scorecardresearch

Latest News

University Announcements 21 February 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 21 February 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 21 February 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2022 ജനുവരിയില്‍ നടത്തിയ ഒന്ന്, രണ്ട് സെമസ്റ്റര്‍ എം.എ. പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ (എസ്.ഡി.ഇ. – 2019 അഡ്മിഷന്‍ – റെഗുലര്‍, 2018 അഡ്മിഷന്‍ – ഇംപ്രൂവ്‌മെന്റ് ആന്റ് സപ്ലിമെന്ററി, 2017 അഡ്മിഷന്‍ – സപ്ലിമെന്ററി) സ്‌പെഷ്യല്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം വിദ്യാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഓഫ്‌ലൈനായി മാര്‍ച്ച് 3 വരെ അപേക്ഷിക്കാം.

കേരളസര്‍വകലാശാല 2021 മെയില്‍ നടത്തിയ ഒന്നും രണ്ടും സെമസ്റ്റര്‍ എം.എ.മലയാളം (റെഗുലര്‍ – 2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് – 2018 അഡ്മിഷന്‍, സപ്ലിമെന്ററി – 2017 & 2018 അഡ്മിഷന്‍ – വിദൂരവിദ്യാഭ്യാസം) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

ടൈംടേബിള്‍

കേരളസര്‍വകലാശാല 2022 മാര്‍ച്ചില്‍ ആരംഭിക്കുന്ന ബി.ആര്‍ക്ക്. (2013 സ്‌കീം) കമ്പൈന്‍ഡ് ഒന്ന് രണ്ട് സെമസ്റ്റര്‍, മൂന്ന്, നാല്, അഞ്ച് സെമസ്റ്റര്‍ സപ്ലിമെന്ററി പരീക്ഷകളുടെ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കേരളസര്‍വകലാശാല മാര്‍ച്ച് 2 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ യൂണിറ്ററി (സ്‌പെഷ്യല്‍) എല്‍.എല്‍.ബി. ഡിഗ്രി, സെപ്റ്റംബര്‍ 2021, മാര്‍ച്ച് 23 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ യൂണിറ്ററി (സ്‌പെഷ്യല്‍) എല്‍.എല്‍.ബി., സെപ്റ്റംബര്‍ 2021 എന്നീ പരീക്ഷകളുടെ വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല ജനുവരി 17, 18 തീയതികളില്‍ തിരുവനന്തപുരം മണക്കാട് നാഷണല്‍ കോളേജില്‍ നടത്താനിരുന്ന രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി. ബയോകെമിസ്ട്രി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 24, 25 തീയതികളില്‍ നടത്തുന്നതാണ്. പരീക്ഷാകേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല.

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.എസ്‌സി. ബയോകെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി കോഴ്‌സിന്റെ കോവിഡ് കാരണം മാറ്റിവച്ച വൊക്കേഷണല്‍ മൈക്രോബയോളജി പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 24, 25 തീയതികളില്‍ തിരുവനന്തപുരം ഗവ.വിമന്‍സ് കോളേജില്‍ വച്ചും മാര്‍ച്ച് 2, 3 തീയതികളില്‍ അമ്പലത്തറ നാഷണല്‍ കോളേജ്, കൊല്ലം എസ്.എന്‍.വിമന്‍സ് കോളേജ് എന്നിവിടങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

റിസര്‍ച്ച് പ്രൊപ്പോസലുകള്‍ സമര്‍പ്പിക്കാം

കേരളസര്‍വകലാശാല എത്തിക്‌സ് കമ്മിറ്റിയുടെ (University Level Ethics Committee on Research Involving Human Subjects)) ഒരു യോഗം 2022 മാര്‍ച്ച് 2 ന് 11 മണിക്ക് സര്‍വകലാശാല സെനറ്റ് ഹൗസ് ക്യാമ്പസില്‍ വച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത കമ്മിറ്റിയുടെ പരിഗണക്ക് സമര്‍പ്പിക്കാനുളള റിസര്‍ച്ച് പ്രൊപ്പോസലുകള്‍ 2022 ഫെബ്രുവരി 24 ന് മുന്‍പായി അര.ഋ.ഢക വിഭാഗത്തില്‍ എത്തിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 – 2386273 എന്ന നമ്പറിലോ, ace6@ keralauniversity.ac.in എന്ന ഇ-മെയില്‍ മുഖേനയോ ബന്ധപ്പെടുക.

MG University Announcements: എംജി സർവകലാശാല

സുരക്ഷാ ജീവനക്കാരുടെ താത്കാലിക നിയമനം

മഹാത്മാഗാന്ധി സർവ്വകലാശാലയിൽ സുരക്ഷാ ജീവനക്കാരുടെ താത്കാലിക – ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത, അപേക്ഷിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റായ www. mgu.ac.in ൽ ലഭ്യമാണ്. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് മൂന്ന്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0481 – 2733303.

