scorecardresearch

Latest News

University Announcements 28 January 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 28 January 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 28 January 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

സ്റ്റഡിമെറ്റീരിയല്‍സ് വിതരണം

കേരളസര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം അഞ്ചാം സെമസറ്റര്‍ ബിരുദ പ്രോഗ്രാമുകളുടെ (2019 അഡ്മിഷന്‍) സ്റ്റഡിമെറ്റീരിയല്‍സ് ജനുവരി 29 മുതല്‍ ഫെബ്രുവരി 1 വരെയുളള തീയതികളില്‍ കാര്യവട്ടം ക്യാമ്പസിലെ ഓഫീസില്‍ നിന്നും നേരിട്ട് സ്വീകരിക്കാവുന്നതാണ്. നേരിട്ട് സ്വീകരിക്കാന്‍ കഴിയാത്തവര്‍ക്ക് ഫെബ്രുവരി 2 ന് ശേഷം തപാല്‍ മാര്‍ഗ്ഗം അയച്ചു തരുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www. ideku.net സന്ദര്‍ശിക്കുക.

പരീക്ഷ രജിസ്‌ട്രേഷന്‍

കേരളസര്‍വകലാശാല ബിടെക് പാര്‍ട്ട്‌ടൈം റീസ്ട്രക്‌ചേഡ് അഞ്ച് ,ആറ് (2008 സ്‌കീം ) ഏഴ് ( 2008 & 2013 സ്‌കീം സെമസ്റ്ററുകളുടെ പരീക്ഷ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പരീക്ഷക്ക് പിഴകൂടാതെ ഫെബ്രുവരി 3വരെയും 150 രൂപ പിഴയോടുകൂടി ഫെബ്രുവരി 5വരെയും 400 രൂപ പിഴയോടെ ഫെബ്രുവരി 7വരെയും അപേക്ഷിക്കാവുന്നതാണ്. വിശദവിവരം വെബ്‌സൈറ്റില്‍.

ടൈം ടേബിള്‍

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ രണ്ട് ( 2020 അഡ്മിഷന്‍ റെഗുലര്‍, 2019 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ്, 2014 മുതല്‍ 2018 അഡ്മിഷന്‍ സപ്ലിമെന്ററി, 2011 സ്‌കീം മേഴ്‌സി ചാന്‍സ്). നാല് (2019 അഡ്മിഷന്‍ റെഗുലര്‍ , 2018 അഡ്മിഷന്‍ ഇംപ്രൂവ്‌മെന്റ് ,2014 മുതല്‍ 2017 അഡ്മിഷന്‍ സപ്ലിമെന്ററി) ആറ് (2018 അഡ്മിഷന്‍ റെഗുലര്‍, 2017 അഡ്മിഷന്‍ സപ്ലിമെന്ററി) സെമസ്റ്റര്‍ ബാച്ചിലര്‍ ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി ബി.എച്ച്.എം /ബി.എച്ച്.എം.സി.റ്റി) പ്രാക്ടിക്കല്‍ പരീക്ഷകള്‍ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു വിശദവിവരം വെബ്‌സൈറ്റില്‍.

MG University Announcements: എംജി സർവകലാശാല

പരീക്ഷകൾ മാറ്റി

മഹാത്മാഗാന്ധി സർവ്വകലാശാല ഫെബ്രുവരി എട്ട് വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി വൈസ് ചാൻസലർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട്‌

പരീക്ഷാഫലം

2021 ആഗസ്റ്റിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.എൽ.ഐ.എസ്.സി. (2020 അഡ്മിഷൻ – റെഗുലർ / 2018-2019 അഡ്മിഷൻ – സപ്ലിമെന്ററി / 2009-2017 അഡ്മിഷൻ – മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസ് അടച്ച രേഖയും ഹാൾ ടിക്കറ്റ് / മാർക്ക് ലിസ്റ്റിന്റെ പകർപ്പും സഹിതം ഫെബ്രുവരി അഞ്ച് വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

എസ്.ഡി.ഇ. – പി.ജി. അസൈന്‍മെന്റ്

എസ്.ഡി.ഇ. 2019 പ്രവേശനം പി.ജി. 1, 2 സെമസ്റ്ററുകളില്‍ ഓഡിറ്റ് കോഴ്‌സ് പ്രകാരം വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കേണ്ട ബുക്ക് റിവ്യു, അസൈന്‍മെന്റ്, റിപ്പോര്‍ട്ട് എന്നിവ നിര്‍ദ്ദിഷ്ട രൂപത്തില്‍ എസ്.ഡി.ഇ. ഓഫീസില്‍ നേരിട്ടോ, എസ്.ഡി.ഇ. ഡയറക്ടര്‍ക്ക് തപാല്‍ വഴിയോ ഫെബ്രുവരി 20-ന് മുമ്പായി സമര്‍പ്പിക്കണം. ഫോണ്‍ – 0494 2407494.

കോണ്‍ടാക്ട് ക്ലാസ്സ് റദ്ദാക്കി

എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റര്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള ജനുവരി 30, ഫെബ്രുവരി 5 തീയതികളിലെ കോണ്‍ടാക്ട് ക്ലാസ്സുകള്‍ റദ്ദാക്കി.

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ ബി.ബി.എ., എല്‍.എല്‍.ബി. (ഹോണേഴ്‌സ്) നവംബര്‍ 2020 റഗുലര്‍ പരീക്ഷക്കും ഏപ്രില്‍ 2021 സപ്ലിമെന്ററി പരീക്ഷക്കും പിഴ കൂടാതെ ഫെബ്രുവരി 10 വരെയും 170 രൂപ പിഴയോടെ 14 വരെയും ഫീസടച്ച് 16 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷ

അഞ്ചാം സെമസ്റ്റര്‍ ബി.എ., ബി.എം.എം.സി., ബി.എ. അഫ്‌സലുല്‍ ഉലമ നവംബര്‍ 2021 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും നവംബര്‍ 2019, 2020 സപ്ലിമെന്ററി പരീക്ഷകളും ഫെബ്രുവരി 8-ന് തുടങ്ങും.

ഹാള്‍ടിക്കറ്റ്

എസ്.ഡി.ഇ. അഞ്ചാം സെമസ്റ്റര്‍ ബിരുദ പ്രോഗ്രാമുകളുടെ നവംബര്‍ 2019, 2020, 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഹാള്‍ടിക്കറ്റ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.

അറബിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അറബിക് ഡിപ്പാര്‍ട്ടുമെന്റ് നടത്തുന്ന 2021 2022 ബാച്ചിലേക്കുള്ള പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്റ്റീസ് ഇന്‍ അറബിക് (ഫുള്‍ ടൈം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സ്‌പോക്കണ്‍ അറബിക് (പാര്‍ട്ട് ടൈം) എന്നീ കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ 28-ന് (വെള്ളി) രാവിലെ 10.15 മണിക്ക് അറബിക് വിഭാഗം ഓഫീസില്‍ നടക്കും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ രാവിലെ 10.15-ന് മതിയായ രേഖകള്‍ സഹിതം ഹാജരാകണം.

ബി.കോം.-ബി.ബി.എ. പരീക്ഷ

അഞ്ചാം സെമസ്റ്റര്‍ ബി.കോം./ബി.ബി.എ. (സി.ബി.സി.എസ്.എസ്.) നവംബര്‍ 2021 യു.ജി. റഗുലര്‍ പരീക്ഷകള്‍ പുതുക്കിയ ടൈം ടേബിള്‍ പ്രകാരം ഫെബ്രുവരി അഞ്ചിനും സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ (സി.യു.സി.ബി.സി.എസ്.എസ്.) ഫെബ്രുവരി എട്ടിനും തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

Kannur University Announcements: കണ്ണൂർ സർവകലാശാല

പഠന സഹായി വിതരണം മാറ്റിവെച്ചു

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിൻ കീഴിൽ , എം ജി കോളേജ് ഇരിട്ടി ,പി ആർ .എൻ എസ് എസ് കോളേജ് മട്ടന്നൂർ, നിർമലഗിരി കോളേജ് കൂത്തുപ്പറമ്പ ,എസ് ഇ എസ് കോളേജ് ശ്രീകണ്ഠപുരം എന്നീ കോളേജുകൾ പരീക്ഷ കേന്ദ്രങ്ങളായി തെരഞ്ഞെടുത്തിട്ടുള്ള മൂന്നാം വർഷ ബിരുദ (B.Com/BA/BBA) വിദ്യാർത്ഥികൾക്ക് വേണ്ടി ഇരിട്ടി, എം ജി കോളേജിൽ 31.01.2022 (തിങ്കൾ), 01.02.2022 (ചൊവ്വ) ദിവസങ്ങളിൽ നടത്താനിരുന്ന സ്വയം പഠന സഹായി വിതരണം മറ്റൊരു ദിവസത്തേക്ക് മാറ്റിയിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്

പരീക്ഷ പുനഃക്രമീകരിച്ചു

02.02.2022, 04.02.2022 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഫീലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും അഞ്ചാം സെമസ്റ്റർ എം. സി. എ./ എം. സി. എ. (ലാറ്ററൽ എൻട്രി) റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, നവംബർ 2021 പരീക്ഷകൾ യഥാക്രമം 14.02.2022, 16.02.2022 തീയതികളിൽ നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരീക്ഷാസമയം ഉച്ചക്ക് 01:30 മുതൽ 04:30 വരെയാണ്.

02.02.2022, 04.02.2022 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ ബിരുദ മേഴ്സി ചാൻസ് 3B04CHE : Inorganic Chemistry I, 3B04COM Corporate Accounting (2009, 2012 സിലബസുകൾ) പരീക്ഷകൾ യഥാക്രമം 08.02.2022, 09.02.2022 തീയതികളിൽ നടക്കുന്ന രീതിയിൽ പുനഃക്രമീകരിച്ചു. പരീക്ഷാസമയത്തിൽ മാറ്റമില്ല.

ടൈംടേബിൾ

24.02.2022 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിരുദ (2019 അഡ്മിഷൻ) റെഗുലർ (നവംബർ 2021) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

Read More: University Announcements 27 January 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 28 january 2022