ് ബഹദൂറിന്റെ നാമനിർദേശ പത്രികയാണ് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.