Bihar Election 2020 Results: പട്‌ന: ബിഹാറിൽ എൻഡിഎ ഭരണത്തുടർച്ചയിലേക്ക്. 243 അംഗ ബീഹാർ നിയമസഭയിൽ 125 സീറ്റിൽ എൻഡിഎ വിജയിച്ചു. 110 സീറ്റിൽ ആർജെഡിയുടെ നേതൃത്വത്തിലുള്ള മഹാസഖ്യവും വിജയിച്ചു. ബുധനാഴ്ച പുലർച്ചെ വരെ നീണ്ട വോട്ടെണ്ണലിനൊടുവിലാണ് അന്തിമ ഫലം പുറത്തുവന്നത്. സഭയിൽ കേവല ഭൂരിപക്ഷം നേടാൻ വേണ്ടത് 122 സീറ്റാണ്.
75 സീറ്റിൽ ജയിച്ച ആർജെഡിയാണ് തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി. 73 സീറ്റിൽ ജയിച്ച ബിജെപിയാണ് തൊട്ടുപിറകിൽ. ജെഡിയു 42 സീറ്റുകളും കോൺഗ്രസ് 19 സീറ്റുകളും നേടി. സിപിഐഎംഎൽ 12 സീറ്റുകളും നേടി. എഐഎംഐഎം അഞ്ച് സീറ്റും വികാശീൽ ഇൻസാൻ പാർട്ടിയും എച്ച്എഎം സെക്കുലറും നാല് വീതവും നേടി. സിപിഎം, സിപിഐ എന്നിവർ രണ്ട് വീതം സീറ്റുകളിൽ ജയിച്ചു. ബിഎസ്പി, എൽജെപി കക്ഷികൾ ഓരോ സീറ്റിലും ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയും ജയിച്ചു.
സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾ ബിജെപി ചൊവ്വാഴ്ച രാത്രി തന്നെ ആരംഭിച്ചിരുന്നു. ജെഡിയു നേതാവ് നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രി സ്ഥാനത്ത് തുരാനാണ് സാധ്യത. മുഖ്യമന്ത്രി സ്ഥാനത്ത് ഇത് നിതീഷ് കുമാറിന്റെ നാലാമൂഴമാണ്.
തെരഞ്ഞെടുപ്പിൽ തിരിമറി നടന്നതായി ആർജെഡി ആരോപിച്ചിരുന്നു. അതേസമയം ബിജെപിയും സഖ്യകക്ഷിയായ ജെഡിയുവും അന്തിമഫലം വരുന്നതിന് മുൻപ് തന്നെ മുന്നണിയുടെ വിജയം പ്രഖ്യാപിച്ചു. ഫലത്തെക്കുറിച്ചുള്ള തന്റെ ആദ്യ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബീഹാറിലെ ജനങ്ങൾ വികസനത്തിനായി നിർണായക തീരുമാനം നൽകിയിട്ടുണ്ടെന്ന് പറഞ്ഞു.
Read More: വോട്ടെണ്ണൽ അട്ടിമറിക്കാൻ ശ്രമിച്ചു; നിതീഷ് സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി ആർജെഡി
ഇത്തവണത്തെ സീറ്റ് നില പ്രകാരം ഇതുവരെ ബീഹാറിലെ എൻഡിഎയിൽ ജൂനിയർ പങ്കാളിയായി തുടർന്ന ബിജെപി മേൽക്കൈ നേടും.
രാജ്യം ഉറ്റുനോക്കുന്ന ബിഹാര്‍ തിരഞ്ഞെടുപ്പിൽ ഇനി ഫലമറിയാനുള്ളത് അൻപതിൽ കുറവ് സീറ്റുകളിലാണ്. 205 സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചു. 38 സീറ്റുകളിലെ ഫലമാണ് പ്രഖ്യാപിക്കാനുള്ളത്. ഫലം അറിഞ്ഞതും അല്ലാത്തതുമായി സീറ്റുകളിൽ എൻഡിഎ 124 ഇടത്തും മഹാസഖ്യം 111 ഇടത്തും മുന്നേറുന്നു.
എൻഡിഎ മുന്നേറുന്നതായി കാണിക്കുമ്പോഴും അന്തിമ ഫലം തങ്ങൾക്കനുകൂലമാവുമെന്ന പ്രതീക്ഷ പ്രതിപക്ഷ മഹാസഖ്യത്തിലെ പ്രധാന കക്ഷിയായി ആർജെഡി നേരത്തേ പങ്കുവച്ചിരുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയാവാൻ ബിജെപിയും ആർജെഡിയും ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം 74 സീറ്റിൽ ആർജെഡിയും 73 സീറ്റിൽ ബിജെപിയും മുന്നിലാണ്.
ബിഹാറിൽ മഹാസഖ്യം തന്നെ സർക്കാർ രൂപീകരിക്കുമെന്ന് ആർജെഡി ട്വീറ്റ് ചെയ്തു. മാറ്റത്തിനായി ബീഹാർ വോട്ട് ചെയ്തുവെന്നും അവസാന വോട്ടും എണ്ണുന്നത് വരെ സ്ഥാനാർത്ഥികളും കൗണ്ടിംഗ് ഏജന്റുമാരും പോളിങ്ങ് ബൂത്തിൽ തുടരണമെന്നും ആർജെഡി ട്വീറ്റിൽ പറയുന്നു. തിരഞ്ഞെടുപ്പ് ടി20 മത്സരം പോലെയാണെന്നും അവസാന പന്തും എറിഞ്ഞാലേ ഫലം അറിയൂവെന്ന് ആർജെഡി വക്താവ് മൃത്യുഞ്ജയ് തിവാരിയും പറഞ്ഞു.
