scorecardresearch

Kerala SSLC Result 2022: എസ്എസ്എൽസി പുനർമൂല്യനിർണയം; നാളെ നാലു മണിവരെ അപേക്ഷിക്കാം

Kerala SSLC Result 2022: ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിന് പേപ്പർ ഒന്നിന് 400 രൂപയും, ഫൊട്ടോകോപ്പിക്ക് 200 രൂപയും, സ്ക്രൂട്ടിണിക്ക് 50 രൂപയുമാണ് ഫീസ്

Kerala SSLC Result 2022: ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിന് പേപ്പർ ഒന്നിന് 400 രൂപയും, ഫൊട്ടോകോപ്പിക്ക് 200 രൂപയും, സ്ക്രൂട്ടിണിക്ക് 50 രൂപയുമാണ് ഫീസ്

author-image
Education Desk
New Update
Kerala SSLC Result 2022: എസ്എസ്എൽസി  പുനർമൂല്യനിർണയം; നാളെ നാലു മണിവരെ  അപേക്ഷിക്കാം

Kerala SSLC Result 2022: തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയം, ഫൊട്ടോകോപ്പി, സ്ക്രൂട്ടിണി എന്നിവയ്ക്കുള്ള ഓൺലൈൻ അപേക്ഷകൾ ഔദ്യോഗിക വെബ്സൈറ്റായ https:// sslcexam. kerala.gov.in ൽ ജൂൺ 21 വരെ വൈകീട്ട് 4 മണിവരെ Revaluation/Photocopy/Scrutiny Applications എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ നമ്പറും ജനന തീയതിയും നൽകുമ്പോൾ വിദ്യാർത്ഥിയുടെ വിവരങ്ങളും നിലവിലെ ഗ്രേഡ് വിവരങ്ങളും കാണാം.

Advertisment

അപേക്ഷയിൽ ഉൾപ്പെടുത്തേണ്ട വിവരങ്ങൾ നൽകി സേവ് ചെയ്യുമ്പോൾ അപേക്ഷയിൽ സമർപ്പിച്ച വിവരങ്ങൾ കാണാം. തെറ്റുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ എഡിറ്റ് ബട്ടൺ ഉപയോഗിച്ച് വിവരങ്ങൾ തിരുത്താം അല്ലെങ്കിൽ confirmation ചെയ്യാം. ഫൈനൽ കൺഫർമേഷൻ നടത്തുമ്പോൾ ലഭിക്കുന്ന പ്രിന്റൗട്ടും അപേക്ഷാ ഫീസും പരീക്ഷ എഴുതിയ സെന്ററിലെ പ്രഥമാധ്യാപകന് ജൂൺ 21 ന് വൈകുന്നേരം അഞ്ചുമണിക്ക് മുൻപായി സമർപ്പിക്കണം. പ്രസ്തുത അപേക്ഷകൾ ജൂൺ 22 ന് വൈകുന്നേരം 5 മണിക്കു മുൻപ് പ്രഥമാധ്യാപകൻ കൺഫർമേഷൻ പൂർത്തിയാക്കണം.

Read More: Kerala SSLC Result 2022: എസ്എസ്എൽസി ക്ക് 99.26 ശതമാനം വിജയം; മികവില്‍ തിളങ്ങി കണ്ണൂരും മലപ്പുറവും

ഉത്തരക്കടലാസുകളുടെ പുനർമൂല്യനിർണയത്തിന് പേപ്പർ ഒന്നിന് 400 രൂപയും, ഫൊട്ടോകോപ്പിക്ക് 200 രൂപയും, സ്ക്രൂട്ടിണിക്ക് 50 രൂപയുമാണ് ഫീസ്. പുനർമൂല്യനിർണയത്തിന് അപേക്ഷിക്കുന്ന പേപ്പറുകളുടെ സ്ക്രൂട്ടിണിക്കുവേണ്ടി പ്രത്യേകം അപേക്ഷ രജിസ്റ്റർ ചെയ്യേണ്ടതില്ല. പുനർമൂല്യനിർണയം നടത്തിയതിനെ തുടർന്ന് ഉയർന്ന ഗ്രേഡ് ലഭിച്ചാൽ ആ പേപ്പറിന് അടച്ച ഫീസ് പരീക്ഷാർത്ഥികൾക്ക് തിരികെ നൽകും. ഉത്തരക്കടലാസിന്റെ ഫൊട്ടോകോപ്പി ലഭിച്ചതിനുശേഷം പുനർമൂല്യനിർണയത്തിന് അപേക്ഷിക്കുവാൻ അർഹതയില്ല.

Advertisment

എന്നാൽ മൂല്യനിർണയം ചെയ്യാത്ത ഉത്തരങ്ങൾ സ്കോറുകൾ കൂട്ടിയതിലുള്ള പിശകുകൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ അതു പരിഹരിച്ച് കിട്ടുന്നതിന് പരീക്ഷാഭവൻ സെക്രട്ടറിക്ക് അപേക്ഷ നൽകാം.

Read More:Kerala SSLC Result 2022: സേ പരീക്ഷ ജൂലൈയിൽ

Sslc Exam Kerala Sslc Result Sslc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: