/indian-express-malayalam/media/media_files/uploads/2023/05/UPSC.jpg)
യുപിഎസ്‌സി സിവിൽ സർവീസസ് മെയിൻ പരീക്ഷ 2023: പരീക്ഷാ ദിവസത്തെ മാർഗ്ഗനിർദ്ദേശങ്ങൾ
യുപിഎസ്‌സി സിഎസ്ഇ മെയിൻ 2023:
യൂണിയൻ പബ്ലിക് സെലക്ഷൻ കമ്മീഷൻ സിവിൽ സർവീസ് മെയിൻ പരീക്ഷ സെപ്റ്റംബർ 15 മുതൽ നടത്തും. വലിയ പരീക്ഷയ്ക്ക് ഒരു ദിവസം മാത്രം ശേഷിക്കെ പുതിയ വിഷയങ്ങൾ ആരംഭിക്കുന്നതിന് പകരം വിദ്യാർഥികൾ അവരുടെ പഴയ പാഠഭാഗങ്ങൾ റിവൈസ് ചെയ്തു പഠിക്കാൻ ശ്രദ്ധിക്കണമെന്നാണ് നിർദ്ദേശിക്കുന്നത്.
യുപിഎസ്‌സി സിഎസ്ഇ മെയിൻ 2023: പരീക്ഷയുടെ പാറ്റേൺ
സിവിൽ സർവീസ് മെയിൻ പരീക്ഷയിൽ ഒരു ഉപന്യാസ പേപ്പറും നാല് ജിഎസ് പേപ്പറുകളും രണ്ട് ഓപ്ഷണൽ പേപ്പറുകളും രണ്ട് ഭാഷാ പേപ്പറുകളുമടക്കം 9 സബ്ജക്ടീവ് പേപ്പറുകൾ ഉണ്ടാകും. ദിവസേന രണ്ട് പേപ്പറുകൾ വീതം അഞ്ച് ദിവസത്തിനുള്ളിൽ മുഴുവൻ പരീക്ഷയും നടത്തുന്നു. സിവിൽ സർവീസസ് മെയിൻ പരീക്ഷ വിജയിക്കുന്ന ഉദ്യോഗാർത്ഥികളെ പിന്നീട് ഇന്റർവ്യൂ/ പേഴ്സണാലിറ്റി ടെസ്റ്റ് റൗണ്ടിലേക്ക് വിളിക്കും.
യുപിഎസ്‌സി സിഎസ്ഇ മെയിൻ 2023: പരീക്ഷാ ദിവസത്തെ മാർഗ്ഗനിർദ്ദേശങ്ങൾ
- അവസാന നിമിഷത്തെ അസൗകര്യം ഒഴിവാക്കാൻ പരീക്ഷയ്ക്ക് 30 മിനിറ്റ് മുമ്പേ പരീക്ഷാ കേന്ദ്രത്തിൽ എത്താൻ ശ്രദ്ധിക്കണം
- ഉദ്യോഗാർത്ഥികൾക്ക് പെൻ, സ്കെയിൽ പോലുള്ള സ്റ്റേഷനറി സാധനങ്ങൾ കൂടെ കൊണ്ടുവരാം. എന്നാൽ പരീക്ഷാ ഹാളിൽ ഡിജിറ്റൽ സ്റ്റേഷനറി വസ്തുക്കൾ കൊണ്ടുവരാൻ അനുവാദമില്ല.
- അഡ്മിറ്റ് കാർഡ്, ഐഡന്റിറ്റി പ്രൂഫ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കൊണ്ടുവരണം
- സുതാര്യമായ വാട്ടർ ബോട്ടിൽ, ചെറിയ സാനിറ്റൈസർ ബോട്ടിൽ എന്നിവ കൊണ്ടുവരാം. ഇവയിൽ എഴുത്തുകൾ പാടില്ല.
- പരീക്ഷയ്ക്ക് വരാൻ പ്രത്യേകിച്ചൊരു ഡ്രെസ്സ് കോഡിന്റെ ആവശ്യമില്ല. അതേസമയം ഇലക്ട്രോണിക് ഉപകരണങ്ങളും ഡിജിറ്റൽ വാച്ചും പരീക്ഷാ ഹാളിൽ നിരോധിച്ചിട്ടുണ്ട്.
- ഗതാഗതക്കുരുക്ക്, റോഡ് ബ്ലോക്ക് എന്നിവ മുൻകൂട്ടി കണ്ട് പരീക്ഷാ ഹാളിൽ കൃത്യസമയത്ത് തന്നെ എത്തിച്ചേരാൻ ശ്രമിക്കണം.
യുപിഎസ്‌സി സിഎസ്ഇ മെയിൻ 2023: പരീക്ഷാ ദിവസത്തേക്കുള്ള ടിപ്സ്
- പരീക്ഷയുടെ പാറ്റേൺ മനസിലാക്കി ആകെയുള്ള സമയം ഡിവൈഡ് ചെയ്തുനോക്കണം. നിങ്ങൾക്ക് 170 മിനിറ്റ് സമയം ലഭിക്കും. പത്തും പതിനഞ്ചും മാർക്കുള്ള ചോദ്യങ്ങൾക്ക് ആത്മവിശ്വാസത്തോടെ ഉത്തരമെഴുതാൻ സമയമുണ്ടെന്ന് ഉറപ്പാക്കണം. ഒഎംആർ പൂരിപ്പിക്കാനും മൂത്രമൊഴിക്കാൻ പോകാനും 7-8 മിനിറ്റ് സമയം മാറ്റിവെക്കാം. പരീക്ഷയ്ക്ക് മുമ്പേ സമയം വിനിയോഗിക്കുന്നത് പ്ലാൻ ചെയ്യണം.
- ഉത്തരമെഴുതും മുമ്പേ ചോദ്യങ്ങൾ കൃത്യമായി മനസിലാക്കിയെന്ന് ഉറപ്പാക്കണം. നിബന്ധനകളും കീവേഡുകളും ശ്രദ്ധിക്കണം. നിങ്ങളുടെ ഉത്തരത്തിന് കൃത്യമായി ആമുഖവും സംഗ്രഹവും ഉണ്ടായിരിക്കണം. ചോദ്യത്തിന് രണ്ട് ഭാഗങ്ങൾ ഉണ്ടെങ്കിൽ രണ്ട് ഭാഗത്തിനും വെവ്വേറെ പാരഗ്രാഫുകളിൽ ഉത്തരമെഴുതണം. അവയ്ക്ക് പ്രത്യേകം തലക്കെട്ടും നൽകണം.
- വസ്തുതകളോട് ചേർന്നു നിൽക്കണം. ഉദാഹരണത്തിന്, പരീക്ഷ പേപ്പർ നോക്കുന്ന ഇവാല്യുവേറ്ററുടെ ശ്രദ്ധ പിടിച്ചുപറ്റുന്ന വിധത്തിൽ ഉത്തരം ഉത്തരമെഴുതാം. കഴിയാവുന്നത്ര വസ്തുതകളും വിവരങ്ങളും ഉൾക്കൊള്ളിക്കാം.
- നല്ല കൈയ്യക്ഷരത്തിൽ വേണം എഴുതാൻ. വെട്ടലും തിരുത്തലും ഒഴിവാക്കാം. എത്രത്തോളം വ്യക്തമായി എഴുതുന്നുവോ, അത്രത്തോളം ഇവാല്യുവേറ്റർക്ക് കാര്യങ്ങൾ മനസിലാകും. ഉത്തരത്തിന് താഴെ ആവശ്യമെങ്കിൽ അടിവര നൽകുകയും ചെയ്യാം.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.