നേരത്തെ ഫലം നിർണയിച്ച ആദ്യ സീറ്റിൽ ആർജെഡിയുടെ ലളിത് കുമാർ വിജയിച്ചിരുന്ന. ദർഭംഗ റൂറൽ സീറ്റാണ് നേടിയിരിക്കുന്നത്.
ലീഡ് നിലകൾ മാറിമറിയുകയും എൻഡിഎ വ്യക്തമായ ഭൂരിപക്ഷത്തോടെ മുന്നേറുകയും ചെയ്യുന്നുണ്ട്. എൻഡിഎയുടെ നേട്ടത്തിന് പിന്നിൽ ബിജെപിയ്ക്ക് ലഭിച്ച സീറ്റുകളാണ്. മിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നത് ആര്‍ജെഡി നയിക്കുന്ന മഹാഗത്ബന്ധന്‍ മുന്നേറ്റം തുടരുമെന്നായിരുന്നു. തുടക്കത്തിൽ ഫലസൂചനകൾ പ്രവചനം പോലെയായിരുന്നെങ്കിലും പിന്നീഡ് ലീഡ് നില മാറി മറിയുകയായിരുന്നു.
ലീഡ് ചെയ്യുന്ന സീറ്റുകളുടെ കാര്യത്തില്‍ ബിജെപി സഖ്യകക്ഷിയായ ജെഡിയുവിനെക്കാള്‍ മുന്നിലാണെന്നത് നിലവിലെ മുഖ്യമന്ത്രി നിതീഷ് കുമാറിന് തിരിച്ചടിയാകുന്ന ഘടകമാണ്. ഒന്നരപ്പതിറ്റാണ്ടായി ബിഹാറിനെ നയിക്കുകയാണ് നിതീഷ് നേതൃത്വത്തിലുള്ള ജെഡിയു. എന്നാൽ ബിജെപി-ജെഡിയു സഖ്യം അധികാരത്തിലെത്തിയാൽ നിതീഷ് കുമാർ മുഖ്യമന്ത്രിയായി മടങ്ങിവരുമെന്ന വാഗ്ദാനത്തിൽ പാർട്ടി ഉറച്ചുനിൽക്കുമെന്ന് ബിജെപി നേതാവ് കൈലാഷ് വിജയവർഗിയ പറഞ്ഞു. മോദിയുടെ പ്രതിച്ഛായ തങ്ങളെ (ഈ തിരഞ്ഞെടുപ്പിലൂടെ) നയിച്ചുവെന്നും വൈകുന്നേരത്തോടെ സർക്കാർ രൂപീകരണവും നേതൃത്വവും സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജെഡിയു-ബിജെപി സഖ്യം ഭരണത്തില്‍നിന്നു പുറത്തേക്കാണെന്നു പ്രവചിച്ച മിക്ക എക്‌സിറ്റ് പോളുകളും ആര്‍ജെഡി-കോണ്‍ഗ്രസ്-ഇടതു സഖ്യത്തിനു വ്യക്തമായ നേട്ടമാണ് പറഞ്ഞിരുന്നത്. ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കുമെന്ന് ഒരു എക്‌സിറ്റ് പോള്‍ പ്രവചിച്ചത്. മഹാസഖ്യം പാതിയിലേറെ സീറ്റുകള്‍ നേടുമെന്ന് പറയുന്നു. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി ഒറ്റയക്കത്തില്‍ ഒതുങ്ങുമെന്നാണ് പ്രവചനങ്ങള്‍.
243 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 370 സ്ത്രീകളും ഒരു ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പെടെ 3,558 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. 38 ജില്ലകളിലെ 55 കേന്ദ്രങ്ങളിലാണു വോട്ടെണ്ണല്‍ നടക്കുന്നത്. ഒക്ടോബര്‍ 28, നവംബര്‍ മൂന്ന്, നവംബര്‍ ഏഴ് തീയതികളിലായാണ് ബിഹാറില്‍ പോളിങ് നടന്നത്.
ഗുഡ് മോണിങ്! 20 മണിക്കൂറിലധികം നീണ്ടു നിന്ന വോട്ടെടുപ്പിന് ശേഷം ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎയെ ബീഹാർ തിരഞ്ഞെടുപ്പിൽ വിജയിയായി പ്രഖ്യാപിക്കുകയും ആർജെഡിയെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി പ്രഖ്യാപിക്കുകയും ചെയ്തു. കോവിഡിന്റെ മാനദണ്ഡങ്ങൾ പാലിച്ച് വോട്ടെണ്ണൽ വൈകിയതോടെ, എൻഡിഎയും പ്രതിപക്ഷ പാർട്ടിയായ മഹസഖ്യവും ഒരു ഫോട്ടോ ഫിനിഷിലേക്ക് നീങ്ങി. മഹാസഖ്യം 110 സീറ്റുകളും എൻഡിഎ 125 സീറ്റുകളും നേടി.
തിരഞ്ഞെടുപ്പ് ഫലത്തിൽ ബിഹാറിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ് ആഭ്യന്തര മന്ത്രി അമിത് ഷാ. "ബീഹാറിലെ വികസനം, പുരോഗതി, സദ്ഭരണം എന്നിവ വീണ്ടും തിരഞ്ഞെടുത്തതിന് സംസ്ഥാനത്തെ എല്ലാ സഹോദരങ്ങൾക്കും എന്റെ ഹൃദയത്തിൽ നിന്ന് നന്ദി പറയുന്നു," എന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു.
ബിഹാറിലെ ജനങ്ങൾ വികസനത്തിന് അനുകൂലമായ നിർണായക തീരുമാനമാണ് എടുത്തതെന്ന് ബിഹാർ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.
ബിഹാറിൽ സർക്കാർ രൂപീകരിക്കാൻ എൻഡിഎ സഖ്യം ശ്രമം തുടങ്ങി. 121 സീറ്റിൽ വിജയിക്കുകയും നാല് സീറ്റിൽ ലീഡ് ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിൽ സർക്കാർ രൂപീകരണത്തിന് ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് ബിജെപി ബിഹാർ ഘടകം പ്രസിഡൻഡ് സഞ്ജയ് ജൈസ്വാൾ പറഞ്ഞു.
ബിഹാറിലെ ജാമ്വി മണ്ഡലത്തിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ച ഷൂട്ടിങ് താരം ശ്രേയസി സിങ്ങിന് ജയം. . ആർജെഡിയുടെ സിറ്റിങ് എംഎൽഎ ആയിരുന്ന വിജയ് പ്രകാശിനെയാണ് ശ്രേയസി പരാജയപ്പെടുത്തിയത്. കോമൺവെൽത്ത് ഗെയിംസിൽ ഷൂട്ടിങ് സ്വർണമെഡൽ നേതാവാണ് 27കാരിയായ ശ്രേയസ്സി.
പ്രകാശിനെ 41,000 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിങ് പരാജയപ്പെടുത്തിയത്. 79,156 വോട്ടുകൾ സിങ് നേടിയപ്പോൾ ഒന്നിലധികം തവണ സീറ്റിനെ പ്രതിനിധീകരിച്ച പ്രകാശ് നേടിയത് 38,147 വോട്ടുകൾ മാത്രമാണ്. മുൻ കേന്ദ്രമന്ത്രി ദിഗ്‌വിജയ് സിങ്ങിന്റെ മകളാണ് ശ്രേയസി.
ബിഹാർ തിരഞ്ഞെടുപ്പിൽ ചിരാഗ് പാസ്വാന്റെ എല്‍ജെപി ഒരു സീറ്റില്‍ വിജയിച്ചു. മട്ടിഹാനി മണ്ഡലത്തിലാണ് എൽജെപി ജയിച്ചത്.
170 സീറ്റിൽ ഔദ്യോഗിക ഫലം പ്രഖ്യാപിച്ചപ്പോൾ 48 സീറ്റിൽ ബിജെപിയും 55 സീറ്റിൽ ആർജെഡിയും വിജയിച്ചു. ബിജെപി 24 സീറ്റിലും ആർജെഡി 22 സീറ്റിലുമാണ് നിലവിൽ ലീഡ് ചെയ്യുന്നത്. ജെഡിയു 29 സീറ്റുകളും കോൺഗ്രസ് 12 സീറ്റുകളും നേടി. സിപിഐഎംഎൽ 9 സീറ്റുകളും വികാശീൽ ഇൻസാൻ പാർട്ടിയും എഐഎംഐഎമ്മും നാല് വീതം സീറ്റും നേടി. എച്ച്എഎം സെക്കുലർ മൂന്ന് സീറ്റിലും സിപിഎം രണ്ട് സീറ്റിലും സിപിഐ ബിഎസ്പി, കക്ഷികൾ ഓരോ സീറ്റിലും ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയും ജയിച്ചു.
ബിഹാറിൽ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സംസ്ഥാന സർക്കാർ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്ന ആർജെഡിയുടെ ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ. 'ആരുടേയും സ്വാധീനത്തിൻകീഴിൽ' അല്ല തങ്ങൾ പ്രവർത്തിക്കുന്നതെന്ന് കമ്മീഷൻ പറഞ്ഞു.
ബിഹാറിൽ 145 സീറ്റുകളിലെ ഫലമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചപ്പോൾ 41 സീറ്റിൽ ബിജെപിയും 45 സീറ്റിൽ ആർജെഡിയും വിജയിച്ചു. ബിജെപി 31 സീറ്റിലും ആർജെഡി 32 സീറ്റിലുമാണ് നിലവിൽ ലീഡ് ചെയ്യുന്നത്. ജെഡിയു 27 സീറ്റുകളും കോൺഗ്രസ് എട്ട് സീറ്റുകളും, സിപിഐഎംഎൽ 9 സീറ്റുകളും വികാശീൽ ഇൻസാൻ പാർട്ടി നാലു സീറ്റും എഐഎംഐഎം മൂന്ന് സീറ്റും നേടി. എച്ച്എഎം സെക്കുലർ മൂന്ന് സീറ്റിലും സിപിഎം രണ്ട് സീറ്റിലും സിപിഐ ബിഎസ്പി, കക്ഷികൾ ഓരോ സീറ്റിലും ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയും ജയിച്ചു.
സംശയാസ്പദമായ വോട്ടെണ്ണൽ സമ്പ്രദായങ്ങൾ കാരണം ഭോറി, അറ, ദറൗണ്ട നിയമസഭാ സീറ്റുകളിൽ വീണ്ടും വോട്ടെണ്ണൽ ആവശ്യപ്പെട്ട് സിപിഎംഎൽ തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നൽകി. 'ബിഹാറിലെ ഭോറി, അർറാ, ദറൗണ്ട നിയമസഭാ മണ്ഡലങ്ങളിൽ ഞങ്ങൾ അടിയന്തിരമായി റീകൗണ്ടിങ് ആവശ്യപ്പെടുന്നു. ഈ മൂന്ന് സീറ്റുകളിലും, സിപിഎംഎൽ സ്ഥാനാർത്ഥികൾ കുറഞ്ഞ മാർജിനിൽ പരാജയപ്പെട്ടതായി കാണിക്കുന്നു. വോട്ടെണ്ണൽ മാനദണ്ഡങ്ങളിൽ ചിലത് ലംഘിച്ചതിനെത്തുടർന്നാണ് വളരെ കുറഞ്ഞ മാർജിനുകളിൽ തങ്ങൾ പരാജയപ്പെട്ടതെന്ന് കരുതുന്നു,” അവരുടെ കത്തിൽ പറയുന്നു. Read More
ബിഹാറിൽ വോട്ടെണ്ണൽ നടന്നുകൊണ്ടിരിക്കെ, സംസ്ഥാന സർക്കാർ അട്ടിമറിക്ക് ശ്രമിച്ചതായി ആർജെഡി ആരോപിച്ചു. നിതീഷ് കുമാർ സർക്കാർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഫലം അട്ടിമറിക്കാൻ ശ്രമിക്കുന്നതായി പാർട്ടിആരോപിച്ചു. നിതീഷ് കുമാറും സുശീൽ മോദിയും എല്ലാ ഉദ്യോഗസ്ഥരെയും തിരിമറി നടത്താൻ പ്രേരിപ്പിക്കുന്നുവെന്നും മഹാസഖ്യം 105-110ൽ കൂടുതൽ സീറ്റ് നേടാതിരിക്കാൻ വേണ്ടിയാണ് ഈ ശ്രമങ്ങളെന്നും ആർജെഡി ആരോപിച്ചു. Read More
ബിഹാര്‍ തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ ലീഡ് വർധിക്കുന്നു. ഇരു പ്രധാന മുന്നണികളും തമ്മിലുള്ള മത്സരം ശക്തമാവുന്നു. നേരത്തേ എൻഡിഎയും മഹാസഖ്യവും തമ്മിലുള്ള ലീഡിന്റെ അന്തരം കുറഞ്ഞുവന്നെങ്കിൽ ഇപ്പോൾ എൻഡിഎ ലീഡ് വർധിപ്പിച്ചിരിക്കുകയാണ്.നിലവിൽ എൻഡിഎ 126 സീറ്റുകളിലും ആർജെഡി മഹാസഖ്യം 114 സീറ്റുകളിലും മുന്നേറുന്നുണ്ട്.
വോട്ട് ഭിന്നിപ്പിച്ച് ബിജെപിയെ സഹായിക്കുന്നുവെന്ന ആരോപണം നിഷേധിച്ച് ഒവൈസിയുടെ എഐഎംഐഎം. തങ്ങൾ ഒരിക്കലും ബിജെപിയെ പിന്തുണക്കില്ലെന്ന് പാർച്ചി വക്താവ് അസീം വഖാർ പറഞ്ഞു. തങ്ങൾ അഞ്ച് മണ്ഡലങ്ങളിൽ മുന്നിലെത്തിയതിലൂടെ വിമർശകർക്ക് തക്കതായ മറുപടി ലഭിച്ചിട്ടുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് തൂക്കുസഭ നിലവിൽ വന്നാൽ ഒരിക്കലും ബിജെപിയെ പിന്തുണക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബിഹാർ തിരഞ്ഞെടുപ്പിൽ ഹസൻപൂർ നിയമസഭാ മണ്ഡലത്തിൽ നിന്ന് ആർജെഡി നേതാവും തേജശ്വി യാദവിന്റെ സഹോദരനുമായ തേജ് പ്രതാപ് യാദവ് വിജയിച്ചു. ഹിന്ദുസ്ഥാനി അവാം മോർച്ച (സെക്കുലർ) നേതാവ് ജിതാൻ റാം മഞ്ജി ഇമാംഗഞ്ച് മണ്ഡലത്തിൽ നിന്നും വിജയിച്ചു.
ബിഹാറിൽ 50 സീറ്റുകളിലെ ഫലം തിരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 16 സീറ്റിൽ ബിജെപിയും 14 സീറ്റിൽ ആർജെഡിയും വിജയിച്ചു. ബിജെപി 56 സീറ്റിലും ആർജെഡി 62 സീറ്റിലുമാണ് നിലവിൽ ലീഡ് ചെയ്യുന്നത്.
ജെഡിയു ഏഴ് സീറ്റുകളും കോൺഗ്രസ്, സിപിഐഎംഎൽ കക്ഷികൾ മൂന്ന് വീതം സീറ്റുകളും വികാശീൽ ഇൻസാൻ പാർട്ടി രണ്ടു സീറ്റും നേടി. സിപിഐ, സിപിഎം, എഐഎംഐഎം, എച്ച്എഎം സെക്കുലർ, കക്ഷികൾ ഓരോ സീറ്റിലും ഒരു സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥിയും ജയിച്ചു.
59 നിയോജകമണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നു. 11 സംസ്ഥാനങ്ങളിൽ നിന്നുള്ള ഉപതിരഞ്ഞെടുപ്പ് ഫലങ്ങളാണ് പുറത്തുവന്നത്.
59 നിയോജകമണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. 11 സംസ്ഥാനങ്ങളിൽ നിന്നുള്ള ഉപതിരഞ്ഞെടുപ്പ് ഫലങ്ങളാണ് പുറത്തുവന്നത്.
ബിഹാർ തിരഞ്ഞെടുപ്പിൽ 77 സീറ്റിൽ ആർജെഡിയും 73 സീറ്റിൽ ബിജെപിയും മുന്നിട്ട് നിൽക്കുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷമന്റെ ഔദ്യോഗിക കണക്കുകൾ. ഇതിൽ ഫലമറിഞ്ഞ സീറ്റുകളും ഉൾപ്പെടുന്നു.
ബിജെപി 12 സീറ്റുകളിൽ വിജയിച്ചു. 61 സീറ്റുകളിൽ ലീഡ് ചെയ്യുന്നുണ്ട്. ആർജെഡി എട്ട് സീറ്റുകളിൽ വിജയിച്ചു. 69 സീറ്റുകളിൽ ലീഡ് തുടരുന്നു.
ഗുജറാത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്ന എട്ട് സീറ്റുകളിലും ബിജെപി വിജയം ഉറപ്പിച്ചു. അബ്ദാസ, ലിംബി, മോർബി, ധാരി, കർജാൻ, ഡാങ്‌സ്, കപ്ര എന്നിവിടങ്ങളിൽ ബിജെപി ജയിച്ചു. ഗാദ്ദയിൽ ലീഡ് ചെയ്യുന്നു.
പാർട്ടിയുടെ എല്ലാ സ്ഥാനാർത്ഥികളും ഇതിനകം വിജയിക്കുകയോ വ്യക്തമായ ലീഡ് നേടുകയോ ചെയ്തിട്ടുണ്ട്. എണ്ണിയ വോട്ടുകളിൽ ഏതാണ്ട് 55 ശതമാനവും ബിജെപിക്ക് ലഭിച്ചു. കോൺഗ്രസ് 34 ശതമാനം വോട്ട് നേടി.
തെലങ്കാന ഉപതിരഞ്ഞെടുപ്പിൽ ദുബ്ബക്ക നിയമസഭാ മണ്ഡലത്തിൽ ബിജെപിക്ക് ജയം. ഭരണകക്ഷി ടിആർഎസിന്റെ സീറ്റായിരുന്നു ഇത്. ടിആർഎസ് എംഎൽഎ സോലിപേട്ട രാമലിംഗ റെഡ്ഡിയുടെ മരണത്തെത്തുടർന്നാണ് സീറ്റിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. റെഡ്ഡിയുടെ പത്നി സോലിപേട്ട സുജാതയെയാണ് ടിആർഎസ് മത്സരിപ്പിച്ചത്. എം രഗുനാഥൻ റാവു ആണ് വിജയിച്ച ബിജെപി സ്ഥാനാർത്ഥി. 1470 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയം.
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പോൾ ചെയ്ത 2.7 കോടി ഇവിഎം വോട്ടുകൾ വൈകിട്ട് 5.30വരെയുള്ള സമയത്തിനിടെ എണ്ണിത്തീർന്നതായി തിരഞ്ഞെടുപ്പ് കമ്മീഷൻ. നാല് കോടിയിലധികം വോട്ടുകളാണ് എണ്ണിത്തീരാനുള്ളത്.
ബിഹാർ നിയമസഭയിലേക്കുള്ള വോട്ടെണ്ണൽ തുടരവേ മുന്നേറുന്ന സീറ്റുകളുടെ എണ്ണത്തിൽ ബിജെപിയും ആർജെഡിയും ഇഞ്ചോടിഞ്ച് മത്സരത്തിൽ. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആർജെഡി 74 സീറ്റുകളിൽ മുന്നിലാണ്. 73 സീറ്റുകളിൽ ബിജെപി മുന്നിലാണ്.
എൻഡിഎക്കും മഹാസഖ്യത്തിനുമിടയിലെ ലീഡ് നേടുന്ന സീറ്റുകൾ തമ്മിലുള്ള അന്തരം കുറഞ്ഞതായാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്കുകൾ. കമ്മീഷന്റെ ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം ബിഹാറിൽ ജെഡിയു ബിജെപി സഖ്യം 125 സീറ്റിലും ആർജെഡി നേതൃത്വത്തിലുള്ള മഹാസഖ്യം 110 സീറ്റിലുമാണ് മുന്നേറുന്നത്.
മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിൽ ബിജെപിയുടെ അധികാരം ഉറപ്പിച്ച് ഉപതിരഞ്ഞെടുപ്പ് ഫലം. ശിവരാജ് സിങ് ചൗഹാന്‍ മുഖ്യമന്ത്രി കസേരയിൽ തുടരും. ബിജെപി സർക്കാരിനെ പ്രതിരോധത്തിലാക്കാൻ കോൺഗ്രസിന് സാധിച്ചില്ല.മധ്യപ്രദേശിൽ 28 നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 19 സീറ്റുകളും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. രണ്ട് സീറ്റുകളിൽ ഇതിനോടകം ബിജെപി സ്ഥാനാർഥികൾ ജയിച്ചുകഴിഞ്ഞു. മധ്യപ്രദേശിൽ ബിജെപി സർക്കാരിനു അധികാരത്തിൽ തുടരണമെങ്കിൽ വേണ്ടിയിരുന്നത് 28 ൽ ഒൻപത് സീറ്റുകൾ മാത്രമായിരുന്നു. 230 അംഗ നിയമസഭയിൽ നിലവിൽ 107 എംഎൽഎമാരാണ് ബിജെപിക്കുള്ളത്. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 116 സീറ്റാണ്. Read More
ബിഹാർ തിരഞ്ഞെടുപ്പിൽ 10 സീറ്റുകളിലെ ഔദ്യോഗിക ഫലം പുറത്ത് വന്നപ്പോൾ നാലിടത്ത് ബിജെപി ജയിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം നാല് സീറ്റുകളിൽ ബിജെപിയും രണ്ട് വീതം സീറ്റുകളിൽ ആർജെഡിയും ജെഡിയുവും ഓരോ സീറ്റുകളിൽ കോൺഗ്രസ്സും വികാശീൽ ഇൻസാൻ പാർട്ടിയും വിജയിച്ചു. 69 സീറ്റുകളിൽ ബിജെപി ലീഡ് തുടരുന്നതായാണ് കമ്മീഷന്റെ കണക്കുകളിൽ പറയുന്നത്. ആർജെഡി 69 സീറ്റിലും. ജെഡിയു 41 സീറ്റിലും കോൺഗ്രസ്സ് 20 സീറ്റിലും ലീഡ് ചെയ്യുന്നു. സിപിഐ എംഎൽ 12 സീറ്റിലും എഐഎംഐഎം അഞ്ച് സീെറ്റിലും ലീഡ് ചെയ്യുന്നു. സിപിഎം സിപിഐ, എച്ച്എഎം സെക്കുലർ കക്ഷികൾ മൂന്ന് വീതം സീറ്റുകളിലും വികാശീൽ ഇൻസാൻ പാർട്ടി നാല് സീറ്റിലും ബിഎസ്പി ഒരു സീറ്റിലും സ്വതന്ത്രർ മൂന്നിടത്തും ലീഡ് ചെയ്യുന്നു.
ബിഹാർ തിരഞ്ഞെടുപ്പിൽ അസദുദ്ദീൻ ഒവൈസി വോട്ടുകൾ ഭിന്നിപ്പിക്കുന്നെന്നും ഇക്കാര്യത്തിൽ മതാതര പാർട്ടികൾ ജാഗ്ര പുലർത്തണമെന്നും കോൺഗ്രസ്സ് നേതാവ് ആദിർ രഞ്ജൻ ചൗധരി. ബിഹാറിൽ മത്സരിച്ച 70 സീറ്റുകളിൽ 18 ഇടത്ത് മാത്രം കോൺഗ്രസ്സ് ലീഡ് നേടുന്ന സാഹചര്യത്തിലാണ് ആദിർ രഞ്ജൻ ചൗധരി ഇക്കാര്യം പറഞ്ഞത്. ഒവൈസിയുടെ എഐഎംഐഎമ്മിനെ ഉപയോഗിക്കുന്ന തന്ത്രമാണ് ബിജെപി പുറത്തെടുത്തതെന്നും അതിൽ ഒരു പരിധി വരെ അവർ വിജയിച്ചെന്നും ചൗധരി ആരോപിച്ചു.
ബിഹാർ തിരഞ്ഞെടുപ്പിൽ ഫല സൂചനകൾ എൻഡിഎക്ക് അനുകൂലമായി തുടരുന്നതിനിടെ പട്നയിൽ ജെഡിയു പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തി.
എൻഡിഎ സഖ്യം ബിഹാറിൽ അധികാരത്തിലെത്തിയാൽ ആരാണ് സർക്കാറിനെ നയിക്കേണ്ടതെന്ന കാര്യത്തിൽ തർക്കമില്ലെന്ന് ബിജെപി സംസ്ഥാന മേധാവി സഞ്ജയ് ജയ്‌സ്വാൾ. നിയമസഭയിൽ സഖ്യം ഭൂരിപക്ഷം നേടിയാൽ മുഖ്യമന്ത്രി നിതീഷ് കുമാർ എൻഡിഎ സർക്കാരിനെ നയിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിൽ ഇലക്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങ്. 'വോട്ടിങ് യന്ത്രങ്ങൾ തിരിമറികളിൽനിന്ന് മുക്തമല്ല, അവയിൽ പ്രത്യേകമായി തിരിമറി നടത്താനുമാവും. തങ്ങൾ ഒരു സാഹചര്യത്തിലും തോൽക്കാത്ത സീറ്റുകളുണ്ട്. അവിടെ ആയിരക്കണക്കിന് വോട്ടുകൾക്ക് തങ്ങൾ തോറ്റു,' ദിഗ്വിജയ് സിങ് പറഞ്ഞു. “ഞങ്ങൾ നാളെ ഒരു മീറ്റിംഗ് നടത്തി ഫലങ്ങൾ വിശകലനം ചെയ്യും,” സിങ് കൂട്ടിച്ചേർത്തു.
മധ്യപ്രദേശിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 28 സീറ്റുകളിൽ രണ്ടിടത്ത് ബിജെപി ജയം നേടി. 19 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു. സുവാർസ, മന്ദാത സീറ്റുകളിലാണ് ബിജെപി ജയിച്ചത്.
ബിഹാറിൽ മഹാസഖ്യം തന്നെ സർക്കാർ രൂപീകരിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് ആർജെഡി. സംസ്ഥാനത്ത് നിലവിലെ പല സൂചനകൾ പ്രകാരം എൻഡിഎ മുന്നിൽ നിൽക്കുന്നതിനിടെയാണ് ആർജെഡിയുടെ പ്രതികരണം. മാറ്റത്തിനായി ബീഹാർ വോട്ട് ചെയ്തുവെന്നും അവസാന വോട്ടും എണ്ണുന്നത് വരെ സ്ഥാനാർത്ഥികളും കൗണ്ടിംഗ് ഏജന്റുമാരും പോളിങ്ങ് ബൂത്തിൽ തുടരണമെന്നും ആർജെഡി ട്വീറ്റ് ചെയ്തു.
ബിഹാറിലെ ജനങ്ങൾക്ക് മുഖ്യമന്ത്രി നിതീഷ് കുമാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് ആർജെഡി വക്താവ് മൃത്യുഞ്ജയ് തിവാരി. മഹാസഖ്യത്തിന് ഇനിയും ജയ പ്രതീക്ഷണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. “ഇത് ഒരു ടി -20 മത്സരം പോലെയാണ്. മത്സരത്തിന്റെ അവസാന പന്തും എറിയുമ്പോൾ മാത്രമേ ഫലം തീരുമാനിക്കുകയുള്ളൂ,' അദ്ദേഹം പറഞ്ഞു
പട്നയിൽ ബിജെപി മഹിളാമോർച്ച പ്രവർത്തകർ ആഹ്ളാദം പ്രകടിപ്പിക്കുന്നു
ബിഹാർ തിരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് കോൺഗ്രസ്സ് നേതാവ് ഉദിത് രാജ്. ഭൂമിയിൽ നിന്ന് ഉപഗ്രഹങ്ങൾ നിയന്ത്രിക്കാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് വോട്ടിങ് യന്ത്രങ്ങൾ ഹാക്കുചെയ്യാൻ കഴിയില്ലെന്ന് അദ്ദേഹം ചോദിച്ചു. ഇവിഎമ്മുകൾ ഉപയോഗിച്ചിരുന്നെങ്കിൽ യുഎസ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് തോൽക്കാൻ കഴിയുമായിരുന്നോ എന്നും അദ്ദേഹം ചോദിച്ചു.
മഹാഗത്ബന്ധൻ മുഖ്യമന്ത്രി സ്ഥാനാർത്തിയായ തേജസ്വി യാദവ് രജോപൂരിൽ 8,500 വോട്ടുകൾക്ക് മുന്നിലാണ്
2015 ലെ ബിഹാർ തെരഞ്ഞെടുപ്പിൽ മോശം പ്രകടനം കാഴ്ചവെച്ച ഇടതുപക്ഷ പാർട്ടികൾ ചൊവ്വാഴ്ച നടന്ന ആദ്യ റൗണ്ട് വോട്ടെടുപ്പിന് ശേഷം ബീഹാറിലെ 20 ഓളം സീറ്റുകളിൽ മുന്നിൽ നിൽക്കുന്നുണ്ട്. ഈ വർഷം സംസ്ഥാന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ പാർട്ടികൾ 29 നിയോജകമണ്ഡലങ്ങളിലാണ് മത്സരിച്ചത്.
ഈ തിരഞ്ഞെടുപ്പ് വ്യത്യസ്തമായ തരത്തിലുള്ള തിരഞ്ഞെടുപ്പായിരുന്നെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷൻ ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. "ഞങ്ങൾ യുവ സ്ഥാനാർഥികളെ നിർത്തി, വിദ്യാർത്ഥി നേതാക്കളെയുൾപ്പെടുത്തി, കർഷകസമരങ്ങളുടെ ഭാഗമായിരുന്നവർ സ്ഥാനാർത്ഥികളായി. അത് ഫലമുണ്ടാക്കിയതായി തോന്നുന്നു," ദീപാങ്കർ ഭട്ടാചാര്യ പറഞ്ഞു.
നിതീഷ് കുമാറിലുള്ള ബീഹാറിലെ ജനങ്ങളുടെ വിശ്വാസമാണ് തിരഞ്ഞെടുപ്പ് ഫലത്തിലൂടെ പ്രതിഫലിക്കുന്നതെന്ന് ജെഡി (യു) വക്താവ് അജയ് അലോക് പറഞ്ഞു. ബിഹാർ ആർജെഡി വക്താവ് മൃത്യുഞ്ജയ് തിവാരി പറഞ്ഞു, “ഇത് ഒരു ടി -20 മത്സരം പോലെയാണ്. മത്സരത്തിന്റെ അവസാന പന്ത് എറിയുമ്പോൾ മാത്രമേ ഫലം തീരുമാനിക്കുകയുള്ളൂ.
ബിഹാറിൽ ആദ്യഘട്ട ഫലസൂചനകൾ വന്നപ്പോൾ മഹാസഖ്യം പിറകിലാമെങ്കിലും അത് മാറിമറയുമെന്ന് കോൺഗ്രസ്സ്. തങ്ങൾക്കനുകൂലമായി സ്ഥിതിഗതികൾ മാറിമറയുമെന്ന് ബിഹാർ കോൺഗ്രസ് വക്താവ് രാജേഷ് റാഥോഡ് പറഞ്ഞു. തങ്ങൾ വളരെ പിറകിലല്ലെന്നും ഇത് മാറി മറയുമെന്നും അദ്ദേഹം പറഞ്ഞതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ബിജെപിയുടെ സഞ്ജയ് സരൊഗി ആർ.ജെ.ഡി അമർ നാഥ് ഗമി നേരെ 10,000 വോട്ടിന്റെ ദർഭംഗ സീറ്റ് നേടിയിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സഞ്ജയ് സരോഗിയാണ് സീറ്റ് നേടിയത്.
ഇവിഎമ്മുകൾ കരുത്തുറ്റതും വീഴ്ച സംഭവിക്കാത്തതുമാണ് എന്ന് ഒരിക്കൽ കൂടി വ്യക്തമാക്കപ്പെട്ടിരിക്കുന്നു. വോട്ടിങ് യന്ത്രത്തിന്റെ കാര്യത്തിൽ യാതൊരു സംശയത്തിന്റേയും ആവശ്യമില്ല. കൂടുതൽ വിശദീകരണവും വേണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
ഗുജറാത്തിലെ എട്ടു സീറ്റുകളിലും വൻ ഭൂരിപക്ഷത്തോടെ ബിജെപി സ്ഥാനാർഥികൾ മുന്നേറുന്നു. ബിജെപി പ്രവർത്തകർ പാർട്ടി ഓഫീസുകൾക്ക് മുന്നിൽ ആഘോഷം തുടങ്ങി.
