scorecardresearch

വോട്ടെണ്ണൽ അട്ടിമറിക്കാൻ ശ്രമിച്ചു; നിതീഷ് സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ആർജെഡി

വിജയിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞ തങ്ങളുടെ സ്ഥാനാർത്ഥികളെപ്പോലും പിന്നീട് പരാജയപ്പെട്ടവരായിട്ടാണ് കാണിച്ചിരിക്കുന്നതെന്നും ആർജെഡി

വിജയിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞ തങ്ങളുടെ സ്ഥാനാർത്ഥികളെപ്പോലും പിന്നീട് പരാജയപ്പെട്ടവരായിട്ടാണ് കാണിച്ചിരിക്കുന്നതെന്നും ആർജെഡി

author-image
WebDesk
New Update
ihar assembly election results, rjd bihar elections, rjd bihar elections results, bihar elections voting

ബിഹാറിൽ വോട്ടെണ്ണൽ നടന്നുകൊണ്ടിരിക്കെ, സംസ്ഥാന സർക്കാർ അട്ടിമറിക്ക് ശ്രമിച്ചതായി ആർ‌ജെഡി ആരോപിച്ചു. നിതീഷ് കുമാർ സർക്കാർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഫലം അട്ടിമറിക്കാൻ ശ്രമിക്കുന്നതായി പാർട്ടിആരോപിച്ചു.

Advertisment

നിതീഷ് കുമാറും സുശീൽ മോദിയും എല്ലാ ഉദ്യോഗസ്ഥരെയും തിരിമറി നടത്താൻ പ്രേരിപ്പിക്കുന്നുവെന്നും മഹാസഖ്യം 105-110ൽ കൂടുതൽ സീറ്റ് നേടാതിരിക്കാൻ വേണ്ടിയാണ് ഈ ശ്രമങ്ങളെന്നും ആർജെഡി ആരോപിച്ചു. ട്വിറ്ററിലാണ് ആർജെഡി ഇക്കാര്യം പറഞ്ഞത്.

തങ്ങൾ വിജയിച്ച 119 സീറ്റുകളിലെ പട്ടിക ആർജെഡി പോസ്റ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. വിജയിച്ച സ്ഥാനാർത്ഥികളെ റിട്ടേണിംഗ് ഓഫീസർമാർ അക്കാര്യം അറിയിക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്തതാണെന്നും എന്നാൽ ഇപ്പോൾ അവർക്ക് സർട്ടിഫിക്കറ്റ് നൽകാൻ വിസമ്മതിക്കുകയും അവർ തോറ്റതായി അവകാശപ്പെടുകയുമാണെന്നും ആർജെഡിയുടെ ട്വീറ്റിൽ പറയുന്നു.

Advertisment

അതേസമയം, “സംശയാസ്പദമായ വോട്ടെണ്ണൽ സമ്പ്രദായങ്ങൾ കാരണം” ഭോറി, അറ, ദറൗണ്ട നിയമസഭാ സീറ്റുകളിൽ വീണ്ടും വോട്ടെണ്ണൽ ആവശ്യപ്പെട്ട് സിപി‌എം‌എൽ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി.

ബിഹാറിലെ ഭോറി, അർറാ, ദറൗണ്ട നിയമസഭാ മണ്ഡലങ്ങളിൽ ഞങ്ങൾ അടിയന്തിരമായി റീകൗണ്ടിങ് ആവശ്യപ്പെടുന്നു. ഈ മൂന്ന് സീറ്റുകളിലും, സി‌പി‌എം‌എൽ സ്ഥാനാർത്ഥികൾ കുറഞ്ഞ മാർജിനിൽ പരാജയപ്പെട്ടതായി കാണിക്കുന്നു. വോട്ടെണ്ണൽ മാനദണ്ഡങ്ങളിൽ ചിലത് ലംഘിച്ചതിനെത്തുടർന്നാണ് വളരെ കുറഞ്ഞ മാർജിനുകളിൽ തങ്ങൾ പരാജയപ്പെട്ടതെന്ന് കരുതുന്നു,” അവരുടെ കത്തിൽ പറയുന്നു.

അതേസമയം ബിഹാറിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്ന ആർജെഡിയുടെ ആരോപണം തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി.'ആരുടേയും സ്വാധീനത്തിൻകീഴിൽ' അല്ല തങ്ങൾ പ്രവർത്തിക്കുന്നതെന്ന് കമ്മീഷൻ പറഞ്ഞു.

Read More: Bihar Election 2020 Results Live Updates: പകുതിയിലധികം സീറ്റിലും ഫലം പ്രഖ്യാപിച്ചു; എൻഡിഎയുടെ നേരിയ ലീഡ് തുടരുന്നു

Bihar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: