/indian-express-malayalam/media/media_files/uploads/2021/04/university-announcements-2.jpg)
University Announcements 22 February 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Calicut University Announcements: കാലിക്കറ്റ് സര്‍വകലാശാല
എസ്.ഡി.ഇ. അസൈന്‍മെന്റ് മാര്‍ച്ച് 7 വരെ നല്‍കാം
കാലിക്കറ്റ് സര്‍വകലാശാലാ എസ്.ഡി.ഇ. 2019 പ്രവേശനം എം.എ., എം.കോം., എം.എസ് സി. വിദ്യാര്‍ത്ഥികളുടെ ഓഡിറ്റ് കോഴ്‌സിന്റെ ഭാഗമായുള്ള ബുക്ക് റിവ്യു, അസൈന്‍മെന്റ്, റിപ്പോര്‍ട്ട് എന്നിവ നിര്‍ദ്ദിഷ്ട രൂപത്തില്‍ സര്‍വകലാശാലയില്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 7 വരെ നീട്ടി. റിപ്പോര്‍ട്ടുകള്‍ നേരിട്ടോ തപാലിലോ എത്തിക്കണം. വിലാസം - ഡയറക്ടര്‍, വിദൂര വിദ്യാഭ്യാസ വിഭാഗം, കാലിക്കറ്റ് സര്‍വകലാശാല - 673635. ഫോണ്‍ 0494 2407494 പി.ആര്‍. 263/2022
പരീക്ഷ
രണ്ടാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-യു.ജി. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഏപ്രില്‍ 2020 കോവിഡ് സ്‌പെഷ്യല്‍ പരീക്ഷകളും മാര്‍ച്ച് 4-ന് തുടങ്ങും.
അഫിലിയേറ്റഡ് കോളേജുകളിലെ സി.ബി.സി.എസ്.എസ്.-പി.ജി. മൂന്നാം സെമസ്റ്റര്‍, എം.എസ് സി., എം.കോം. ഒഴികെ, നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാര്‍ച്ച് 17-നും എം.എസ്. സി 18-നും എം.കോം. 9-നും തുടങ്ങും. പി.ആര്‍. 264/2022
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എ. ഇസ്ലാമിക് സ്റ്റഡീസ് നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 3 വരെ അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റര്‍ ബി.എസ് സി., ബി.സി.എ. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് മാര്‍ച്ച് 7 വരെ അപേക്ഷിക്കാം.
ഒന്നാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലോ നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഫിസിക്‌സ് ഏപ്രില്‍ 2020 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
Kannur University Announcements: കണ്ണൂർ സര്‍വകലാശാല
പരീക്ഷാതീയതി
രണ്ടാം സെമസ്റ്റർ ബി. എ. എൽഎൽ. ബി., മെയ് 2021 പരീക്ഷകൾ 08.03.2022 ന് ആരംഭിക്കും.
പുനർമൂല്യനിർണയഫലം
ആറാം സെമസ്റ്റർ എം. സി. എ. (ലാറ്ററൽ എൻട്രി), മെയ് 2021 പരീക്ഷയുടെ പുനർമൂല്യനിർണയഫലം സർവകലാശാല വൈബ്സൈറ്റിൽ ലഭ്യമാണ്.
Read More: University Announcements 21 February 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.