/indian-express-malayalam/media/media_files/uploads/2021/03/Ramesh-Chennithala-1.jpg)
തിരുവനന്തപുരം: ഇരട്ടവോട്ട് വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വാക്‌പോര്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇരട്ടവോട്ട് വിവരങ്ങൾ അപ്‌ലോഡ് ചെയ്‌തിരിക്കുന്നത് സിംഗപ്പൂർ ആസ്ഥാനമായ കമ്പനിയുടെ ഐ.പി.അഡ്രസിൽ നിന്നാണെന്ന് സിപിഎം ആരോപണം. ചെന്നിത്തല വോട്ടർമാരുടെ ഡാറ്റ ചോർത്തുകയാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി ആരോപിച്ചു. വ്യക്തിഗത വിവരങ്ങള്‍ അടക്കം ചിത്രങ്ങളോടെ ഇങ്ങനെ വിദേശത്തേക്ക് കൈമാറിയതില്‍ ഗൗരവമായ നിയമപ്രശ്‌നങ്ങളുണ്ടെന്ന് ബേബി പറഞ്ഞു. വ്യക്തികളുടെ അനുമതിയോടെ അല്ല പ്രതിപക്ഷ നേതാവ് ഇത്തരത്തില്‍ വിവരങ്ങള്‍ കൈമാറിയതെന്നും അദ്ദേഹം ആരോപിച്ചു.
ഇരട്ടവോട്ടുകള്‍ ഉണ്ടെങ്കില്‍ നീക്കം ചെയ്യണം എന്നുതന്നെയാണ് സിപിഎം വാദം. എന്നാല്‍, സിപിഎമ്മിനുവേണ്ടി കള്ളവോട്ട് ചെയ്യാന്‍ ആസൂത്രിതമായി ഇരട്ടവോട്ടുചേര്‍ത്തെന്ന രമേശ് ചെന്നിത്തലയുടെ ആരോപണത്തെ രാഷ്ട്രീയമായി പ്രതിരോധിക്കുമെന്നും സിപിഎം വ്യക്തമാക്കി.
Read Also: തിരഞ്ഞെടുപ്പിനു ശേഷം കോവിഡ് വ്യാപനമുണ്ടായേക്കാം, കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത
നാലര ലക്ഷത്തോളം ഇരട്ടവോട്ടര്‍മാരുടെ വിവരങ്ങളാണ് 'ഓപ്പറേഷന്‍ ട്വിന്‍സ്' എന്ന വെബ്‌സെെറ്റ് വഴി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ പുറത്തുവിട്ടത്. കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലെ 4,34,000 ഇരട്ട വോട്ടര്‍മാരുടെ പട്ടികയാണെന്നാണ് യുഡിഎഫ് അവകാശവാദം. ഒരോ നിയോജക മണ്ഡലങ്ങളിലുമുള്ള വിവിധ ബൂത്തുകളില്‍ ചേര്‍ത്ത ഇരട്ടവോട്ടര്‍മാരുടെ വിവരങ്ങളും അതേ വോട്ടര്‍മാരുടെ ഫോട്ടോ ഉപയോഗിച്ച് സമീപ നിയോജകമണ്ഡലങ്ങളിലെ ബൂത്തുകളില്‍ വ്യത്യസ്‌ത പേരുകളിലും വിലാസങ്ങളിലും വോട്ടര്‍ ഐഡിയിലും ചേര്‍ത്ത വോട്ടര്‍മാരുടെ പേര് വിവരങ്ങളാണ് വെബ്‌സൈറ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.