മോദിയുടെ റാലിയിൽ പങ്കെടുക്കാൻ ഗാംഗുലിയെത്തുമോ? സ്ഥാനാർഥിയാകുമോ? സസ്‌പെൻസ്

ഇന്ത്യയ്‌ക്കായി 311 ഏകദിനങ്ങളും 113 ടെസ്റ്റുകളും കളിച്ച താരമാണ് ഗാംഗുലി. ഏകദിനത്തിൽ 11,363 റൺസും ടെസ്റ്റിൽ 7,212 റൺസും നേടിയിട്ടുണ്ട്

Sourav Ganguly, Sourav Ganguly hospitalised, Sourav Ganguly ill, Sourav Ganguly heart attack, Sourav Ganguly heart, Sourav Ganguly in hospital, cricket news

കൊൽക്കത്ത: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനും നിലവിലെ ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലി ബിജെപിയിലേക്കെന്ന് റിപ്പോർട്ടുകൾ. ബംഗാളിലെ ചില മാധ്യമങ്ങൾ അടക്കം ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഗാംഗുലി ഉടൻ രാഷ്ട്രീയത്തിലേക്കില്ലെന്നാണ് സൂചന.

ഞായറാഴ്‌ച കൊൽക്കത്തയിലെ ബ്രിഗേഡ് ഗ്രൗണ്ടിൽ നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിൽ ഗാംഗുലി പങ്കെടുക്കുമെന്നുള്ള വാർത്തകളെ ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ് നിഷേധിച്ചു. നരേന്ദ്ര മോദിയുടെ പരിപാടിയിൽ ഗാംഗുലി എത്തുന്നതിനെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ “എനിക്ക് ഇതുവരെ അങ്ങനെയൊരു വിവരം ലഭിച്ചിട്ടില്ല. വാർത്തകൾ റിപ്പോർട്ട് ചെയ്യുമ്പോൾ നിങ്ങൾ കൂടുതൽ ശ്രദ്ധാലുക്കളായിരിക്കണം,” എന്നാണ് ദിലീപ് ഘോഷ് മറുപടി നൽകിയത്. ഇതോടെ ഗാംഗുലി ഉടൻ രാഷ്ട്രീയത്തിലേക്ക് എത്തില്ലെന്ന് ഉറപ്പായി.

എന്നാൽ, ഗാംഗുലിക്ക് ഏതു സമയത്ത് വേണമെങ്കിലും ബിജെപിയിലേക്ക് വരാമെന്നും ദിലീപ് ഘോഷ് പറയുന്നു. പശ്ചിമ ബംഗാളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഗാംഗുലി ബിജെപി സ്ഥാനാർഥിയാകുമെന്ന് അഭ്യൂഹം പ്രചരിച്ചിരുന്നു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ താരം ആലോചിക്കുന്നില്ലെന്നും വാർത്തകൾ അടിസ്ഥാനരഹിതമെന്നുമാണ് ഗാംഗുലിയോട് അടുത്ത വൃത്തങ്ങളും വ്യക്തമാക്കുന്നത്.

Read Also: ഗാംഗുലിക്ക് ഹൃദയാഘാതം, പിന്നാലെ ട്രോൾ മഴ; പരസ്യം പിൻവലിച്ച് ഫോർച്യൂൺ റൈസ് ബ്രാൻ കുക്കിങ് ഓയിൽ

മമത ബാനർജിയുമായി അടുത്ത ബന്ധമുള്ള ഗാംഗുലി ബിജെപിയിലേക്ക് പോകില്ലെന്നാണ് ഒരു വിഭാഗം അവകാശപ്പെടുന്നത്. തൃണമൂലിനോടും ബിജെപിയോടും ഒരുപോലെ സുഹൃദ്ബന്ധം കാത്തുസൂക്ഷിക്കുന്ന ഗാംഗുലി രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.

അതേസമയം, രണ്ട് തവണ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ ഗാംഗുലി ഇപ്പോൾ വിശ്രമത്തിലാണ്. കൊറോണറി ധമനികളിൽ തടസം കണ്ടെത്തിയതിനെ തുടർന്ന് ഗാംഗുലിക്ക് രണ്ട് സ്റ്റെന്റുകൾ ഘടിപ്പിച്ചിരുന്നു.

ഇന്ത്യയ്‌ക്കായി 311 ഏകദിനങ്ങളും 113 ടെസ്റ്റുകളും കളിച്ച താരമാണ് ഗാംഗുലി. ഏകദിനത്തിൽ 11,363 റൺസും ടെസ്റ്റിൽ 7,212 റൺസും നേടിയിട്ടുണ്ട്. രണ്ട് ഫോർമാറ്റിലും 40 ൽ കൂടൂതൽ ബാറ്റിങ് ആവറേജുണ്ട്. ഏകദിനത്തിൽ 22 സെഞ്ചുറിയും ടെസ്റ്റിൽ 16 സെഞ്ചുറിയും നേടിയിട്ടുണ്ട്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Ganguly bjp joining speculations west bengal

Next Story
“രാഷ്ട്രീയത്തിൽ നിന്ന് വിട്ടു നിൽക്കുന്നു;” അപ്രതീക്ഷിത പ്രഖ്യാപനവുമായി ശശികലsasikala
The moderation of comments is automated and not cleared manually by malayalam.indianexpress.com