/indian-express-malayalam/media/media_files/uploads/2021/03/rahul-gandhi-in-assam-2021-election-march-20-1.jpg)
അസമിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ സംസ്ഥാനത്ത് ജനങ്ങൾക്ക് മുൻപിൽവച്ച “അഞ്ച് വാഗ്ദാനങ്ങൾ” നിറവേറ്റുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ തനിക്ക് കള്ളം പറയുന്ന ശീലമില്ലെന്നുംരാഹുൽ ഗാന്ധി പറഞ്ഞു.
അസമിലെ ടിൻസുകിയ ജില്ലയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിച്ച രാഹുൽ, തേയിലത്തോട്ട തൊഴിലാളികളുടെ പ്രതിദിന വേതനം വർദ്ധിപ്പിക്കുമെന്ന് ബിജെപി ഉറപ്പ് നൽകിയെങ്കിലും അവർ അത് ചെയ്തില്ലെന്ന് പറഞ്ഞു.
Read More: അധികാരം നേടാൻ കോൺഗ്രസ് എന്തും ചെയ്യും; അസമിൽ സമാധാനം നിലനിർത്താൻ എൻഡിഎ ഭരിക്കണം: പ്രധാനമന്ത്രി
“നിങ്ങൾക്ക് ഇന്ന് എത്ര രൂപപ ലഭിക്കും? നിങ്ങൾക്ക് 167 രൂപ ലഭിക്കും. ബിജെപി എന്താണ് വാഗ്ദാനം ചെയ്തത്? 351 രൂപ. ഇവിടെ 351 രൂപ ലഭിക്കുന്ന ആരെങ്കിലും ഉണ്ടോ? ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പിന് മുമ്പ് കർഷകരുടെ വായ്പ എഴുതിത്തള്ളുമെന്ന് ഞാൻ പറഞ്ഞിരുന്നു. പണമില്ലെന്ന് ബിജെപി അന്ന് പറഞ്ഞു. ഞങ്ങൾ കാണിച്ചുതരാമെന്ന് ഞാൻ അവരോട് പറഞ്ഞു. ഛത്തീസ്ഗഢിൽ ആറ് മണിക്കൂറിനുള്ളിൽ സംസ്ഥാനത്തെ കർഷകരുടെ വായ്പ എഴുതിത്തള്ളി, ”രാഹുൽ പറഞ്ഞു.
തേയിലത്തോട്ട തൊഴിലാളികൾ സംസ്ഥാനത്തെ ജനസംഖ്യയുടെ 17% വരും, എന്നാൽ നിരവധി സാമൂഹിക-സാമ്പത്തിക സൂചകങ്ങളിൽ അവർ വളരെ പിറകിലാണ്. ആസാമിലെ 126 സീറ്റുകളിൽ 40 ഇടത്തും തേയില തൊഴിലാളികളുടെ സമൂഹത്തിന് സ്വാധീനമുണ്ട്.
Read More: അസമിൽ നിർണായകമായി ചെറു പാർട്ടികൾ; തിരഞ്ഞെടുപ്പിൽ വലിയ സ്വാധീനം നേടും
“നിങ്ങളുടെ സമയം പാഴാക്കാനല്ല ഞാൻ ഇവിടെ വന്നത്. നിങ്ങളോട് കുറച്ച് കാര്യങ്ങൾ പറയാനാണ് ഞാൻ ഇവിടെയെത്തിയത്. ഞാൻ നരേന്ദ്ര മോദിയെപ്പോലെയല്ല, എനിക്ക് നുണ പറയുന്ന ശീലമില്ല, ”കോൺഗ്രസിന്റെ അഞ്ച് വാഗ്ദാനങ്ങളെക്കുറിച്ച് സംസാരിക്കുന്നതിനിടെ രാഹുൽ പറഞ്ഞു. പൗരത്വ നിയമ ഭേദഗതി അസാധുവാക്കാനുള്ള നിയമം, അഞ്ച് ലക്ഷം സർക്കാർ ജോലികൾ, തേയില തൊഴിലാളികളുടെ കൂലി 365 രൂപയായി വർധിപ്പിക്കൽ, ഒരു വീടിന് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി എന്നിവയാണ് അഞ്ച് വാഗ്ദാനങ്ങൾ.
"സിഎഎ ഇവിടെ നടപ്പാക്കാൻ ഞങ്ങൾ അനുവദിക്കില്ല… ഇതൊരു സാധാരണ തിരഞ്ഞെടുപ്പല്ല. ആസാമിന്റെ ചരിത്രത്തെയും ഭാഷയെയും ബിജെപി ആക്രമിക്കുകയാണ്,” രാഹുൽ പറഞ്ഞു.
Read More: തൃണമൂലിന്റേത് പ്രീണന രാഷ്ട്രീയമെന്ന് മോദി; ബിജെപി കലാപകാരികളുടെ പാർട്ടിയെന്ന് മമത
"നാഗ്പൂരിൽ നിന്ന് അസം ഭരിക്കാൻ ബിജെപി ആഗ്രഹിക്കുന്നു. പുറത്തുനിന്നുള്ള ആളുകൾ വന്ന് നിങ്ങളുടേതായ എല്ലാം എടുത്തുകൊണ്ടുപോവണമെന്ന് ബിജെപി ആഗ്രഹിക്കുന്നു. ഞങ്ങൾ അസമിൽ നിന്ന് തന്നെ അസമിന് വേണ്ടി പ്രവർത്തിക്കും. ഞങ്ങളുടെ മുഖ്യമന്ത്രി അസമിലെ ജനങ്ങളെ ശ്രദ്ധിക്കുകയും അവർക്കായി പ്രയത്നിക്കുകയും ചെയ്യും,” രാഹുൽ കൂട്ടിച്ചേർത്തു.
രണ്ട് ദിവസത്തെ സംസ്ഥാന സന്ദർശനത്തിനെത്തിയ രാഹുൽ വെള്ളിയാഴ്ച കോളേജ് വിദ്യാർത്ഥികളുമായും തേയിലത്തോട്ട തൊഴിലാളികളുമായും സംവദിച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.