/indian-express-malayalam/media/media_files/uploads/2021/10/university-news-4.jpg)
University Announcements 29 October 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Kerala University Announcements: കേരള സര്‍വകലാശാല
ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനം 2021ഒന്നാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു
കേരളസര്‍വകലാശാലയുടെ 2021 - 22 അദ്ധ്യയന വര്‍ഷത്തിലെ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റ് വെബ്‌സൈറ്റില്‍ (http:// admissions.keralauniversity.ac.in) പ്രസിദ്ധീകരിച്ചു. അപേക്ഷകര്‍ക്ക് അപേക്ഷാ നമ്പറും പാസ്‌വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അലോട്ട്‌മെന്റ് പരിശോധിക്കാവുന്നതാണ്. അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകര്‍ അഡ്മിഷന്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് നിശ്ചിത സര്‍വകലാശാല ഫീസ് (ഫീസ് വിശാദാംശങ്ങള്‍ വെബ്‌സൈറ്റില്‍) നവംബര്‍ 04 വരെ ഓണ്‍ലൈനായി ഒടുക്കി അലോട്ട്‌മെന്റ് ഉറപ്പാക്കേണ്ടതാണ്. ഓണ്‍ലൈനായി ഫീസ് ഒടുക്കിയ ശേഷം ലഭ്യമാകുന്ന വിവരങ്ങള്‍ അടങ്ങിയ പേജിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.
മേല്‍പറഞ്ഞ രീതിയില്‍ സര്‍വകലാശാല ഫീസ് ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്‌മെന്റ് റദ്ദാകുന്നതും അവരെ അടുത്ത അലോട്ട്‌മെന്റുകളില്‍ പരിഗണിക്കുന്നതുമല്ല. അലോട്ട്‌മെന്റ് ലഭിച്ച അപേക്ഷകര്‍ തങ്ങള്‍ക്ക് ലഭിച്ച സീറ്റില്‍ തൃപ്തരല്ലെങ്കില്‍ പോലും തുടര്‍ന്നുള്ള അലോട്ട്‌മെന്റുകളില്‍ പരിഗണിക്കുന്നതിനായി സര്‍വകലാശാല ഫീസ് മേല്‍പറഞ്ഞ രീതിയില്‍ അടയ്‌ക്കേണ്ടതാണ്. അപേക്ഷകര്‍ തങ്ങള്‍ക്ക് ലഭിച്ച അലോട്ട്‌മെന്റില്‍ തൃപ്തരാണെങ്കില്‍ സര്‍വകലാശാല ഫീസ് ഒടുക്കി അലോട്ട്‌മെന്റ് ഉറപ്പാക്കിയ ശേഷം ആവശ്യമെങ്കില്‍ അവരുടെ ഹയര്‍ ഓപ്ഷനുകള്‍ നവംബര്‍ 04 വരെ നീക്കം ചെയ്യാവുന്നതാണ്. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്‌മെന്റില്‍ ആ ഓപ്ഷനുകളിലേയ്ക്ക് പരിഗണിക്കുന്നതും ഇങ്ങനെയുള്ളവര്‍ പുതിയ അലോട്ട്‌മെന്റില്‍ ലഭിക്കുന്ന സീറ്റ് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതുമാണ്.
ഒന്ന്, രണ്ട് ഘട്ടം അലോട്ട്‌മെന്റുകളില്‍ അലോട്ട്‌മെന്റ് ലഭിച്ചവര്‍ രണ്ടാം ഘട്ട അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചതിന് ശേഷം മാത്രം അഡ്മിഷനായി കോളേജുകളില്‍ ഹാജരായാല്‍ മതി.
ടൈംടേബിള്‍
കേരളസര്‍വകലാശാലയുടെ ബി.കോം. ആന്വല്‍ സ്‌കീം പ്രൈവറ്റ്, എസ്.ഡി.ഇ. ആന്റ് സപ്ലിമെന്ററിയുടെ ഒന്നും രണ്ടും വര്‍ഷ പാര്‍ട്ട് ഒന്ന്, രണ്ട് ഏപ്രില്‍ 2021 പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
വൈവ വോസി
കേരളസര്‍വകലാശാല 2021 ആഗസ്റ്റില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എം.ബി.എ. (വിദൂരവിദ്യാഭ്യാസകേന്ദ്രം - 2018 അഡ്മിഷന്‍) ഡിഗ്രി പരീക്ഷയുടെ മിനി പ്രോജക്ട് വൈവ വോസി നവംബര്‍ 8, 9 തീയതികളില്‍ കാര്യവട്ടം എസ്.ഡി.ഇ.യില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാഫീസ്
കേരളസര്‍വകലാശാലയുടെ അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എസ്‌സി., ബി.കോം. (First Degree Programme under CBCSS) & ബി.എ., ബി.എസ്‌സി., ബി.കോം., ബി.ബി.എ. ബി.സി.എ., ബി.എം.എസ്., ബി.എസ്.ഡബ്ല്യൂ., ബി.വോക്. (Career related First Degree Programme under CBCSS) റെഗുലര്‍ 2019 അഡ്മിഷന്‍, സപ്ലിമെന്ററി 2017 അഡ്മിഷന്‍ & 2018 അഡ്മിഷന്‍) (ഡിസംബര്‍ 2021) പരീക്ഷകള്‍ക്ക് പിഴകൂടാതെ നവംബര്‍ 6 വരെയും 150 രൂപ പിഴയോടെ നവംബര്‍ 10 വരെയും 400 രൂപ പിഴയോടെ നവംബര്‍ 12 വരെയും അപേക്ഷിക്കാം.
ഫങ്ഷണല്‍ തമിഴ് - ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്
കേരളസര്‍വകലാശാലയ്ക്ക് കീഴിലുളള മനോന്മണിയം സുന്ദരനാര്‍ ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ദ്രവീഡിയന്‍ കള്‍ച്ചറല്‍ സ്റ്റഡീസ് 2021 നവംബര്‍ 15 മുതല്‍ 2022 ഫെബ്രുവരി 15 വരെ മൂന്നുമാസത്തെ ഫങ്ഷണല്‍ തമിഴ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഓണ്‍ലൈനായി നടത്തുന്നു. തമിഴ് വായിക്കാനും എഴുതാനും സംസാരിക്കാനും വിവര്‍ത്തനം ചെയ്യാനും വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന തരത്തിലാണ് സിലബസ് ആസൂത്രണം ചെയ്തിരിക്കുന്നത്. തമിഴ് ഭാഷാപരിജ്ഞാനം അടിസ്ഥാന യോഗ്യതയായി നിര്‍ണയിച്ചിട്ടുളള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലുളള ഉദ്യോഗങ്ങള്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിക്കാവുന്നതാണ്.
മൂന്നുമാസമാണ് കോഴ്‌സിന്റെ കാലാവധി. എല്ലാ പ്രവൃത്തിദിവസങ്ങളിലും വൈകുന്നേരം 6 മണി മുതല്‍ 8 മണി വരെയാണ് ക്ലാസ്. ഗൂഗിള്‍മീറ്റ് വഴിയാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. ഹയര്‍സെക്കണ്ടറി വിജയമാണ് അടിസ്ഥാനയോഗ്യത. കോഴ്‌സില്‍ പങ്കെടുക്കുന്നതിന് ഉയര്‍ന്ന പ്രായപരിധി ഇല്ല. അറ്റന്റന്‍സ്, ഗ്രൂപ്പ് വര്‍ക്ക്, എഴുത്തുപരീക്ഷ, വാചാപരീക്ഷ എന്നിങ്ങനെ നൂറു മാര്‍ക്കാണ് ആകെ സ്‌കോര്‍. കോഴ്‌സ് വിജയിക്കുന്നതിന് 50 മാര്‍ക്ക് നേടണം.
ഫീസ്: 3000/- (മൂവായിരം) രൂപയാണ്. കോഴ്‌സില്‍ ചേരാനാഗ്രഹിക്കുന്നവര്‍ ഇതോടൊപ്പമുളള ഗൂഗിള്‍ ഫോം പൂരിപ്പിച്ചയക്കുക. https:// docs.google.com/forms/d/e/1FAIpQLSf36cKPIfqQd_UsX2IUDnJPj9eNKjvJa-o4rBswbRjNbfA-zQ/viewform?usp=pp_url
അപേക്ഷ അയക്കുന്നതിനുളള അവസാന തീയതി നവംബര്‍ 10. വിശദവിവരങ്ങള്‍ക്ക്: 9496468759, 9447222571.
എസ്.സി., എസ്.ടി. സീറ്റ് ഒഴിവ്
കേരളസര്‍വകലാശാല സ്റ്റഡി ആന്റ് റിസര്‍ച്ച് സെന്റര്‍, ആലപ്പുഴയില്‍ എം.കോം. റൂറല്‍ മാനേജ്‌മെന്റ് പ്രോഗ്രാം 2021 അഡ്മിഷന് എസ്.സി., എസ്.ടി., സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 1 ന് രാവിലെ 11 മണിക്ക് സെന്ററില്‍ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക്: 0477 - 2266245.
കേരളസര്‍വകലാശാലയുടെ പഠനഗവേഷണവകുപ്പുകളില്‍ എല്‍.എല്‍.എം., എം.എ.ഇസ്ലാമിക് ഹിസ്റ്ററി, പൊളിറ്റിക്‌സ് ഇന്റര്‍നാഷണല്‍ റിലേഷന്‌സ് ആന്റ് ഡിപ്ലോമസി, എം.എസ്‌സി. ഫിസിക്‌സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ നാനോ സയന്‍സ്, അപ്ലൈഡ് അക്വാകള്‍ച്ചര്‍ എന്നീ പ്രോഗ്രാമുകള്‍ക്ക് 2021 - 23 ബാച്ച് അഡ്മിഷന് എസ്.ടി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നവംബര്‍ 1 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.
കേരളസര്‍വകലാശാലയുടെ പഠനഗവേഷണവകുപ്പുകളില്‍ എം.എ.ജര്‍മന്‍, റഷ്യന്‍, മ്യൂസിക്, സ്റ്റാറ്റിസ്റ്റിക്‌സ്, അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്‌സ്, എം.കോം. ഗ്ലോബല്‍ ബിസിനസ് ഓപ്പറേഷന്‍സ് എന്നീ പ്രോഗ്രാമുകള്‍ക്ക് 2021 - 23 അഡ്മിഷന് എസ്.സി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നവംബര്‍ 1 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.
കേരളസര്‍വകലാശാലയുടെ പഠനഗവേഷണവകുപ്പുകളില്‍ ലിംഗ്വിസ്റ്റിക്‌സ്, അറബിക്, സംസ്‌കൃതം, എം.എസ്‌സി. ഡെമോഗ്രഫി, ആക്ച്ചൂരിയല്‍ സയന്‍സ്, ഡാറ്റ സയന്‍സ്, കമ്പ്യൂട്ടര്‍സയന്‍സ്, കമ്പ്യൂട്ടര്‍സയന്‍സ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഫിനാന്‍സ് ആന്റ് കമ്പ്യൂട്ടേഷന്‍, എം.എഡ്., എം.ടെക്. കമ്പ്യൂട്ടര്‍സയന്‍സ്, ഒപ്‌റ്റോഇലക്‌ട്രോണിക്‌സ്, ടെക്‌നോളജി മാനേജ്‌മെന്റ് എന്നീ പ്രോഗ്രാമുകള്‍ക്ക് 2021 - 23 ബാച്ച് അഡ്മിഷന് എസ്.സി., എസ്.ടി. സീറ്റ് ഒഴിവുണ്ട്. എം.സി.ജെ., എം.എസ്‌സി. കെമിസ്ട്രി പ്രോഗ്രാമുകള്‍ക്ക് 2021 - 23 ബാച്ച് അഡ്മിഷന് എസ്.ടി. സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ നവംബര്‍ 1 ന് രാവിലെ 11 മണിക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി വകുപ്പില്‍ നേരിട്ട് ഹാജരാകേണ്ടതാണ്.
MG University Announcements: എംജി സർവകലാശാല
പഴയ ബാച്ചുകാർക്കുള്ള പരീക്ഷ: ഹാൾ ടിക്കറ്റ് വിതരണം നവം. 1 മുതൽ
1998 മുതൽ വിവിധ കാലയളവുകളിൽ മഹാത്മാഗാന്ധി സർവ്വകലാശാലയ്ക്കു കീഴിൽ ബി.എ., ബി.എസ് സി, ബി.കോം കോഴ്സുകൾക്ക് റഗുലറായും പ്രൈവറ്റായും ചേർന്ന് പഠനം വിജയകരമായി പൂർത്തിയാക്കാൻ കഴിയാത്തവർക്കായി നടത്തുന്ന അദാലത്ത് സ്പെഷ്യൽ മേഴ്സി ചാൻസ് മോഡൽ - 1 പരീക്ഷകളുടെ ഭാഗമായുള്ള പാർട്ട് 1 - ഇംഗ്ലീഷ്, പാർട്ട് 2 - അഡീഷണൽ/മോഡേൺ ലാംഗ്വേജ് പരീക്ഷകൾ നവമ്പർ മൂന്നിന് ആരംഭിക്കും. പരീക്ഷാ കേന്ദ്രങ്ങൾ, ടൈംടേബ്ൾ തുടങ്ങിയ വിശദാംശങ്ങൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും. വിദ്യാർത്ഥികൾ അവർക്ക് അനുവദിച്ചിട്ടുള്ള കേന്ദ്രങ്ങളിലെത്തി ഹാൾ ടിക്കറ്റ് കൈപ്പറ്റി അവിടെത്തന്നെ പരീക്ഷ എഴുതണം.
പരീക്ഷാ തീയതി
മോഡൽ -1 ആനുവൽ സ്‌കീം ബി.എ./ ബി.എസ് സി./ ബി.കോം പാർട്ട് 1 ഇംഗ്ലീഷ്, പാർട്ട് -2 അഡീഷണൽ/ മോഡേൺ ലാംഗ്വേജസ് (അദാ-ലത്ത് സ്‌പെഷൽ മേഴ്‌സിചാൻസ്)/ പാർട്ട് 1 ഇംഗ്ലീഷ് അദാലത്ത് മേഴ്‌സി ചാൻസ് (യു.ജി.സി. സ്‌പോൺസേഡ് ആനുവൽ സ്‌കീം) പരീക്ഷയുടെ ഇംഗ്ലീഷ് ഫോർ ഹ്യുമാനിറ്റീസ് ആന്റ് സോഷ്യൽ സയൻസ്, ആൻ അഡ്വാൻസ്ഡ് കോഴ്‌സ് ഇൻ ഇംഗ്ലീഷ് ലിറ്ററേച്ചർ എന്ന പേപ്പറിന്റെ പരീക്ഷ നവംബർ എട്ടിനും അറബിക് - പ്രോസ്, പോയട്രി ആന്റ് ഡ്രാമ (മോഡേൺ പീരിയഡ്) പരീക്ഷ നവംബർ 12നും അറബിക് - ക്ലാസിക്കൽ ആന്റ് മെഡീവൽ പ്രോസ് പരീക്ഷ നവംബർ 15 നും ഹിന്ദി - ഡ്രാമ ആന്റ് ലോംഗ് പോയം പരീക്ഷ നവംബർ 12നും ഹിന്ദി - നോവൽ, ഷോർട് സ്റ്റോറീസ് ആന്റ് ഗ്രാമർ പരീക്ഷ നവംബർ 15നും നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ ലഭിക്കും.
എട്ടാം സെമസ്റ്റർ ബി.എച്ച്.എം. (ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെന്റ് - 2017 അഡ്മിഷൻ - റഗുലർ/ 2013-2016 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷകൾ നവംബർ എട്ടുമുതൽ നടക്കും. പിഴയില്ലാതെ നവംബർ ഒന്നുവരെയും 525 രൂപ പിഴയോടെ നവംബർ രണ്ടിനും 1050 രൂപ സൂപ്പർഫൈനോടെ നവംബർ മൂന്നിനും അപേക്ഷിക്കാം.
മൂന്നും നാലും സെമസ്റ്റർ ബി.എ. സംസ്‌കൃതം ( 2019 അഡ്മിഷൻ - റഗുലർ/2017, 2018 അഡ്മിഷൻ - റീഅപ്പിയറൻസ്) പരീക്ഷയുടെ ഇൻഫർമാറ്റിക്‌സ്, ന്യായ - തർക്കസംഗ്രഹ, കൾച്ചറൽ ഹെറിറ്റേജ് ഓഫ് ഇന്ത്യ എന്നീ പേപ്പറുകളുടെ പരീക്ഷ യഥാക്രമം നവംബർ 24, 26, 29 തീയതികളിലും നാലാം സെമസ്റ്റർ ബി.എ. സംസ്‌കൃതം (2019 അഡ്മിഷൻ - റഗുലർ/ 2017, 2018 അഡ്മിഷൻ - റീഅപ്പിയറൻസ്) പരീക്ഷയുടെ വ്യാകരണ പാർട്ട് 1 - ലഘുസിദ്ധാന്ത കൗമുദി, ലിറിക്‌സ്, ആയൂർവേദിക് ട്രഡീഷൻ ഓഫ് കേരള എന്നീ പേപ്പറുകളുടെ പരീക്ഷ യഥാക്രമം നവംബർ എട്ട്, 10, 12 തീയതികളിലും നടക്കും.
മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിലെ ഒന്നുമുതൽ നാലുവരെ സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ. എൽ.എൽ.ബി. (ഓണേഴ്‌സ് - 2016, 2017 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷകൾ നവംബർ അഞ്ചുമുതൽ നടക്കും.
അഫിലിയേറ്റഡ് കോളേജിലെയും സീപാസിലെയും അഞ്ചാം സെമസ്റ്റർ എം.സി.എ. (റഗുലർ/സപ്ലിമെന്ററി) പരീക്ഷകൾ നവംബർ 10 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ് സൈറ്റിൽ.
സ്പോട്ട് അഡ്മിഷൻ ഇന്ന്
മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ നടത്തുന്ന എം.എ. സോഷ്യൽ വർക്ക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് ആന്റ് ആക്ഷൻ എന്ന കോഴ്‌സിന്റെ 2021 ബാച്ച് പ്രവേശത്തിന് ഒ.ഇ.സി. വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ഇന്ന് (ഒക്‌ടോബർ 30) രാവിലെ 10ന് പഠനവകുപ്പിൽ എത്തണം. എം.ജി. സർവകലാശാല അംഗീകരിച്ച ബിരുദമാണ് അടിസ്ഥാന യോഗ്യത. വിശദവിവരത്തിന് ഫോൺ: 0481-2731034.
സ്‌പോട് അഡ്മിഷൻ
മഹാത്മാഗാന്ധി സർവകലാശാലയുടെ പുല്ലരിക്കുന്ന് സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസ് നടത്തുന്ന എം.എ. ഹിസ്റ്ററി -2021-22 ബാച്ചിൽ എസ്.സി., എസ്.ടി. വിഭാഗത്തിനായി സംവരണം ചെയ്ത സീറ്റുകളിൽ ഓരോ ഒഴിവുകളുണ്ട്. എം.എ. ആേന്ത്രാപ്പോളജിയിൽ എസ്.സി. വിഭാഗത്തിൽപ്പെട്ടവർക്കായുള്ള സീറ്റുകളിൽ നാലും, എസ്.ടി. വിഭാഗക്കാർക്കുള്ള സീറ്റുകളിൽ ഒരു ഒഴിവും ഉണ്ട്. ആന്ത്രോപ്പോളജിയിൽ ജനറൽ വിഭാഗത്തിലും ഏതാനും ഒഴിവുകളുണ്ട്. യോഗ്യരായ വിദ്യാർഥികൾ നവംബർ രണ്ടിന് രാവിലെ 11ന് അസൽ സർട്ടിഫിക്കറ്റുകളുമായി പുല്ലരിക്കുന്ന് സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 6238852247.
മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസിൽ നടത്തുന്ന എം.എസ് സി. കെമിസ്ട്രി - 2021-2023 ബാച്ചിൽ പട്ടികജാതി വിഭാഗത്തിൽ മൂന്ന് സീറ്റൊഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ള വിദ്യാർഥികൾ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ ഒന്നിന് ഉച്ചയ്ക്ക് 12ന് മുമ്പ് സ്‌പോട് അഡ്മിഷനായി പഠനവകുപ്പിൽ എത്തണം. രജിസ്റ്റർ ചെയ്യുന്ന അപേക്ഷകരുടെ മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം നടത്തുക. എൻ.എസ്.സ്./ എൻ.സി.സി./ എക്‌സ് സർവീസ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് നിയമാനുസൃതമായ വെയിറ്റേജ് മാർക്കുകൾ ലഭിക്കും. വിശദവിവരത്തിന് ഫോൺ: 0481-2731036, ഇമെയിൽ: office.scs @gmail.com
മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഡാറ്റ അനലിറ്റിക്‌സ് വകുപ്പിൽ എം.എസ് സി. ഡാറ്റ സയൻസ് ആന്റ് അനലിറ്റിക്‌സ് - 2021- 2023 ബാച്ചിൽ എസ്.സി. വിഭാഗത്തിൽ രണ്ടും, എസ്.ടി. വിഭാഗത്തിൽ ഒന്നും ഒഴിവുകളുണ്ട്. അർഹരായവർ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ രണ്ടിന് വൈകീട്ട് 3.30നകം എഡി. എ11 സെക്ഷനിൽ നേരിട്ട് ഹാജരാകണം. വിശദവിവരത്തിന് ഫോൺ: 8304870247.
മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് മാത്തമാറ്റിക്‌സ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സിൽ എം.എസ് സി. മാത്തമാറ്റിക്‌സ് -2021-2023 ബാച്ചിൽ പ്രവേശനത്തിന് എസ്.സി. വിഭാഗത്തിൽ മൂന്നും എസ്.ടി. വിഭാഗത്തിൽ ഒന്നും സീറ്റൊഴിവുകളുണ്ട്. എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് ബാച്ചിൽ എസ്.സി. വിഭാഗത്തിൽ രണ്ടും, എസ്.ടി. വിഭാഗത്തിൽ ഒന്നും സീറ്റൊഴിവുകളാണുള്ളത്. അർഹരായ വിദ്യാർഥികൾ അസൽ യോഗ്യത രേഖകളുമായി നവംബർ ഒന്നിന് വൈകീട്ട് 3.30ന് മുമ്പായി എഡി. എ11 സെക്ഷനിൽ നേരിട്ട് എത്തണം. വിശദവിവരത്തിന് ഫോൺ: 8304870247.
മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് പ്യുവർ ആന്റ് അപ്ലൈഡ് ഫിസിക്‌സിൽ എം.എസ് സി. ഫിസിക്‌സ് 2021 - 2023 ബാച്ച് പ്രവേശനത്തിന് എസ്.ടി. വിഭാഗത്തിനായുള്ള ഒരു സീറ്റിൽ ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ള വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ ഒന്നിന് രാവിലെ 11ന് പഠനവകുപ്പിൽ നേരിട്ട് എത്തണം. വിശദവിവരത്തിന് ഫോൺ: 0481-2731043, ഇമെയിൽ: spap @mgu.ac.in
പരീക്ഷാ ഫലം
2021 ഏപ്രിലിൽ നടന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.കോം. (മോഡൽ 1, 2. 3 - 2013-2015 അഡ്മിഷൻ - റീ-അപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം.
2021 ഏപ്രിലിൽ നടന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ് സി. മോഡൽ 1, 2, 3 (2013 - 2016 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം.
2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ് സി. ഫിഷറി ബയോളജി ആന്റ് അക്വാകൾച്ചർ (2019 അഡ്മിഷൻ - റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 12 വരെ അപേക്ഷിക്കാം.
2021 ഏപ്രിലിൽ നടന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എ. (മോഡൽ 1, 2, 3 - 2013-2016 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം.
2020 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ എം.എസ് സി. അപ്ലൈഡ് കെമിസ്ട്രി ആന്റ് എം.എസ് സി. ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി, പി.ജി.സി.എസ്.എസ്. സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 12 വരെ അപേക്ഷിക്കാം.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
ഇന്റഗ്രേറ്റഡ് പി.ജി. ട്രയല്‍ അലോട്ട്‌മെന്റ്
കാലിക്കറ്റ് സര്‍വകലാശാലാ ഗവണ്‍മെന്റ്, എയ്ഡഡ് കോളേജുകളിലെ 5 വര്‍ഷ ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശന വെബ്‌സൈറ്റില്‍ (https:// admission.uoc.ac.in) അലോട്ട്‌മെന്റ് പരിശോധിക്കാവുന്നതാണ്. ഒന്നാം അലോട്ട്‌മെന്റ് നവംബര്‍ 3-ന് പ്രസിദ്ധീകരിക്കും. ഫോണ്‍ 0494 2407016, 7017
എല്‍.ഡി. സെന്റര്‍ ഹയര്‍ എഡ്യുക്കേഷന്‍ ഡീന്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ ലക്ഷദ്വീപ് സെന്റര്‍ ഹയര്‍ എഡ്യുക്കേഷന്‍ ഡീന്‍ തസ്തികയിലേക്ക് കരാര്‍ നിയമനത്തിനായി അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം നവംബര്‍ 9-ന് നടക്കും. യോഗ്യരായവരുടെ പേരും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കാലിക്കറ്റ് സര്‍വകലാശാലാ ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്ററുകളിലെ മാത്തമറ്റിക്‌സ് അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിമയനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം നവംബര്‍ 9-ന് രാവിലെ 9.30-ന് ഭരണകാര്യാലയത്തില്‍ നടക്കും. യോഗ്യരായവരുടെ പേരും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍.
പി.ജി. പ്രവേശനം അപേക്ഷ നീട്ടി
2021-22 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിന് നവംബര്‍ 5 വരെ അപേക്ഷിക്കാം. പ്രവേശന വിജ്ഞാപനവും പ്രോസ്‌പെക്ടസും പ്രവേശന വെബ്‌സൈറ്റില്‍ ലഭ്യമാണ്. നിലവില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് രജിസ്റ്റര്‍ നമ്പര്‍, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍, ഫോട്ടോ എന്നിവ ഒഴികെയുള്ള വിവരങ്ങള്‍ തിരുത്തുന്നതിനും 5 വരെ അവസരമുണ്ട്.
പരീക്ഷ
ഒന്നാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി മെയ് 2021 റഗുലര്‍ പരീക്ഷ നവംബര്‍ 17-ന് തുടങ്ങും.
സര്‍വകലാശാലാ പഠന വിഭാഗത്തിലെ മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ബയോടെക്‌നോളജി (നാഷണല്‍ സ്ട്രീം) ഡിസംബര്‍ 2020 പരീക്ഷ നവംബര്‍ 17-ന് തുടങ്ങും.
കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ മൂന്നാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2020 റഗുലര്‍ പരീക്ഷ നവംബര്‍ 17-ന് തുടങ്ങും.
മാനേജ്‌മെന്റ് പ്രൊജക്ട് വൈവ
എട്ടാം സെമസ്റ്റര്‍ ബി.ബി.എ. എല്‍.എല്‍.ബി. നവംബര്‍ 2020 പരീക്ഷയുടെ പ്രൊജക്ട് വൈവ നവംബര്‍ 2-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.
പുനഃപരീക്ഷ
മൂന്നാം സെമസ്റ്റര്‍ എം.എ. മ്യൂസിക് നവംബര്‍ 2020 റഗുലര്‍ പരീക്ഷയുടെ ഹിസ്റ്ററി ഓഫ് മ്യൂസിക് ഓഫ് മോഡേണ്‍ പിരീഡ് എന്ന പേപ്പറിന്റെ പുനഃപരീക്ഷ നവംബര്‍ 8-ന് നടക്കും.
കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ
രണ്ട് വര്‍ഷ ബി.എഡ്. സോഷ്യല്‍ സയന്‍സ് രണ്ടാം സെമസ്റ്റര്‍ ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ 30-ന് തുടങ്ങും.
പ്രാക്ടിക്കല്‍ പരീക്ഷ
നാലാം സെമസ്റ്റര്‍ ബി.പി.എഡ്. ഏപ്രില്‍ 2021 പരീക്ഷയുടെ എക്‌സ്റ്റേണല്‍ പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 8-ന് തുടങ്ങും.
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റര്‍ എം.എസ് സി. അക്വാകള്‍ച്ചര്‍ ആന്റ് ഫിഷറി മൈക്രോബയോളജി നവംബര്‍ 2020 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെയും നാലാം സെമസ്റ്റര്‍ എം.എ. മള്‍ട്ടിമീഡിയ, തമിഴ് ഏപ്രില്‍ 2021 പരീക്ഷകളുടെയും ഒമ്പതാം സെമസ്റ്റര്‍ ബി.ആര്‍ക്ക്. ഡിസംബര്‍ 2020, 2012 സ്‌കീം റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെയും 2004 സ്‌കീം സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 11 വരെ അപേക്ഷിക്കാം.
മൂന്നാം വര്‍ഷ ബി.എച്ച്.എം. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 12 വരെ അപേക്ഷിക്കാം.
Kannur University Announcements: കണ്ണൂർ സർവകലാശാല
എം. എസ്. സി ബയോടെക്നോളജി/ മൈക്രോബയോളജി സീറ്റ് ഒഴിവ്
കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എം. എസ്. സി ബയോടെക്നോളജി, എം. എസ്. സി മൈക്രോബയോളജി എന്നീ കോഴ്സുകളിൽ എസ്.ടി വിഭാഗത്തിൽ ഒന്നുവീതം സീറ്റ് ഒഴിവുണ്ട്. ബി.എസ്.സി.ലൈഫ് സയൻസ് വിഷയങ്ങളിൽ യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ 01-11-2021 തിങ്കളാഴ്ച രാവിലെ 11:00 മണിക്ക് മുന്പായി ഹാജരാകുവാൻ അറിയിക്കുന്നു.
എം. എസ്. സി കംപ്യൂട്ടേഷണൽ ബയോളജി സീറ്റ് ഒഴിവ്
കണ്ണൂർ സർവ്വകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ കാമ്പസിൽ ഒന്നാം വർഷ എം.എസ്.സി.കംപ്യൂട്ടേഷണൽ ബയോളജി പ്രോഗ്രാമിൽ എസ്.സി / എസ്.ടി വിഭാഗത്തിൽ രണ്ട് സീറ്റ് ഒഴിവുണ്ട്. ബി.എസ്.സി.ലൈഫ് സയൻസ് വിഷയങ്ങൾ / കെമിസ്ട്രി/ ഫിസിക്സ് /കമ്പ്യൂട്ടർ സയൻസ് / മാത്തമാറ്റിക്സ് യോഗ്യതയുള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം ബയോടെക്നോളജി & മൈക്രോബയോളജി വകുപ്പിൽ 02.11.2021 ചൊവ്വാഴ്ച രാവിലെ 11:00 മണിക്ക് മുന്പായി ഹാജരാകുവാൻ അറിയിക്കുന്നു. ഫോൺ: 9110468045.
അസിസ്റ്റൻറ് പ്രൊഫസർ ഒഴിവ്
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിലുള്ള സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠന വകുപ്പിൽ മണിക്കൂർ വേതന വ്യവസ്ഥയിൽ ഒരു അസിസ്റ്റൻറ് പ്രൊഫസറുടെ ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 01.11.2021 ന് രാവിലെ 10 മണിക്ക് മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിലുള്ള പഠന വകുപ്പിൽ ഹാജരാകേണ്ടതാണ്. നെറ്റ് / പി.എച്ച്.ഡി യോഗ്യതയുള്ളവർക്ക് മുൻഗണന. നെറ്റ് / പി.എച്ച്.ഡി യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കുന്നതാണ്.
ഹോൾടിക്കറ്റ്
ഒന്നാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), നവംബർ 2020 പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഓഫ്ലൈനായി അപേക്ഷിച്ചവർക്ക് പരീക്ഷാ കേന്ദ്രത്തിൽ നിന്നും ഹോൾടിക്കറ്റ് കൈപ്പറ്റാം. ഹോൾടിക്കറ്റ് ലഭിക്കാത്തവർ 30.10.2021 ന് മുൻപായി ഓഫീസുമായി ബന്ധപ്പെടുക.
02.11.2021 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2021 പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
മേഴ്സി ചാൻസ് പരീക്ഷകൾ
ആറാം സെമസ്റ്റർ ബിരുദ (2009 2013 അഡ്മിഷനുകൾ) മേഴ്സി ചാൻസ് പരീക്ഷകൾ 24.11.2021 ന് ആരംഭിക്കും.
പരീക്ഷാഫലം
01.11.2021 ന് നടക്കുന്ന രണ്ടാം വർഷ വിദൂരവിദ്യാഭ്യാസ ബിരുദ 2c02HIS-Colonialism & National Movement in Modern India, 2C02ECO-Introductory Economics പരീക്ഷകളുടെ സമയം ഉച്ചക്ക് 2 മണി മുതൽ 5 മണി വരെ ആയിരിക്കും.
മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ
കുസാറ്റ് സ്‌പോട്ട് അഡ്മിഷന്‍
കൊച്ചി: കുസാറ്റ് ഷിപ്പ് ടെക്നോളജി വകുപ്പില്‍ എം. ടെക് കമ്പ്യൂട്ടര്‍ എയ്ഡഡ് സ്ട്രക്ച്ചറല്‍ അനാലിസിസ് ആന്റ് ഡിസൈന്‍ (കസാഡ്) കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് നവംബര്‍ രണ്ട് ചൊവ്വാഴ്ച രാവിലെ 09.30-ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2862580, 2862581
കുസാറ്റ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗില്‍ എം. ടെക് (പാര്‍ട് ടൈം) പ്രോഗ്രാമിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ നവംബര്‍ രണ്ടിന് നടത്തും.
സ്‌പോട്ട് അഡ്മിഷനുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വ്വകലാശാലാ വെബ്സൈറ്റ്: https://admissions.cusat.ac.in/ സന്ദര്‍ശിക്കുക.
Read More: University Announcements 28 October 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.