scorecardresearch

University Announcements 04 February 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 04 February 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 04 February 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

author-image
Education Desk
New Update
university news, education, ie malayalam

University Announcements 04 February 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Advertisment

Kerala University Announcements: കേരള സര്‍വകലാശാല

പിഎച്ച്.ഡി. പ്രൊവിഷണല്‍ രജിസ്‌ട്രേഷന്‍

കേരളസര്‍വകലാശാലയുടെ മെഡിസിന്‍ ഫാക്കല്‍റ്റിയുടെ കീഴിലുളള വിഷയങ്ങളില്‍ നടത്തിയ പിഎച്ച്.ഡി. എന്‍ട്രന്‍സ് പരീക്ഷ പാസായിട്ടുളളവര്‍ക്ക് ആരോഗ്യസര്‍വകലാശാലയില്‍ നേരിട്ട് പിഎച്ച്.ഡി.ക്ക് പ്രൊവിഷണല്‍ രജിസ്‌ട്രേഷന്‍ ചെയ്യാനുളള അവസാന അവസരം ആരോഗ്യസര്‍വകലാശാല അനുവദിച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് ആരോഗ്യസര്‍വകലാശാലയുടെ 2022 ജനുവരി 15 ലെ പിഎച്ച്.ഡി. രജിസ്‌ട്രേഷന്‍ നോട്ടിഫിക്കേഷന്‍ പരിശോധിക്കേണ്ടതാണ്.

MG Announcements: എംജി സർവകലാശാല

പരീക്ഷാ ഫലം

2021 ഫെബ്രുവരിയിൽ നടന്ന ആറാം സെമസ്റ്റർ ബി.ബി.എ. (1995 അഡ്മിഷൻ - സ്‌പെഷ്യൽ മേഴ്‌സി ചാൻസ് / അദാലത്ത് - സ്‌പെഷ്യൽ മേഴ്‌സി ചാൻസ് 2018) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ള അപേക്ഷ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിലുള്ള ഫീസ് സഹിതം ഫെബ്രുവരി 16 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.

2020 നവംബറിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എ. മ്യൂസിക് വോക്കൽ പി.ജി.സി.എസ്.എസ്. (റെഗുലർ / സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ഫെബ്രുവരി 18 വരെ ഓൺലൈനായി അപേക്ഷിക്കാം.

Advertisment

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

കെ.എ.എസ്. പരീക്ഷാ സൗജന്യ പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ ഡിഗ്രി യോഗ്യതയുള്ള പി.എസ്.സി. പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി സൗജന്യ പരിശീലനം ഓണ്‍ലൈനായി നല്‍കുന്നു. കെ.എ.എസ്. പ്രാഥമിക പരീക്ഷാ സിലബസിന് ഊന്നല്‍ നല്‍കുന്ന പരിശീലനത്തിന് താല്‍പര്യമുള്ളവര്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, വാട്‌സ്ആപ്പ് നമ്പര്‍ എന്നിവ സഹിതം bureaukkd @gmail.com എന്ന ഇ-മെയിലില്‍ 10-ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. ആദ്യം അപേക്ഷ നല്‍കുന്ന 100 പേര്‍ക്കാണ് അവസരം. ഫോണ്‍ 0494 2405540

ആഭരണ, കളിപ്പാട്ട നിര്‍മാണ പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ ലൈഫ്‌ലോംഗ് ലേണിംഗ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പ് ആഭരണ, കളിപ്പാട്ട നിര്‍മാണത്തില്‍ സൗജന്യ പരിശീലനം നല്‍കുന്നു. ക്ലാസ്സുകള്‍ 16-ന് തുടങ്ങും. താല്‍പര്യമുള്ളവര്‍ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുക. കോവിഡ് വാക്‌സിന്‍ എടുത്തവര്‍ക്കു മാത്രമാണ് പ്രവേശനം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ്. പരിശീലനത്തിന് ആവശ്യമായ സാധനസാമഗ്രികളുടെ ചെലവ് സ്വയം വഹിക്കണം.

