scorecardresearch

ചൗക്കിദാറിന്റെ നാടകം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ രക്ഷിക്കില്ല: മായാവതി

ബിജെപിക്കെതിരായ സഖ്യം രൂപീകരിച്ച ശേഷം യുപിയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് റാലി നടത്തുന്നത് ഇതാദ്യമാണ്

ബിജെപിക്കെതിരായ സഖ്യം രൂപീകരിച്ച ശേഷം യുപിയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് റാലി നടത്തുന്നത് ഇതാദ്യമാണ്

author-image
WebDesk
New Update
ചൗക്കിദാറിന്റെ നാടകം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ രക്ഷിക്കില്ല: മായാവതി

ലക്‌നൗ: ചൗക്കിദാറിന്റെ നാടകം ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കില്ലെന്ന് ബിഎസ്‌പി അധ്യക്ഷ മായാവതി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ സഖ്യത്തില്‍ മത്സരിക്കുന്ന സമാജ് വാദി പാര്‍ട്ടി-ബഹുജന്‍ സമാജ് വാദി പാര്‍ട്ടി- രാഷ്ട്രീയ ലോക്ദള്‍ എന്നിവരുടെ ആദ്യ സംയുക്ത റാലിയിൽ സംസാരിക്കുകയായിരുന്നു മായാവതി.

Advertisment

ബിജെപി പദ്ധതികൾ മുതലാളിമാർക്കു വേണ്ടിയുളളതാണ്. പുൽവാമ ഭീകരാക്രമണത്തെ സർക്കാർ ദുരുപയോഗം ചെയ്യുകയാണ്. വിദ്വേഷത്തിന്റെ നയമാണ് സർക്കാർ പിന്തുടരുന്നതെന്നും മായാവതി പറഞ്ഞു. കോൺഗ്രസിനെയും കടുത്ത ഭാഷയിലാണ് മായാവതി വിമർശിച്ചത്. കോൺഗ്രസിന്റെ ഭരണത്തിൽ മുഴുവൻ തെറ്റായ നയ തീരുമാനങ്ങളായിരുന്നുവെന്ന് അവർ പറഞ്ഞു.

Read: കോൺഗ്രസിന്റേത് നടപ്പിലാകാത്ത വാഗ്‌ദാനം; ‘ന്യായ്’ പദ്ധതിക്കെതിരെ മായാവതി

''പ്രധാനമന്ത്രി മോദി പറഞ്ഞ വാഗ്‌ദാനങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടു. ജനങ്ങൾക്കുവേണ്ടി ചെലവഴിക്കേണ്ട കോടിക്കണക്കിന് രൂപ പാർട്ടിയുടെ പബ്ലിസിറ്റിക്കുവേണ്ടിയാണ് ഉപയോഗിച്ചത്. ജനങ്ങളുടെ ക്ഷേമമായിരുന്നു അവർക്ക് പ്രാധാന്യമെങ്കിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപേ പറഞ്ഞ വാഗ്‌ദാനങ്ങളൊക്കെ നിറവേറ്റിയേനെ. ഇനി അവരെ അധികാരത്തിലെത്താൻ അനുവദിക്കരുത്. വോട്ടിനുവേണ്ടി അവർ എന്തു തന്ത്രവും നിങ്ങളുടെ അടുത്ത് പ്രയോഗിക്കും. നിങ്ങൾ ജാഗരൂകരായിരിക്കണം. അവരുടെ കപട വാഗ്‌ദാനങ്ങളിൽ വീണുപോകരുത്,'' മായാവതി പറഞ്ഞു.

Advertisment

publive-image

ബിജെപിക്കെതിരായ സഖ്യം രൂപീകരിച്ച ശേഷം യുപിയിലെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച് റാലി നടത്തുന്നത് ഇതാദ്യമാണ്. മായാവതിക്കു പുറമേ എസ്‌പി നേതാവ് അഖിലേഷ് യാദവ്, ആര്‍എല്‍ഡി നേതാവ് അജിത് സിങ് തുടങ്ങിയവര്‍ റാലിയിൽ പങ്കെടുക്കുന്നുണ്ട്. 80 സീറ്റുകളുള്ള യുപിയില്‍ എസ്‌പി 37 ഇടങ്ങളിലും ബിഎസ്‌പി 38 ഇടങ്ങളിലും ആര്‍എല്‍ഡിയാണ് മൂന്ന് സീറ്റിലുമാണ് മത്സരിക്കുക.

Congress Bjp Lok Sabha Election 2019 Mayawati

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: