scorecardresearch

കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് ആര്‍എസ്എസ്-ബിജെപി യോഗത്തില്‍ വിലയിരുത്തല്‍

തിരുവനന്തപരും, പത്തനംതിട്ട മണ്ഡലങ്ങളില്‍ ബിജെപിയ്ക്ക് വിജയ സാധ്യയുണ്ടെന്നാണ് യോഗത്തിലെ വിലയിരുത്തല്‍

തിരുവനന്തപരും, പത്തനംതിട്ട മണ്ഡലങ്ങളില്‍ ബിജെപിയ്ക്ക് വിജയ സാധ്യയുണ്ടെന്നാണ് യോഗത്തിലെ വിലയിരുത്തല്‍

author-image
WebDesk
New Update
BJP, ബിജെപി, bjp flag, ie malayalam,ഐഇ മലയാളം

കൊച്ചി: കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് ആര്‍എസ്എസ്. കൊച്ചിയില്‍ ചേരന്‍ന് ആര്‍എസ്എസ്-ബിജെപി നേതാക്കളുടെ യോഗത്തിലാണ് വിലയിരുത്തല്‍. വിവിധ സംഘപരിവാര്‍ സംഘടനകളുടെ നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു. തിരുവനന്തപരും, പത്തനംതിട്ട മണ്ഡലങ്ങളില്‍ ബിജെപിയ്ക്ക് വിജയ സാധ്യയുണ്ടെന്നാണ് യോഗത്തിലെ വിലയിരുത്തല്‍.

Advertisment

Read More: ‘മോദി വീണ്ടും അധികാരത്തിലെത്തിയാല്‍ അതിന് ഉത്തരവാദി രാഹുല്‍ ഗാന്ധി’: കേജ്‌രിവാള്‍

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലിനാണ് യോഗം ചേര്‍ന്നത്. സംസ്ഥാനത്ത് ഭൂരിപക്ഷ ധ്രൂവീകരണം ഉണ്ടായിട്ടുണ്ടെന്നാണ് യോഗത്തിന്റെ വിലയിരുത്തല്‍. തിരുവനന്തപുരവും പത്തനംതിട്ടയുമാണ് വിജയ പ്രതീക്ഷയുള്ളിടങ്ങള്‍. തിരുവനന്തപുരത്തെ നഗര ഭാഗങ്ങളില്‍ മുന്നേറ്റം പ്രതീക്ഷിക്കുന്നതായും യോഗം വിലയിരുത്തി.

BJP, ബിജെപി, RSS, ആർഎസ്എസ്, Lok Sabha Election 2019, ലോക്സഭാ തിരഞ്ഞെടുപ്പ് 2019, Kerala, കേരള, IE Malayalam, ഐഇ മലയാളം Sreedharan Pillai

ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ടെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. കനത്ത പോളിങും ബിജെപി നേതൃത്വത്തിന് പ്രതീക്ഷ നല്‍കുന്നുണ്ട്. തിരുവനന്തപുരത്തെ സ്ഥാനാര്‍ത്ഥിയായ കുമ്മനം വിജയ പ്രതീക്ഷ രേഖപ്പെടുത്തിയപ്പോള്‍ പത്തനംതിട്ടയില്‍ വിശ്വാസികളുടെ വോട്ട് ലഭിക്കുമെന്ന പ്രതീക്ഷയാണ് കെ സുരേന്ദ്രന്‍ പങ്കുവെച്ചത്.

Advertisment

അതേസമയം, ബിഡിജെഎസ് മത്സരിച്ചിടത്ത് കാര്യമായ ചലനമുണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നും യോഗത്തില്‍ വിലയിരുത്തി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

Read More: പത്തനംതിട്ടയിലെ അടിയൊഴുക്കുകള്‍: പോളിങ് ശതമാനം വര്‍ധിച്ചത് അനുകൂലമാകുമെന്ന് മുന്നണികള്‍

Bjp Lok Sabha Election 2019

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: