scorecardresearch

University Announcements 29 January 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 29 January 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 29 January 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

author-image
Education Desk
New Update
university news, education, ie malayalam

University Announcements 29 January 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Advertisment

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ഓഗസ്റ്റ് മാസത്തില്‍ നടന്ന നാലാം സെമസ്റ്റര്‍ എം.ബി.എ 2018 സ്‌കീം (റെഗുലര്‍ ആന്‍ഡ് സപ്ലിമെന്ററി) ഫുള്‍ടൈം ഉള്‍പ്പെടെ യു.ഐ.എം /ട്രാവല്‍ ആന്‍ഡ് ടൂറിസം/ റെഗുലര്‍ - ഈവനിംഗ്, 2014 സ്‌കീം (സപ്ലിമെന്ററി ആന്‍ഡ് മേഴ്‌സി ചാന്‍സ് 2014 അഡ്മിഷന്‍ മാത്രം) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍.

സൂക്ഷ്മപരിശോധന

കേരളസര്‍വകലാശാല ബി.ടെക് അഞ്ചാം സെമസ്റ്റര്‍ (2018 സ്‌കീം )മാര്‍ച്ച് 2021 ആറ്, എട്ട് സെമസ്റ്റര്‍ ( 2013 സ്‌കീം ) ജൂലൈ 2021 യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടം, രണ്ട് (2013 സ്‌കീം) നാല് (2008 & 2013 സ്‌കീം) ആറ് (2008 സ്‌കീം) ഏഴ് (2013 സ്‌കീം) പാര്‍ട്ട്‌ട്ടൈം റി സ്ട്രക്‌ച്ചേര്‍ഡ് സെപ്റ്റംബര്‍ 2020, എട്ടാം സെമസ്റ്റര്‍ (2008 & 2013 സ്‌കീം),സപ്ലിമെന്ററി ഡിസംബര്‍ 2020, ബി.ടെക് പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് വേണ്ടി അപേക്ഷ പ്രവര്‍ത്തിച്ചിട്ടുള്ള വിദ്യാര്‍ഥികള്‍ ഫോട്ടോ പതിച്ച ഐഡി കാര്‍ഡും ഹാള്‍ ടിക്കറ്റുമായി കേരള സര്‍വകലാശാല പാളയം ക്യാംപസിലെ ഇ.ജെ ഢകക സെക്ഷനില്‍ ഫെബ്രുവരി ഒന്നു മുതല്‍ നാലു വരെയുള്ള പ്രവര്‍ത്തി ദിനങ്ങളില്‍ ഹാജരാകേണ്ടതാണ്

പ്രോജക്ട് റിപ്പോര്‍ട്ട്

കേരളസര്‍വകലാശാല 2022 ജനുവരി മാസം നടത്തിയ നാലാം സെമസ്റ്റര്‍ ബി. എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് (ടഉഋ 2019 അഡ്മിഷന്‍ റെഗുലര്‍,2017& 2018 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ് /സപ്ലിമെന്ററി) പരീക്ഷയുടെ പ്രോജക്ട് റിപ്പോര്‍ട്ട് ഫെബ്രുവരി 10 ന് മുന്‍പായി വിദൂര വിദ്യാഭ്യാസ കേന്ദ്രത്തില്‍ സമര്‍പ്പിക്കേണ്ടതാണ്.

Advertisment

MG University Announcements: എംജി സർവകലാശാല

ഗസ്റ്റ് ഫാക്കൽറ്റി നിയമനം

മഹാത്മാഗാന്ധി സർവ്വകലാശാല ഇന്റർ യൂണിവേഴ്‌സിറ്റി സെന്റർ ഫോർ സ്റ്റഡീസ് ഇൻ സയൻസ് ഓഫ് മ്യൂസിക് (ഐ.യു.സി.എസ്.എസ്.എം.) മ്യൂസിക് തെറാപ്പിയിൽ ഗസ്റ്റ് അദ്ധ്യാപകരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. മ്യൂസിക് തെറാപ്പി പ്രത്യേക വിഷയമെടുത്ത് സംഗീതത്തിൽ ബിരുദാനന്തര ബിരുദമുള്ളവരെയാണ് പരിഗണിക്കുക. ബന്ധപ്പെട്ട വിഷയത്തിൽ പി.എച്ച്.ഡി. യോഗ്യതയോ യു.ജി.സി. ലക്ച്ചർഷിപ്പോ ഉള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 12. കൂടുതൽ വിവരങ്ങൾ www. mgu.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ എം.ബി.എ. ജനുവരി 2022 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഫെബ്രുവരി 10 വരെയും 170 രൂപ പിഴയോടെ 14 വരെയും ഫീസടച്ച് 15 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ ബി.വോക്. ഒപ്‌റ്റോമെട്രി ആന്റ് ഒഫ്താല്‍മോളജിക്കല്‍ ടെക്‌നോളജീസ് നവംബര്‍ 2018 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഇലക്‌ട്രോണിക്‌സ് ഏപ്രില്‍ 2020 പരീക്ഷയുടെ തടഞ്ഞു വെച്ച പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ നവംബര്‍ 2020 മൂന്നാം സെമസ്റ്റര്‍ പരീക്ഷയുടെയും ഏപ്രില്‍ 2021 നാലാം സെമസ്റ്റര്‍ പരീക്ഷയുടെയും എം.സി.എ. ഡിസംബര്‍ 2020 നാല്, അഞ്ച് സെമസ്റ്റര്‍ പരീക്ഷകളുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

എൽ.എൽ.ബി. മൂല്യനിർണയ ക്യാമ്പ്

കാലിക്കറ്റ് സർവ്വകലാശാല 2021 സെപ്റ്റംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിബിഎ എൽഎൽബി, എൽഎൽബി യൂണിറ്ററി പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യ നിർണയ ക്യാമ്പ് തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ സർക്കാർ ലോ കോളേജുകളിൽ ഫെബ്രുവരി 1 മുതൽ 05 വരെ നടക്കുന്നതാണ്. പ്രസ്തുത ദിവസങ്ങളിൽ സർവ്വകലാശാലയുടെ കീഴിലുള്ള ലോ കോളേജുകളിൽ ക്ളാസുകൾ ഉണ്ടായിരിക്കുന്നതല്ല. ലോ കോളേജുകളിലെ യോഗ്യരായ എല്ലാ അധ്യാപകരും നിർബന്ധമായും ക്യാമ്പിൽ പങ്കെടുക്കേണ്ടതും അതാത് പ്രിൻസിപ്പൽമാർ ഇത് ഉറപ്പാക്കേണ്ടതുമാണ്

Kannur University Announcements: കണ്ണൂർ സർവകലാശാല

ഹാൾടിക്കറ്റ്

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ എം. എ, എം കോം, എം എസ് സി & എം എസ് ഡബ്ല്യൂ ഒക്ടോബർ 2021 പരീക്ഷകളുടെ (റെഗുലർ/ ഇമ്പ്രൂവ്മെന്റ്/സപ്ലിമെന്ററി-2018 അഡ്മിഷൻ മുതൽ) ഹാൾടിക്കറ്റ് സർവലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

Read More: University Announcements 28 January 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Kannur University Kerala University Calicut University Mg University

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: