തിരഞ്ഞെടുപ്പിനു ശേഷം കോവിഡ് വ്യാപനമുണ്ടായേക്കാം, കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത

സംസ്ഥാനത്ത് 45 വയസ് കഴിഞ്ഞവരുടെ വാക്‌സിനേഷൻ വിതരണം തുടരുകയാണ്

Karnataka, interstate transportation, കർണാടക, അന്തർസംസ്ഥാന യാത്ര, covid test, Pinarayi Vijayan, കോവിഡ്, IE Malayalam, ഐഇ മലയാളം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്ത് കോവിഡ് വ്യാപനമുണ്ടായേക്കാമെന്ന് മുന്നറിയിപ്പ്. രോഗബാധ കൂടുന്ന ഇടങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ വേണ്ടിവരുമെന്ന് ചീഫ് സെക്രട്ടറി മുന്നറിയിപ്പ് നൽകി. 45 വയസ്സിനു മുകളിലുള്ളവർ വാക്‌സിൻ സ്വീകരിച്ചാൽ മരണനിരക്ക് ഉയരാതെ നിയന്ത്രിക്കാനാകുമെന്നും ചീഫ് സെക്രട്ടറി പ്രതീക്ഷ പ്രകടിപ്പിച്ചു. ഫോർട്ട് താലൂക്ക് ആശുപത്രിയിൽ വാക്‌സിൻ സ്വീകരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, സംസ്ഥാനത്ത് 45 വയസ് കഴിഞ്ഞവരുടെ വാക്‌സിനേഷൻ വിതരണം തുടരുകയാണ്. ആദ്യ ദിനത്തില്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കുത്തിവയ്‌പ്പെടുത്തവരുടെ എണ്ണം 35 ലക്ഷം കടന്നു. അവധി ദിവസങ്ങളിലും കോവിഡ് വാക്‌സിൻ നല്‍കാന്‍ നിര്‍ദേശം നൽകി.

Read Also: ഏഴു ദിവസം കൊണ്ട് ശരീര ഭാരം കുറയും, ജിഎം ഡയറ്റിനെക്കുറിച്ച് അറിയാം

കോവിഡ് വ്യാപനത്തിനു സാധ്യതയുണ്ടെന്നും അതീവ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി കെ.കെ.ശെെലജയും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. “കേരളത്തില്‍ കോവിഡിന്റെ ഭയാനകമായ ഒരു അന്തരീക്ഷമില്ല, എന്നാലും ശ്രദ്ധ ചെലുത്തണം. ആള്‍ക്കൂട്ടം ഉണ്ടാകുന്നുവെന്നത് വസ്‌തുതയാണ്. എല്ലാവരോടും മാസ്‌ക് ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളമാണ് ഏറ്റവും മികച്ച രീതിയില്‍ കോവിഡിനെ പ്രതിരോധിച്ചത്. പൂര്‍ണമായും കോവിഡ് ഇല്ലാതാകണമെങ്കില്‍ വാക്‌സിന്റെ ഗുണഫലം കണ്ടു തുടങ്ങണം, അതിന് ഏകദേശ രണ്ട് മാസമെടുക്കും,” ആരോഗ്യമന്ത്രി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Coronavirus covid 19 kerala asembly election

Next Story
വെറുപ്പില്ല, വിയോജിപ്പ് മാത്രം; ഇടതുപക്ഷത്തുള്ളവർ സഹോദരന്മാരെന്ന് രാഹുല്‍ ഗാന്ധിRahul gandhi, Assam Assembly elections 2021, CAA protest, Assam news, indian express news, രാഹുൽ ഗാന്ധി, അസം നിയമസഭാ തെരഞ്ഞെടുപ്പ് 2021, സി‌എ‌എ പ്രതിഷേധം, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com