scorecardresearch

മുഖം മറച്ച് വോട്ട് ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് പി.കെ.ശ്രീമതി; എതിര്‍ത്ത് ലീഗ്

വസ്ത്ര സ്വാതന്ത്ര്യത്തിൽ ശ്രീമതി ഇടപെടേണ്ട ആവശ്യമില്ലെന്ന് ലീഗ്

വസ്ത്ര സ്വാതന്ത്ര്യത്തിൽ ശ്രീമതി ഇടപെടേണ്ട ആവശ്യമില്ലെന്ന് ലീഗ്

author-image
WebDesk
New Update
PK Sreemathi, CPM, Purdha

PK Sreemathi

കണ്ണൂര്‍: മുഖം മറച്ച് വോട്ട് ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.കെ.ശ്രീമതി. വോട്ടര്‍ പട്ടികയില്‍ ഫോട്ടോ നല്‍കി മുഖം മറച്ച് വോട്ട് ചെയ്യുന്ന രീതിയെ എതിര്‍ത്താണ് പി.കെ.ശ്രീമതി രംഗത്തെത്തിയത്. ശരീരമാകെ മറച്ചതിനാല്‍ വോട്ട് ചെയ്യാനെത്തിയത് സ്ത്രീയോ പുരുഷനോ എന്ന് തിരിച്ചറിയാന്‍ സാധിക്കില്ല. കള്ളവോട്ട് ആര് ചെയ്താലും അതും അംഗീകരിക്കാനാവില്ലെന്നും പി.കെ.ശ്രീമതി പറഞ്ഞു. മുഖം മറച്ച് വോട്ട് ചെയ്യുന്നതിനെതിരെ എം.വി.ജയരാജനും നേരത്തെ വിമര്‍ശനമുന്നയിച്ചിരുന്നു. പാമ്പുരുത്തിയിലും പുതിയങ്ങാടിയിലും പർദയിട്ടു വന്നവർ യുഡിഎഫിന് വേണ്ടി കള്ള വോട്ട് ചെയ്തെന്നായിരുന്നു ജയരാജൻ പറഞ്ഞത്. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും മുഖപടം മാറ്റാൻ അവർ തയ്യാറായില്ലെന്നും ജയരാജൻ ആരോപിച്ചു.

Advertisment

Read More: ‘റീപോളിങ് പ്രഖ്യാപിച്ചത് മുന്നൊരുക്കങ്ങളില്ലാതെ’; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോടിയേരി

എന്നാൽ, പി.കെ.ശ്രീമതിക്കെതിരെ ലീഗ് രംഗത്തുവന്നു. വസ്ത്ര സ്വാതന്ത്ര്യത്തിൽ ശ്രീമതി ഇടപെടേണ്ട ആവശ്യമില്ലെന്നും ഏതെങ്കിലും തരത്തിൽ സംശയമുണ്ടെങ്കിൽ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് പരിശോധിക്കാമെന്നും ലീഗ് തുറന്നടിച്ചു.

കള്ളവോട്ട് ചെയ്യാന്‍ വേണ്ടി പര്‍ദ ധരിച്ച് വരരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞു. പോളിങ് ബൂത്തി പര്‍ദ ധരിച്ചുവരുന്നതില്‍ തെറ്റില്ല. എന്നാല്‍, ബൂത്ത് ഏജന്റ് ആവശ്യപ്പെട്ടാല്‍ മുഖം കാണിക്കാന്‍ അവര്‍ തയ്യാറാകണമെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

Advertisment

Read More Election News

സംസ്ഥാനത്തെ ഏഴ് ബൂത്തുകളിൽ നാളെ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് വസ്ത്രധാരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഎമ്മും ലീഗും ഏറ്റുമുട്ടുന്നത്. കള്ളവോട്ട് കണ്ടെത്തിയതിനെ തുടർന്നാണ് സംസ്ഥാനത്തെ ഏഴ് ബൂത്തുകളിൽ വീണ്ടും വോട്ടെടുപ്പ് നടക്കാൻ പോകുന്നത്.

കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിൽ ഇന്ന് നിശബ്ദ പ്രചാരണമാണ്. കള്ളവോട്ട് തെളിഞ്ഞ കണ്ണൂരിലെ നാലും കാസർകോട്ടെ മൂന്നും ബൂത്തുകളിലാണ് റീപോളിങ്. പ്രത്യേക നിരീക്ഷകരുടെ സാന്നിധ്യത്തിൽ കനത്ത സുരക്ഷയിലായിരിക്കും റീ പോളിങ്. കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലെ പിലാത്തറ എ.യു.പി. സ്‌കൂളിലെ 19-ാം ബൂത്ത്, പുതിയങ്ങാടി ജുമാഅത്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 69, 70 ബൂത്തുകള്‍, തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തില്‍പ്പെട്ട പാമ്പുരുത്തി മാപ്പിള എ.യു.പി.എസിലെ 166-ാം ബൂത്ത് എന്നിവിടങ്ങളിലാണ് റീപോളിങ് നടത്താന്‍ വ്യാഴാഴ്ച തീരുമാനിച്ചത്. ഇതില്‍ കല്യാശ്ശേരിയിലെ മൂന്നു ബൂത്തുകള്‍ കാസര്‍കോട് ലോക്സഭാ മണ്ഡലത്തിലാണ്.

Cpim Lok Sabha Election 2019

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: