scorecardresearch

സിവിൽ സർവീസ് പരീക്ഷകളിൽ ഏത് സര്‍വകലാശാലയിലെ വിദ്യാര്‍ഥികളാണ് യോഗ്യത നേടിയവരില്‍ കൂടുതല്‍?

1975 മുതല്‍ 2014 വരെയുള്ള കണക്കുകളില്‍ നിന്നാണ് വിവരങ്ങള്‍

1975 മുതല്‍ 2014 വരെയുള്ള കണക്കുകളില്‍ നിന്നാണ് വിവരങ്ങള്‍

author-image
Education Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
UPSC | EXAM | TIPS

യുപിഎസ്‌സി സിവിൽ സർവീസസ് മെയിൻ പരീക്ഷ 2023: പരീക്ഷാ ദിവസത്തെ മാർഗ്ഗനിർദ്ദേശങ്ങൾ

യൂണിയന്‍ പബ്ലിക്ക് സര്‍വീസ് കമ്മിഷന്റെ (യു പി എസ് സി) സിവില്‍ സര്‍വീസ് പരീക്ഷയില്‍ യോഗ്യത നേടുന്നവരില്‍ ഏത് സര്‍വകലാശാലകയിലെ ബിരുദധാരികളാണ് ഏറ്റവും കൂടുതല്‍?

Advertisment

2023 വരെയുള്ള കണക്കുകള്‍ ലഭ്യമല്ല. 1975 മുതല്‍ 2014 വരെയുള്ള കണക്കുകളില്‍ നിന്ന് മനസിലാകുന്നത് ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദധാരികളാണ് മറ്റുള്ളവരെ അപേക്ഷിച്ച് മികവ് പുലര്‍ത്തിയിട്ടുള്ളത്.

രണ്ടാമതുള്ള സര്‍വകലാശാലയേക്കാള്‍ ബഹുദൂരം മുന്നിലാണ് ഡല്‍ഹി. 2014-ന് ശേഷമുള്ള കണക്കുകള്‍ ചേര്‍ത്താലും മറികടക്കാനുള്ള സാധ്യതയില്ല.

1975 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ഡല്‍ഹിയ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ 4,128 പേരാണ് രാജ്യത്ത് വിവിധ വിഭാഗങ്ങളില്‍ സിവില്‍ സര്‍വീസില്‍ ജോലി ചെയ്യുന്നത്. പരീക്ഷയെഴുതിയവരിലും ഡല്‍ഹി സര്‍വകലാശാലയാണ് മുന്നില്‍.

Advertisment
publive-image
ഗ്രാഫിക്സ്: അഭിഷേക് ശര്‍മ

സിവിൽ സർവീസ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള മുൻവ്യവസ്ഥകളിലൊന്നാണ് ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടുക എന്നതാണ്. വിജയശതമാന മാനദണ്ഡങ്ങള്‍ ഒന്നും ബാധകമല്ല.

പട്ടികയില്‍ രണ്ടാമതുള്ളത് ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയാണ് (ജെഎന്‍യു). 1,325 വിദ്യാര്‍ഥികളാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ യോഗ്യത നേടിയത്. ജെഎന്‍യുവിനാണ് കൂടുതല്‍ വിജയശതമാനം എന്നാണ് പൊതുവായ ധാരണ.

ആദ്യ പത്ത് സ്ഥാനങ്ങളില്‍ അഞ്ച് സംസ്ഥാന സര്‍വകലാശലകളും ഉള്‍പ്പെടുന്നു. പഞ്ചാബ് സര്‍വകലാശാലയാണ് വിജയശതമാനത്തില്‍ മുന്നിലുള്ള സംസ്ഥാന സര്‍വകലാശാല. 10.36 ആണ് വിജയശതമാനം.

മൂന്ന് ഐഐടികളും പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ഐഐടി കാണ്‍പൂരില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്കാണ് കൂടുതല്‍ വിജയശതമാനം. 20.81 ആണ് വിജയശതമാനം.

publive-image
ഗ്രാഫിക്സ്: അഭിഷേക് ശര്‍മ
Civil Service Exam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: