/indian-express-malayalam/media/media_files/uploads/2021/10/university-news-2.jpg)
university news
University Announcements 05 March 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Kerala University Announcements: കേരള സര്‍വകലാശാല
പരീക്ഷാഫലം
കേരളസര്‍വകലാശാല 2022 ജനുവരിയില്‍ നടത്തിയ എം.കോം. ഫിനാന്‍സ് ഒന്ന്, രണ്ട് സെമസ്റ്റര്‍ (എസ്.ഡി.ഇ. - റെഗുലര്‍ - 2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ് ആന്റ് സപ്ലിമെന്ററി - 2018 അഡ്മിഷന്‍, സപ്ലിമെന്ററി - 2017 അഡ്മിഷന്‍) സ്‌പെഷ്യല്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം വിദ്യാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മാര്‍ച്ച് 13 വരെ നേരിട്ട് അപേക്ഷിക്കാം.
കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ എം.സി.എ. റെഗുലര്‍ ആന്റ് സപ്ലിമെന്ററി (2015 സ്‌കീം) മാര്‍ച്ച് 2021, പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ടൈംടേബിള്‍
കേരളസര്‍വകലാശാല മാര്‍ച്ച് 21 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ എല്‍.എല്‍.എം., മാര്‍ച്ച് 2022 പരീക്ഷയുടെ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
സ്‌പെഷ്യല്‍ പ്രാക്ടിക്കല്‍ പരീക്ഷ
കേരളസര്‍വകലാശാല 2021 മെയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എസ്‌സി. ബോട്ടണി ആന്റ് ബയോടെക്‌നോളജി (കോംപ്ലിമെന്ററി ബയോകെമിസ്ട്രി), ബി.എസ്‌സി. ബയോകെമിസ്ട്രി ആന്റ് ഇന്‍ഡസ്ട്രിയല്‍ മൈക്രോബയോളജി (കോര്‍ ബയോകമിസ്ട്രി), (വൊക്കേഷണല്‍ മൈക്രോബയോളജി) എന്നീ കോഴ്‌സുകളുടെ കോവിഡ് സ്‌പെഷ്യല്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച് 7 മുതല്‍ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
സൂക്ഷ്മപരിശോധന
കേരളസര്‍വകലാശാല 2021 മെയില്‍ നടത്തിയ നാലാം സെമസ്റ്റര്‍ ബി.എ. (സി.ബി.സി.എസ്.) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുളള വിദ്യാര്‍ത്ഥികള്‍ ഫോട്ടോ പതിച്ച ഐ.ഡി.കാര്‍ഡും ഹാള്‍ടിക്കറ്റുമായി 2022 മാര്‍ച്ച് 7 മുതല്‍ 16 വരെയുളള പ്രവൃത്തി ദിനങ്ങളില്‍ ബി.എ. റീവാല്യുവേഷന്‍ സെക്ഷനില്‍ ഇ.ജെ.ഢ (അഞ്ച്) ഹാജരാകേണ്ടതാണ്. (ഫോണ്‍: 0471 2386428)
പരീക്ഷാഫീസ്
കേരളസര്‍വകലാശാല നടത്തുന്ന (എസ്.ഡി.ഇ.) ബി.എ./ബി.എസ്‌സി.കമ്പ്യൂട്ടര്‍സയന്‍സ്/ബി.എസ്‌സി. മാത്തമാറ്റിക്‌സ്/ബി.കോം./ബി.സി.എ./ബി.ബി.എ. കോഴ്‌സുകളുടെ അഞ്ച്, ആറ് സെമസ്റ്റര്‍ ഏപ്രില്‍ 2022 പരീക്ഷയുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. പിഴകൂടാതെ മാര്‍ച്ച് 14 വരെയും 150 രൂപ പിഴയോടെ മാര്‍ച്ച് 17 വരെയും 400 രൂപ പിഴയോടെ മാര്‍ച്ച് 19 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന് - അപേക്ഷ ക്ഷണിക്കുന്നു
കേരളസര്‍വകലാശാലയുടെ തുടര്‍വിദ്യാഭ്യാസവ്യാപനകേന്ദ്രം ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളേജില്‍ നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്‌സായ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 20. അപേക്ഷകള്‍ ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളേജിലെ സി.എ.സി.ഇ.ഇ. യൂണിറ്റിന്റെ ഓഫീസില്‍ നിന്നും ശനി, ഞായര്‍ ദിവസങ്ങളില്‍ ലഭിക്കുന്നതാണ്. അപേക്ഷാഫീസ് 110 രൂപ. വിദ്യാഭ്യാസയോഗ്യത: പ്ലസ്ടു/പ്രീ-ഡിഗ്രി, ക്ലാസ്: ശനി, ഞായര്‍ ദിവസങ്ങളില്‍ മാത്രം, കോഴ്‌സ് കാലാവധി: 6 മാസം. വിശദവിവരങ്ങള്‍ക്ക്: കോഴ്‌സ് കോ-ഓര്‍ഡിനേറ്റര്‍ - 8129418236, 9495476495
MG University Announcements: എംജി സർവകലാശാല
അപേക്ഷാ തീയതി നീട്ടി
മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്. (2020 അഡ്മിഷൻ - പുതിയ സ്‌കീം - റഗുലർ / 2019 അഡ്മിഷൻ - ഇംപ്രൂവ്‌മെന്റ് / റീ-അപ്പിയറൻസ്), സി.ബി.സി.എസ്.എസ്. (2014-2016 അഡ്മിഷൻ - റീഅപ്പിയറൻസ് / 2013 അഡ്മിഷൻ മേഴ്‌സി ചാൻസ്), മൂന്നാം സെമസ്റ്റർ സൈബർ ഫോറെൻസിക് (സി.ബി.സി.എസ്. 2020 അഡ്മിഷൻ - റഗുലർ / 2019 അഡ്മിഷൻ - ഇംപ്രൂവ്‌മെന്റ് / റീ-അപ്പിയറൻസ്, സി.ബി.സി.എസ്.എസ്. 2014-2018 അഡ്മിഷൻ - റീ-അപ്പിയറൻസ്) പരീക്ഷകളുടെ അപേക്ഷാ തീയതി നീട്ടി. പിഴയില്ലാതെ മാർച്ച് ഏഴ് മുതൽ 10 വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് 11 മുതൽ 13 വരെയും 1050 രൂപ സൂപ്പർഫൈനോടു കൂടി മാർച്ച് 14 വരെയും അപേക്ഷിക്കാം.
പരീക്ഷാ ഫലം
2021 ആഗസ്റ്റിൽ സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സ് നടത്തിയ 2020 -22 ബാച്ച് ഒന്നാം സെമസ്റ്റർ എം.എ. (പൊളിറ്റിക്‌സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ് / പൊളിറ്റിക്‌സ് ആന്റ് ഹ്യൂമൻ റൈറ്റസ് / പൊളിറ്റിക്‌സ് - പബ്ലിക് പോളിസി ആന്റ് ഗവേണൻസ്) (സോഷ്യൽ സയൻസസ് ഫാക്കൽറ്റി - സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ ത്രിവത്സര യൂണിറ്ററി എൽ.എൽ.ബി. (2018 അഡ്മിഷൻ - റഗുലർ / എൽ.എൽ.ബി. (ത്രിവത്സരം) 2014-2017 അഡ്മിഷൻ - സപ്ലിമെന്ററി / 2013 അഡ്മിഷൻ - ഒന്നാം മേഴ്‌സി ചാൻസ് / 2012 അഡ്മിഷൻ - രണ്ടാം മേഴ്‌സി ചാൻസ് / 2012 ന് മുൻപുള്ള അഡ്മിഷൻ - മൂന്നാം മേഴ്‌സി ചാൻസ് പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മാർച്ച് 18 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭിച്ചിരിക്കണം.
ഒന്ന്, രണ്ട് വർഷ 2016-2019 ബാച്ച്, ഒന്നാം വർഷ 2017-2020 ബാച്ച് - അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ആർക്കിയോളജി ആൻഡ് മ്യൂസിയോളജി പ്രോഗ്രാം പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷകൾ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം മാർച്ച് 19 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സമർപ്പിക്കേണ്ടതാണ്.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രിസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ അപേക്ഷിക്കാം.
പരീക്ഷ
നാലാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷയും 18-ന് തുടങ്ങും.
കോവിഡ് പ്രത്യേക പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2020 റഗുലര്‍ കോവിഡ് പ്രത്യേക പരീക്ഷ, മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കൊപ്പം നടക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
Kannur University Announcements: കണ്ണൂർ സർവകലാശാല
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ എം.എ. പൊളിറ്റിക്കല്‍ സയന്‍സ് നവംബര്‍ 2020 പരീക്ഷയുടെ ഫലം പ്രിസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 18 വരെ അപേക്ഷിക്കാം. പി.ആര്‍. 325/2022
പരീക്ഷ
നാലാം സെമസ്റ്റര്‍ ബി.വോക്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും ഏപ്രില്‍ 2020 സപ്ലിമെന്ററി പരീക്ഷയും 18-ന് തുടങ്ങും. പി.ആര്‍. 326/2022
കോവിഡ് പ്രത്യേക പരീക്ഷ
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2020 റഗുലര്‍ കോവിഡ് പ്രത്യേക പരീക്ഷ, മൂന്നാം സെമസ്റ്റര്‍ പി.ജി. നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കൊപ്പം നടക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
Read More: University Announcements 04 March 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.