scorecardresearch
Latest News

University Announcements 29 April 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 29 April 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

University Announcements 29 April 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

University Announcements 29 April 2022: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ

Kerala University Announcements: കേരള സര്‍വകലാശാല

പരീക്ഷാഫലം

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ അഞ്ചാം സെമസ്റ്റര്‍ ബി.ബി.എ. (195) (റെഗുലര്‍ – 2019 അഡ്മിഷന്‍, ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി – 2018 അഡ്മിഷന്‍, സപ്ലിമെന്ററി – 2016, 2017 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2014 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മെയ് 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാല 2021 ഡിസംബറില്‍ നടത്തിയ കരിയര്‍ റിലേറ്റഡ് അഞ്ചാം സെമസ്റ്റര്‍ ബി.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്‌സി. ഇലക്‌ട്രോണിക്‌സ് (340), സി.ആര്‍.സി.ബി.സി.എസ്.എസ്. ബി.കോം. കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (റെഗുലര്‍ – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2018, 2017 & 2016 അഡ്മിഷന്‍, മേഴ്‌സിചാന്‍സ് – 2014 അഡ്മിഷന്‍) ഡിഗ്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും മെയ് 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രാക്ടിക്കല്‍

കേരളസര്‍വകലാശാല വിദൂരവിദ്യാഭ്യാസകേന്ദ്രം 2022 മാര്‍ച്ചില്‍ നടത്തിയ അഞ്ചും ആറും സെമസ്റ്റര്‍ ബി.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ്/ബി.സി.എ. (റെഗുലര്‍ – 2019 അഡ്മിഷന്‍, സപ്ലിമെന്ററി – 2017 & 2018 അഡ്മിഷന്‍) പ്രാക്ടിക്കല്‍ പരീക്ഷകള്‍ മെയ് 9 മുതല്‍ കാര്യവട്ടം ക്യാമ്പസിലെ വിദൂരവിദ്യാഭ്യാസകേന്ദ്രത്തില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ മൂന്നാം സെമസ്റ്റര്‍ ബി.ടെക്., ഒക്‌ടോബര്‍ 2021 (2013 സ്‌കീം) പരീക്ഷയുടെ സിവില്‍ എഞ്ചിനീയറിംഗ് മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളുടെ പ്രാക്ടിക്കല്‍ സര്‍വേയിംഗ് – ക , സിവില്‍ എഞ്ചിനീയറിംഗ് ലാബ് എന്നീ പ്രാക്ടിക്കല്‍ പരീക്ഷകള്‍ തിരുവനന്തപുരം പൂജപ്പുരയിലെ എല്‍.ബി.എസ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോര്‍ വിമനില്‍ വച്ച് മെയ് 4 ന് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കേരളസര്‍വകലാശാലയുടെ ആറാം സെമസ്റ്റര്‍, ഡിസംബര്‍ 2021 (2008 സ്‌കീം) ഇന്‍ഫര്‍മേഷന് ടെക്‌നോളജി ബ്രാഞ്ചിന്റെ ‘ഇന്റര്‍നെറ്റ് ലാബ് (08607)’ പ്രാക്ടിക്കല്‍ പരീക്ഷ മെയ് 5 ന് തിരുവനന്തപുരം കാര്യവട്ടത്തുളള യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പ്രോജക്ട്/വൈവ വോസി

കേരളസര്‍വകലാശാല 2022 ഏപ്രിലില്‍ നടത്തിയ ആറാം സെമസ്റ്റര്‍ ബി.എ.ജേര്‍ണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ (128), ബി.എ.മലയാളം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ (116) പരീക്ഷകളുടെ പ്രോജക്ട് ഇവാല്യുവേഷന്‍/വൈവ വോസി പരീക്ഷകള്‍ മെയ് 11 ന് അതാത് കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പരീക്ഷാഫീസ്

കേരളസര്‍വകലാശാല 2022 ജൂണ്‍ 6 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റര്‍ എം.എഫ്.എ. (പെയിന്റിംഗ് ആന്റ് സ്‌കള്‍പ്പ്ച്ചര്‍), ജൂണ്‍ 15 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റര്‍ എം.എഫ്.എ. (പെയിന്റിംഗ് ആന്റ് സ്‌കള്‍പ്പ്ച്ചര്‍), മെയ് 18 ന് ആരംഭിക്കുന്ന നാലാം വര്‍ഷ ബി.എഫ്.എ. (പെയിന്റിംഗ്, സ്‌കള്‍പ്പ്ച്ചര്‍ ആന്റ് അപ്ലൈഡ് ആര്‍ട്ട്) എന്നീ പരീക്ഷകള്‍ക്ക് പിഴകൂടാതെ മെയ് 3 വരെയും 150 രൂപ പിഴയോടെ മെയ് 6 വരെയും 400 രൂപ പിഴയോടെ മെയ് 9 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

കോളേജ് മാറ്റത്തിന് അപേക്ഷിക്കാം

കേരളസര്‍വകലാശാലയുടെ കീഴിലുള്ള കോളേജുകളില്‍ ഒന്നാം സെമസ്റ്റര്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 2021 – 2022 അദ്ധ്യയന വര്‍ഷത്തില്‍ രണ്ടാം സെമസ്റ്ററിലേക്കു കോളേജ് മാറ്റത്തിനായി അപേക്ഷിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ ഒന്നാം സെമസ്റ്റര്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തിരിക്കണം. കോളേജ് മാറ്റം ഗവണ്‍മെന്റ്/ എയ്ഡഡ് കോളേജുകള്‍ തമ്മിലും, സ്വാശ്രയ കോളേജുകള്‍ തമ്മിലും അനുവദിക്കുന്നതാണ്.

താല്‍പ്പര്യമുളള വിദ്യാര്‍ത്ഥികള്‍ പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബിരുദ പരീക്ഷകളുടെ മാര്‍ക്ക് ലിസ്റ്റ് സഹിതം പഠിക്കുന്ന കോളേജിലേയും ചേരാന്‍ ഉദ്ദേശിക്കുന്ന കോളേജിലേയും പ്രിന്‍സിപ്പാള്‍മാരുടെ ശുപാര്‍ശയോടെ 1050 രൂപ ഫീസ് അടച്ച് സര്‍വകലാശാലയില്‍ മെയ് 12 ന് മുന്‍പായി സമര്‍പ്പിക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ 1575 രൂപ കൂടി അടയ്‌ക്കേണ്ടതാണ്. അപേക്ഷ സര്‍വകലാശാല രജിസാര്‍ തപാലില്‍ ലഭിക്കേണ്ട അവസാന തീയതി 2022 മെയ് 12. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (www. keralauniversity.ac.in) ലഭ്യമാണ്. അവസാന തീയതിക്ക് ശേഷം നടത്തുന്ന അപേക്ഷകള്‍ നിരസിക്കുന്നതാണ്.

MG University Announcements: എംജി സർവകലാശാല

അപേക്ഷ തീയതി നീട്ടി

ഒന്ന്, രണ്ട്, മൂന്ന്, നാല് വർഷ ബി.എസ് സി. നഴ്‌സിംഗ് (2013-2015 അഡ്മിഷൻ – സപ്ലിമെന്ററി, 2012 അഡ്മിഷൻ – സപ്ലിമെന്ററി / 2012 അഡ്മിഷൻ (നഴ്‌സിംഗ് കൗൺസിലിന്റെ പരീക്ഷ പാസായവർ) – ഫസ്റ്റ് മെഴ്‌സി ചാൻസ്, 2007-2011 അഡ്മിഷൻ – സെക്കന്റ് മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് അപേക്ഷിക്കുവാനുള്ള തീയതി നീട്ടി. പിഴയില്ലാതെ മെയ് അഞ്ച് വരെയും 525 രൂപ പിഴയോടു കൂടി മെയ് ആറിനും 1050 രൂപ സൂപ്പർഫൈനോടു കൂടി മെയ് ഏഴിനും അപേക്ഷിക്കാം.

പരീക്ഷ മെയ് 18 മുതൽ

മൂന്നാം സെമസ്റ്റർ ബി.ടെക്. (പഴയ സ്‌കീം – 1997-2009 അഡ്മിഷൻ – മേഴ്‌സി ചാൻസ്) പരീക്ഷകൾ മെയ് 18 ന് ആരംഭിക്കും.

പരീക്ഷാ കേന്ദ്രം

ഒന്ന്, രണ്ട് സെമസ്റ്റർ ബി.എ. / ബി.കോം. സി.ബി.സി.എസ്.എസ്. (2017 വരെയുള്ള അഡ്മിഷൻ – സപ്ലിമെന്ററി, 2012, 2013 അഡ്മിഷൻ – മേഴ്‌സി ചാൻസ്) – പ്രൈവറ്റ് രജിസ്‌ട്രേഷൻ പരീക്ഷകളുടെ പരീക്ഷാ കേന്ദ്രം സംബന്ധിച്ച വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്. വിദ്യാർത്ഥികൾ തങ്ങളുടെ ഹാൾ ടിക്കറ്റുകൾ ബന്ധപ്പെട്ട പരീക്ഷാ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റി പരീക്ഷക്ക് ഹാജരാകേണ്ടതാണ്.

പരീക്ഷാ ഫലം

സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസ് 2022 ഫെബ്രുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ് സി. കമ്പ്യൂട്ടർ സയൻസ് (2020 – 22 ബാച്ച് – റെഗുലർ, സയൻസ് ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

Calicut University Announcements: കാലിക്കറ്റ് സർവകലാശാല

പരീക്ഷ

മൂന്നാം സെമസ്റ്റര്‍ ബിഎ/ബിഎസ്.സി/ബിഎ അഫ്‌സല്‍ ഉല്‍ ഉലമ, ബിഎ മള്‍ട്ടിമീഡിയ/ബിടിഎ/ബിടിഎഫ്പി/ബിവിസി ആന്റ് അലൈഡ് പ്രോഗ്രാംസ് (2016 മുതല്‍ 2018 വരെയുള്ള പ്രവേശനം) (സിയുസിബിഎസ്എസ്-യുജി) സപ്ലിമെന്ററി നവംബര്‍ 2021 , നവംബര്‍ 2020 (2015 പ്രവേശനം) , നവംബര്‍ 2019 (2014 പ്രവേശനം) പരീക്ഷകള്‍ മെയ് 12ന് ആരംഭിക്കും.

ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ

നാലാം സെമസ്റ്റര്‍ ബിആര്‍ക്ക് ( 2004 മുതല്‍ 2010 വരെയുള്ള പ്രവേശനം) എല്ലാ അവസരങ്ങളും കഴിഞ്ഞ 2004 സ്‌കീം വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി സെപ്റ്റംബര്‍ 2021 പരീക്ഷകള്‍ മെയ് ഒമ്പതിന് ആരംഭിക്കും.

പുനര്‍ മൂല്യനിര്‍ണയ ഫലം

വിദൂരവിദ്യാഭ്യാസം ഒന്നാം സെമസ്റ്റര്‍ ബികോം/ബിബിഎ(സിബിസിഎസ്എസ് -യു.ജി ) റഗുലര്‍ നവംബര്‍ 2019 പരീക്ഷയുടെ പുനര്‍ മൂല്യനിര്‍ണയ ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍.

പരീക്ഷാ അപേക്ഷ

അദിബി ഫാസില്‍ (ഉറുദു) ഫൈനല്‍ റഗുലര്‍/സപ്ലിമെന്ററി(2007 സിലബസ്) ഏപ്രില്‍/മെയ് 2022 , ദ്വിവത്സര അദിബി ഫാസില്‍ ഉറുദു) പ്രിലിമിനറി ഒന്ന്, രണ്ട് വര്‍ഷ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ് 2016 സിലബസ്) പരീക്ഷകള്‍ക്ക് പിഴകൂടാതെ മെയ് 16 വരെയും 170 രൂപ പിഴയോടെ മെയ് 20 വരെയും അപേക്ഷിക്കാം. അപേക്ഷയും ചാലാന്‍ രസീതും പരീക്ഷാ ഭവനില്‍ ലഭിക്കേണ്ട അവസാന തിയതി മെയ് 21.

എം.സിഎ അഞ്ചാം സെമസ്റ്റര്‍ (2015 പ്രവേശനം മുതല്‍) സപ്ലിമെന്ററി ഡിസംബര്‍ 2021 പരീക്ഷക്ക് പിഴയില്ലാതെ മെയ് 11 വരെയും 170 രൂപ പിഴയോടെ 13 വരെയും രജിസ്റ്റര്‍ ചെയ്യാം.

