Kerala SSLC Result 2022: തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഇത്തവണ 99.26 ശതമാനമാണ് വിജയം. പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന് കുട്ടി പിആര്‍ഡി ചേംബറിൽ വച്ചാണ് ഫലം പ്രഖ്യാപിച്ചത്.
ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയം, സൂക്ഷ്മ പരിശോധന, ഫൊട്ടോകോപ്പി എന്നിവയ്ക്കുള്ള അപേക്ഷകൾ ജൂൺ 16 മുതൽ 21 വരെ ഓൺലൈനായി നൽകാം. ഉപരിപഠനത്തിന് അർഹത നേടാത്ത റഗുലർ വിഭാഗം വിദ്യാർത്ഥികൾക്കുള്ള സേ പരീക്ഷ ജൂലൈയിൽ നടക്കും. ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാർത്ഥികൾക്ക് പരമാവധി മൂന്നു വിഷയങ്ങൾക്ക് വരെ സേ പരീക്ഷ എഴുതാം.

കണ്ണൂരാണ് ഏറ്റവും കൂടുതല്‍ വിജയ ശതമാനമുള്ള റവന്യൂ ജില്ല. 99.76% ആണ് ജില്ലയിലെ വിജയശതമാനം. ഏറ്റവും കുറവ് വിജയ ശതമാനമുള്ള റവന്യൂ ജില്ല വയനാടാണ്- 98.07%. റ്റവും കൂടുതല്‍ എ പ്ലസ് ലഭിച്ച വിദ്യാഭ്യാസ ജില്ല- മലപ്പുറം (3024). മലപ്പുറം ജില്ലയിലെ പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട് ആണ് കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ സെന്റർ.