scorecardresearch

മുഖ്യമന്ത്രി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ബിജെപി അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്ന് വി മുരളീധരന്‍

ഇ ശ്രീധരൻ കേരളത്തിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവും എന്ന് വി മുരളീധരൻ പറഞ്ഞിരുന്നു

ഇ ശ്രീധരൻ കേരളത്തിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവും എന്ന് വി മുരളീധരൻ പറഞ്ഞിരുന്നു

author-image
WebDesk
New Update
Kerala Local Body Election Results LIVE UPDATES, തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം, live kerala rural election results, വോട്ടെണ്ണൽ, district wise rural local body election results, kerala election results, local body election result, kerala local body election result, local body, thiruvananthapuram election results, kozhikode election results, kochi election results, kottayam elections results, kollam election results,

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ വി മുരളീധരന്‍. ഇ ശ്രീധരൻ കേരളത്തിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാവും എന്ന് വി മുരളീധരൻ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് മണിക്കൂറുകൾക്ക് ശേഷം അദ്ദേഹം ഈ വാദം തിരുത്തുകയായിരുന്നു.

Advertisment

കേന്ദ്രമന്ത്രി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാണെന്ന കാര്യത്തില്‍ പാര്‍ട്ടി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്ന് വി മുരളീധരനെ അധികരിച്ച് എഎന്‍ഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

ഇ ശ്രീധരനെ ബിജെപി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു എന്നാണ് വി മുരളീധരൻ വ്യാഴാഴ്ച വൈകിട്ട് പറഞ്ഞത്. എന്നാൽ മണിക്കൂറുകൾക്ക് ശേഷം വി മുരളീധരൻ ഈ പ്രസ്താവന തിരുത്തുകയും ഇക്കാര്യത്തിൽ വിശദീകരണം നൽകുകയും ചെയ്തു. "മാധ്യമ വാർത്തകളിലൂടെയാണ് പാർട്ടി അത്തരമൊരു പ്രഖ്യാപനം നടത്തിയതായി താൻ അറിഞ്ഞത്. പിന്നീട് പാർട്ടിയുമായി ബന്ധപ്പെട്ടപ്പോൾ അത്തരമൊരു പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്," കേന്ദ്ര മന്ത്രി പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു.

Advertisment

വീട് തോറും കയറിയിറങ്ങിയുള്ള പ്രചാരണമില്ല, എല്ലാം 'ഹൈടെക്'; കേരളത്തിൽ ബിജെപി അധികാരത്തിലെത്തുമെന്നും മെട്രോമാൻ ‌

കൊച്ചി: ബിജെപി കേരളത്തിൽ അധികാരത്തിലെത്തുമെന്ന് മെട്രോമാൻ ഇ.ശ്രീധരൻ. നാമനിർദേശപത്രിക സമർപ്പിക്കും മുൻപ് ഡിഎംആർസിയിൽനിന്ന് രാജിവയ്‌ക്കുമെന്നും ശ്രീധരൻ പറഞ്ഞു. പുതുക്കിപ്പണിത പാലാരിവട്ടം മേൽപ്പാലത്തിൽ ഡിഎംആർസി സംഘത്തിനൊപ്പം പരിശോധന നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പിൽ ഏത് മണ്ഡലത്തിൽ മത്സരിച്ചാലും ജയിക്കുമെന്നും ശ്രീധരൻ പ്രതീക്ഷ പ്രകടിപ്പിച്ചു.

"പാലാരിവട്ടം മേൽപ്പാലത്തിന്റെ നിര്‍മാണം നാളെ പൂര്‍ത്തിയാവും. വലിയ സന്തോഷമുണ്ട്. ഞായറാഴ്ചയ്ക്കുള്ളിൽ ആര്‍ബിഡിസികെയ്‌ക്ക് പാലം കൈമാറും. എന്നു തുറക്കണമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഡിഎംആര്‍സി യൂണിഫോം ധരിക്കുന്ന അവസാന ദിനമാണിത്," ശ്രീധരൻ പറഞ്ഞു.

Read Also: മോദിയുടെ റാലിയിൽ പങ്കെടുക്കാൻ ഗാംഗുലിയെത്തുമോ? സ്ഥാനാർഥിയാകുമോ? സസ്‌പെൻസ്

നിയമസഭാ തിരഞ്ഞെടുപ്പിൽ പാലാരിവട്ടം പാലവും പ്രചാരണ വിഷയമാകുമെന്ന് ശ്രീധരൻ പറഞ്ഞു. "എവിടെ മത്സരിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. താമസിക്കുന്ന പൊന്നാനിക്ക് അടുത്ത് സീറ്റ് ലഭിച്ചാൽ കൂടുതൽ എളുപ്പമാകും. രാഷ്ട്രീയക്കാരനായല്ല, ടെക്നോക്രാറ്റെന്ന നിലയിലായിരിക്കും പ്രവർത്തനം നടത്തുക. വീടുകൾ കയറിയുള്ള പ്രചാരണമായിരിക്കില്ല, പകരം ഡിജിറ്റൽ യുഗത്തിൽ ഡിജിറ്റൽ സന്ദേശങ്ങളായടക്കം ജനങ്ങളെ സമീപിക്കും. ശരീരത്തിന്റെ പ്രായമല്ല, മനസിന്റെ പ്രായമാണ് പ്രധാനം," ശ്രീധരൻ പറഞ്ഞു.

കേരളത്തിന്‌ നീതി ഉറപ്പാക്കാൻ ബിജെപി വന്നാലേ കഴിയൂവെന്ന് ഇ.ശ്രീധരൻ പ്രതികരിച്ചിരുന്നു. സംസ്ഥാനത്തെ ഒമ്പത് വർഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ബിജെപി അംഗത്വമെടുക്കുന്നതിന് തീരുമാനിച്ചത്. പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ താൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ദേശീയ നേതൃത്വം ഇടപെട്ടാണ് ശ്രീധരനെ പാർട്ടിയിൽ എത്തിച്ചതെന്നാണ് സൂചന. ശ്രീധരൻ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന് സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിലും ഇ.ശ്രീധരൻ ബിജെപിയിലേക്കെന്ന നിലയിൽ പ്രചാരണമുണ്ടായിരുന്നു.

Bjp E Sreedharan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: