/indian-express-malayalam/media/media_files/uploads/2018/03/Jacob_Thomas.jpg)
ചാലക്കുടി: തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് പിന്മാറില്ലെന്ന് ജേക്കബ് തോമസ്. വിരമിക്കല്‍ നടപടി പൂര്‍ത്തിയാക്കി, മത്സരിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ജേക്കബ് തോമസ് പറഞ്ഞു. മത്സരത്തില്‍ നിന്ന് ട്വന്റി ട്വന്റി പിന്മാറിയെന്ന തരത്തിലുള്ള പ്രചാരണം ശരിയല്ലെന്നും തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് വൈകീട്ട് ട്വന്റി ട്വന്റി യോഗം ചേരുമെന്നും ജേക്കബ് തോമസ് പ്രതികരിച്ചു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ജേക്കബ് തോമസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
Read More: ജേക്കബ് തോമസ് ചാലക്കുടിയിൽ സ്ഥാനാർത്ഥിയാകാൻ സമ്മതിച്ചു: ട്വന്റി ട്വന്റി
വിരമിക്കല്‍ നടപടികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ ജേക്കബ് തോമസ് മത്സരിക്കാനുള്ള സാധ്യതകള്‍ കുറവാണെന്നും ട്വന്റി ട്വന്റി മത്സരരംഗത്തുനിന്ന് പിന്മാറുന്നതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറില്ലെന്ന് വ്യക്തമാക്കി ജേക്കബ് തോമസ് രംഗത്തുവന്നത്.
ചാലക്കുടിയിൽ മത്സരിക്കുന്നതിനായി ജേക്കബ് തോമസ് സർവ്വീസിൽ നിന്നും സ്വയം വിരമിക്കുന്നതിനുള്ള അപേക്ഷ നൽകിയിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥനായതിനാൽ സ്വയം വിരമിക്കലിന്‍റെ നടപടി ക്രമങ്ങൾ പൂർത്തീകരിക്കേണ്ടത് കേന്ദ്ര തലത്തിലാണ്. എന്നാൽ നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന തീയതിയായ ഏപ്രിൽ നാലിന് മുൻപ് വിരമിക്കലിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാകാൻ സാധ്യതയില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.