പരീക്ഷാ തീയതി

ഒന്നാം സെമസ്റ്റർ എൽ.എൽ.ബി (ത്രിവത്സരം) (2020 അഡ്മിഷൻ – റെഗുലർ / 2019, 2018 അഡ്മിഷൻ – സപ്ലിമെന്ററി – അഫിലിയേറ്റഡ് കേളേജുകൾ) പരീക്ഷകൾ മാർച്ച് എട്ട് മുതൽ. പിഴയില്ലാതെ ഫെബ്രുവരി 25 വരെയും 525 രൂപ പിഴയോടു കൂടി ഫെബ്രുവരി 26 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ഫെബ്രുവരി 28 വരെയും അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികൽ 210 രൂപയും വിണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 35 രൂപ (പരമാവധി 210 രൂപ) നിരക്കിലും സി.വി. ക്യാമ്പ് ഫീസ് പരീക്ഷാഫീസിന് പുറമേ അടയ്ക്കണം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

ഒന്നാം സെമസ്റ്റർ എം.എസ്.സി. / എം.കോം. / എം.എ. / എം.സി.ജെ. / എം.എസ്.ഡബ്ല്യു. / എം.റ്റി.എ. / എം.റ്റി.റ്റി.എം. (2018, 2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി / 2015, 2014, 2013, 2012 അഡ്മിഷൻ – മേഴ്‌സി ചാൻസ്) (സി.എസ്.എസ്.) പരീക്ഷകൾ മാർച്ച് 16 ന് തുടങ്ങും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

ഒന്നാം സെമസ്റ്റർ ബി.ടെക് (2015 അഡ്മിഷൻ മുതൽ – സപ്ലിമെന്ററി – സീപാസ് കോഴ്‌സ്) പരീക്ഷകൾ മാർച്ച് രണ്ടിന് തുടങ്ങും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

രണ്ടാം സെമസ്റ്റർ എം.എഡ്. – ദ്വിവത്സരം, (2020 അഡ്മിഷൻ – റെഗുലർ / 2019 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് നാലിന് തുടങ്ങും. പിഴയില്ലാതെ ഫെബ്രുവരി 25 വരെയും 525 രൂപ പിഴയോടു കൂടി ഫെബ്രുവരി 26 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ഫെബ്രുവരി 28 വരെയും അപേക്ഷിക്കാം. റെഗുലർ വിദ്യാർത്ഥികൽ 210 രൂപയും വിണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 55 രൂപ (പരമാവധി 210 രൂപ) നിരക്കിലും സി.വി. ക്യാമ്പ് ഫീസും പരീക്ഷാഫീസിന് പുറമേ അടയ്ക്കണം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

2021 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.കോം – എൽ.എൽ.ബി. – പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി (ഓണേഴ്‌സ്) (2019 അഡ്മിഷൻ – റെഗുലർ / 2018, 2015-2017, 2013-2014 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മാർച്ച് ഏഴിനകം പരീക്ഷാ കൺട്രളറുടെ കാര്യാലയത്തിൽ ലഭിച്ചിരിക്കണം.

2021 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.എ. എൽ.എൽ.ബി. – പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി (2015, 2012 – 2014 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മാർച്ച് ഏഴിനകം പരീക്ഷാ കൺട്രളറുടെ കാര്യാലയത്തിൽ ലഭിച്ചിരിക്കണം..

2021 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.എ.- എൽ.എൽ.ബി. – പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി (ഓണേഴ്‌സ്) (2019 അഡ്മിഷൻ – റെഗുലർ / 2018, 2017, 2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മാർച്ച് ഏഴിനകം പരീക്ഷാ കൺട്രളറുടെ കാര്യാലയത്തിൽ സമർപ്പിക്കണം.

2021 ആഗസ്റ്റിൽ നടന്ന മൂന്നാം വർഷ എം.എസ്.സി – മെഡിക്കൽ അനാട്ടമി പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് പേപ്പറൊന്നിന് 160 രൂപ നിരക്കിൽ ഫീസടച്ച് മാർച്ച് നാല് വരെ ഓൺലൈനായി അപേക്ഷിക്കാം.

2021 മാർച്ചിൽ നടന്ന ഒന്നാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി (പഞ്ചവത്സരം) ഇന്റഗ്രേറ്റഡ് ഡബിൾ ഡിഗ്രി (2019 അഡ്മിഷൻ – റെഗുലർ / 2018 അഡ്മിഷൻ – സപ്ലിമെന്ററി / 2013-2017 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മാർച്ച് ഏഴിനകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കണം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

മ്യൂറല്‍ പെയ്ന്റിംഗ്, തയ്യല്‍ – സൗജന്യ പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പ് മ്യൂറല്‍ പെയ്ന്റിംഗ്, തയ്യല്‍ എന്നിവയില്‍ നല്‍കുന്ന 15 ദിവസത്തെ സൗജന്യ പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 2 മുതല്‍ ആരംഭിക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ പഠനവകുപ്പുമായി ബന്ധപ്പെടുക. രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ എടുത്ത, ആദ്യം അപേക്ഷിക്കുന്ന 30 പേര്‍ക്കാണ് പ്രവേശനം. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും.

യു.ജി.സി. നെറ്റ് പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ ഇസ്ലാമിക് ചെയര്‍ അറബിക്, ജനറല്‍ പേപ്പര്‍ വിഷയത്തില്‍ യു.ജി.സി. നെറ്റ് പരിശീലനം നല്‍കുന്നു. 26-ന് ക്ലാസ്സുകള്‍ ആരംഭിക്കും. ഫോണ്‍ 8943539439, 7736418428

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

രണ്ടാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 10-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കി. 10-ന് മുമ്പായി അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. രജിസട്രേഷന്‍ – പരീക്ഷാ ഫീസുകള്‍ സംബന്ധിച്ച വിവരങ്ങളും മറ്റ് വിശദാംശങ്ങളും വെബ്‌സൈറ്റില്‍

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എസ് സി. സ്റ്റാറ്റിസ്റ്റിക്‌സ് നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനര്‍മൂല്യനിര്‍ണയ ഫലം

എം.എ. ഹിസ്റ്ററി മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2021 പരീക്ഷയുടെയും എസ്.ഡി.ഇ. അവസാന വര്‍ഷ ഏപ്രില്‍ 2020 പരീക്ഷയുടെയും മൂന്നാം സെമസ്റ്റര്‍ സംസ്‌കൃത സാഹിത്യ (സ്‌പെഷ്യല്‍) നവംബര്‍ 2020 പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ഇസ്ലാമിക് ഹിസ്റ്ററി ഏപ്രില്‍ 2021 പരീക്ഷയുടെയും എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.എ., ബി.എസ് സി. നവംബര്‍ 2019 സപ്ലിമെന്ററി പരീക്ഷയുടെയും നാലാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2020 പരീക്ഷയുടെയും രണ്ടാം സെമസ്റ്റര്‍ മാസ്റ്റര്‍ ഓഫ് ലോ ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

പ്രൈവറ്റ് രജിസ്ട്രേഷൻ -അസൈൻമെന്റ് ഫീസ്

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ 2020 പ്രവേശന ബിരുദ പ്രോഗ്രാമുകളുടെ ഒന്നാം സെമസ്റ്റർ (നവംബർ 2020 സെഷൻ) ഇന്റേണൽ ഇവാല്വേഷന്റെ ഭാഗമായുള്ള അസൈൻമെന്റുകൾക്കുള്ള ഫീസ്, പേപ്പർ ഒന്നിന് 60/- രൂപ നിരക്കിൽ, School of Distance Education – Course Fee എന്ന ശീർഷകത്തിൽ ഒടുക്കേണ്ടതാണ്.

ഹാൾടിക്കറ്റ്

24.02.2022 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബിരുദ (റെഗുലർ/സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 പരീക്ഷകളുടെ ഹാൾടിക്കറ്റും നോമിനൽ റോളും 22.02.2022 ന് രാവിലെ 11 മണി മുതൽ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാകും.

പരീക്ഷാഫലം

വിദൂര വിദ്യാഭ്യാസം രണ്ടാം വർഷ ബിബിഎ, ഏപ്രിൽ 2021 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം യൂണിവേഴ്സിറ്റി വെബ് സൈറ്റിൽ ലഭ്യമാണ്. പുനഃപരിശോധന, ഫോട്ടോകോപ്പി, സൂക്ഷ്മ പരിശോധന എന്നിവക്കുള്ള അപേക്ഷകൾ 05.03.2022 വരെ സ്വീകരിക്കും. വിദ്യാർത്ഥികൾ റിസൾട്ടിന്റെ കോപ്പി എടുത്ത് സൂക്ഷിക്കേണ്ടതാണ്. 2016 അഡ്മിഷൻ വരെയുള്ള വിദ്യാർത്ഥികളുടെ ഗ്രേഡ് കാർഡുകൾ വിതരണം ചെയ്യുന്ന തിയ്യതി പിന്നീട് അറിയിക്കും.

Read More: University Announcements 19 February 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 21 february 2022