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റര്‍ സി.ബി.സി.എസ്.എസ്.-യു.ജി. ഏപ്രില്‍ 2022 പരീക്ഷകള്‍ക്ക് പിഴ കൂടാതെ 23 വരെയും 170 രൂപ പിഴയോടെ 25 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. വിദൂരവിദ്യാഭ്യാസ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പിഴ കൂടാതെ 25 വരെയും 170 രൂപ പിഴയോടെ മാര്‍ച്ച് 2 വരെയും ഫീസടച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. പരീക്ഷാ തീയതി പിന്നീട് അറിയിക്കും.

സര്‍വകലാശാലാ പഠനവിഭാഗത്തിലെ മൂന്നാം സെമസ്റ്റര്‍ എം.എസ് സി. ബയോടെക്‌നോളജി (നാഷണല്‍ സ്ട്രീം) ഡിസംബര്‍ 2021 പരീക്ഷക്ക് പിഴ കൂടാതെ ഫീസടച്ച് 16-ന് മുമ്പായി നേരിട്ട് അപേക്ഷിക്കേണ്ടതാണ്. 170 രൂപ പിഴയോടെ 18 വരെ അപേക്ഷിക്കാം. പരീക്ഷാ തീയതി പിന്നീട് അറിയിക്കും.

പരീക്ഷാ ഫലം

ബി.എ. മള്‍ട്ടി മീഡിയ മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2018, നാലാം സെമസ്റ്റര്‍ ഏപ്രില്‍ 2019 റഗുലര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 15 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

ഒന്നാം സെമസ്റ്റര്‍ ബി.എം.എം.സി. നവംബര്‍ 2019 റഗലുര്‍ പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

Kannur University Announcements: കണ്ണൂർ സർവകലാശാല

പഠന സഹായി വിതരണം

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എം ജി കോളേജ് ഇരിട്ടി, പി ആർ എൻ എസ് എസ് കോളേജ് മട്ടന്നൂർ, നിർമ്മലഗിരി കോളേജ് കൂത്തുപറമ്പ, എസ് ഇ എസ് കോളേജ് ശ്രീകണ്ഠപുരം എന്നീ കോളേജുകൾ പരീക്ഷാ കേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള മൂന്നാം വർഷ ബിരുദ ബി കോം വിദ്യാർത്ഥികളുടെ സ്വയം പഠന സഹായികൾ 08.02.2022 ചൊവ്വ, ബി എ/ ബി ബി എ വിദ്യാർത്ഥികളുടെ സ്വയം പഠന സഹായികൾ 10.02.2022 വ്യാഴം എന്നീ ദിവസങ്ങളിൽ എം ജി കോളേജ് ഇരിട്ടി പഠന കേന്ദ്രത്തിൽ വച്ച് 10.30 AM മുതൽ 2.30 PM വരെ വിതരണം ചെയ്യുന്നു.

സ്വയം പഠന സഹായികൾ കൈപ്പറ്റാൻ വരുന്ന വിദ്യാർത്ഥികൾ നിർബന്ധമായും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കേണ്ടതും സർവകലാശാല ഐ ഡി കാർഡ്, ഫീ അടച്ചതിൻറെ രസീത് എന്നിവ ഹാജരാക്കേണ്ടതാണ്.

പ്രൊജക്റ്റ് റിപ്പോർട്ട്

കണ്ണൂർ സർവകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ പഠന പ്രവർത്തനത്തിന്റെ ഭാഗമായുള്ള പ്രൊജക്റ്റ് റിപ്പോർട്ട് 2022 മാർച്ച് 02 മുതൽ 31 വരെ രാവിലെ 10.30 മണിമുതൽ 3.30 വരെ സർവകലാശാല താവക്കര ആസ്ഥാനത്ത്, വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ സമർപ്പിക്കേണ്ടതാണ് . വിശദ വിവരങ്ങൾ വെബ്‌സൈറ്റിൽ .

Read More: University Announcements 03 February 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Kannur University Kerala University Calicut University Mg University

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: