scorecardresearch

സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്: 30 മുതൽ രജിസ്റ്റർ ചെയ്യാം

സെറ്റ് ജൂലൈ 2023ന്റെ പ്രൊസ്പെക്ടസും സിലബസും എൽ. ബി. എസ് സെന്ററിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്

സെറ്റ് ജൂലൈ 2023ന്റെ പ്രൊസ്പെക്ടസും സിലബസും എൽ. ബി. എസ് സെന്ററിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്

author-image
Education Desk
New Update
exam, ie malayalam

ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ ഹയർ സെക്കൻഡറി അധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് (സെറ്റ്) 30 മുതൽ ഏപ്രിൽ 25 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. സെറ്റ് ജൂലൈ 2023ന്റെ പ്രൊസ്പെക്ടസും സിലബസും എൽ. ബി. എസ് സെന്ററിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in.

Advertisment

ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും ബി.എഡും ആണ് അടിസ്ഥാന യോഗ്യത. കൊമേഴ്സ്, ഫ്രഞ്ച്, ജർമൻ, ജിയോളജി, ഹോംസയൻസ്, ജേണലിസം, ലാറ്റിൻ, മ്യൂസിക്, ഫിലോസഫി, സൈക്കോളജി, റഷ്യൻ, സോഷ്യൽവർക്ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, വിഷയങ്ങൾ തിരഞ്ഞെടുക്കുന്നവർക്ക് സെറ്റ് അഭിമുഖീകരിക്കാൻ ബി.എഡ്. നിർബന്ധമില്ല. മറ്റുചില വിഷയങ്ങൾക്ക് വ്യവസ്ഥകളിൽ ചില ഇളവുകൾ നൽകിയിട്ടുണ്ട്.

സെറ്റ് പരീക്ഷ എഴുതുന്നവർ അവരുടെ പി.ജി/ബി.എഡ്. പരീക്ഷയുടെ നിശ്ചിത യോഗ്യത സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തീയതി മുതൽ ഒരു വർഷത്തിനകം നേടിയിരിക്കണം. അല്ലാത്തപക്ഷം അവരെ ആ ചാൻസിൽ സെറ്റ് പരീക്ഷ പാസ്സായതായി പരിഗണിക്കുന്നതല്ല.

Advertisment
Exam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: