/indian-express-malayalam/media/media_files/uploads/2021/10/university-news1.jpg)
University Announcements 19 October 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Kerala University Announcements: കേരള സര്‍വകലാശാല
പരീക്ഷ മാറ്റി
കേരളസര്‍വകലാശാല 20/10/2021 മുതല്‍ 23/10/2021 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും(Theory, Practical & Entrance) മാറ്റിവച്ചു, പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്.
Kannur University Announcements: കണ്ണൂർ സർവകലാശാല
പരീക്ഷകൾ മാറ്റിവച്ചു
കണ്ണൂർ സർവകലാശാല 20.10.2021 മുതൽ 22.10.2021 വരെ നടത്താനിരുന്ന മുഴുവൻ പരീക്ഷകളും (പ്രായോഗിക പരീക്ഷകൾ ഉൾപ്പടെ) മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
അഫിലിയേറ്റഡ് കോളേജുകളിലെ പി ജി പ്രവേശനം
പി.ജി രണ്ടാം അലോട്മെന്റിന് ശേഷം താത്കാലിക പ്രവേശനം നേടിയ വിദ്യാർഥികൾ മൂന്നാം അലോട്മെന്റിൽ ഹയർ ഓപ്ഷനുകളിലേക്ക് മാറിയിട്ടില്ലെങ്കിൽ അതത് കോളേജുകളിൽ സ്ഥിര പ്രവേശനം നേടേണ്ടതാണ്. കൂടാതെ മൂന്നാം അലോട്മെന്റ് ലഭിച്ചവരും അലോട്ട്മെന്റ് ലഭിച്ചിരിക്കുന്ന കോളേജിൽ സ്ഥിരപ്രവേശനമാണ് നേടേണ്ടത്. കോളേജുകളിൽ പ്രവേശനം നേടാത്തവർ അഡ്മിഷൻ പ്രക്രിയയിൽ നിന്നും പുറത്താകുന്നതാണ്.
Read More: University Announcements 18 October 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.