scorecardresearch

നൂറു ശതമാനം വിജയം കൈവരിച്ച സ്‌കൂളുകളുടെ എണ്ണത്തില്‍ ഇത്തവണ ഗണ്യമായ വര്‍ധനവ്

സര്‍ക്കാര്‍ സ്‌കൂളുകളില്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 191 സ്‌കൂളുകള്‍ അധിക വര്‍ധനവുണ്ടായിട്ടുണ്ട്.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 191 സ്‌കൂളുകള്‍ അധിക വര്‍ധനവുണ്ടായിട്ടുണ്ട്.

author-image
WebDesk
New Update
Kerala SSLC Exam 2023 - Time Table, Pattern, Model Papers, Syllabus, Result, SSLC exam 2023, SSLC exam 2023 time table, SSLC exam , SSLC exam admit card, sslc admit card download

The NCF as per NEP 2020 is ready and textbooks for the same will be developed for 2024 academic session

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ ഫലം പ്രഖ്യാപിച്ചപ്പോള്‍ ഇത്തവണ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നൂറു ശതമാനം വിജയം കൈവരിച്ച സ്‌കൂളുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ്. ഇപ്രാവശ്യം 951 സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയിപ്പോള്‍. 1191 എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് യോഗ്യത നേടി. 439 അണ്‍എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളും ഉന്നതവിജയം നേടും..

Advertisment

നൂറുശതമാനം വിജയം നേടിയ സ്‌കൂളുകളുടെ എണ്ണത്തില്‍ ഇത്തവണ ഗണ്യമായ വര്‍ധനവുണ്ടായതായാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് 191 സ്‌കൂളുകള്‍ അധിക വര്‍ധനവുണ്ടായിട്ടുണ്ട്. എയ്ഡഡ് വിഭാഗത്തില്‍ 249 സ്‌കൂളുകളുടെ വര്‍ധനവുണ്ടായി. ഈ വിഭാഗത്തില്‍ അണ്‍എയ്ഡഡ് സ്‌കൂള്‍ വിഭാഗത്തിലെ വര്‍ധനവ് ഏഴാണ്.

മുഴുവന്‍ വിദ്യാര്‍ത്ഥികാളെയം ഉപരിപഠനത്തിന് അര്‍ഹരാക്കിയ വിദ്യാലയങ്ങളുടെ എണ്ണം 2581 ആണ്. കഴിഞ്ഞ വര്‍ഷം ഇത് 2134 ആയിരുന്നു. ഉന്നത വിജയം നേടിയ സ്‌കൂളുകളുടെ ഇത്തവണ 447 എണ്ണത്തിന്റെ വര്‍ധനവാണുണ്ടായത്..

Advertisment
Sslc Exam Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: