University Announcements 29 March 2023: കേരളത്തിലെ വിവിധ യൂണിവേഴ്‌സിറ്റികളുടെ അറിയിപ്പുകളും പ്രധാന വിദ്യാഭ്യാസ വാർത്തകളും ഒറ്റനോട്ടത്തിൽ
Kerala University Announcements: കേരള സര്‍വകലാശാല
പിഎച്ച്ഡി കോഴ്‌സ് വര്‍ക്ക്
കേരളസര്‍വ്വകലാശാല പിഎച്.ഡി കോഴ്‌സ് വര്‍ക്ക് ഡിസംബര്‍ 2022 (ന്യൂ സ്‌കീം) പുതുക്കിയ പരീക്ഷ തീയതികള്‍ ഏപ്രില്‍ 12, 13, 18, 19 എന്നിവയാണ്. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍.
പരീക്ഷ ഫലം
കേരളസര്‍വകലാശാല 2022 സെപ്റ്റംബര്‍ മാസം നടത്തിയ നാലാം സെമസ്റ്റര്‍ എം. ബി. എ റെഗുലര്‍ (2020 സ്‌കീം), സപ്ലിമെന്ററി (2018 സ്‌കീം), മേഴ്‌സി ചാന്‍സ് (2009 സ്‌കീം – 2010 അഡ്മിഷന്‍ മുതല്‍ 2013 അഡ്മിഷന്‍, 2014 സ്‌കീം – 2014 മുതല്‍ 2017 അഡ്മിഷന്‍) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്‌സൈറ്റില്‍ ലഭ്യമാണ് സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി 2023 ഏപ്രില്‍ 13.
കേരളസര്‍വകലാശാല ന്യൂജനറേഷന്‍ ഡബിള്‍ മെയില്‍ മൂന്നാം സെമസ്റ്റര്‍ ബി.എ എക്കണോമിക്‌സ് ആന്‍ഡ് മാത്തമാറ്റിക്‌സ് ബി.എസ്‌സി മാത്തമാറ്റിക്‌സ് ആന്‍ഡ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ആഗസ്റ്റ് 2022 (2020 അഡ്മിഷന്‍) ഡിഗ്രി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം കേരളസര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. സൂക്ഷ്മപരിശോധനയ്ക്കും പുനര്‍ മൂല്യനിര്‍ണയത്തിനും 2023 ഏപ്രില്‍ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്.
പി.ജി ഡിപ്ലോമ ഇന്‍ മോളിക്കുലര്‍ ഡയഗ്‌നോസ്റ്റിക്സ് ഒഴിവുളള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
കേരളസര്‍വ്വകലാശാലയുടെ കീഴിലുള്ള & യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ജിനോ മിക്‌സ് ആര്‍ ജീന്‍ ടെക്‌നോളജിയില്‍ പി . ജി ഡിപ്ലോമ ഇന്‍ മോളിക്കുലര്‍ ഡയഗ്‌നോസ്റ്റിക്സ് കോഴ്‌സിലേക്ക് സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ 01.04.2023 ല്‍ അസ്സല്‍ സര്‍ട്ടിഫിക്കുകളുമായി ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ജിനോമിക്‌സ് ആന്‍ ജീന്‍ ടെക്‌നോളജിയില്‍ (IUCGGT) നേരിട്ട് ഹാജരാകേതാണ്.
യോഗ്യത: അപ്ലൈഡ് സയന്‍സസ് അല്ലെങ്കില്‍ ലൈഫ് സയന്‍സസില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, എം.എല്‍റ്റി അല്ലെങ്കില്‍ അപ്ലൈഡ് സയന്‍സസില്‍ എം.ടെക് അല്ലെങ്കില്‍ നഴ്‌സിംഗ് ഉള്‍പെടെയുള്ള ലൈഫ് സയന്‍സസിലെ മറ്റേതെങ്കിലും വിഷയങ്ങള്‍.
MG University Announcements: എംജി സർവകലാശാല
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ എം.എസ്.സി മെഡിക്കൽ ബയോകെമിസ്ട്രി(2019 അഡ്മിഷൻ റഗുലർ, 2016-2018 അഡ്മിഷൻ സപ്ലിമെൻററി – മാർച്ച് 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ഏപ്രിൽ 10 മുതൽ നടത്തും.
പരീക്ഷാ ഫലം
2022 ഓഗസ്റ്റിൽ നടന്ന നാലാം സെമസ്റ്റർ മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക്(2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററിയും ഇംപ്രൂവ്‌മെൻറും) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രിൽ 12 വരെ ഓൺലൈനിൽ അപേക്ഷിക്കാം.
2022 ഒക്ടോബറിൽ നടത്തിയ എം.ബി.എ ഒന്നാം സെമസ്റ്റർ (2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഏപ്രിൽ 12 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.
2022 ജൂലൈയിൽ നടന്ന മൂന്നാം സെമസ്റ്റർ എം.സി.എ റഗുലർ,സപ്ലിമെൻററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഏപ്രിൽ 12 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.