എം.സിഎ ഒന്നാം സെമസ്റ്റര്‍ 2020 സ്‌കീം, (2020 പ്രവേശനം) സപ്ലിമെന്ററി നവംബര്‍ 2021, 2018 സ്‌കീം, (2016-2019 പ്രവേശനം) സപ്ലിമെന്ററി ഏപ്രില്‍ 2022 പരീക്ഷകള്‍ക്ക് പിഴയില്ലാതെ മെയ് 10 വരെയും 170 രൂപ പിഴയോടെ മെയ് 12 വരെയും രജിസ്റ്റര്‍ ചെയ്യാം. പരീക്ഷാ തിയതി പിന്നീട് അറിയിക്കും.

ഓഡിറ്റ് കോഴ്‌സ് ട്രയല്‍ പരീക്ഷ

കാലിക്കറ്റ് സര്‍വ്വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം ബിഎ അഫ്‌സല്‍ ഉല്‍ ഉലമ ഹിന്ദി, ഫിലോസഫി, സംസ്‌കൃതം, സോഷ്യോളജി, ബികോം, ബിഎസ്.സി മാത്സ് വിദ്യാര്‍ത്ഥികളുടെ കോഓഡിറ്റ് കോഴ്‌സ് (എന്‍വയോണ്‍മെന്റ് സ്റ്റഡീസ്) ഓണ്‍ലൈന്‍ ട്രയല്‍ പരീക്ഷ 30ന് നടത്തും. പരീക്ഷാ ലിങ്കും വിശദാംശങ്ങളും വിദൂര വിദ്യാഭ്യാസ വിഭാഗം വെബ്‌സൈറ്റില്‍.

Kannur University Announcements: കണ്ണൂർ സർവകലാശാല

തീയതി നീട്ടി

രണ്ടാം വർഷ അഫ്‌സൽ ഉൽ ഉലമ (പ്രിലിമിനറി) ഏപ്രിൽ 2022 പരീക്ഷയ്ക്ക് പിഴയോട് കൂടി അപേക്ഷിക്കാനുള്ള തീയതി 2022 മെയ് 4 വരെ നീട്ടി. അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ പരീക്ഷകളുടെ (ഏപ്രിൽ 2022) എ.പി.സി. സമർപ്പിക്കാനുള്ള തീയതി 2022 മെയ് 3 വരെ നീട്ടി.

മറ്റു വിദ്യാഭ്യാസ അറിയിപ്പുകൾ

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്‍ ഗാര്‍മെന്റ് മേക്കിംഗ് & ഫാഷന്‍ ഡിസൈനിംഗ്, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (റ്റാലി), ടോട്ടല്‍സ്റ്റേഷന്‍, ബ്യൂട്ടീഷന്‍, അലുമിനിയം ഫാബ്രിക്കേഷന്‍ എന്നീ കോഴ്‌സുകളുടെ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 2360611, 8075289889, 9495830907.

ഉണ്ണായി വാര്യര്‍ സ്മാരക കലാനിലയം: വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തില്‍ പി.എസ്.സി അംഗീകൃത ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കഥകളി വേഷം, കഥകളി സംഗീതം (ആറ് വര്‍ഷം), ചെണ്ട, മദ്ദളം (നാല് വര്‍ഷം), ചുട്ടി (മൂന്ന് വര്‍ഷം) എന്നീ വിഷയങ്ങളിലാണ് ഡിപ്ലോമ, പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകള്‍. ഡിപ്ലോമ കോഴ്സുകളുടെ പ്രവേശനത്തിന് ഏഴാം ക്ലാസ് പാസായിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. കഥകളി വേഷം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും. താത്പര്യമുള്ളവര്‍ രക്ഷിതാവിന്റെ സമ്മതപത്രവും ഫോണ്‍നമ്പരും ഉള്‍പ്പെടുന്ന അപേക്ഷ, സ്വന്തം മേല്‍വിലാസം എഴുതിയ 5 രൂപ സ്റ്റാമ്പൊട്ടിച്ച കവര്‍ എന്നിവയടക്കം മെയ് 12 ന് മുന്‍പ് സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0480 2822031

Read More: University Announcements 29 April 2022: ഇന്നത്തെ യൂണിവേഴ്‌സിറ്റി അറിയിപ്പുകൾ

Stay updated with the latest news headlines and all the latest Education news download Indian Express Malayalam App.

Web Title: University announcements 29 april 2022