/indian-express-malayalam/media/media_files/uploads/2021/10/university-news-2.jpg)
university news
University Announcements 02 May 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Kerala University Announcements: കേരള സര്‍വകലാശാല
പരീക്ഷകള്‍ മാറ്റിവച്ചു
കേരളസര്‍വകലാശാല നാളെ(03/05/2022) നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു, പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്. മറ്റു ദിവസത്തെ പരീക്ഷകള്‍ക്ക് മാറ്റമില്ല.
കേന്ദ്രികൃത മൂല്യ നിര്‍ണയ ക്യാമ്പ്
കേരളസര്‍വകലാശാല നാളെ (03/05/2022) ആരംഭിക്കാന്‍ നിശ്ചയിച്ചിരുന്ന ആറാം സമസ്റ്റര്‍ സി.ബി.സി.എസ്.എസ് /സി.ആര്‍ - സി.ബി.സി.എസ്.എസ് പരീക്ഷകളുടെ കേന്ദ്രികൃത മൂല്യ നിര്‍ണയ ക്യാമ്പ് മെയ് നാലാം തിയതിലേക്ക് പുനക്രമീകരിച്ചിരിക്കുന്നു.
പുതുക്കിയ പരീക്ഷ (വിദൂര വിദ്യാഭ്യാസം ) തീയതി
കേരള സര്‍വകലാശാല ഏപ്രില്‍ 26ന് നടത്താനിരുന്നതും മെയ് അഞ്ചിലേക്ക് മാറ്റി വെച്ചതുമായ രണ്ടാം സെമസ്റ്റര്‍ എം.എ/ എം.എസ്‌സി/ എം.കോം( ടഉഋ )ഡിഗ്രി പരീക്ഷകള്‍ മെയ് 10 ലേക്ക് പുനഃക്രമീകരിച്ചു. പരീക്ഷാ കേന്ദ്രത്തിനും സമയത്തിനും മാറ്റമില്ല .
MG University Announcements: എംജി സർവകലാശാല
പരീക്ഷ മാറ്റി
ഈദുൽ ഫിത്തർ പ്രമാണിച്ച് മഹാത്മാഗാന്ധി സർവ്വകലാശാല നാളെ (മെയ് -3 ) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിയതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതിയ തീയതി പിന്നീട്.
Read More: University Announcements 29 April 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us