scorecardresearch

Latest News

University Announcements 03 February 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 03 February 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

university news, education, ie malayalam

University Announcements 03 February 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

MG University Announcements: എംജി സർവകലാശാല

വോക്ക്-ഇൻ ഇന്റർവ്യു

മഹാത്മാഗാന്ധി സർവ്വകലാശാല – ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റഗ്രേറ്റഡ് പ്രോഗ്രാംസ് ആൻഡ് റിസർച്ച് ഇൻ ബേസിക് സയൻസിൽ (ഐ.ഐ.ആർ.ബി.എസ്.) ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് താത്കാലിക നിയമനത്തിനായുള്ള വോക്-ഇൻ ഇന്റർവ്യു ഫെബ്രുവരി ഒൻപതിന് രാവിലെ 11.30 ന് വൈസ് ചാൻസലറുടെ ചേമ്പറിൽ നടക്കും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അന്നേ ദിവസം രാവിലെ 10.30 ന് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം സർവ്വകലാശാലയിലെ എഡി. എ 7 സെക്ഷനിൽ റിപ്പോർട്ട് ചെയ്യണം. യോഗ്യത, പ്രായം തുടങ്ങിയ വിവരങ്ങൾ www. mgu.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

പരീക്ഷാ ഫലം

2020 നവംബറിൽ നടന്ന നാലാം സെമസ്റ്റർ എം.എ. ഹിന്ദി (പ്രൈവറ്റ് പഠനം – (റെഗുലർ / സപ്ലിമെന്ററി / അദാലത്ത് സ്‌പെഷ്യൽ മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. 2015 അഡ്മിഷൻ മുതലുള്ളവർക്ക് പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ഫെബ്രുവരി 18 വരെ ഓൺലൈനായി അപേക്ഷിക്കാം. 2015 അഡ്മിഷനു മുൻപുള്ളവർ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കുമുള്ളവർ യഥാക്രമം 370 രൂപ, 160 രൂപ നിരക്കിൽ ഫീസടച്ച് അപേക്ഷകൾ ഫെബ്രുവരി 18 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ നൽകണം.

2020 നവംബറിൽ നടന്ന മൂന്നാം സെമസ്റ്റർ എം.എ. ഹിന്ദി (പ്രൈവറ്റ് പഠനം – (റെഗുലർ / സപ്ലിമെന്ററി / അദാലത്ത് സ്‌പെഷ്യൽ മേഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും യഥാക്രമം 370 രൂപ, 160 രൂപ വീതം ഫീസടച്ച് ഫെബ്രുവരി 18 വരെ ഓൺലൈനായി അപേക്ഷിക്കാം.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷാ ഫലം

എം.സി.എ. മൂന്നാം സെമസ്റ്റര്‍ ലാറ്ററല്‍ എന്‍ട്രി ഏപ്രില്‍ 2021 പരീക്ഷയുടെയും അഞ്ചാം സെമസ്റ്റര്‍ ഏപ്രില്‍ 2020, ഏപ്രില്‍ 2021 പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 16 വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ ബി.എഡ്. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 14 വരെ അപേക്ഷിക്കാം.

Kannur University Announcements: കണ്ണൂർ സർവകലാശാല

പരീക്ഷാവിജ്ഞാപനം

2020 അഡ്മിഷൻ വിദ്യാർഥികളുടെ ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ പി. ജി. റെഗുലർ (നവംബർ 2020) പരീക്ഷകൾക്ക് 10.02.2022 മുതൽ 16.02.2022 വരെ പിഴയില്ലാതെയും 18.02.2022 വരെ പിഴയോടുകൂടെയും ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷകളുടെ പകർപ്പും ചലാനും 21.02.2022 നകം സർവകലാശാലയിൽ സമർപ്പിക്കണം. വിശദമായ പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

ടൈംടേബിൾ

09.03.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ റെഗുലർ (നവംബർ 2020) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

24.02.2022 ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബി. എസ് സി. ഓണേഴ്സ് (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് (നവംബർ 2021) പരീക്ഷകളുടെ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

Read More: University Announcements 03 February 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 03 february 2022