scorecardresearch

Latest News

University Announcements 04 March 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 04 March 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 04 March 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

MG University Announcements: എംജി സർവകലാശാല

പുന:പരീക്ഷ മാർച്ച് എട്ടിന്

ഫെബ്രുവരി 17 ന് തൊടുപുഴ അൽ അസർ കോളേജിൽ നടന്ന ഒന്നാം സെമസ്റ്റർ എൽ.എൽ.എം. (2020 അഡ്മിഷൻ) ‘ലോ ആന്റ് സോഷ്യൽ ട്രാൻസ്‌ഫോർമേഷൻ’ പേപ്പറിന്റെ പരീക്ഷ റദ്ദാക്കുകയും പിന്നീട് ഫെബ്രുവരി 21 ലേക്ക് മാറ്റി വെക്കുകയും ചെയ്തിരുന്നു. പ്രസ്തുത പേപ്പറിന്റെ പുന:പരീക്ഷ മാർച്ച് എട്ടിന് രാവിലെ 9.30 മുതൽ 12.30 വരെ നടക്കും. പരീക്ഷാ കേന്ദ്രത്തിന് മാറ്റമില്ല.

പരീക്ഷ മാർച്ച് 21 ന്

ഒന്നാം സെമസ്റ്റർ എം.എസ്.സി. (സി.എസ്.എസ്. – 2018, 2017, 2016 അഡ്മിഷൻ സപ്ലിമെന്ററി / 2015, 2014, 2013, 2012 അഡ്മിഷൻ – മേഴ്‌സി ചാൻസ്) – ക്ലിനിക്കൽ ന്യൂട്രീഷൻ ആന്റ് ഡയറ്റെറ്റിക്‌സ് കോഴ്‌സിന്റെ ഹ്യൂമൺ സൈക്കോളജി, എം.എസ്.സി ഈലക്ട്രോണിക്‌സ് കോഴ്‌സിന്റെ അഡ്‌വാൻസ്ഡ് നെറ്റ്‌വർക്ക് ആന്റ് സിസ്റ്റം എന്നീ പേപ്പറുകളുടെ പരീക്ഷ മാർച്ച് 21 ന് നടക്കും.

പരീക്ഷാ തീയതി

രണ്ടാം സെമസ്റ്റർ എം.സി.എ. (2020 അഡ്മിഷൻ – റഗുലർ / 2019, 2018, 2017 അഡ്മിഷൻ – -സപ്ലിമെന്ററി / 2015 അഡ്മിഷൻ – സപ്ലിമെന്ററി – അഫിലിയേറ്റഡ് കോളേജ്, സീപാസ് / 2016 അഡ്മിഷൻ – സപ്ലിമെന്ററി – അഫിലിയേറ്റഡ് കോളേജ് / ലാറ്ററൽ എൻട്രി 2016 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് 16 ന് തുടങ്ങും. പിഴയില്ലാതെ മാർച്ച് ഏഴിനും 525 രൂപ പിഴയോടു കൂടി മാർച്ച് എട്ടിനും 1050 രൂപ സൂപ്പർഫൈനോടു കൂടി മാർച്ച് ഒൻപതിനും അപേക്ഷിക്കാം. റഗുലർ വിദ്യാർത്ഥികൾ 210 രൂപയും വീണ്ടുമെഴുതുന്നവർ പേപ്പറൊന്നിന് 45 രൂപ നിരക്കിൽ (പരമാവധി 210 രൂപ) സി.വി. ക്യാമ്പ് ഫീസായി പരീക്ഷാ ഫീസിന് പുറമേ അടക്കണം.

രണ്ടാം സെമസ്റ്റർ യു.ജി.(സി.ബി.സി.എസ്.എസ്. – 2014 മുതൽ 2016 വരെയുള്ള അഡ്മിഷൻ – റീഅപ്പിയറൻസ് / 2013 അഡ്മിഷൻ – മേഴ്‌സി ചാൻസ്), രണ്ടാം സെമസ്റ്റർ ബി.എസ്.സി സൈബർ ഫോറൻസിക് (2014 മുതൽ 2018 വരെയുള്ള അഡ്മിഷൻ – റീഅപ്പിയറൻസ്) പരീക്ഷകൾ മാർച്ച് 11 ന് തുടങ്ങും. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ.

ഒന്നാം വർഷ എം.എസ്.സി. മെഡിക്കൽ അനാട്ടമി (2020 അഡ്മിഷൻ – റഗുലർ / 2020 ന് മുൻപുള്ള അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷകൾ മാർച്ച് 18 ന് ആരംഭിക്കും. പിഴയില്ലാതെ മാർച്ച് ഒൻപത് വരെയും 525 രൂപ പിഴയോടു കൂടി മാർച്ച് 10 നും 1050 രൂപ സൂപ്പർഫൈനോടു കൂടി മാർച്ച് 11 നും അപേക്ഷിക്കാം. ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

2020 നവംബറിൽ നടന്ന മൂന്ന്, നാല് സെമസ്റ്റർ എം.കോം. (പ്രൈവറ്റ് – റഗുലർ – സപ്ലിമെന്ററി / അദാലത്ത് സ്‌പെഷ്യൽ മേഴ്‌സി ചാൻസ്്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 2015 അഡ്മിഷൻ മുതലുള്ളവർ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് മാർച്ച് 18 വരെ ഓൺലൈനായി അപേക്ഷിക്കണം. 2015 അഡ്മിഷന് മുൻപുളളവർ നിശ്ചിത ഫീസ് സഹിത മുള്ള അപേക്ഷ മാർച്ച് 18 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ ലഭ്യമാക്കണം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www. mgu.ac.in).

താത്ക്കാലിക ഒഴിവ്

മഹാത്മാഗാന്ധി സർവകലാശാലയിൽ  ഫ്രഷ് സോഫ്ട് വെയർ ഡവലപ്പർ തസ്തികയിൽ നിലവിലുള്ള നാല് താത്ക്കാലിക ഒഴിവുകളിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മാർച്ച് 11ന് നടത്തുന്നവാക് – ഇൻ – ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.യോഗ്യതയും മറ്റ് വിവരങ്ങളും  www. mgu.ac.in എന്ന വെബ്സൈറ്റിൽ ലഭിക്കും. -ഫോൺ- 0481 2733303

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷാ ഫലം

എം.സി.എ. ആറാം സെമസ്റ്റര്‍, നാലാം സെമസ്റ്റര്‍ ലാറ്ററല്‍ എന്‍ട്രി ഡിസംബര്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷാ അപേക്ഷ

മൂന്നാം സെമസ്റ്റര്‍ എം.ടെക്. നാനോസയന്‍സ് ആന്റ് ടെക്‌നോളജി നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്കും മൂന്നാം സെമസ്റ്റര്‍ എം.എസ് സി. റേഡിയേഷന്‍ ഫിസിക്‌സ് ജനുവരി 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും പിഴ കൂടാതെ 16 വരെയും 170 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

രണ്ടാം വര്‍ഷ എം.സി.എ. ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷക്കും ഡിസംബര്‍ 2021 സപ്ലിമെന്ററി പരീക്ഷകള്‍ക്കും പിഴ കൂടാതെ 15 വരെയും 170 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം.

പരീക്ഷ

രണ്ടാം വര്‍ഷ എം.ബി.ബി.എസ്. നവംബര്‍ 2018 സപ്ലിമെന്ററി പരീക്ഷയും ഏപ്രില്‍ 2019 അഡീഷണല്‍ സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷയും 18-ന് തുടങ്ങും.

Kannur University Announcements: കണ്ണൂർ സർവകലാശാല

ഹാൾടിക്കറ്റുകൾ

09.03.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ ബിരുദ (നവംബർ 2020), ഒന്നാം വർഷ പ്രൈവറ്റ് രജിസ്‌ട്രേഷൻ അഫ്സൽ ഉൽ ഉലമ (പ്രിലിമിനറി- ഏപ്രിൽ 2021) പരീക്ഷകളുടെ ഹാൾടിക്കറ്റുകളും വിശദമായ ടൈം ടേബിളും സർവകലാശാല വെബ്സൈറ്റിൽ (www. kannuruniversity.ac.in) ലഭ്യമാണ്.

പരീക്ഷാഫലം

സർവകലാശാല പഠനവകുപ്പുകളിലെ രണ്ടാം സെമസ്റ്റർ എം. എ. ജേണലിസം & മാസ് കമ്മ്യൂണിക്കേഷൻ, എം. എസ് സി. സ്റ്റാറ്റിസ്റ്റിക്സ് (മേയ് 2021) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും പകർപ്പിനും സൂക്ഷ്മ പരിശോധനയ്ക്കും 16.03.2022 വരെ അപേക്ഷിക്കാം.

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

കുസാറ്റ്: വൊക്കേഷണല്‍ കോഴ്‌സുകളിലേക്ക് മാര്‍ച്ച് 7 വരെ അപേക്ഷിക്കാം

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ഡി ഡി യു കൗശല്‍ കേന്ദ്രയില്‍ നടത്തുന്ന ബി. വോക്ക് ( ബിസിനസ്സ് പ്രോസസ്സ് ആന്റ് ഡാറ്റ അനലിറ്റിക്‌സ്), എംവോക്ക് (ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ് കണ്‍സള്‍ട്ടിങ്), എം വോക്ക് (മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷന്‍ ഡവലപ്‌മെന്റ്്) എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിന് അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് ഏഴും പിഴയോടെ മാര്‍ച്ച് 14 വരെയുമാണ്. വിശദ വിവവരങ്ങള്‍ admissions. cusat.ac in ല്‍ ലഭ്യമാണ്.

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യുക്കേഷൻ സെല്ലിന്റെ കീഴിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (ഡി.സി.എ), ഡെസ്‌ക് ടോപ് പബ്ലിഷിംഗ് (ഡി.റ്റി.പി), ഡേറ്റ എൻട്രി, ഓട്ടോ കാഡ്, ടാലി, ബ്യൂട്ടീഷ്യൻ കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. ആൺകുട്ടികൾക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് നേരിട്ടോ 0471-2490670 എന്ന ഫോൺ നമ്പരിലോ ബന്ധപ്പെടണം.

തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്‌സുകൾക്ക് അപേക്ഷിക്കാം

കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം ഹെഡ് ഓഫീസിൽ മാർച്ച് അവസാനം കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് & ജി.എസ്.ടി (ടാലി ഉപയോഗിച്ചുള്ളത്) കോഴ്‌സ് ആരംഭിക്കുന്നു. കോഴ്‌സിന് www. lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ 28 വരെ ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2560333.

നിർധന വിദ്യാർഥികൾക്ക് സൗജന്യ തൊഴിൽ പരിശീലനം

കേന്ദ്രസർക്കാർ പദ്ധതിയായ ദേശീയ നഗര ഉപജീവന പദ്ധതിയുടെ (എൻ.യു.എൽ.എം) കീഴിൽ തിരുവനന്തപുരം പിഎംജി ജംഗ്ഷനിൽ കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ഐ.എച്ച്.ആർ.ഡിയുടെ അനുബന്ധ സ്ഥാപനമായ മോഡൽ ഫിനിഷിങ് സ്‌കൂൾ മാർച്ച് അവസാന വാരം ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിൽ അപേക്ഷ ക്ഷണിച്ചു.

ഫീൽഡ് ടെക്‌നീഷ്യൻ ആൻഡ് അദർ ഹോം അപ്ലിയൻസ് കോഴ്‌സാണ് സംഘടിപ്പിക്കുന്നത്. എസ്.എസ്.എൽ.സി (350 മണിക്കൂർ) യാണ് യോഗ്യത. പ്രായം 18-35 വരെ. കാലാവധി മൂന്നു മാസം. അപേക്ഷകർ തിരുവനന്തപുരം കോർപ്പറേഷൻ, നെടുമങ്ങാട്, നെയ്യാറ്റിൻകര, കഴക്കൂട്ടം, ആറ്റിങ്ങൽ എന്നീ മുൻസിപ്പാലിറ്റി പരിധിയിൽ സ്ഥിര താമസക്കാരും ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവരോ അല്ലെങ്കിൽ ഒരുലക്ഷം രൂപയിൽ താഴെ വാർഷിക കുടുംബവരുമാനം ഉള്ളവരോ ആയിരിക്കണം. താത്പര്യമുള്ള അപേക്ഷകർ 0471 2307733, 8547005050 എന്നീ നമ്പറുകളിൽ മോഡൽഫിനിഷിങ്ങ് സ്‌കൂൾ ഓഫീസുമായോ അല്ലെങ്കിൽ താമസിക്കുന്ന മുൻസിപ്പാലിറ്റി / കോർപ്പറേഷനനിലെ എൻ.യു.എൽ.എം ഓഫീസുമായോ ബന്ധപ്പെടണം.

ലിഫ്റ്റ് ഇറക്ടര്‍ കോഴ്‌സ് പ്രവേശനം

കുഴല്‍മന്ദം ഗവ. ഐ.ടി.യില്‍ ഐ.എം.സിയുടെ കീഴില്‍ ആരംഭിക്കുന്ന മൂന്ന് മാസ ലിഫ്റ്റ് ഈറക്ടര്‍ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി യോഗ്യതയുള്ള 18 വയസ്സ് പൂര്‍ത്തിയായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04922 295888, 9995424809.

യു.ജി.സി നെറ്റ് കോച്ചിംഗ്

വടക്കഞ്ചേരി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് ഹ്യുമാനിറ്റീസ്- പേപ്പര്‍ 1, കൊമേഴ്സ് – പേപ്പര്‍ 2 എന്നിവയില്‍ യു.ജി.സി നെറ്റ് കോച്ചിംഗ് ക്ലാസ്സുകള്‍ നടത്തുന്നു. മാര്‍ച്ച് ഒമ്പത് മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. പി.ജിക്ക് പഠിക്കുന്നവര്‍ക്കും പൂര്‍ത്തിയായവര്‍ക്കും കോഴ്സിന് ചേരാം. ഫോണ്‍: 9495069307, 8547005042, 8547233700

കിക്മയില്‍ എം.ബി.എ

ആലപ്പുഴ: കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം) 2022-24 ബാച്ചിലേയ്ക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

കേരള സര്‍വകലാശാലയുടെയും എ.ഐ.സി.ടിയുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്‌സില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ്, ഹ്യൂമന്‍ റിസോഴ്‌സ്, സിസ്റ്റംസ് എന്നിവയില്‍ ഡ്യൂവല്‍ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ക്കും സീറ്റ് സംവരണമുണ്ട്.

എസ്.സി, എസ്.ടി വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 15. ഫോണ്‍: 8547618290, 9188001600, വെബ്സൈറ്റ്: wwww. kicmakerala.in

Read More: University Announcements 03 March 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 04 march 2022