ഭോപ്പാലിലെ ബിജെപി ഓഫീസിന് പുറത്തുനിന്നുള്ള ചില. 28 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 19ലും പാർട്ടി മുന്നേറുന്നതിന്റെ ആഘോഷങ്ങൾ ഇതോടകം ആരംഭിച്ചു.
ഒരു കോടിയിലധികം വോട്ടുകൾ ഇതുവരെ കണക്കാക്കിയിട്ടുണ്ടെന്നും ഇന്നുരാത്രി വോട്ടെണ്ണൽ പൂർത്തിയാക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും മാധ്യമങ്ങളോട് തെരഞ്ഞെടുപ്പ് കമ്മീഷൻ. "കോവിഡ് പ്രോട്ടോക്കോളുകൾ കണക്കിലെടുത്ത് ഞങ്ങൾക്ക് പോളിംഗ് ബൂത്തിൽ 63% വർദ്ധനവുണ്ടായിട്ടുണ്ട്. കൌണ്ടിംഗ് ഹാളുകൾക്കുള്ളിലെ പട്ടികകളുടെ എണ്ണം 14 മുതൽ 7 വരെ പരിമിതപ്പെടുത്തിയിരിക്കുന്നു. 55 സ്ഥലങ്ങളിൽ വോട്ടെണ്ണൽ നടക്കുന്നു."
സംസ്ഥാനത്തെ 243 നിയമസഭാ സീറ്റുകളിൽ പകുതിയിലധികം ബിഹാറിലെ ഭരണകക്ഷിയായ എൻഡിഎ എതിരാളികളേക്കാൾ മുന്നിലാണ്. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മുതിർന്ന സഖ്യ പങ്കാളി ജെഡിയുവിനെ മറികടക്കാൻ ബിജെപി തയ്യാറായി. ട്രെൻഡുകൾ എന്താണ് അർത്ഥമാക്കുന്നതെന്ന് ഞങ്ങളുടെ വിദഗ്ധർ വിശകലനം ചെയ്യുന്നു. ലിസ് മാത്യുവും മനോജ് സിജിയും സാബ റഹ്മാനുമായി സംഭാഷണത്തിൽ.
"ഏകദേശം 4.10 കോടി വോട്ടുകൾ രേഖപ്പെടുത്തി, ഇതുവരെ 92 ലക്ഷം വോട്ടുകൾ എണ്ണപ്പെട്ടു. നേരത്തെ 25-26 റൌണ്ട് വോട്ടെണ്ണൽ ഉണ്ടായിരുന്നു, ഇത്തവണ അത് 35 റൌണ്ട് വരെ ഉയർന്നു. അതിനാൽ വോട്ടെണ്ണൽ വൈകുന്നേരം വരെ തുടരും," ചീഫ് ഇലക്ടറൽ ഓഫീസർ ബീഹാർ സിഇഒ എച്ച്ആർ ശ്രീനിവാസ് പറഞ്ഞു.
ഉത്തർപ്രദേശ് ഉപതിരഞ്ഞെടുപ്പിൽ 7 ൽ ആറ് സീറ്റുകളിൽ ബിജെപി മുന്നിലാണ്. നാഗവാൻ സദത്തിൽ 90 വോട്ടുകൾക്ക് ബിജെപിയുടെ സംഗീത ചൌഹാൻ എസ്പിയുടെ ജാവേദ് അബ്ബാസിനെക്കാൾ മുന്നിലാണ്.
ബിജെപി-ജെഡിയു സഖ്യം അധികാരത്തിലെത്തിയാൽ നിതീഷ് കുമാർ മുഖ്യമന്ത്രിയായി മടങ്ങിവരുമെന്ന വാഗ്ദാനത്തിൽ പാർട്ടി ഉറച്ചുനിൽക്കുമെന്ന് ബിജെപി നേതാവ് കൈലാഷ് വിജയവർഗിയ പറഞ്ഞു. മോദിയുടെ പ്രതിച്ഛായ ഞങ്ങളെ (ഈ തിരഞ്ഞെടുപ്പിലൂടെ) നയിച്ചു. വൈകുന്നേരത്തോടെ സർക്കാർ രൂപീകരണവും നേതൃത്വവും സംബന്ധിച്ച് ഞങ്ങൾ തീരുമാനമെടുക്കും.
ബിഹാറിലെ 38 ജില്ലകളിലായി വോട്ടെണ്ണൽ ആരംഭിച്ച് ഏകദേശം മൂന്ന് മണിക്കൂറിനുശേഷം, വ്യക്തമായ ലീഡോടെ, തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തെ പുറകിലാക്കി എൻഡിഎ മുന്നേറുകയാണ്.
മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പിൽ 28 സീറ്റുകളിൽ 20 എണ്ണത്തിലും ബിജെപി മുന്നിലാണ്. കോൺഗ്രസ് 7-ലും ബി.എസ്.പി 1 ലും മുന്നിൽ നിൽക്കുന്നു. മൊറീനയിൽ അയ്യായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബിഎസ്പി മുന്നിൽ. ഭരണം തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന് വേണ്ടിയിരുന്നത് കുറഞ്ഞത് 21 സീറ്റാണ്. ഇതോടെ ശിവരാജ്‌സിംഗ് ചൗഹാന്‍ ഭരണം ഉറപ്പിക്കുന്ന കാഴ്ചയാണ് മധ്യപ്രദേശില്‍ നിന്ന് പുറത്തുവരുന്നത്.