University Announcements 18 October 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 18 October 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 18 October 2021: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

ടൈംടേബിള്‍

യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാര്യവട്ടത്തെ (2018 സ്‌കീം) വിദ്യാര്‍ത്ഥികളുടെ കംബൈന്‍ഡ് ഒന്നും രണ്ടും സെമസ്റ്റര്‍ ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി ബി.ടെക് ഡിഗ്രി പരീക്ഷ ഒക്ടോബര്‍ 2021 ന്റെ പരീക്ഷകള്‍ 29/10/2021 ആരംഭിക്കുന്നു. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍ പരീക്ഷകള്‍

കരിയര്‍ റിലേറ്റഡ് സി.ബി.സി.എസ്.എസ് 2021 മെയ്മാസം നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്.സി ഫിസിക്‌സ് & കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (328) പ്രോഗ്രാമിന്റെ 20/10/2021 ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ഫിസിക്‌സ് പ്രാക്ടിക്കല്‍ പരീക്ഷകള്‍ ക്രൈസ്റ്റ് നഗര്‍ കോളേജ് മാറനല്ലൂരില്‍ 22/10/2021 നും എസ്.എന്‍ കോളേജ് കൊല്ലത്ത് 28/10/ 2021 നും നടത്തുന്നതാണ്. മറ്റ് സെന്ററുകളിലെ പരീക്ഷ തീയതിയില്‍ മാറ്റമില്ല. പുതുക്കിയ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

പരീക്ഷ മാറ്റി

കേരളസര്‍വകലാശാല 2021 ഒക്ടോബര്‍ 18ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും (ഠവലീൃ്യ, ജൃമരശേരമഹ & ഋിൃേമിരല) മാറ്റിവച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്. മറ്റു ദിവസത്തെ പരീക്ഷകള്‍ക്ക് മാറ്റമില്ല.

MG University Announcements: എംജി സർവകലാശാല

പ്രവേശനം 20 വരെ

മഹാത്മാഗാന്ധി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്ട്സ് ആൻറ് സയൻസ് കോളജുകളിലെ പി ജി പ്രോഗ്രാമുകളിലേക്കും ട്രെയിനിംഗ് കൊളജുകളിലെ ബി.എഡ് പ്രോഗ്രാമുകളിലേക്കും ഒന്നാം അലോട്ടുമെന്റ് ലഭിച്ചവര്‍ക്ക് പ്രവേശനത്തിന് റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള സമയപരിധി ഒക്ടോബർ 20 ന് വൈകിട്ട് 4 വരെ നീട്ടി. ബിരുദ പ്രോഗ്രാമുകളിലേക്കുള്ള സപ്ലിമെന്ററി അലോട്ടുമെൻ്റിൽ അപേക്ഷിക്കുന്നതിന് ഒക്ടോബർ 20 ന് വൈകിട്ട് 3 വരെ അവസരമുണ്ടായിരിക്കും.

പരീക്ഷഫലം

2021 മാർച്ചിൽ സ്‌കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് നടത്തിയ മൂന്നാം സെമസ്റ്റർ എം.ടി.ടി.എം. റഗുലർ (സി.എസ്.എസ്.) പരീക്ഷഫലം പ്രസിദ്ധീകരിച്ചു.

2021 മാർച്ചിൽ ഐ.ഐ.ആർ.ബി.എസ്. നടത്തിയ എട്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് ഇന്റർഡിസിപ്ലിനറി മാസ്റ്റർ ഓഫ് സയൻസ് (സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

2021 നവംബറിൽ നടന്ന ബി.സി.എ. – ഓഫ്-കാമ്പസ് സ്‌പെഷൽ പ്രാക്ടിക്കൽ ഒക്‌ടോബർ 2021 (ആനുവൽ സ്‌കീം) പരീക്ഷഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷ മാറ്റി

പരീക്ഷകൾ മാറ്റി

മഹാത്മാഗാന്ധി സർവ്വകലാശാല ഒക്ടോബർ 22, വെള്ളിയാഴ്ചവരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

ബിരുദപ്രവേശനത്തിന് എസ്.സി.-എസ്.ടി. വിദ്യാർഥികൾക്ക് സ്പെഷ്യൽ അലോട്ട്മെന്റ്

കാലിക്കറ്റ് സർവകലാശാലയുടെ 2021-22 അധ്യയനവർഷത്തെ ബിരുദപ്രവേശനത്തിൽ എസ്.സി.-എസ്.ടി. സീറ്റൊഴിവുകൾ നികത്താൻ സ്പെഷ്യൽ അലോട്ട്മെന്റ് നടത്തുന്നു. ഈ വിഭാഗക്കാർക്ക് ഒക്ടോബർ 21 മുതൽ 23-ന് വൈകീട്ട് നാല് വരെ നിലവിലെ സീറ്റൊഴിവ് അനുസരിച്ച് കോളേജ് ഓപ്ഷനുകൾ സ്റ്റുഡന്റ് ലോഗിൻ വഴി മാറ്റി നൽകാം. കോളേജുകളിലെ ഒഴിവുകൾ പ്രവേശവിഭാഗത്തിന്റെ വെബ്സൈറ്റിൽ ( admission. uoc.ac.in ) ലഭ്യമാണ്. ഇപ്രകാരം റീ ഓപ്ഷൻ നൽകുവരെയും പുതുതായി രജിസ്റ്റർ ചെയ്തവരെയും മാത്രമേ സ്പെഷ്യൽ അലോട്ട്മെന്റിന് പരിഗണിക്കൂ. സ്പെഷ്യൽ അലോട്ട്മെന്റ് ലഭിക്കുവർക്ക് നിലവിലെ അഡ്മിഷൻ നഷ്ടമാകും.

പരീക്ഷാ ഫലം

അവസാന വർഷ എം.എ. ഹിസ്റ്ററി ഏപ്രിൽ 2020 റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

സി.സി.എസ്.എസ്. രണ്ടാം വർഷ എം.എസ് സി എൻവയോൺമെന്റൽ സയൻസ് ഏപ്രിൽ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സി.സി.എസ്.എസ്.-പി.ജി. രണ്ടാം സെമസ്റ്റർ എം.എസ് സി. മൈക്രോബയോളജി ഏപ്രിൽ 2020 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ബി.എസ് സി-ഐ.ടി സീറ്റൊഴിവ്

കാലിക്കറ്റ് സർവകലാശാലാ സി.സി.എസ്.ഐ.ടി. പുതുക്കാട് കേന്ദ്രത്തിൽ ബി.എസ് സി – ഐ.ടി. കോഴ്‌സിന് എസ്.സി., എസ്.ടി., ഒ.ബി.എച്ച്., ഇ.ടി.ബി., മുസ്ലിം, ഇ.ഡബ്ല്യു.എസ്. വിഭാഗങ്ങൾക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. പ്രവേശനം നേടാൻ ആഗ്രഹിക്കുവർ 20-ന് ഉച്ചക്ക് 2 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ : 0480 2751888

സി.എച്ച്. ചെയർ ഗവേഷണ ഫെലോഷിപ്പ്

കാലിക്കറ്റ് സർവകലാശാല സി.എച്ച്. മുഹമ്മദ് കോയ ചെയർ ”മലയാള മാധ്യമങ്ങളിലെ മുസ്ലിം പ്രതിനിധാനം” ഗവേഷണ പ്രോജക്റ്റിലേക്ക് യോഗ്യരായവരിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു മാധ്യമ പഠനത്തിൽ തത്പരരായ, ബിരുദാനന്തര ബിരുദ യോഗ്യതയുള്ള ഗവേഷകർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട മേഖലയിൽ ഗവേഷണ പരിചയമുള്ളവർക്ക് മുൻഗണന നൽകും. സി.എച്ച്. ചെയർ നിയമിക്കുന്ന വിഷയ വിദഗ്ദ്ധ സമിതിയുടെ മേൽനോട്ടത്തിൽ മൂന്ന് മാസത്തിനകം ഗവേഷണ റിപ്പോർട്ട് സമർപ്പിക്കണം. പുളിക്കലകത്ത് അബു ഫൗണ്ടേഷനുമായി സഹകരിച്ച് നടത്തുന്ന ഗവേഷണ പ്രോജക്റ്റിൽ നാല്പത്തയ്യായിരം രൂപയാണ് ഫെലോഷിപ്പ് തുക. അപേക്ഷകൾ നവംബർ 10നു മുമ്പായി ഓൺലൈനായി സമർപ്പിക്കണം. ഇ-മെയിൽ chmkchair @gmail.com

യു.ജി. പുനഃപ്രവേശനം അപേക്ഷ നീട്ടി

കാലിക്കറ്റ് സർവകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തിനു കീഴിൽ യു.ജി. കോഴ്‌സുകൾക്ക് 2016, 2017, 2018 വർഷങ്ങളിൽ പ്രവേശനം നേടി ഒന്നും രണ്ടും മൂന്നും നാലും സെമസ്റ്റർ പരീക്ഷകൾക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താൻ കഴിയാത്തവർക്ക് അഞ്ചാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് അവസരം. 100 രൂപ ഫൈനോടെ 30 വരെ ഓലൈനായി അപേക്ഷിക്കാം. ഫോ – 0494 2407356, 7494 www. sdeuoc.ac.in

കൗണ്ടർ നിയമനം

കാലിക്കറ്റ് സർവകലാശാലാ പ്രസിൽ ദിവസവേതനാടിസ്ഥാനത്തിൽ കൗണ്ടർ തസ്തികയിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി.യാണ് യോഗ്യത. പ്രായപരിധി 36 വയസ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബർ 28. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷാ അപേക്ഷ

എസ്.ഡി.ഇ., പ്രൈവറ്റ് രജിസ്‌ട്രേഷൻ സി.യു.സി.ബി.സി.എസ്.എ,സ്.-യു.ജി. ഒന്നാം സെമസ്റ്റർ നവംബർ 2020 സപ്ലിമെന്ററി പരീക്ഷക്കും പ്രൈവറ്റ് രജിസ്‌ട്രേഷൻ സി.ബി.സി.എസ്.എസ്.-യു.ജി. റഗുലർ പരീക്ഷക്കും പിഴ കൂടാതെ 30 വരെയും 170 രൂപ പിഴയോടെ നവംബർ 2 വരെയും ഫീസടച്ച് 5 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. അഫിലിയേറ്റഡ് കോളേജുകളിലെ നവംബർ 2020 റഗുലർ പരീക്ഷക്ക് പിഴ കൂടാതെ 30 വരെയും 170 രൂപ പിഴയോടെ നവംബർ 2 വരെയും ഫീസടച്ച് 3 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

പരീക്ഷ

റദ്ദാക്കിയ ഒന്ന്, രണ്ട് സെമസ്റ്റർ ബി.ടെക്., പാർട്ട് ടൈം ബി.ടെക്. ഏപ്രിൽ 2020 സപ്ലിമെന്ററി പരീക്ഷ 20-ന് തുടങ്ങും. നിലവിൽ ലഭ്യമായ ഹാൾടിക്കറ്റ് സഹിതം മുൻനിശ്ചയിച്ച കേന്ദ്രങ്ങളിൽ പരീക്ഷക്ക് ഹാജരാകണം.

Kannur University Announcements: കണ്ണൂർ സർവകലാശാല

എം.എസ് സി. ഫിസിക്സ് – സീറ്റ് ഒഴിവ്

കണ്ണൂർ സർവ്വകലാശാല പയ്യന്നുർ ക്യാമ്പ്‌സിലെ ഭൗതിക ശാസ്ത്ര പഠനവകുപ്പിൽ എം എസ് സി ഫിസിക്സ്(അഡ്വാൻസ്ഡ് മെറ്റീരിയൽസ്)2021-23 പ്രോഗ്രാമിലേക്ക് എസ്‌സി (3) എസ് ടി(1) വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായി സംവരണത്തെ ചെയ്ത സീറ്റുകൾ ഒഴിവുണ്ട്. യോഗ്യരായ വിദ്യാർഥികൾ അസ്സൽ രേഖകൾ ആവശ്യത്തിനുള്ള കോപ്പികൾ സഹിതം 20/10/2021ബുധനാഴ്ച രാവിലെ 10-30 നു പഠനവകുപ്പിൽ നേരിട്ട് ഹാജരാകണം. ഫോൺ :0497 2806401, 9447458499

പി.ജി. മൂന്നാം അലോട്ട്മെന്റ് നിർദ്ദേശങ്ങൾ

അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള 2021-22 അധ്യയനവർഷത്തെ ബിരുദാനന്തരബിരുദ പ്രവേശനത്തിൻറെ മൂന്നാം അലോട്ട്മെന്റ് www. admission.kannuruniversity.ac.in എന്ന വെബ്‍സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർ ആപ്ലിക്കേഷൻ നമ്പറും പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കേണ്ടതാണ്. ആദ്യമായി ( First time ) അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ അഡ്മിഷൻ ഫീസ് 20.10.2021 ന് അകം SBI epay വഴി നിർബന്ധമായും അടയ്ക്കേണ്ടതാണ്. ഫീസ് അടയ്ക്കാത്തവർക്ക് ലഭിച്ച അലോട്ട്മെന്റ് നഷ്ടമാകുന്നതാണ് .

അഡ്മിഷൻ ഫീസ് ജനറൽ വിഭാഗത്തിന് 610/- രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 550/- രൂപയുമാണ്. ഒന്നും രണ്ടും അല്ലോട്മെന്റുകളിൽ, അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ വീണ്ടും ഹയർ ഓപ്ഷൻ ലഭിച്ചാൽ ഫീസ് അടയ്‌ക്കേണ്ടതില്ല. അലോട്ട്മെന്റ് ലഭിച്ചവർ pay fees ബട്ടൺ ക്ലിക്ക് ചെയ്താണ് ഫീസ് അടയ്‌ക്കേണ്ടത്. ഫീസ് അടച്ചവർ ലോഗിൻ ചെയ്തു ഫീസ് അടച്ച വിവരങ്ങൾ അവരുടെ പ്രൊഫൈലിൽ വന്നിട്ടുണ്ട് എന്ന് ഉറപ്പു വരുത്തേണ്ടതാണ്. അഡ്മിഷൻ ഫീസ് SBI epay വഴി ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാക്കുന്നതാണ്.

കണ്ണൂർ സർവ്വകലാശാലയിൽ നിന്നല്ലാതെ യോഗ്യതാ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾ റെക്കഗ്നീഷൻ ഫീ ആയ 165/- രൂപയും മെട്രിക്കുലേഷൻ ഫീ ആയ 165/- രൂപയും ഉൾപ്പെടെ 330/- രൂപ കോളേജിൽ പ്രവേശനം നേടിയതിനു ശേഷം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാകുന്ന ലിങ്ക് വഴി അടയ്‌ക്കേണ്ടതാണ്. ഒന്നും രണ്ടും അല്ലോട്മെന്റുകളിൽ, അലോട്ട്മെന്റ് ലഭിച്ച്, ഫീസ് ഒടുക്കിയവർ വീണ്ടും ഹയർ ഓപ്ഷൻ ലഭിച്ചാൽ ഫീസ് അടക്കേണ്ടതില്ല.

കോളേജ് പ്രവേശനം

മൂന്നാം അലോട്മെന്റിൽ അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ അതാത് കോളേജുകളിൽ അഡ്മിഷനു വേണ്ടി 21.10.2021 തീയ്യതിയിൽ ഹാജരാകേണ്ടതാണ്. അഡ്മിഷൻ ലഭിക്കുന്നതിനായി ഹാജരാക്കുന്നതിനുള്ള അലോട്ട്മെന്റ് മെമ്മോ വെബ്സൈറ്റിൽ ലഭ്യമാകുന്നതാണ്. അലോട്ട്മെന്റ് മെമ്മോയോടൊപ്പം താഴെക്കൊടുത്തിരിക്കുന്ന രേഖകളും പ്രവേശനസമയത്ത് അതാത് കോളജുകളിൽ ഹാജരാക്കേണ്ടതാണ്.

ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഔട്ട്

രജിസ്‌ട്രേഷൻ ഫീസ്, സർവ്വകലാശാല ഫീസ്, എന്നിവ ഓൺലൈനായി അടച്ച രസീതിന്റെ പ്രിന്റ് ഔട്ട്

യോഗ്യതാ പരീക്ഷയുടെ അസ്സൽ മാർക്ക് ലിസ്റ്റ് & പ്രൊവിഷണൽ /ഡിഗ്രീ സർട്ടിഫിക്കറ്റ്

ജനനതീയ്യതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്

വിടുതൽ സർട്ടിഫിക്കറ്റ് (TC)

കോഴ്സ്/ കോണ്ടക്ട് സർട്ടിഫിക്കറ്റ്

അസ്സൽ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്

EWS സർട്ടിഫിക്കറ്റ് (പൊതു/ മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് )