2022 നവംബറിൽ നടന്ന ഏഴാം സെമസ്റ്റർ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്‌മെൻറ് പരീക്ഷയുടെ (2019 അഡ്മിഷൻ റഗുലർ, 2014-2018 അഡ്മിഷനുകൾ സപ്ലിമെൻററി, 2013 അഡ്മിഷൻ മെഴ്‌സി ചാൻസ്) ഫലം പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് സഹിതം ഏപ്രിൽ 12 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.
Calicut University Announcements: കാലിക്കറ്റ് സർവകലാശാല
എം.ടി.എ., എം.എ. മ്യൂസിക് – അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശലക്ക് കീഴില്‍ തൃശൂരിലുള്ള സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ ആര്‍ട്‌സില്‍ എം.ടി.എ., എം.എ. മ്യൂസിക് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. എന്‍ട്രന്‍സ്, അഭിരുചി പരീക്ഷകളുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഏപ്രില്‍ 17-ന് മുമ്പായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. അവസാനവര്‍ഷ ബിരുദഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍. ഫോണ്‍ 0487 2385352, 6282291249, 9447054676.
ബിരുദ പഠനം തുടരാം
കാലിക്കറ്റ് സര്‍വകലാശാലാ അഫിലിയേറ്റഡ് കോളേജുകളില്‍ 2018 മുതല്‍ 2022 വരെ വര്‍ഷങ്ങളില്‍ ബിരുദ പഠനത്തിനു ചേര്‍ന്ന് ഒന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയതിനു ശേഷം പഠനം തുടരാന്‍ കഴിയാത്തവര്‍ക്ക് വിദൂരവിദ്യാഭ്യാസ വിഭാഗം വഴി രണ്ടാം സെമസ്റ്ററില്‍ ചേര്‍ന്നു പഠനം തുടരാന്‍ അവസരം. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 7-ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ എസ്.ഡി.ഇ. വെബ്‌സൈറ്റില്‍. ഫോണ്‍ 0494 2407357, 2400288.
ബി.കോം. വൈവ
ആറാം സെമസ്റ്റര്‍ ബി.കോം., ബി.കോം. അനുബന്ധ വിഷയങ്ങളുടെ പ്രൊജക്ട് ഇവാല്വേഷനും വൈവയും ഏപ്രില്‍ 1 മുതല്‍ അതാത് കോളേജുകളില്‍ നടക്കും. വിശദവിവരങ്ങള്‍ക്ക് കോളേജുമായി ബന്ധപ്പെടുക.
പരീക്ഷാ അപേക്ഷ
ഒന്നാം സെമസ്റ്റര്‍ എം.പി.എഡ്. നവംബര്‍ 2022, ഏപ്രില്‍ 2023 സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഏപ്രില്‍ 12 വരെയും 170 രൂപ പിഴയോടെ 17 വരെയും അപേക്ഷിക്കാം.
പരീക്ഷ
രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ എം.എസ്.ഡബ്ല്യു. ഏപ്രില്‍ 2018 സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ ഏപ്രില്‍ 26-ന് തുടങ്ങും.
ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷ
ഒന്ന് മുതല്‍ 10 വരെ സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. സപ്തംബര്‍ 2023 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 1 മുതല്‍ 30 വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയുടെ പകര്‍പ്പും അനുബന്ധ രേഖകളും മെയ് 20-ന് മുമ്പായി പരീക്ഷാ കണ്‍ട്രോളര്‍ക്ക് സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റര്‍ എം.ഫില്‍ എഡ്യുക്കേഷന്‍ മെയ് 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
Kannur University Announcements: കണ്ണൂർ സർവകലാശാല
പരീക്ഷാ ഫലം
മൂന്നാം സെമസ്റ്റർ എം.എ അറബിക്, ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, ഹിസ്റ്ററി (പ്രൈവറ്റ് റെജിസ്ട്രേഷൻ – 2020 അഡ്‌മിഷൻ) നവംബർ 2021 പരീക്ഷാ ഫലം സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയം, സൂക്ഷ്‌മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ ഏപ്രിൽ 13 വരെ സ്വീകരിക്കുന്നതാണ്. മാർക്ക് ലിസ്റ്റുകൾ വിതരണം ചെയ്യുന്ന തീയതി പിന്നീട് അറിയിക്കും.
ഹാൾ ടിക്കറ്റ്
അഞ്ചാം സെമെസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി.ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്(റഗുലർ),ജൂലൈ2023 പരീക്ഷകളുടെ ഹാൾടിക്കറ്റ് സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
ടൈം ടേബിൾ
മൂന്നാം സെമെസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി.ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ് (റഗുലർ/ സപ്ലിമെന്ററി/ഇം പ്രൂവ്മെന്റ്), നവംബർ 2022 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചു.
അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ
കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ) തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാറടിസ്ഥാനത്തിൽ (പരമാവധി ഒരു വർഷത്തേക്ക്) നിയമിക്കപ്പെടുന്നതിന് യോഗ്യരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. സ്വയം തയ്യാറാക്കിയ അപേക്ഷകൾ ഏപ്രിൽ 10 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി സർവകലാശാലാ രജിസ്ട്രാർ മുമ്പാകെ നേരിട്ടോ registrar@kannuruniv.ac.in എന്ന മെയിൽ മുഖേനയോ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.