Latest News

University Announcements 28 October 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 28 October 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 28 October 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം 2021 ഫെബ്രുവരിയില്‍ നടത്തിയ എം.എസ്‌സി. മാത്തമാറ്റിക്‌സ് (പ്രീവിയസ് ആന്റ് ഫൈനല്‍ – ആന്വല്‍ സ്‌കീം സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കു മുളള അപേക്ഷകള്‍ നവംബര്‍ 16 ന് മുന്‍പ് സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഫെബ്രുവരിയില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ ത്രിവത്സര എല്‍.എല്‍.ബി. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിനും നവംബര്‍ 9 വരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

അസൈന്‍മെന്റ് – തീയതി നീട്ടി

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസവിഭാഗം ഒന്നും രണ്ടും സെമസ്റ്റര്‍ പി.ജി./യു.ജി. പ്രോഗ്രാമുകളുടെ (2020 അഡ്മിഷന്‍) അസൈന്‍മെന്റ് സമര്‍പ്പിക്കാനുളള അവസാന തീയതി നവംബര്‍ 15 വരെ നീട്ടിയിരിക്കുന്നു.

MG University Announcements: എംജി സർവകലാശാല

മാറ്റിവച്ച പരീക്ഷ ഇന്ന് (ഒക്ടോബർ29)

മഹാത്മാഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസ് ഒക്ടോബർ 20, 22 തിയതികളിൽ നടത്താൻ നിശ്ചയിച്ച് പിന്നീട് മാറ്റി വച്ച പി എച്ച് ഡി കോഴ്സ് വർക്ക് എക്സ്റ്റേർണൽ പരീക്ഷകൾ ( 2020 ബാച്ച് – സെക്കൻ്റ് സ്പെൽ ) ഒക്ടോബർ 29, നവമ്പർ 1 തീയതികളിൽ നടക്കും. വിശദാംശങ്ങൾ സർവ്വകലാശാല വെബ് സൈറ്റിൽ.

പി.ജി – ബിഎഡ് പ്രവേശനം – മൂന്നാം അലോട്‌മെന്റ്‌

മഹാത്മാഗാന്ധി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്ട്സ് ആൻ്റ് സയൻസ് കോളജുകളിലെ ബിരുദാനന്തര – ബിരുദ പ്രവേശനത്തിനും ട്രെയിനിംഗ് കോളജുകളിലെ ബി.എഡ് പ്രവേശനത്തിനുള്ള മൂന്നാം അലോട്‌മെന്റ്‌ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മൂന്നാം അലോട്ട്മെന്റിൽ പ്രവേശനം ലഭിച്ചവർ നവമ്പർ രണ്ടിന് വൈകിട്ട് നാല് മണിയ്ക്ക് മുൻപ് നിശ്ചിത സർവ്വകലാശാല ഫീസ് ഒൺലൈനായി ഒടുക്കി പ്രവേശനത്തിനായി റിപ്പോർട്ട് ചെയ്യുകയും സീറ്റ് ലഭിച്ച കോളജിലെത്തി പ്രവേശനം ഉറപ്പാക്കുകയും വേണം. നിശ്ചിത സമയത്തിനുള്ളിൽ പ്രവേശന നടപടികൾ പൂർത്തിയാക്കാത്തവരുടെ അലോട്ട്മെന്റ് റദ്ദാകും. പ്രവേശനം ഉറപ്പാക്കിയവർ കൺഫർമേഷൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം. കൺഫർമേഷൻ സ്ലിപ്പിന്റെ അഭാവത്തിൽ ഒരു സംബന്ധിച്ച പരാതികൾ സർവ്വകാശാല പരിഗണിക്കില്ല. മൂന്നാം അലോട്ട്മെൻ്റിനു ശേഷം പട്ടിക വിഭാഗങ്ങളിൽപ്പെട്ട അപേക്ഷകർക്ക് മാത്രമേ താത്ക്കാലിക പ്രവേശനം അനുവദിക്കുകയുള്ളു എന്നതിനാൽ മുൻ അലോട്ട്മെൻറുകളിൽ താത്ക്കാലിക പ്രവേശനം നേടിയ മറ്റ് വിഭാഗക്കാർ ലഭ്യമായ സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കേണ്ടതാണ്. ഒന്നാം സെമസ്റ്റർ ബി.എഡ്, ബിരുദാനന്തര – ബിരുദ ക്ലാസ്സുകൾ നവമ്പർ മൂന്നിന് ആരംഭിക്കാനാണ് സർവ്വകലാശാല തീരുമാനിച്ചിട്ടുള്ളത്.

അപേക്ഷ തീയതി

പത്താം സെമസ്റ്റർ ബി.ആർക് (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ തിസീസ് മൂല്യനിർണയത്തിനും വൈവാ – വോസിക്കും പിഴയില്ലാതെ ഒക്‌ടോബർ 30 വരെയും 525 രൂപ പിഴയോടെ നവംബർ രണ്ടിനും 1050 രൂപ സൂപ്പർഫൈനോടെ നവംബർ മൂന്നിനും അപേക്ഷിക്കാം. വിദ്യാർഥികൾ പ്രൊവിഷണൽ സർട്ടിഫിക്കറ്റിന്റെ ഫീസായി 135 രൂപ പരീക്ഷഫീസിന് പുറമെ അടയ്ക്കണം.

സീറ്റൊഴിവ്

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസ് നടത്തുന്ന 2021-23 ബാച്ച് എം.എഡ്. പ്രോഗ്രാമിന് പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്ത ഒരു സീറ്റൊഴിവുണ്ട്. ക്യാറ്റ് 2021 പ്രോസ്‌പെക്ടസ് പ്രകാരം യോഗ്യതയുള്ള വിദ്യാർഥികൾ യോഗ്യത/ ജാതി/ വരുമാനം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഇന്ന് (ഒക്‌ടോബർ 29 ) ഉച്ചയ്ക്ക് രണ്ടിനകം പഠനവകുപ്പിലെത്തി രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുന്ന അപേക്ഷകരുടെ മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം നടക്കുക. എൻ.എസ്.എസ്./ എൻ.സി.സി./ എക്‌സ് സർവീസ് സർട്ടിഫിക്കറ്റുകൾ ഉള്ളവർ ആയത് ഹാജരാക്കണം. അവർക്ക് നിയമാനുസൃതമായ വെയിറ്റേജ് മാർക്കുകൾ ലഭിക്കും. ബിരുദാനന്തര ബിരുദമുള്ളവർക്ക് മാർക്കടിസ്ഥാനത്തിൽ ബോണസ് മാർക്കും ലഭിക്കും. വിശദവിവരത്തിന് ഫോൺ: 0481-2731042

മാനവിക വിഷയങ്ങൾക്കായുള്ള യു.ജി.സി.-നെറ്റ്/ ജെ.ആർ.എഫ്. പരീക്ഷയുടെ ജനറൽ പേപ്പറിനുവേണ്ടിയുള്ള സൗജന്യ പരിശീലനം മഹാത്മാഗാന്ധി സർവകലാശാല എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ നവംബർ ഒന്നിന് ആരംഭിക്കും. ഏതാനും സീറ്റൊഴിവുണ്ട്. പങ്കെടുക്കാൻ താല്പര്യമുള്ളവർ 0481-2731025 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണം.

സ്‌പോട് അഡ്മിഷൻ

മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഗാന്ധിയൻ തോട്ട് ആന്റ് ഡെവലപ്‌മെന്റ് സ്റ്റഡീസ് നടത്തുന്ന എം.എ.- ഗാന്ധിയൻ സ്റ്റഡീസ്, ഡെവലപ്‌മെന്റ് സ്റ്റഡീസ് എന്നീ വിഷയങ്ങളിൽ ഏതാനും സീറ്റൊഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ 45 ശതമാനം മാർക്കോടെയുള്ള ബിരുദമാണ് യോഗ്യത. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ ഒന്നിന് പഠനവകുപ്പ് ഓഫീസിൽ എത്തണം. വിശദവിവരത്തിന് ഫോൺ: 9496793200, 7559085601.

പരീക്ഷഫലം

2021 ജനുവരിയിൽ നടന്ന അഞ്ചാം സെമസ്റ്റർ ബി.ബി.എ., ബി.സി.എ., ബി.ബി.എം., ബി.എഫ്.ടി., ബി.എസ്.ഡബ്ല്യു., ബി.ടി.എസ്. (2013-2016 അഡ്മിഷൻ) ബി.പി.എ. (2013-2015 അഡ്മിഷൻ വരെ) സി.ബി.സി.എസ്.എസ്. (മോഡൽ 3) സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 ജനുവരിയിൽ നടന്ന അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. ബി.എസ് സി. മോഡൽ 1, 2, 3 (2013-2016 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം.

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എസ് സി. ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറൻസ് റഗുലർ, സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ അഞ്ചുവരെ ഓൺലൈനായി അപേക്ഷിക്കാം.

2021 സെപ്തംബറിൽ സ്‌കൂൾ ഓഫ് പ്യുവർ ആന്റ് അപ്ലൈഡ് സയൻസസിൽ നടന്ന ഒന്നാം സെമസ്റ്റർ എം.ഫിൽ – ഫിസിക്‌സ് (സി.എസ്.എസ്. – 2019 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 ഏപ്രിലിൽ നടന്ന മൂന്നാം സെമസ്റ്റർ മാസ്റ്റർ ഓഫ് ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെന്റ് (എം.എച്ച്.ആർ.എം. – പുതിയ സ്‌കീം, 2019 അഡ്മിഷൻ – റഗുലർ/2018 അഡ്മിഷൻ – സപ്ലിമെന്ററി, പഴയ സ്‌കീം, 2016, 2017 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ 12 വരെ അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

കോച്ച് നിയമനം – അഭിമുഖം

കാലിക്കറ്റ് സര്‍വകലാശാലാ കായിക വിഭാഗത്തില്‍ ബാസ്‌കറ്റ് ബോള്‍, വോളീബോള്‍, ക്രിക്കറ്റ്, ഫുട്‌ബോള്‍, സോഫ്റ്റ്‌ബോള്‍ കോച്ച് തസ്തികകളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ക്കുള്ള അഭിമുഖം നവംബര്‍ 6-ന് രാവിലെ 9.30-ന് ഭരണകാര്യാലയത്തില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ഡിസര്‍ട്ടേഷന്‍

എസ്.ഡി.ഇ. 2018 വരെ പ്രവേശനം ഒന്നാം വര്‍ഷ എം.എ. മലയാളം പ്രീവിയസ് മെയ് 2020 പരീക്ഷയുടെ ഡിസര്‍ട്ടേഷന്‍ നവംബര്‍ 6-ന് മുമ്പായി എസ്.ഡി.ഇ-യില്‍ സമര്‍പ്പിക്കണം. ഫോണ്‍ : 0494 2407461

പുനര്‍മൂല്യനിര്‍ണയ അപേക്ഷ

എം.എസ് സി. മൂന്നാം സെമസ്റ്റര്‍ ജനറല്‍ ബയോടെക്‌നോളജി, പോളിമര്‍ കെമിസ്ട്രി, മാത്തമറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, സൈക്കോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, ബയോകെമിസ്ട്രി, നവംബര്‍ 2020 പരീക്ഷയുടേയും നാലാം സെമസ്റ്റര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഏപ്രില്‍ 2021 പരീക്ഷയുടേയും പുനര്‍മൂല്യനിര്‍ണയത്തിന് നവംബര്‍ 8 വരെ അപേക്ഷിക്കാം.

പരീക്ഷാ ഫലം

നാലാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ബിസിനസ് എക്കണോമിക്‌സ് ഏപ്രില്‍ 2021 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ഫാഷന്‍ ആന്റ് ടെക്‌സ്റ്റൈല്‍ ഡിസൈനിംഗ് നവംബര്‍ 2020 പരീക്ഷയുടെയും ബി.വോക്. നവംബര്‍ 2019 പരീക്ഷയുടെയും ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എസ്.ഡബ്ല്യു. നവംബര്‍ 2019 റഗുലര്‍ പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ

സര്‍വകലാശാലാ പഠനവിഭാഗത്തിലെ മാറ്റി വെച്ച രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ബയോടെക്‌നോളജി (നാഷണല്‍ സ്ട്രീം) ജൂണ്‍ 2020 പരീക്ഷ നവംബര്‍ 12, 15 തീയതികളില്‍ നടക്കും.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ബിരുദ കോഴ്‌സുകളുടെ നവംബര്‍ 2020 റഗുലര്‍ പരീക്ഷക്ക് പിഴ കൂടാതെ നവംബര്‍ 6 വരെയും 170 രൂപ പിഴയോടെ 9 വരെയും ഫീസടച്ച് 10 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പ്രാക്ടിക്കല്‍ പരീക്ഷ

ഒന്നാം സെമസ്റ്റര്‍ എം.വോക്. സോഫ്റ്റ്‌വെയര്‍ ഡവലപ്‌മെന്റ് (ഡാറ്റാ അനലിറ്റിക്‌സ്) നവംബര്‍ 2020 പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ നവംബര്‍ 8, 9 തീയതികളില്‍ നടക്കും.

Kannur University Announcements: കണ്ണൂർ സർവകലാശാല

BA-LL.B, LL.M – സീറ്റുകൾ ഒഴിവ്

കണ്ണൂർ സർവകലാശാലയുടെ തലശ്ശേരിയിലുള്ള നിയമ പഠന വകുപ്പിൽ 2021-22 വർഷത്തെ BA-LL.B കോഴ്സിന് പട്ടിക വർഗ്ഗ (ST) വിഭാഗത്തിൽ മൂന്ന് സീറ്റുകളും LL.M കോഴ്സിന് പട്ടിക ജാതി (SC), പട്ടിക വർഗ്ഗ (ST) വിഭാഗങ്ങളിൽ ഓരോ സീറ്റും ഒഴിവുണ്ട്. സർവകലാശാല വിജ്ഞാപന പ്രകാരം അപേക്ഷ നൽകിയവർക്ക് മുൻഗണന ഉണ്ടായിരിക്കും. താത്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 30.10.2021 ന് 11 മണിക്ക് വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാവേണ്ടതാണ്. ഫോൺ : 9961936451.

എം.എ.മ്യൂസിക് – സ്പോട്ട് അഡ്മിഷൻ

കണ്ണൂർ സർവ്വകലാശാല പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാംപസിൽ പ്രവർത്തിക്കുന്ന മ്യൂസിക് ഡിപ്പാർട്ട്മെന്റിൽ 2021-22 വർഷത്തേക്കുള്ള എം.എ മ്യൂസിക് പ്രോഗ്രാമിൽ ഒഴിവുള്ള ഒരു സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താല്പര്യമുള്ളവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 30 ന് രാവിലെ 10 മണിക്ക് അഭിരുചി പരീക്ഷയ്ക്കായി വകുപ്പ് മേധാവി മുൻപാകെ ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0497-2806404, 9895232334 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

എം.എ ഹിന്ദി – സീറ്റുകൾ ഒഴിവ്

കണ്ണൂർ സർവ്വകലാശാല നിലേശ്വരം ഡോ.പി.കെ.രാജൻ മെമ്മോറിയൽ ക്യാമ്പസിലെ ഹിന്ദി വിഭാഗത്തിൽ 2021-22 അധ്യയന വർഷത്തേക്കുള്ള എം.എ. ഹിന്ദി കോഴ്സിലേക്ക് SEBC, EWS, പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്ത ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്ന യോഗ്യരായ വിദ്യാർത്ഥികൾ നവംബർ 1 തിങ്കളാഴ്ച രാവിലെ 10 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹിന്ദി വിഭാഗം ഓഫീസിൽ ഹാജരാക്കേണ്ടതാണ്. ഫോൺ: 9847859018.

എൽ.എൽ.എം. അപേക്ഷാതീയതി നീട്ടി

കണ്ണൂർ സർവ്വകലാശാലയുടെ മഞ്ചേശ്വരം ക്യാമ്പസ്സിൽ ആരംഭിക്കാനിരിക്കുന്ന LL.M course with specialization in Criminal Law & Criminal Justice കോഴ്സിലേക്കു 2021-22 വർഷത്തെ പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2021 നവംബർ 5 വരെയായി ദീർഘിപ്പിച്ചിട്ടുണ്ട്. അപേക്ഷ ഫോറം സർവകലാശാലയുടെ ഔദ്യോഗിക വെബ് സൈറ്റിൽ ലഭ്യമാണ് .

എം.എസ്.സി.നാനോ സയൻസ് & നാനോടെക്നോളജി പ്രോഗ്രാം – സ്പോട്ട് അഡ്മിഷൻ

കണ്ണൂർ സർവ്വകലാശാല പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിലെ എം.എസ്.സി.നാനോ സയൻസ് & നാനോടെക്നോളജി പ്രോഗ്രാമിൽ 2021-22 വർഷത്തേക്കുള്ള പ്രവേശനത്തിന് ജനറൽ/SEBC വിഭാഗങ്ങൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട് . യോഗ്യത: ലാംഗ്വേജ് പേപ്പർ ഒഴികെ 55 ശതമാനം മാർക്കോടെ ബി.എസ്.സി.ഫിസിക്സ്/കെമിസ്ട്രി ബിരുദം. അപേക്ഷകർക്ക് യോഗ്യത സർട്ടിഫിക്കറ്റുകളുമായി നവംബർ 2 ന് രാവിലെ 10 മണിക്ക് പ്രോഗ്രാം കോഡിനേറ്റർ മുന്പാകെ ഹാജരാകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0497-2806402, 9847421467 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

യു. ജി ആറാം ഘട്ട അലോട്ട്മെന്‍റ് നിർദ്ദേശങ്ങൾ

2021 – 22 അധ്യയന വർഷത്തെ ബിരുദ പ്രവേശനത്തിനുള്ള ആറാം ഘട്ട അലോട്ട്മെന്‍റ് (Govt/Aided) http://www. admission.kannuruniversity.ac.in/ എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്‍റ് പരിശോധിക്കേണ്ടതും ആറാം അലോട്ട്മെന്‍റിൽ ആദ്യമായി (First time) അലോട്ട്മെന്‍റ് ലഭിച്ചവർ 2021 ഒക്ടോബർ 29 ന് അകം SBI e-pay വഴി അഡ്മിഷന്‍ ഫീസ് നിർബന്ധമായും അടക്കേണ്ടതുമാണ്. മറ്റു രീതികളില്‍ ഫീസ് അടച്ചാല്‍ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. ഫീസ് അടക്കാത്തവർക്ക്, ലഭിച്ച അലോട്ട്മെന്‍റ് നഷ്ടമാവുന്നതാണ്. അഡ്മിഷൻ ഫീസ് ജനറൽ വിഭാഗത്തിന് 830/- രൂപയും SC/ST വിഭാഗത്തിന് 770/- രൂപയുമാണ്. ഒന്ന്,രണ്ട്,മൂന്ന്,നാല്,അഞ്ച് അലോട്ട്മെന്‍റുകളിൽ അലോട്ട്മെന്‍റ് ലഭിച്ച്, ഫീസ് അടച്ച വിദ്യാർത്ഥികൾ വീണ്ടും ഹയർ ഓപ്ഷൻ ലഭിച്ചാൽ ഫീസ് അടക്കേണ്ടതില്ല. അലോട്ട്മെന്‍റ് ലഭിച്ചവർ Pay Fees ബട്ടണില്‍ ക്ലിക്ക് ചെയ്താണ് ഫീസടയ്ക്കേണ്ടത്. ഫീസടച്ചവർ ലോഗിന്‍ ചെയ്ത് അഡ്മിഷന്‍ ഫീസ് വിവരങ്ങള്‍ അവരുടെ പ്രൊഫൈലില്‍ വന്നിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തേണ്ടതാണ്. അഡ്മിഷൻ ഫീസ് E PAY വഴി ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്‍റ് റദ്ദാക്കുന്നതാണ്.

കോളേജ് പ്രവേശനം

ആറാം അലോട്ട്മെന്‍റിൽ ഹയര്‍ ഓപ്ഷന്‍ ലഭിച്ചാല്‍ നിലവില്‍ അഡ്മിഷന്‍ ലഭിച്ച കോളേജില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചു വാങ്ങി പുതുതായി അലോട്ട്മെന്‍റ് ലഭിച്ച കോളേജില്‍ മുഴുവന്‍ ഫീസുകളും അടച്ച് സ്ഥിര പ്രവേശനം നേടേണ്ടതാണ്. ആറാം അലോട്ട്മെന്‍റിൽ അലോട്ട്മെന്‍റ് ലഭിച്ച വിദ്യാർത്ഥികൾ 2021 ഒക്ടോബർ 29 ന് അലോട്ട്മെന്‍റ് ലഭിച്ച കോളേജുകളിൽ പ്രവേശനത്തിന് ഹാജരാകേണ്ടതാണ്. ഏതെങ്കിലും കാരണത്താൽ നിശ്ചിത തീയതിയിൽ അഡ്മിഷൻ എടുക്കാൻ സാധിക്കാത്തവർ, അതാത് കോളേജ് പ്രിൻസിപ്പാളുമായി ബന്ധപ്പെടേണ്ടതാണ്. . അഡ്മിഷൻ ലഭിക്കുന്നതിനായി ഹാജരാക്കുന്നതിനുള്ള അലോട്ട്മെന്‍റ് മെമ്മോ വെബ്‌സൈറ്റിൽ നിന്നും ലഭ്യമാകുന്നതാണ്. അലോട്ട്മെന്‍റ് മെമ്മൊയോടൊപ്പം താഴെക്കൊടുത്തിരിക്കുന്ന രേഖകളും പ്രവേശന സമയത്ത് അതാത് കോളേജുകളിൽ ഹാജരാക്കേണ്ടതാണ്.

1 . ഓൺലൈൻ അപേക്ഷയുടെ പ്രിന്‍റ് ഔട്ട്, അലോട്മെന്‍റ് മെമ്മോ

2.രജിസ്‌ട്രേഷൻ ഫീസ്, സർവകലാശാല അഡ്മിഷൻ ഫീസ് എന്നിവ ഓൺലൈനായി അടച്ച രസീതിന്‍റെ പ്രിന്‍റ് ഔട്ട്

  1. യോഗ്യതാ പരീക്ഷയുടെ അസൽ മാർക്ക് ലിസ്റ്റ്
  2. ജനനതീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
  3. വിടുതൽ സർട്ടിഫിക്കറ്റ്
  4. കോഴ്സ് & കോണ്ടക്ട് സർട്ടിഫിക്കറ്റ്
  5. അസ്സൽ കമ്മ്യുണിറ്റി/Caste സർട്ടിഫിക്കറ്റ് (SC/ST വിഭാഗങ്ങൾക്ക്), EWS വിഭാഗമാണെങ്കിൽ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
  6. അസ്സൽ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് (SEBC വിഭാഗങ്ങൾക്ക്)
  7. ഗ്രേസ് മാർക്ക് ലഭിക്കുന്നതിനാവശ്യമായ അസ്സൽ സർട്ടിഫിക്കേറ്റ്
  8. HSE,VHSE,THSE,CBSC,CISCE,NIOS,കേരള പ്ലസ് ടു തുല്യത പരീക്ഷ എന്നിവ ഒഴികെ മറ്റു ബോർഡുകളിൽ നിന്നും യോഗ്യത പരീക്ഷ പാസായവർ കണ്ണൂർ സർവകലാശാലയുടെ Recognition Certificate ഹാജരാക്കേണ്ടതാണ്

11.നേറ്റിവിറ്റി തെളിയിക്കുന്നതിനാവശ്യമായ ഏതെങ്കിലും രേഖ.

12.അപേക്ഷയിൽ കൊടുത്തിരിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്‌

കൂടുതല്‍ വിവരങ്ങള്‍ക്ക് www. admission.kannuruniversity.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഹെൽപ്പ് ലൈൻ നമ്പറുകൾ : 0497-2715261, 7356948230. e-mail id: ugsws@kannuruniv.ac.in

ഹോൾടിക്കറ്റ്

ഒന്നാം സെമസ്റ്റർ എം. എഡ്. (റെഗുലർ), നവംബർ 2020 പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

അഫീലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം. ബി. എ. (റെഗുലർ/ സപ്ലിമെന്ററി), ഒക്റ്റോബർ 2020 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 09.11.2021 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

പരീക്ഷാവിജ്ഞാപനം

ഒന്നാം വർഷ വിദൂരവിദ്യാഭ്യാസ ബിരുദ (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2021 പരീക്ഷകൾക്ക് 02.11.2021 മുതൽ 05.11.2021 വരെ പിഴയില്ലാതെയും 08.11.2021 വരെ പിഴയോട് കൂടെയും ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷകളുടെ പകർപ്പ് 10.11.2021 നകം സർവകലാശാലയിൽ ലഭിക്കണം.

ഒന്നാം വർഷ വിദൂരവിദ്യാഭ്യാസ ബിരുദാനന്തര ബിരുദ (സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ജൂൺ 2021 പരീക്ഷകൾക്ക് 2017 അഡ്മിഷൻ മുതലുള്ള വിദ്യാർഥികൾക്ക് 02.11.2021 മുതൽ 06.11.2021 വരെ പിഴയില്ലാതെയും 08.11.2021 വരെ പിഴയോട് കൂടെയും ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷകളുടെ പകർപ്പ് 11.11.2021 നകം സർവകലാശാലയിൽ ലഭിക്കണം. 2017 ന് മുൻപുള്ള അഡ്മിഷൻ വിദ്യാർഥികളുടെ അപേക്ഷകൾ 06.11.2021 വരെ പിഴയില്ലാതെയും 08.11.2021 വരെ പിഴയോട് കൂടെയും സർവകലാശാലയിൽ സമർപ്പിക്കാം. വിശദമായ പരീക്ഷാവിജ്ഞാപനങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.

ടീച്ചർ ഇൻഡക്സ് രജിസ്റ്റ്രേഷൻ

ഗവ./ എയ്ഡഡ്/ അൺ എയ്ഡഡ് കോളേജുകളിലെയും സർവകലാശാല പഠനവകുപ്പ്/ സെന്ററുകളിലെയും അധ്യാപകർ സർവകലാശാല പരീക്ഷാവിഭാഗം പോർട്ടലിൽ നിന്ന് ടീച്ചർ ഇൻഡക്സ് ലിങ്ക് ഉപയോഗിച്ച് രജിസ്റ്റ്രേഷൻ പൂർത്തിയാക്കേണ്ടതാണ്. നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അധ്യാപകർ ആവശ്യമായ ഭേദഗതികൾ വരുത്തേണ്ടതാണ്. രജിസ്റ്റ്രേഷൻ പ്രക്രിയ പൂർത്തിയാക്കേണ്ടുന്ന അവസാന തീയതി 05.11.2021.

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

കുസാറ്റ്: സ്‌പോട്ട് അഡ്മിഷന്‍ രജിസ്‌ട്രേഷന്‍

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല നടത്തുന്ന ബി.ടെക്/ ഇന്റഗ്രേറ്റഡ് എം.എസ്.സി/ബി.ടെക് ലാറ്ററല്‍ എന്‍ട്രി പ്രോഗ്രാമുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള ആദ്യത്തെ സ്‌പോട്ട് അഡ്മിഷനു വേണ്ടി ഒക്ടോബര്‍ 31-വരെ രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈനായാണ് സ്‌പോട്ട് അഡ്മിഷന്‍ നടത്തുക. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള, താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ലോഗിന്‍ പേജില്‍ നല്‍കിയിട്ടുള്ള ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാം.

രജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാര്‍ത്ഥികളെ റാങ്ക് അടിസ്ഥാനത്തില്‍ ഓണ്‍ലൈന്‍ മീറ്റിംഗിന് ക്ഷണിക്കും. പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികളെ അവരുടെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ പരിഗണിക്കും. ഓണ്‍ലൈന്‍ മീറ്റിംഗിന്റെ വിശദാംശങ്ങള്‍ വിദ്യാര്‍ത്ഥികളുടെ രജിസ്റ്റേര്‍ഡ് ഇ-മെയില്‍ അഡ്രസിലേക്ക് അയക്കും. എസ്.സി/എസ്.ടി സീറ്റുകളിലേക്കുള്ള ഒന്നാമത്തെ സ്‌പോട്ട് അഡ്മിഷനും ഇതോടൊപ്പം നടക്കും. കൂടുതല്‍വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ്: https:// admissions.cusat.ac.in/സന്ദര്‍ശിക്കുക.

കുസാറ്റ്: ലീഗല്‍ സ്റ്റഡീസില്‍ സ്‌പോട്ട് അഡ്മിഷന്‍

കൊച്ചി: കുസാറ്റ് സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ ത്രിവത്സര എല്‍.എല്‍.ബി സായാഹ്ന കോഴ്‌സില്‍ ഒഴിവുളള സീറ്റുകളിലേക്കായി നടത്തുന്ന സ്‌പോട്ട് അഡ്മിഷന് ഒക്ടോബര്‍ 31-ന് മുമ്പ് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. ക്യാറ്റ് 2021 റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ കുസാറ്റ് അഡ്മിഷന്‍ വെബ്‌സൈറ്റിലെ നോട്ടിഫിക്കേഷനില്‍ കൊടുത്തിട്ടുള്ള ലിങ്ക് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

പഞ്ചവത്സര ബി.കോം എല്‍.എല്‍.ബി കോഴ്‌സില്‍ അംഗപരിമിതര്‍ക്കായി സംവരണം ചെയ്തിട്ടുള്ള ഒരു സീറ്റിലേക്ക് നവംബര്‍ ഒന്നിന് രാവിലെ 9.30-ന് ലീഗല്‍ സ്റ്റഡീസ് ഓഫീസില്‍ നേരിട്ട് ഹാജരാകണമെന്ന് വകുപ്പ് മേധാവി അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് https:// admissions.cusat.ac.in ഫോണ്‍: 938344550.

കുസാറ്റ്: എം.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് സ്‌പോട്ട് അഡ്മിഷന്‍

കൊച്ചി: കുസാറ്റ് കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പില്‍ എം.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിംഗ് (സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡാറ്റ സയന്‍സ് & ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്), കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിംഗ് (സ്‌പെഷ്യലൈസേഷന്‍ ഇന്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറിംഗ്) എന്നീ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ 2021 ഒക്ടോബര്‍ 30-ന് രാവിലെ 10.00-ന് വകുപ്പ് ഓഫീസില്‍ നടത്തും. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ്: https:// admissions.cusat.ac.in. ഫോണ്‍: 0484 -2862301.

എം.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് സ്‌പോട്ട് അഡ്മിഷന്‍

കൊച്ചി: കമ്പ്യൂട്ടര്‍ സയന്‍സ് വകുപ്പില്‍ എം.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിംഗ് (സ്‌പെഷ്യലൈസേഷന്‍ ഇന്‍ ഡാറ്റ സയന്‍സ് & ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്), കമ്പ്യൂട്ടര്‍ സയന്‍സ് & എഞ്ചിനീയറിംഗ് (സ്‌പെഷ്യലൈസേഷന്‍ ഇന്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയറിംഗ്) എന്നീ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ 2021 ഒക്ടോബര്‍ 30 രാവിലെ 10.00-ന് വകുപ്പ് ഓഫീസില്‍ നടത്തും. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ്: https:// admissions.cusat.ac.in. ഫോണ്‍: 0484 -2862301.

കുസാറ്റ് എം.എസ്.സി. ഇക്കണോമെട്രിക്സ് സ്പോട്ട് അഡ്മിഷന്‍

കൊച്ചി: എം.എസ്.സി. ഇക്കണോമെട്രിക്സ് ആന്‍ഡ് ഫിനാന്‍ഷ്യല്‍ ടെക്നോളജി കോഴ്‌സില്‍ ഒഴിവുള്ള പട്ടികജാതി/പട്ടികവര്‍ഗ്ഗ സംവരണ സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷന്‍ 2021 നവംബര്‍ 01-ന് രാവിലെ 10.30-ന് കുസാറ്റ് ബജറ്റ് പഠന കേന്ദ്രത്തിന്റെ ഓഫീസില്‍ നടക്കും. ക്യാറ്റ് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാത്ത പട്ടികജാതി/പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം. വെബ്സൈറ്റ്: https:// admissions.cusat.ac.in. ഫോണ്‍: 0484-2576141

Read More: University Announcements 27 October 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 28 october 2021

Next Story
Victers Channel Timetable October 29: വിക്ടേഴ്‌സ് ചാനൽ, ഒക്ടോബർ 29 വെള്ളിയാഴ്ച ക്ലാസുകളുടെ ടൈംടേബിൾvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com