അസ്സൽ നോൺക്രീമിലെയർ സർട്ടിഫിക്കറ്റ് (എസ്.ഇ.ബി.സി വിഭാഗങ്ങൾക്ക്)

ഗ്രേസ് മാർക്ക് ലഭിക്കുന്നതിനാവശ്യമായ അസ്സൽ സർട്ടിഫിക്കറ്റ്

കേരളത്തിന് പുറത്തുള്ള സർവകലാശാലകളിൽ നിന്നും വിദൂര വിദ്യാഭ്യാസം വഴി യോഗ്യതാ കോഴ്സ് പൂർത്തിയാക്കിയവരും വ്യത്യസ്ത നാമകരണത്തിൽ ബിരുദം പൂർത്തിയായവരും കണ്ണൂർ സർവ്വകലാശാലയുടെ Equivalence Certificate ഹാജരാക്കേണ്ടതാണ്. ഏതെങ്കിലും ബിരുദമാണ് യോഗ്യത എങ്കിൽ കണ്ണൂർ സർവ്വകലാശാലയുടെ Recognition Certificate മതിയാകും.

അപേക്ഷയിൽ കൊടുത്തിരിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്

ഫീസടച്ച വിവരങ്ങൾ അടങ്ങിയ പ്രിന്റ് ഔട്ട്

ഓൺലൈൻ രജിസ്റ്റർ ചെയ്ത എല്ലാ വിദ്യാർത്ഥികളും ഫീസടച്ചതിന്റെ വിവരങ്ങൾ അടങ്ങിയ പ്രിന്റ് ഔട്ട് കൈവശം സൂക്ഷിക്കേണ്ടതാണ്. അഡ്മിഷൻ സമയത്തു നിർബന്ധമായും കോളേജിൽ ഹാജരാക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾ www. admission.kannuruniversity.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കുന്നതാണ്

ഹെൽപ്പ് ലൈൻ നമ്പർ:04972715261, 7356948230 ഇ മെയിൽ ഐഡി pgsws@kannuruniv.ac.in.

ഇന്റേണൽ മാർക്ക് സമർപ്പണം

അഫിലിയേറ്റഡ് കോളേജുകളിലെയും ഐ.ടി എഡ്യൂക്കേഷൻ സെന്ററുകളിലെയും നാലാം സെമസ്റ്റർ എം.സി.എ മെയ് 2021 സെഷൻ പരീക്ഷയുടെ ഇന്റേണൽ മാർക്കുകൾ 20.10.2021 മുതൽ 25.10.2021 വരെ ഓൺലൈനായി സമർപ്പിക്കേണ്ടതാണ്.

പ്രായോഗിക പരീക്ഷകൾ

ഏഴാം സെമസ്റ്റർ ബി.ടെക് ( സപ്ലിമെന്ററി- 2007 അഡ്മിഷൻ മുതൽ – പാർട്ട് ടൈം ഉൾപ്പടെ ) നവംബർ 2019 – മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം പ്രായോഗിക പരീക്ഷകൾ ഒക്ടോബർ 20 ന് വിവിധ പരീക്ഷ കേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്. പരീക്ഷ ടൈംടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷ മാറ്റിവെച്ചു

കണ്ണൂർ സർവകലാശാല 18.10.2021 (തിങ്കൾ) ന് നടത്താനിരുന്ന രണ്ടാം വർഷ വിദൂരവിദ്യാഭ്യാസ ബിരുദ (ഏപ്രിൽ 2021) പരീക്ഷകളും, ഐ. റ്റി. പഠനവകുപ്പിലെ ഒന്നാം സെമസ്റ്റർ എം. എസ് സി. കംപ്യൂട്ടർ സയൻസ് (നവംബർ 2020) പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. തലശേരി ക്യാംപസിലെ ഒന്നാം സെമസ്റ്റർ എം. ബി. എ. പരീക്ഷകൾക്ക് മാറ്റമില്ല.

Read More: University Announcements 16 October 2021: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Get the latest Malayalam news and Education news here. You can also read all the Education news by following us on Twitter, Facebook and Telegram.

Web Title: University announcements 18 october 2021

Next Story
Victers Channel: ഒക്ടോബർ 19ന് വിക്‌ടേഴ്സ് ക്ലാസുകൾക്ക് അവധിvicters, victers timetable, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com